അങ്ങനെയുള്ള നായനാർക്കു കണ്ണൂരിൽ മാത്രമാണ് ഒരു സ്മാരകമുള്ളത്. ഇ.കെ.നായനാർ അക്കാദമി. നായനാരുടെ സ്മരണയ്ക്കു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു. മൂന്നുതവണ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായിരുന്ന നായനാർക്കു കണ്ണൂരിൽ മാത്രം മതിയോ സ്മാരകമെന്ന ചോദ്യം പാർട്ടി എപ്പോഴും നേരിടുന്നതാണ്. Kodiyeri Balakrishnan

അങ്ങനെയുള്ള നായനാർക്കു കണ്ണൂരിൽ മാത്രമാണ് ഒരു സ്മാരകമുള്ളത്. ഇ.കെ.നായനാർ അക്കാദമി. നായനാരുടെ സ്മരണയ്ക്കു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു. മൂന്നുതവണ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായിരുന്ന നായനാർക്കു കണ്ണൂരിൽ മാത്രം മതിയോ സ്മാരകമെന്ന ചോദ്യം പാർട്ടി എപ്പോഴും നേരിടുന്നതാണ്. Kodiyeri Balakrishnan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങനെയുള്ള നായനാർക്കു കണ്ണൂരിൽ മാത്രമാണ് ഒരു സ്മാരകമുള്ളത്. ഇ.കെ.നായനാർ അക്കാദമി. നായനാരുടെ സ്മരണയ്ക്കു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു. മൂന്നുതവണ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായിരുന്ന നായനാർക്കു കണ്ണൂരിൽ മാത്രം മതിയോ സ്മാരകമെന്ന ചോദ്യം പാർട്ടി എപ്പോഴും നേരിടുന്നതാണ്. Kodiyeri Balakrishnan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അന്ത്യോപചാര ചടങ്ങ് സംബന്ധിച്ചുള്ള വിവാദങ്ങൾക്കു സിപിഎം ഇപ്പോഴും മറുപടി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണു പുതിയൊരു ചോദ്യം പാർട്ടി നേതൃത്വത്തിനു മുൻപിൽ വന്നിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ നയിച്ച, വിഭാഗീയതയുടെ വേരറുത്ത, ഏറ്റവും ജനകീയ മുഖമായിരുന്ന നേതാവിന് എന്താണു പാർട്ടി കണ്ടുവച്ചിരിക്കുന്ന ഉചിതമായ സ്മാരകം? പാർട്ടി അണികളിലും സമൂഹ മാധ്യമങ്ങളിലും ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. വ്യക്തിപരമായി ഒരു കറപോലും വീഴാത്ത പൊതുജീവിതമായിരുന്നു കോടിയേരിയുടേത്. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ പകരം വയ്ക്കാനില്ലാത്ത ഭരണാധികാരിയും. രാജ്യത്തെ തന്നെ സമ്പന്നമായ പാർട്ടികളിൽ ഒന്നായി സിപിഎം മാറിയിട്ടുണ്ടെങ്കിൽ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കോടിയേരി വഹിച്ച പങ്കു ചെറുതല്ല. ഒരു പൈസയുടെ വരവു ചെലവിൽ പോലും ക്രമക്കേട് ആരോപിക്കാനുമായിട്ടില്ല. ഏറെക്കാലമായി പിടിമുറുക്കിയിരുന്ന വിഭാഗീയതയിൽനിന്നു പാർട്ടിയെ മോചിപ്പിച്ചു നയിച്ചതിന്റെ ക്രെഡിറ്റും മറ്റാർക്കുമല്ല. തുടർഭരണം എന്ന ചരിത്ര നേട്ടം പാർട്ടി സ്വന്തമാക്കുമ്പോൾ പാർട്ടിയുടെ കടിഞ്ഞാൺ കയ്യിൽ പിടിച്ചതും കോടിയേരിയായിരുന്നു. മുന്നിൽ നിന്നു നയിച്ചതു പിണറായി വിജയൻ ആയിരുന്നെങ്കിലും, സംഘടനയെ സുസജ്ജമാക്കി നിർത്തിയതു കോടിയേരിയുടെ മിടുക്കാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മറ്റു പല ആഭ്യന്തര മന്ത്രിമാർക്കും അവകാശപ്പെടാനില്ലാത്ത വിധം പദ്ധതികളുടെ ഒരു വലിയ നിര തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ജനമൈത്രിയും സ്റ്റുഡന്റ് പൊലീസ് കെഡറ്റും ഉൾപ്പെടെ  അവയെല്ലാം ഇന്നും വിജയപഥത്തിൽ തന്നെ. മുൻ ആഭ്യന്തര മന്ത്രിക്ക് ഉചിതമായ സ്മാരകം ഒരുക്കേണ്ടതു പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെങ്കിലും ആദ്യം അതു പ്രതീക്ഷിക്കുന്നതു സ്വന്തം പാർട്ടിയിൽനിന്നു തന്നെയാണ്. അതേക്കുറിച്ച് സിപിഎം എന്താലോചന തുടങ്ങിവച്ചുവെന്ന ചോദ്യമാണു പാർട്ടിക്കു മുൻപിലുള്ളത്. 

∙ വിശദീകരിക്കാൻ പാടുപെട്ട് സിപിഎം

ADVERTISEMENT

മരണശേഷം കോടിയേരിയോട് അനാദരവ് കാണിച്ചില്ലേ എന്ന സംശയം പാർട്ടിയിൽ ശക്തമാണ്. ഒളിഞ്ഞും തെളിഞ്ഞും അത് ഉന്നയിക്കപ്പെടുന്നുമുണ്ട്. ഒരു ജില്ലയിൽ മാത്രമായി അന്ത്യോപചാര ചടങ്ങുകൾ പാർട്ടി വെട്ടിച്ചുരുക്കിയിട്ടും പാർട്ടിഭേദമെന്യേ ജനങ്ങളുടെ അഭൂതപൂർവമായ ഒഴുക്ക് കേരളം കണ്ടതാണ്. എല്ലാ ജില്ലകളിലും നിന്നുമുണ്ടായിരുന്നു ആ ഒഴുക്ക്. ഇ.കെ.നായനാർക്കു ശേഷം ഒരു സിപിഎം നേതാവിനെ അവസാന നോക്ക് കാണാൻ ഇത്രയും വലിയ തിരക്കുണ്ടായിട്ടില്ല. അപ്പോൾ, മൂന്നു പതിറ്റാണ്ടു ജീവിച്ച തിരുവനന്തപുരത്തു മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നെങ്കിൽ ജനക്കൂട്ടം കൊണ്ടു തലസ്ഥാനം വീർപ്പുമുട്ടുമായിരുന്നു. കണ്ണൂരിലേക്കുള്ള വിലാപ യാത്ര ഒഴിവാക്കിയാൽ പോലും തിരുവനന്തപുരത്ത് പൊതുദർശനം വേണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സ്നേഹിതർക്കുമെല്ലാം ഉണ്ടായിരുന്നു.

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലത്തേക്ക് എത്തിയപ്പോൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

വീരോചിതമായ ആ യാത്രയയപ്പിനുള്ള അവസരം കേരളമാകെ പാർട്ടിക്കു വലിയ സ്വീകാര്യത ലഭിക്കാനും ഇടയാക്കുമായിരുന്നു. എന്നാൽ അതൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിക്കു വിദേശയാത്രയ്ക്കുള്ള തിടുക്കം കൊണ്ടാണ് ഇക്കാര്യം വേണ്ടെന്നു വച്ചതെന്നാണ് ഒരു ആരോപണം. കോടിയേരിക്കു മരണശേഷം കിട്ടുന്ന സ്വീകാര്യതയെ ആരെങ്കിലും ഭയപ്പെടുന്നോ എന്ന സംശയവും ഉയർന്നു കണ്ടു. ഏറെ പണിപ്പെട്ടാണ് ഇതിനെയെല്ലാം സിപിഎം നേതൃത്വം പ്രതിരോധിച്ചത്. മൃതദേഹം ദീർഘയാത്രയ്ക്കുള്ള സ്ഥിതിയിൽ ആയിരുന്നില്ലെന്നാണു വിശദീകരണം. മരിക്കുന്നതിന് ഒരു മാസം മുൻപാണു കോടിയേരി സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. സെക്രട്ടറി സ്ഥാനത്തിരുന്നായിരുന്നു മരണമെങ്കിൽ എകെജി സെന്ററിൽ പൊതുദർശനം നടത്താതിരിക്കാൻ കഴിയുമായിരുന്നോ എന്ന ചോദ്യവും പാർട്ടി നേരിടുന്നു. 

∙ എകെജിയെ പരിഗണിച്ചു, മറ്റുള്ളവരെയോ?

ഈ ആരോപണങ്ങളിൽനിന്നെല്ലാം പുറത്തുവരാൻ ഇനി പാർട്ടിക്കു മുൻപിലുള്ള മാർഗം കോടിയേരിക്ക് ഉചിതമായ സ്മാരകമൊരുക്കുക എന്നതാണ്. അത് എന്താകും? സിപിഎമ്മിൽ മരണശേഷം സ്മാരകങ്ങൾകൊണ്ട് ഏറ്റവുമധികം സ്മരിക്കപ്പെടുന്ന നേതാവ് എ.കെ.ഗോപാലനാണ്. ചുരുങ്ങിയകാലം മാത്രമാണു സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചതെങ്കിലും ‘പാവങ്ങളുടെ പടത്തലവൻ’ ആയ എകെജിക്ക് അതിലും വലിയ സ്ഥാനം പ്രവർത്തകരുടെ ഹൃദയത്തിലുണ്ടായിരുന്നു.

എ.കെ.ജി.
ADVERTISEMENT

സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫിസായ ഡൽഹിയിലെ എകെജി ഭവനും സംസ്ഥാന കമ്മിറ്റി ഓഫിസായ തിരുവനന്തപുരത്തെ എകെജി സെന്ററും എകെജിയുടെ സ്മാരകങ്ങളാണ്. ഇതിനു പുറമേ കേരളത്തിൽ പഠന ഗവേഷണ കേന്ദ്രവും പ്രാദേശികമായി എകെജിയുടെ പേരിൽ പാർട്ടി ഓഫിസുകളും വായനശാലകളുമുണ്ട്. എകെജിയുടെ ജില്ലയായ കണ്ണൂരിൽ എകെജി സ്ക്വയർ ഉണ്ട്. ഇവിടെയാണ് എല്ലാവർഷവും സംസ്ഥാന നേതാക്കൾ പങ്കെടുത്ത് എകെജി അനുസ്മരണം നടത്തുന്നത്. ജന്മനാടായ പെരളശ്ശേരിയിൽ സർക്കാർ സഹായത്തോടെ എകെജി മ്യൂസിയം വരുന്നു. 

കേരളത്തിൽ എകെജിക്ക് ഒപ്പം തന്നെ പ്രധാനപ്പെട്ട നേതാവായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാട്. ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച നേതാവ്. ഇഎംഎസിന്റെ പേരിൽ തിരുവനന്തപുരത്ത് അക്കാദമിയും വിവിധ ജില്ലകളിൽ സഹകരണ ആശുപത്രികളും പാർട്ടിക്കുണ്ട്. പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവുമധികം തവണ മുഖ്യമന്ത്രിയായിരുന്നു ഇ.കെ.നായനാർ. പാർട്ടി സെക്രട്ടറി സ്ഥാനവും വഹിച്ചു. അങ്ങനെയുള്ള നായനാർക്കു കണ്ണൂരിൽ മാത്രമാണ് ഒരു സ്മാരകമുള്ളത്. ഇ.കെ.നായനാർ അക്കാദമി. നായനാരുടെ സ്മരണയ്ക്കു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു.

മൂന്നുതവണ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായിരുന്ന നായനാർക്കു കണ്ണൂരിൽ മാത്രം മതിയോ സ്മാരകമെന്ന ചോദ്യം പാർട്ടി എപ്പോഴും നേരിടുന്നതാണ്. കണ്ണൂർ വിമാനത്താവളത്തിനു തുടക്കമിട്ട നായനാരുടെ പേര് വിമാനത്താവളത്തിനു കൊടുക്കണം എന്ന ചർച്ച സിപിഎമ്മിൽ നടന്നെങ്കിലും തീരുമാനത്തിലെത്തിയില്ല. തുടക്കമിട്ടതു നായനാരായിരുന്നെങ്കിലും ഉദ്ഘാടനം നടത്തിയതു പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 

ഇ.കെ.നായനാർ

സംസ്ഥാന സെക്രട്ടറിമാരായിരുന്ന മറ്റു നേതാക്കളിൽ സി.എച്ച്. കണാരന്റെ പേരിലാണു കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ്. എന്നാൽ ചടയൻ ഗോവിന്ദന്റെ പേരിൽ ഇത്തരം സ്മാരകങ്ങളില്ല. കണ്ണൂരിലെ ജില്ലാ കമ്മിറ്റി ഓഫിസ് അഴീക്കോടൻ രാഘവന്റെ പേരിലാണ്. മുന്നണിയുടെ മുൻ കൺവീനർ എന്നതിലുപരി, പാർട്ടിയുടെ അനശ്വരനായ രക്തസാക്ഷി എന്ന നിലയ്ക്കും അഴീക്കോടന് ഇത് ഉചിതമായ സ്മാരകമാണ്. 

എന്നാൽ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ പേര് നൽകാൻ തക്ക ഔന്നത്യം കോടിയേരിക്കു കൽപിച്ചുകൊടുക്കേണ്ടതു പാർട്ടി നേതൃത്വം തന്നെയാണ്. ജനമനസ്സിൽ കോടിയേരിക്ക് ഉയർന്ന സ്ഥാനമുണ്ടെങ്കിലും പാർട്ടിക്ക് സംഘടനാ പരമായ കീഴ്‌വഴക്കങ്ങളുണ്ട്.

ADVERTISEMENT

∙ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിനു കോടിയേരിയുടെ പേരിടുമോ?

മൂന്നു ടേം പാർട്ടി സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും പിബി അംഗവുമായിരുന്ന കോടിയേരിയുടെ സ്മരണ പാർട്ടി എങ്ങനെ നിലനിർത്തും? കാൻസർ ബാധിതനായാണു കോടിയേരി മരിച്ചത്. കോടിയേരിയുടെ നാട്ടിലാണു മലബാർ കാൻസർ സെന്റർ. ഇതിനു വേണമെങ്കിൽ കോടിയേരിയുടെ പേരു നൽകാം. എംസിസിയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ജനപ്രതിനിധി എന്ന നിലയിൽ കോടിയേരി നടത്തിയിട്ടുണ്ട്. എന്നാൽ ഇതു സർക്കാർ സ്ഥാപനമാണ് എന്ന പരിമിതിയുണ്ട്. എംസിസിക്കു കോടിയേരിയുടെ പേര് നൽകിയാലും അതു പാർട്ടിയുടെ സംഭാവനയാകില്ല. അന്ത്യോപചാരം ജില്ലയിലൊതുക്കിയ പാർട്ടി, സ്മാരകം ജന്മനാട്ടിലൊതുക്കിയെന്ന വിമർശനവും വരാം. കാൻസർ ഗവേഷണ രംഗത്തു സിപിഎമ്മിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ വലിയൊരു സ്ഥാപനം സംസ്ഥാനതലത്തിൽ കോടിയേരിയുടെ സ്മരണക്കായി ആലോചിച്ചുകൂടേ എന്നു  ചർച്ചകളുണ്ട്. 

കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരചടങ്ങിൽനിന്ന്. ചിത്രം. സമീർ എ.ഹമീദ്

ഇതിലും എളുപ്പമുള്ളതും സംസ്ഥാനതലത്തിൽ തന്നെ കോടിയേരിയുടെ സ്മരണ പ്രതിഷ്ഠിക്കുന്നതുമായ മറ്റൊരു മാർഗം പാർട്ടിക്കു മുൻപിൽ ഇപ്പോഴുണ്ട്. അതു പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസാണ്. പുതിയ ഓഫിസ് എന്ന ആഗ്രഹം യാഥാർഥ്യമായതു കോടിയേരിയുടെ ഇടപെടലിലാണ്. അദ്ദേഹം സെക്രട്ടറിയായിരിക്കുമ്പോഴാണു സ്ഥലം വാങ്ങിയതും ശിലാസ്ഥാപനം നടത്തി നിർമാണം തുടങ്ങിയതും. അതിനുള്ള ഫണ്ട് കണ്ടെത്തിയതും കോടിയേരിയാണ്. രണ്ടോ, മൂന്നോ വർഷം കൊണ്ടു സംംസ്ഥാന കമ്മിറ്റി ഓഫിസ് പൂർത്തിയാകും. കോടിയേരി തുടക്കമിട്ട ഓഫിസ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പേര് നൽകാവുന്നതാണ്.

നിലവിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് എകെജിയുടെ പേരിലുള്ള പഠനഗവേഷണകേന്ദ്രമാക്കാനാണു പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ആ നിലയ്ക്ക് പുതിയ ഓഫിസിന് എകെജിയുടെ പേര് തന്നെ ഇടണമെന്ന് ഉറപ്പിച്ചിട്ടുമില്ല. എന്നാൽ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ പേര് നൽകാൻ തക്ക ഔന്നത്യം കോടിയേരിക്കു കൽപിച്ചുകൊടുക്കേണ്ടതു പാർട്ടി നേതൃത്വം തന്നെയാണ്. ജനമനസ്സിൽ കോടിയേരിക്ക് ഉയർന്ന സ്ഥാനമുണ്ടെങ്കിലും പാർട്ടിക്ക് സംഘടനാ പരമായ കീഴ്‌വഴക്കങ്ങളുണ്ട്. 

കെ. കരുണാകരൻ.

∙ ഇന്നും കരുണാകരന്റെ കുടുംബത്തിന്റെ ദുഃഖം

കൊച്ചി വിമാനത്താവളവും കലൂർ രാജ്യാന്തര സ്റ്റേഡിയവും ഉൾപ്പെടെ കേരളത്തിന്റെ അഭിമാനമായ ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്ന മുഖ്യമന്ത്രിയാണു കരുണാകരൻ. പാർട്ടിക്കും സംസ്ഥാനത്തിനും ഏറെ സംഭാവനകൾ നൽകി. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചു കരുണാകരന്റെ പേരിൽ വലിയ സ്മാരകങ്ങളില്ല. കരുണാകരൻ ജീവിച്ചിരിക്കേ നിർമിച്ച തൃശ്ശൂർ ഡിസിസി ഓഫിസ് കെട്ടിടത്തിന് കരുണാകരൻ സപ്തതി മന്ദിരം എന്ന പേരു നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ പാർട്ടി നേതാക്കൾ ട്രസ്റ്റുകളും മറ്റും കരുണാകരന്റെ പേരിൽ നടത്തുന്നുണ്ട്. ഇതിനപ്പുറം മറ്റൊന്നുമില്ല.  കരുണാകരൻ പഠിച്ച കണ്ണൂരിലെ സ്കൂൾ ഏറ്റെടുത്ത് അദ്ദേഹത്തിന്റെ പേരിലുള്ള സ്മാരകമാക്കാൻ കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

ഉചിതമായ സ്മാരകമില്ലെന്ന ദുഃഖം കരുണാകരന്റെ കുടുംബം എല്ലാക്കാലത്തും പങ്കുവയ്ക്കാറുണ്ട്. കൊച്ചി വിമാനത്താവളത്തിനു കരുണാകരന്റെ പേരിടണമെന്ന നിർദേശം പാർട്ടിയിൽ ചിലർ തന്നെ അട്ടിമറിച്ചെന്ന ആരോപണം മകൻ മുരളീധരൻ ഉയർത്തിയിട്ടുണ്ട്. കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന് ഒരേസമയം ഭരണമുണ്ടായിരുന്ന കാലത്തു പോലും ഇക്കാര്യം നടത്തിയെടുക്കാൻ കോൺഗ്രസിനായില്ല. പാർട്ടി സ്വന്തം നിലയ്ക്ക് ഒരു സ്മാരകമൊരുക്കാൻ തുനിഞ്ഞുമില്ല. 

 

English Summary: CPM in confusion over Kodiyei Monument ? What will be the party stand on this issue?