ലണ്ടൻ∙ ലോക കേരളസഭ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ രാജ്യങ്ങളിലെയും പ്രവാസി മലയാളികളാണു ചെലവ് വഹിക്കുന്നത്. മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ മറുപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ലോക കേരളസഭ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ രാജ്യങ്ങളിലെയും പ്രവാസി മലയാളികളാണു ചെലവ് വഹിക്കുന്നത്. മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ മറുപടി. സമ്മേളനങ്ങളുടെ ചെലവിന്റെ കാര്യങ്ങള്‍ വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 

ലോക കേരളസഭയുടെ യൂറോപ്പ് – യുകെ മേഖലാ സമ്മേളനമാണു ലണ്ടനില്‍ തുടങ്ങിയത്. പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സേവനവേതനം ഉറപ്പാക്കുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഴ്സിങ് മേഖലയിൽ ഉൾപ്പെടെ കൂടുതൽ അവസരങ്ങൾക്കായി വിവിധ രാജ്യങ്ങളുമായി ആശയവിനിമയത്തിലാണ്. ഇതോടൊപ്പം ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഭാഷാപരിജ്ഞാനം ഉറപ്പുനൽകാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ADVERTISEMENT

മന്ത്രി പി.രാജീവും ചീഫ് സെക്രട്ടറി വി.പി.ജോയി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലണ്ടനിലെ മാര്‍ക്സ് സ്മാരകവും മ്യൂസിയവും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു.

English Summary: Chief minister on Loka Kerala Sabha expense