ന്യൂഡൽഹി∙ ദീപാവലി സമ്മാനമായി രാജ്യത്തുടനീളമുള്ള 75,000 യുവാക്കൾക്ക് നിയമനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബർ 22ന് 75,000 ഉദ്യോഗാർഥികൾക്ക് നിയമന കത്തുകൾ നൽകുന്നതിനും 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യാനുള്ള ‘റോസ്ഗർ മേള’യ്ക്കും പ്രധാനമന്ത്രി വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ദീപാവലി സമ്മാനമായി രാജ്യത്തുടനീളമുള്ള 75,000 യുവാക്കൾക്ക് നിയമനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബർ 22ന് 75,000 ഉദ്യോഗാർഥികൾക്ക് നിയമന കത്തുകൾ നൽകുന്നതിനും 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യാനുള്ള ‘റോസ്ഗർ മേള’യ്ക്കും പ്രധാനമന്ത്രി വിഡിയോ കോൺഫറൻസ‌ിലൂടെ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും ജോലികൾക്കായാണു യുവാക്കൾക്ക് നിയമന കത്തുകൾ കൈമാറുക. പ്രതിരോധ മന്ത്രാലയം, റെയിൽവേ മന്ത്രാലയം, തപാൽ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, സിബിഐ, കസ്റ്റംസ്, ബാങ്കിങ് മേഖലകളിലേക്കാണ് നിയമനം. 18 മാസത്തിനുള്ളിൽ പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഈ വർഷം ജൂണിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

ഒഡിഷയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ഗുജറാത്തിൽ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ചണ്ഡീഗഢിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് ഠാക്കൂർ, മഹാരാഷ്ട്രയിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, രാജസ്ഥാനിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്നാട്ടിൽ ധനമന്ത്രി നിർമലാ സീതാരാമൻ, ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രി മഹേന്ദ്ര പാണ്ഡെ, ജാർഖണ്ഡിൽ ഗോത്രകാര്യ മന്ത്രി അർജുൻ മുണ്ടെ, ബിഹാറിൽ പഞ്ചായത്ത് രാജ് മന്ത്രി ഗിരിരാജ് സിങ് തുടങ്ങിയവരാകും ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കുക.

English Summary: Diwali Gift from PM Modi: 75,000 Youngsters to Get Appointment Letters of Govt Jobs