കൊച്ചി∙ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള മജിസ്ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരട്ടനരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി. പ്രതികൾക്ക് ഇന്നും മറ്റന്നാളും വൈകിട്ട് 5 മുതൽ 5.15

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇലന്തൂരിൽ രണ്ടു പേരെ കൊലപ്പെടുത്തി നരബലി നടത്തിയെന്ന കേസിൽ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള മജിസ്ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി. പ്രതികൾക്ക് ഇന്നും മറ്റന്നാളും വൈകിട്ട് 5 മുതൽ 5.15 വരെ അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകനെ കാണാം. ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകന്റെ സാന്നിധ്യം പാടില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.

മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ പ്രതികളെ കൊണ്ടുപോകുന്നത് വിലക്കണം, അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോരുന്നതു തടയണം, കസ്റ്റഡി സമയത്ത് അഭിഭാഷകരെ കാണാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതികൾ കോടതിയിൽ ഉയർത്തിയിരുന്നു. പ്രതികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സ്വന്തം അഭിഭാഷകരുമായി 15 മിനിറ്റ് സംസാരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. മറ്റ് ആവശ്യങ്ങൾ കോടതി പരിഗണിച്ചില്ല.

ADVERTISEMENT

അതേസമയം പ്രതികളുമായുള്ള പൊലീസ് തെളിവെടുപ്പു തുടരുകയാണ്. 24 വരെയുള്ള കസ്റ്റഡി കാലത്തു പരമാവധി വിവരങ്ങൾ ശേഖരിക്കുന്നതിനാണ് പൊലീസ് ശ്രമം. ഇതിന്റെ ഭാഗമായി ഇലന്തൂരിൽ ഇന്നും പൊലീസിന്റെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പു നടക്കുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഇലന്തൂരിൽ എത്തിയിട്ടുണ്ട്. ഫൊറൻസിക് സർജൻ ഉൾപ്പടെയുള്ളവരുടെ സംഘമാണ് സ്ഥലത്തുള്ളത്.

പത്തനംതിട്ട ഇലന്തൂരിൽ സമ്പദ് സമൃദ്ധിക്കുവേണ്ടി ഐശ്വര്യപൂജയ്ക്കിടെ കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മ (50), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലി (49) എന്നിവരെയാണ് നരബലിക്ക് ഇരയാക്കിയത്.

ADVERTISEMENT

English Summary: Elanthoor Human Sacrifice: High Court rejected revision petition of Accused