കുടുംബാധിപത്യവും അധികാര കേന്ദ്രീകരണവും തകർച്ചയ്ക്കു കാരണമാകുമെങ്കിൽ ഇന്ത്യയിൽ നാമാവശേഷമായി പോകേണ്ടത് കോൺഗ്രസല്ല, മറ്റൊരു പാർട്ടിയാണ്. ഏതാണ്ട് അര നൂറ്റാണ്ടുകാലമാണ് ഒറ്റ വ്യക്തി ആ പാർട്ടിയുടെ പ്രസിഡന്റ് പദവിയിലിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം മകനിലൂടെ കുടുംബ പാരമ്പര്യം തുടരുന്നു. പാർട്ടി പക്ഷേ, തകർന്നില്ലെന്നു മാത്രമല്ല, ഒട്ടേറെ രാഷ്ട്രീയ കൊടുങ്കാറ്റുകൾ അതിജീവിച്ച് ഇന്നും രാജ്യത്തെ പ്രധാനപ്പെട്ട..

കുടുംബാധിപത്യവും അധികാര കേന്ദ്രീകരണവും തകർച്ചയ്ക്കു കാരണമാകുമെങ്കിൽ ഇന്ത്യയിൽ നാമാവശേഷമായി പോകേണ്ടത് കോൺഗ്രസല്ല, മറ്റൊരു പാർട്ടിയാണ്. ഏതാണ്ട് അര നൂറ്റാണ്ടുകാലമാണ് ഒറ്റ വ്യക്തി ആ പാർട്ടിയുടെ പ്രസിഡന്റ് പദവിയിലിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം മകനിലൂടെ കുടുംബ പാരമ്പര്യം തുടരുന്നു. പാർട്ടി പക്ഷേ, തകർന്നില്ലെന്നു മാത്രമല്ല, ഒട്ടേറെ രാഷ്ട്രീയ കൊടുങ്കാറ്റുകൾ അതിജീവിച്ച് ഇന്നും രാജ്യത്തെ പ്രധാനപ്പെട്ട..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബാധിപത്യവും അധികാര കേന്ദ്രീകരണവും തകർച്ചയ്ക്കു കാരണമാകുമെങ്കിൽ ഇന്ത്യയിൽ നാമാവശേഷമായി പോകേണ്ടത് കോൺഗ്രസല്ല, മറ്റൊരു പാർട്ടിയാണ്. ഏതാണ്ട് അര നൂറ്റാണ്ടുകാലമാണ് ഒറ്റ വ്യക്തി ആ പാർട്ടിയുടെ പ്രസിഡന്റ് പദവിയിലിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം മകനിലൂടെ കുടുംബ പാരമ്പര്യം തുടരുന്നു. പാർട്ടി പക്ഷേ, തകർന്നില്ലെന്നു മാത്രമല്ല, ഒട്ടേറെ രാഷ്ട്രീയ കൊടുങ്കാറ്റുകൾ അതിജീവിച്ച് ഇന്നും രാജ്യത്തെ പ്രധാനപ്പെട്ട..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയതലത്തിൽ കോൺഗ്രസിന്റെ തകർച്ചയുമായി ബന്ധപ്പെട്ടു തയാറാക്കുന്ന കുറ്റപത്രങ്ങളിലെല്ലാം ഇടംപിടിക്കുന്ന പ്രധാനപ്പെട്ട ആരോപണമാണു കുടുംബാധിപത്യം. തെറ്റു പറയാൻ കഴിയില്ല. സ്വതന്ത്ര ഇന്ത്യയിൽ പല ഘട്ടങ്ങളിലായി നാലു പതിറ്റാണ്ടു കാലം കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലിരുന്നതു നെഹ്റു കുടുംബാംഗങ്ങളാണ്. ജവഹർലാൽ നെഹ്റുവിൽനിന്നു തുടങ്ങിയ പാരമ്പര്യം, കുടുംബത്തിന്റെ മരുമകളായെത്തിയ സോണിയ ഗാന്ധിയിലൂടെ തുടരുന്നു. പക്ഷേ കുടുംബാധിപത്യവും അധികാര കേന്ദ്രീകരണവും തകർച്ചയ്ക്കു കാരണമാകുമെങ്കിൽ ഇന്ത്യയിൽ നാമാവശേഷമായി പോകേണ്ടതു മറ്റൊരു പാർട്ടിയാണ്. ഏതാണ്ട് അര നൂറ്റാണ്ടുകാലമാണ് ഒറ്റ വ്യക്തി ആ പാർട്ടിയുടെ പ്രസിഡന്റ് പദവിയിലിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം മകനിലൂടെ കുടുംബ പാരമ്പര്യം തുടരുന്നു. പാർട്ടി പക്ഷേ, തകർന്നില്ലെന്നു മാത്രമല്ല, ഒട്ടേറെ രാഷ്ട്രീയ കൊടുങ്കാറ്റുകൾ അതിജയിച്ച് ഇന്നും രാജ്യത്തെ പ്രധാനപ്പെട്ട പ്രാദേശിക കക്ഷികളുടെ മുൻ നിരയിൽ തലയുയർത്തി നിൽക്കുന്നു– ദ്രാവിഡ മുന്നേറ്റ കഴകം അഥവാ ഡിഎംകെയാണു പാർട്ടി. 1969 മുതൽ 2018ൽ മരിക്കുന്നതുവരെ അധ്യക്ഷ പദവിയിലിരുന്ന മുത്തുവേൽ കരുണാനിധിയെന്ന എം.കരുണാനിധിയാണ് ആ നേതാവ്. അദ്ദേഹത്തിന്റെ മരണ ശേഷം 4 വർഷമായി മകൻ എം.കെ.സ്റ്റാലിനാണു അധ്യക്ഷ പദവിയിൽ. എന്താണ് ഡിഎംകെയുടെ ചരിത്രം? എങ്ങനെയാണ് ആ പാർട്ടിയിൽ കരുണാനിധി കുടുംബത്തിന്റെ മാത്രം അധികാര കേന്ദ്രീകരണം സംഭവിച്ചത്? ഇന്നും തകരാതെ ആ കുടുംബവാഴ്ച ഡിഎംകെയുടെ നെടുംതൂണായി തുടരുന്നത് എന്തുകൊണ്ടാണ്? കോൺഗ്രസിന് ഡിഎംകെയിൽനിന്ന് കണ്ടുപഠിക്കാനേറെയുണ്ടോ? തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത, സാമൂഹിക മാറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായി വിഭാവനം ചെയ്തിട്ടും എങ്ങനെയാണ് ഡിഎംകെ ഇന്ന് സ്റ്റാലനിലൂടെ തമിഴകരാഷ്ട്രീയത്തിലെ ശക്തമായ അധികാര കേന്ദ്രമായി മാറിയത്? വിശദമായി പരിശോധിക്കാം...

പെരിയോർ ഇ.വി.രാമസാമി

 

ADVERTISEMENT

1949–ൽ രൂപീകരിച്ചുവെങ്കിലും ഡിഎംകെയിൽ പ്രസിഡന്റ് പദവി വരുന്നതു 1969–ലാണ്. അതുവരെ ദ്രാവിഡ രാഷ്ട്രീയാചാര്യൻ പെരിയോർ ഇ.വി.രാമസാമിയോടുള്ള ബഹുമാന സൂചകമായി പദവി ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ചുരുക്കത്തിൽ, 73 വർഷത്തെ പാരമ്പര്യമുള്ള ഡിഎംകെയുടെ പ്രസിഡന്റ് പദവിയിൽ ഇതുവരെ ഇരുന്നതു കരുണാനിധി കുടുംബാംഗങ്ങൾ മാത്രം. അധികാര കേന്ദ്രീകരണത്തെക്കുറിച്ച് പറയുമ്പോൾ വിട്ടുപോകാൻ കഴിയാത്ത മറ്റൊന്നു കൂടിയുണ്ട്. കരുണാനിധി പ്രസിഡന്റ് പദമലങ്കരിച്ച അര നൂറ്റാണ്ടിൽ 40 വർഷത്തോളം ജനറൽ സെക്രട്ടറി പദവിയിലും ഒറ്റയൊരാൾ മാത്രമാണിരുന്നത്. 1977 മുതൽ മരിച്ച 2020 വരെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന കല്യാണ സുന്ദരം അൻപഴകൻ എന്ന കെ. അൻപഴകൻ. 

 

സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായി, ഡിഎംകെ സ്ഥാപകൻ അണ്ണാദുരൈയുടെ ചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിക്കുന്ന എം.കെ.സ്റ്റാലിൻ. അണ്ണാ ദുരൈയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ 15നായിരുന്നു പദ്ധതി ഉദ്ഘാടനം. ചിത്രം: ANI

∙ പ്രസിഡന്റില്ലാത്ത 20 വർഷങ്ങൾ

 

ADVERTISEMENT

ഡിഎംകെയുടെ വേരുകൾ അന്വേഷിച്ചു പോയാൽ ചെന്നെത്തുക രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥരംഗത്തെയും ബ്രാഹ്മണാധിപത്യത്തിനെതിരെ പോരാടിയ ജസ്റ്റിസ് പാർട്ടിയിലാണ്. തമിഴകത്തിൽ ആഴത്തിൽ വേരൂന്നി പടർന്നു പന്തലിച്ച ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യ സ്ഥാനത്ത് ഇ.വി.രാമസാമി നായ്ക്കർ എന്ന പെരിയോറാണ്. കോൺഗ്രസിൽ തുടങ്ങി ജസ്റ്റിസ് പാർട്ടിയുടെ ദ്രാവിഡ കഴകമെന്ന രാഷ്ട്രീയ– സാമൂഹിക പ്രസ്ഥാനത്തിലൂടെയാണു പെരിയോർ തമിഴകത്തിനു തന്റെ ആദർശങ്ങൾ പകർന്നു നൽകിയത്. ദ്രാവിഡ കഴകവുമായി അദ്ദേഹം തമിഴകത്തിന്റെ ഗ്രാമാന്തരങ്ങളിൽ സഞ്ചരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അനുയായികളായിരുന്നു അണ്ണാദുരെയും കരുണാനിധിയും. 

എം.കരുണാനിധി. ചിത്രം: DIBYANGSHU SARKAR / AFP

 

തീക്ഷ്ണമായ രാഷ്ട്രീയമായിരുന്നു ദ്രാവിഡ കഴകം മുന്നോട്ടുവച്ചിരുന്നതെങ്കിലും അധികാര രാഷ്ട്രീയത്തിൽ ഇടപെടുന്നതിനോടു പെരിയോറിനു യോജിപ്പില്ലായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത, സാമൂഹിക മാറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായാണു അദ്ദേഹം ദ്രാവിഡ കഴകത്തെ വിഭാവനം ചെയ്തത്. അണ്ണാദുരൈയും കരുണാനിധിയുമുൾപ്പെടെയുള്ള യുവ നേതാക്കൾ പക്ഷേ, അധികാരമില്ലാതെ മാറ്റങ്ങൾ കൊണ്ടുവരാനാവില്ലെന്ന പക്ഷക്കാരായിരുന്നു. സംഘടനയിലെ തന്റെ പിൻഗാമിയായി ഭാര്യ മണിയമ്മയെ പെരിയോർ പ്രഖ്യാപിച്ചതോടെ ശിഷ്യർ യാത്ര പറയാന്‍ തീരുമാനിച്ചു. ദ്രാവിഡ കഴകത്തിൽനിന്നു മാറി, ഡിഎംകെയെന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണത്തിനും അങ്ങനെയാണ് അരങ്ങൊരുങ്ങിയത്.

 

വി.ആർ.നെടുഞ്ചെഴിയൻ
ADVERTISEMENT

∙ റോബിൻസൻ പാർക്കിലെ സൂര്യോദയം

 

1949 സെപ്തംബർ 17നു വടക്കൻ ചെന്നൈയിലെ റോബിൻസൻ പാർക്കിൽ ചേർന്ന പൊതുയോഗത്തിലാണു ഡിഎംകെ രൂപീകരിക്കപ്പെട്ടത്. പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി സി.എൻ.അണ്ണാദുരൈയെ തിരഞ്ഞെടുത്തു. ദ്രാവിഡ കഴകത്തിൽനിന്നു അടർന്നു മാറിയാണു പാർട്ടി രൂപീകരിച്ചതെങ്കിലും അണ്ണാദുരൈ ഉൾപ്പെടെയുള്ള നേതാക്കളുടെ ആചാര്യൻ പെരിയോർ ഇ.വി.രാമസാമിയായിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായാണു പ്രസിഡന്റ് പദവി ഒഴിച്ചിടാൻ തീരുമാനിച്ചത്.  ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനുള്ള കേന്ദ്ര– മദ്രാസ് സർക്കാരുകളുടെ നീക്കത്തിനെതിരെ തെരുവിൽ പോരാടിയ ഡിഎംകെ അതിവേഗം തമിഴ് ജനതയുടെ ഹൃദയത്തിൽ ഇടംനേടി. തമിഴ് ഉപദേശീയതയെന്ന വികാരം ആളിക്കത്തിച്ച് പാർട്ടി അതിവേഗം വളർന്നു. 1957–ൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിച്ചു. 205 ഇടത്ത് മത്സരിച്ച് 15 സീറ്റുകളിൽ വിജയമെന്നതു മോശമല്ലാത്ത തുടക്കമായിരുന്നു. അറുപതുകളുടെ തുടക്കത്തിൽ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളാൽ തമിഴകം പ്രക്ഷുബ്ധമായി. 

 

സി.എൻ.അണ്ണാദുരൈയുടെ തമിഴ് ചന്തം വഴിഞ്ഞൊഴുകുന്ന പ്രസംഗങ്ങളും എം.കരുണാനിധിയുടെ വാൾ മൂർച്ചയുള്ള എഴുത്തും ഡിഎംകെയ്ക്കു ജനഹൃദയങ്ങളിലേക്കു വഴി തുറന്നു. 1962–ലെ തിരഞ്ഞെടുപ്പിൽ സീറ്റ് എണ്ണം 50 ആക്കി വർധിപ്പിച്ചു. അതു വരാനിരിക്കുന്നതിന്റെ സൂചനയായിരുന്നു. 1967 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ തമിഴകം മാത്രമല്ല, രാജ്യം തന്നെ ഞെട്ടി. കോൺഗ്രസ് വാഴ്ച അവസാനിപ്പിച്ച് ഡിഎംകെ തമിഴകത്തിന്റെ അധികാരച്ചെങ്കോൽ പിടിച്ചു. 137 സീറ്റിന്റെ ഉജ്വല വിജയം. തമിഴ് രാഷ്ട്രീയത്തിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ യുഗം തുടങ്ങി. കരുണാനിധി യുഗം വരാനിരിക്കുകയായിരുന്നു.

 

∙ അണ്ണ മടങ്ങി, കലൈജ്ഞർ വന്നു

 

1967–ൽ ഡിഎംകെ അധികാരം പിടിച്ചപ്പോൾ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ലായിരുന്നു– കാഞ്ചീവരം നടരാജൻ അണ്ണാദുരൈ എന്ന സി.എൻ.അണ്ണാദുരൈയോളം തലപ്പൊക്കവും ജനപിന്തുണയമുള്ള നേതാക്കൾ അന്നു പാർട്ടിയിയില്ലായിരുന്നു. തമിഴ് ഭാഷയിന്മേലുള്ള വഴക്കം കാരണം അനുനായികൾ അദ്ദേഹത്തെ സ്നേഹപൂർം പേരരിഗ്നർ (മഹാപണ്ഡിതൻ ) എന്നു വിളിച്ചു. മദ്രാസ് സ്റ്റേറ്റിന്റെ പേര് തമിഴ്നാട് എന്നു മാറ്റിയതുൾപ്പെടെ ഡിഎംകെ ആശയത്തോടു ചേർന്നു നിൽക്കുന്ന പല തീരുമാനങ്ങളും അണ്ണാദുരൈ സർക്കാർ എടുത്തു. എന്നാൽ, വിധിയുടെ അവിശ്വാസ പ്രമേയം അതിജീവിക്കാൻ അദ്ദേഹത്തിനായില്ല. മുഖ്യമന്ത്രി സ്ഥാനമേറ്റ് 2 വർഷത്തിനകം, 1969 ഫെബ്രുവരി 3നു അർബുദത്തിനു കീഴടങ്ങി അണ്ണാദുരൈ വിട പറഞ്ഞു. 

 

സ്വാഭാവികമായി മന്ത്രിസഭയിലെ രണ്ടാമൻ ധനമന്ത്രി വി.ആർ.നെടുഞ്ചെഴിയനായിരുന്നു. അദ്ദേഹം താൽക്കാലിക മുഖ്യമന്ത്രിയായി ചുമതലയേറ്റു. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഡിഎംകെയിൽ തിരക്കിട്ട ചർച്ചകൾ തുടങ്ങി. തമിഴ് തിരയിലെ മിന്നും താരവും ഡിഎംകെയുടെ നക്ഷത്ര പ്രചാരകനുമായിരുന്ന എംജിആർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. നെടുഞ്ചെഴിയനെ പിന്തുണയ്ക്കുന്നവർക്കു മുന്നോട്ടുവയ്ക്കാൻ വാദങ്ങൾ ഏറെയുണ്ടായിരുന്നു. നിലവിലെ മന്ത്രിസഭയിൽ രണ്ടാമൻ അദ്ദേഹമാണ്. 1962–ൽ ഡിഎംകെ മുഖ്യ പ്രതിപക്ഷ പാർട്ടിയായപ്പോൾ പ്രതിപക്ഷ നേതാവ് നെടുഞ്ചെഴിയനായിരുന്നു. സ്വാഭാവികമായും മുഖ്യമന്ത്രി പദത്തിലേക്കു ആദ്യപേരുകാരൻ അദ്ദേഹമായിരുന്നു.

 

എം.കെ.സ്റ്റാലിനും രാഹുൽ ഗാന്ധിയും. ചിത്രം: twitter/mkstalin

∙ കലൈജ്ഞർ വരുന്നു, കഥ മാറുന്നു

 

സാങ്കേതിക മാനദണ്ഡങ്ങളിൽ ഒന്നാമൻ നെടുഞ്ചെഴിയനായിരുന്നെങ്കിലും ജനകീയ നേതാവല്ലെന്ന വലിയ പോരായ്മ അദ്ദേഹത്തിനുണ്ടായിരുന്നു. പാണ്ഡിത്യത്തിലും ഭരണ പരിചയത്തിലും അദ്ദേഹത്തെ മുന്നിൽ നിർത്തിയവർ തന്നെ ജനസമ്മതിയുടെ അളവുകോലിൽ അദ്ദേഹം പിന്നിലാണെന്നു സമ്മതിക്കുമായിരുന്നു. ആ വിടവിലേക്കാണു രാഷ്ട്രീയത്തെ സാധ്യതകളുടെ കലയാക്കി മാറ്റിയ കരുണാനിധി കടന്നുവന്നത്. എംജിആർ ഉൾപ്പെടെയുള്ള നേതാക്കൾ വഴി പാർട്ടിക്കുള്ളിലെ ചർച്ച തനിക്കനുകൂലമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒടുവിൽ ഡിഎംകെ നിയമസഭാ കക്ഷിയിൽ കരുണാനിധിയും നെടുഞ്ചെഴിയനും തമ്മിൽ മത്സരമുണ്ടാകുമെന്ന സ്ഥിതി വന്നു. അവസാന നിമിഷം നെടുഞ്ചെഴിയൻ പിന്മാറി. ഡിഎംകെയിലും തമിഴ് രാഷ്ട്രീയത്തിലും കരുണാനിധി യുഗം തുടങ്ങി. 

 

മുഖ്യമന്ത്രി പദവി നൽകിയില്ലെങ്കിലും കരുണാനിധിക്കു പകരം ജനറൽ സെക്രട്ടറി സ്ഥാനത്ത് നെടുഞ്ചെഴിയൻ തുടർന്നു. എന്നാൽ, ഇരട്ട അധികാര കേന്ദ്രം പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന വാദം ഉയർന്നു വന്നു. തമിഴ്നാട്ടിലെ കോൺഗ്രസിന്റെ സ്ഥിതി ഇതിനുദാഹരണമായി കരുണാനിധിയെ അനുകൂലിക്കുന്നവർ ഉയർത്തിക്കാട്ടി. അങ്ങനെ, 1969 സെപ്തംബർ 27നു ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗം കരുണാനിധിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സ്ഥാനത്ത് നെടുഞ്ചെഴിയൻ തുടർന്നെങ്കിലും പാർട്ടിയിലെ സർക്കാരിലെയും സമ്പൂർണാധികാരം തന്റെ കരങ്ങളിലെന്നു കരുണാനിധി ഉറപ്പാക്കി. 

 

1971 ലെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കരുണാനിധിയുടെ ലിറ്റ്മസ് ടെസ്റ്റ്. പാർട്ടിയെ വിജയത്തിലേക്കു നയിച്ച് അധികാരം നിലനിർത്തേണ്ടതു അദ്ദേഹത്തിന്റെ നിലനിൽപ്പിന്റെ കൂടി പ്രശ്നമായിരുന്നു. വെല്ലുവിളികൾ വരുമ്പോൾ കൂടുതൽ കരുത്തനായി മാറുന്ന കരുണാനിധിയെ പിന്നീട് പല തവണ രാജ്യം കണ്ടു. അതിന്റെ തുടക്കം 1971ലെ ആ തിരഞ്ഞെടുപ്പിലായിരുന്നു. അണ്ണാദുരൈയുടെ നേതൃത്വത്തിൽ ലഭിച്ചതിനേക്കാൾ കൂടുതൽ തിളക്കത്തോടെ, 184 സീറ്റുമായി ഡിഎംകെ തുടർ ഭരണം നേടി. ഡിഎംകെയിലെ കലൈജ്ഞർ വാഴ്ചയ്ക്കു അടിത്തറയിട്ടത് 71ലെ ആ വിജയമാണ്. 

 

∙ 49 വർഷങ്ങൾ, നാനാവിധ വെല്ലുവിളികൾ

 

1969 സെപ്തംബർ 27ന് ഏറ്റെടുത്ത ഡിഎംകെ അധ്യക്ഷ പദവി പിന്നീട് കരുണാനിധി ഒഴിഞ്ഞതേയില്ല. 2018 ഓഗസ്റ്റ് 7ന് മരിക്കുമ്പോഴും ഡിഎംകെ പ്രസിഡന്റ് അദ്ദേഹം തന്നെയായിരുന്നു. അര നൂറ്റാണ്ടിനടുത്ത് ഡിഎംകെ നയിച്ച കരുണാനിധി പലപ്പോഴും രാഷ്ട്രീയത്തിന്റെ കാറ്റിലും കോളിലും പെട്ടു, ചിലപ്പോൾ ആടിയുലഞ്ഞു. തന്ത്രവും വാക്ചാതുരിയും പകരംവയ്ക്കാനില്ലാത്ത ജനകീയതും തുഴയാക്കി മാറ്റി അദ്ദേഹം എല്ലാറ്റിനെയും അതിജീവിച്ചു. ഡിഎംകെ ട്രഷററായിരുന്ന എംജിആർ പാർട്ടി വിട്ടതായിരുന്നു ആദ്യ വെല്ലുവിളി. അടിയന്തരാവസ്ഥയ്ക്കു പിന്നാലെ കരുണാനിധി സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. 77ലെ തിരഞ്ഞെടുപ്പിൽ എംജിആറിന്റെ അണ്ണാഡിഎംകെ അധികാരം പിടിച്ചു. പിന്നീട് 1989 വരെ ഡിഎംകെ പ്രതിപക്ഷത്തായിരുന്നു. 

 

എന്നാൽ, പാർട്ടി സംഘടനാ സംവിധാനത്തെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ കരുണാനിധിക്കു കഴിഞ്ഞു. ദീർഘകാലം അധികാരത്തിനു പുറത്തിരിക്കേണ്ടി വന്നിട്ടും ഡിഎംകെയുടെ കെട്ടുറപ്പിനു കോട്ടം തട്ടിയില്ല. കരുണാനിധിയെന്ന രാഷ്ട്രീയ ചാണക്യന്റെ കരുനീക്കങ്ങളും ഡിഎംകെയെ കാലത്തിനനുസരിച്ച് പുതുക്കുന്നതിൽ നിർണായകമായി. ഡിഎംകെ സർക്കാരിനെ പിരിച്ചു വിട്ടു നാലു വർഷത്തിനകം കോൺഗ്രസുമായി സഖ്യത്തിനു കരുണാനിധി തയാറായി. 1989–ൽ വി.പി.സിങ്ങിനു കീഴിൽ ദേശീയ ഐക്യ സർക്കാർ അധികാരമേറ്റപ്പോൾ അരങ്ങിലും അണിയറയിലും സൂത്രധാരന്റെ വേഷത്തിൽ കലൈജ്ഞറുണ്ടായിരുന്നു. 1999ൽ വാജ്‌പേയി സർക്കാരിൽ പങ്കാളിയായി ബിജെപിയുടെ കൈപിടിക്കാനും അദ്ദേഹം തയാറായി. 2004–ൽ ഒന്നാം യുപിഎ സർക്കാർ അധികാരമേറ്റപ്പോൾ അതിലെ പ്രധാന കക്ഷിയായും ഡിഎംകെയും അതിന്റെ അമരത്ത് കരുണാനിധിയുമുണ്ടായിരുന്നു.

 

∙ സർവ സൈനാധിപനായി ‘ഇളയ ദളപതി’

 

ആൺ മക്കളിൽ ഇളയവനായ എം.കെ.സ്റ്റാലിനാണു കരുണാനിധിയുടെ പിൻഗാമിയായി പ്രസിഡന്റ് കസേരയിലിരുന്നത്. കരുണാനിധിയുടെ മരണ ശേഷമാണു സ്ഥാനാരോഹണം നടന്നതെങ്കിലും അടിയന്തരാവസ്ഥക്കാലത്തു തന്നെ സ്റ്റാലിൻ ഡിഎംകെ പ്രവർത്തകരുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു. വിവാഹം കഴിഞ്ഞ്, മധുവിധു തീരും മുൻപേ ‘മിസാ’ (Maintenance of Internal Security Act) തടവുകാരനായി അറസ്റ്റു ചെയ്യപ്പെട്ട സ്റ്റാലിനു ജയിലിൽ ക്രൂരമായ മർദനമേൽക്കേണ്ടിവന്നു. പിന്നീട് കൃത്യമായ പാർട്ടി പദവികൾ സ്റ്റാലിനു നൽകി കരുണാനിധി തന്റെ രാഷ്ട്രീയ പിൻഗാമിയാരെന്നു വ്യക്തമാക്കി. 

 

ഇടയ്ക്ക്, തെക്കൻ മേഖലാ സംഘടനാ ജനറൽ സെക്രട്ടറിയായി സ്റ്റാലിന്റെ ജ്യേഷ്ഠ സഹോദരൻ എം.കെ.അഴഗിരി നിയമിക്കപ്പെട്ടു. മധുര ആസ്ഥാനമാക്കി അഴഗിരി തെക്കൻ മേഖല വാണു. പാർട്ടി തലപ്പത്തേക്ക് ആരെന്ന ചോദ്യം സ്വാഭാവികമായി ഉയർന്നു. ഇരുവർക്കും വേണ്ടി വാദങ്ങളുയർന്നു. മത്സരം പരിധി കടന്നപ്പോൾ അഴഗിരിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. കരുണാനിധിയുടെ മരണ ശേഷം അഴഗിരി അങ്കത്തിനു ശ്രമിച്ചെങ്കിലും ജനറൽ കൗൺസിലിൽ വെല്ലുവിളി പോലും ഉയർത്താനാകാത്ത വിധം സ്റ്റാലൻ പാർട്ടി കൈപ്പിടിയിലൊതുക്കിയിരുന്നു. 

 

യുവജന വിഭാഗം സെക്രട്ടറി, എംഎൽഎ, ചെന്നൈ മേയർ, മന്ത്രി, ഉപമുഖ്യമന്ത്രി, വർക്കിങ് പ്രസിഡന്റ് എന്നിങ്ങനെ പടിപടിയായാണു സംഘടനാ രംഗത്തും ഭരണ രംഗത്തും സ്റ്റാലിൻ ഉയർന്നത്. 2017ൽ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റ് കരുണാനിധിയുടെ മരണത്തിനു പിന്നാലെ പ്രസിഡന്റായി. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗം എതിരില്ലാതെ വീണ്ടും സ്റ്റാലിനെ തന്നെ പാർട്ടിയുടെ കടിഞ്ഞാൺ ഏൽപിച്ചിരിക്കുന്നു. കരുണാനിധിയുടെ മറ്റൊരു മകൾ കനിമൊഴി എംപിക്കു പാർട്ടി ഡപ്യൂട്ടി സെക്രട്ടറിയുടെ പദവി കൂടി ലഭിച്ചു. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ നിലവിൽ യുവജന വിഭാഗം സെക്രട്ടറിയും എംഎൽഎയുമാണ്. 

 

കോൺഗ്രസിൽ നെഹ്റു കുടുംബമെന്ന പോലെ, അതിനേക്കാൾ ആഴത്തിൽ കരുണാനിധി കുടുംബം ഡിഎംകെയിൽ വേരുകൾ ആഴ്ത്തിയിരിക്കുന്നു. പാർട്ടിയുടെ ഗ്രാഫ് മുകളിലേക്കു പോകുന്നതിനാൽ തൽക്കാലം കുടുംബാധിപത്യത്തിനെതിരെ ഡിഎംകെയിൽ ഇല പോലും അനങ്ങില്ല. തകർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോഴാണല്ലോ നെഹ്റു കുടുംബത്തിനെതിരെ കോൺഗ്രസിൽ ശബ്ദമുയർന്നു തുടങ്ങിയത്...

 

English Summary: As Congress Moves away from Dynastic Politics, DMK Tightens Grip