ശനിയുടെ അപഹാരം മാറ്റാൻ വാസ്‌തുപൂജ നടത്തിയിട്ടും പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ കാലാവധി തികയ്‌ക്കാതെ ഇറങ്ങിപ്പോരേണ്ടിവന്നു പിള്ളയ്ക്ക്. പടിയിറങ്ങാതെ പക്ഷേ, മന്ത്രി എം.വി. രാഘവൻ മൻമോഹനിൽ താമസിച്ചു. മന്ത്രിയായിരിക്കെ ഇവിടെ താമസിച്ച കോടിയേരി ബാലകൃഷ്‌ണനു വേണ്ടി Ministerial Residence

ശനിയുടെ അപഹാരം മാറ്റാൻ വാസ്‌തുപൂജ നടത്തിയിട്ടും പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ കാലാവധി തികയ്‌ക്കാതെ ഇറങ്ങിപ്പോരേണ്ടിവന്നു പിള്ളയ്ക്ക്. പടിയിറങ്ങാതെ പക്ഷേ, മന്ത്രി എം.വി. രാഘവൻ മൻമോഹനിൽ താമസിച്ചു. മന്ത്രിയായിരിക്കെ ഇവിടെ താമസിച്ച കോടിയേരി ബാലകൃഷ്‌ണനു വേണ്ടി Ministerial Residence

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശനിയുടെ അപഹാരം മാറ്റാൻ വാസ്‌തുപൂജ നടത്തിയിട്ടും പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ കാലാവധി തികയ്‌ക്കാതെ ഇറങ്ങിപ്പോരേണ്ടിവന്നു പിള്ളയ്ക്ക്. പടിയിറങ്ങാതെ പക്ഷേ, മന്ത്രി എം.വി. രാഘവൻ മൻമോഹനിൽ താമസിച്ചു. മന്ത്രിയായിരിക്കെ ഇവിടെ താമസിച്ച കോടിയേരി ബാലകൃഷ്‌ണനു വേണ്ടി Ministerial Residence

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വാസവും അന്ധവിശ്വാസവും തിരിച്ചറിയാനാവത്ത വിധം കെട്ടുപിണഞ്ഞു ഞെട്ടിപ്പിക്കുന്ന ദുരന്തങ്ങളിൽ പതിക്കുന്ന സംഭവങ്ങൾ ഇപ്പോൾ വാർത്തയാകുന്നു. രാഷ്ട്രീയ ബന്ധമുള്ളവർ പോലും ഇതിലെല്ലാം ഉൾപ്പെടുമ്പോൾ എന്തുതരം രാഷ്ട്രീയ വിദ്യാഭ്യാസമാണ് ഇവർക്കു ലഭിക്കുന്നതെന്ന ചോദ്യം ബാക്കി. പക്ഷേ, ഒട്ടും അപകടകരമല്ലാത്ത ചില വിശ്വാസങ്ങൾക്കു കീഴ്പ്പെട്ടു തീരുമാനങ്ങളെടുക്കുക എന്നതു പണ്ടുമുതലേ നമ്മുടെ പല രാഷ്ട്രീയ നേതാക്കളുടെയും പതിവായിരുന്നു. മറ്റുള്ളവർക്കു ദോഷം വരാത്ത, നിരുപദ്രവകരമായ ഇത്തരം വിശ്വാസങ്ങളെയും തീരുമാനങ്ങളെയും എതിർക്കാനോ വിമർശിക്കാനോ, അതു കൊണ്ടുതന്നെ ആരും മെനക്കെട്ടിട്ടുമില്ല. മന്ത്രിമാരുടെ ഔദ്യോഗിക വാഹനത്തിലും വസതിയിലുമാണ് ഇത്തരം വിശ്വാസങ്ങൾ കൂടുതലും കയറിക്കൂടിയിരുന്നത്. 13-ാം നമ്പർ സ്റ്റേറ്റ് കാർ മന്ത്രിമാർക്കു നിർഭാഗ്യം കൊണ്ടുവരും എന്നതാണു പൊതുവേയുള്ള വിശ്വാസം. ഇതു ശരിയെന്നു സമർഥിക്കാർ പലർക്കും അവരുടേതായ കാരണങ്ങളുമുണ്ട്. അതുപോലെതന്നെ പല ‘മന്ദിരങ്ങളിലും’ മന്ത്രിമാർ വാഴില്ല എന്നതും മറ്റൊരു വിശ്വാസം. 

∙ 13–ാം നമ്പർ സ്റ്റേറ്റ് കാർ എന്നും വിവാദം

ADVERTISEMENT

എന്തുകൊണ്ടോ 13–ാം നമ്പർ സ്റ്റേറ്റ് കാർ പണ്ടുമുതലേ പല മന്ത്രിമാരും ശകുനപ്പിഴയായി കരുതിയിരുന്നു. ആ നമ്പർ എങ്ങനെയെങ്കിലും ഒഴിവാക്കും. പക്ഷേ, പലരും 13–ാം നമ്പർ വെല്ലുവിളിയായി ഏറ്റെടുത്തിട്ടുമുണ്ട്.ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ 13–ാം നമ്പർ കാർ ഏറ്റെടുക്കാൻ പല മന്ത്രിമാരും മടിച്ചു നിന്നപ്പോൾ തോമസ് ഐസക് മുന്നോട്ടു വന്നു. ഈ നമ്പ‍റിനെ ഇടതു മന്ത്രിമാർക്കു പേടിയാണെന്നു പരിഹസിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റി‍ട്ടതോടെ, ഐസക് അത് ആവശ്യപ്പെടുകയായിരുന്നു. വി.എസ്. സുനിൽകുമാറും കെ.ടി. ജലീലും മുന്നോട്ടു വന്നെങ്കിലും ഐസക് തന്നെ ഏറ്റെടുത്തു. തൊട്ടുമുൻപ് യുഡിഎഫ് മന്ത്രിസഭയിലെ ആരും 13–ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല.

പി.പ്രസാദ്

രണ്ടാം പിണറായി സർക്കാരിൽ 13–ാം നമ്പർ കാർ സ്വീകരിച്ചത് മന്ത്രി പി. പ്രസാദാണ്. അദ്ദേഹം ആ വിശ്വാസ വെല്ലുവിളി ഏറ്റെടുത്തു. ആദ്യം അദ്ദേഹത്തിന് അനുവദിച്ച നമ്പർ 14 ആയിരുന്നു. എന്നാൽ, 13 കിട്ടിയ ആൾ അതു സ്വീകരിക്കാൻ മടിച്ചപ്പോൾ, എങ്കിൽ ആ നമ്പർ തന്റെ കാറിനു വച്ചുകൊള്ളാൻ പ്രസാദ് അറിയിച്ചു.

‘‘13–ാം നമ്പർ തോമസ് ഐസക് ഉപയോഗിച്ചതാണ്. അദ്ദേഹത്തിനു കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ. മറ്റു നമ്പറുകൾ ഉപയോഗിച്ചവർക്ക് അതുകൊണ്ടു പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നിട്ടുണ്ടോ? ഈ നൂറ്റാണ്ടിലും ഇത്തരം അന്ധവിശ്വാസങ്ങൾ തുടരുന്നതു കഷ്ടമാണ്. 13 എന്ന സംഖ്യ കൊണ്ട് എല്ലാം തകരുമെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും. 13 നു ജനിച്ചാൽ തിരുത്താൻ കഴിയില്ലല്ലോ. ഓണവും വിഷുവുമൊക്കെ ആ തീയതിയിൽ വരാം. കലണ്ടറിൽ 13 ഒഴിവാക്കുമോ? പത്രങ്ങൾ 13ന് അച്ചടിക്കുന്നുണ്ടല്ലോ – മന്ത്രി അന്നു പറഞ്ഞു.2006 ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ പേടിയൊന്നുമില്ലാതെ ഈ നമ്പർ ചോദിച്ചു വാങ്ങിയത് മന്ത്രി എം.എ.ബേബി.

∙ മന്ത്രിമന്ദിരങ്ങളിലും വിശ്വാസം കുടിപാർത്തു !

ADVERTISEMENT

പല മന്ത്രിമന്ദിരങ്ങളിലും മന്ത്രിമാർ വാഴില്ല എന്ന വിശ്വാസം എങ്ങനെയോ ആദ്യകാലം മുതൽ പ്രബലമായിരുന്നു. പല കാരണങ്ങളാൽ മന്ത്രിമാർ രാജിവയ്ക്കേണ്ടി വന്നതോടെ ഈ ഔദ്യോഗിക വസതികളുടെ ചീത്തപ്പേരിനു പ്രചാരം കൂടി. ഏറ്റവുമധികം പഴികേട്ടത് മൻമോഹൻ ബംഗ്ലാവാണ്. ഒരുപിടി പ്രഗൽഭരുടെ ഔദ്യോഗിക വസതിയായിരുന്നു വെള്ളയമ്പലത്തുനിന്ന് കവടിയാറിലേക്കുള്ള രാജവീഥിയിൽ രാജ്‌ഭവനു തൊട്ടടുത്ത് തലയുയർത്തി നിൽക്കുന്ന മൻമോഹൻ ബംഗ്ലാവ്. രാജകുടുംബാംഗത്തിനുവേണ്ടി ശ്രീമൂലം തിരുനാൾ പണികഴിപ്പിച്ച കൊച്ചു കൊട്ടാരം ആദ്യം അനുവദിച്ചു കിട്ടിയപ്പോൾ പി.എസ്. നടരാജപിള്ള എന്ന ആദ്യകാല മന്ത്രിക്ക് അതൊരു ആഡംബരമായി തോന്നി.

കോടിയേരി ബാലകൃഷ്ണൻ.

ജനായത്ത മന്ത്രിയുടെ വസതിക്ക് രാജപ്രതാപം വേണ്ടെന്നു തീരുമാനിച്ച അദ്ദേഹം ചെറിയൊരു വീട്ടിൽ താമസിച്ചുകൊണ്ട് മൻമോഹൻ ബംഗ്ലാവിനെ ഓഫിസാക്കി. പിന്നെ മൻമോഹൻ ബംഗ്ലാവിൽ വസിച്ച പ്രമുഖർ ഒട്ടേറെ എ.ജെ. ജോൺ, കെ. കരുണാകരൻ, ആർ. ബാലകൃഷ്‌ണപിള്ള, എം.വി. രാഘവൻ, കെ. ശങ്കരനാരായണൻ, ടി. ശിവദാസമേനോൻ, പി.ജെ. ജോസഫ്, കോടിയേരി ബാലകൃഷ്‌ണൻ...ഇവരിൽ പലർക്കും കാലാവധി കഴിയുംമുൻപേ ഈ വസതി ഒഴിയേണ്ടിയും വന്നു.

തിരു കൊച്ചി മുഖ്യമന്ത്രിയായി ചുമതലയേറ്റ എ.ജെ. ജോണിന് വസതി തീരെ രാശിയുള്ളതായിരുന്നില്ല. അതിവേഗം സ്‌ഥാനമൊഴിയേണ്ടി വന്നു. ആഭ്യന്തര മന്ത്രിയായി കാലാവധി തികച്ചുവെങ്കിലും പിന്നീടു മുഖ്യമന്ത്രിയായി ഒരു മാസത്തിനുള്ളിൽ കരുണാകരനും മൻമോഹൻ ബംഗ്ലാവിന്റെ പടിയിറങ്ങി. വീണ്ടും മുഖ്യമന്ത്രിയായ കരുണാകരൻ മൻമോഹൻ വിട്ട് ക്ലിഫ് ഹൗസിലേക്കു കുടിയേറി കാലാവധി തികച്ചെങ്കിലും മൻമോഹനിലെത്തിയ മന്ത്രി ആർ. ബാലകൃഷ്‌ണപിള്ളയ്‌ക്കു ശനിദശയായിരുന്നു. ശനിയുടെ അപഹാരം മാറ്റാൻ വാസ്‌തുപൂജ നടത്തിയിട്ടും പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ കാലാവധി തികയ്‌ക്കാതെ ഇറങ്ങിപ്പോരേണ്ടിവന്നു പിള്ളയ്ക്ക്.

പടിയിറങ്ങാതെ പക്ഷേ, മന്ത്രി എം.വി. രാഘവൻ മൻമോഹനിൽ താമസിച്ചു.മന്ത്രിയായിരിക്കെ ഇവിടെ താമസിച്ച കോടിയേരി ബാലകൃഷ്‌ണനു വേണ്ടി ജവാഹർ നഗർ ഭാഗത്തേക്കു പുതിയൊരു ഗേറ്റ് കൂടി തുറന്ന് മൻമോഹൻ ബംഗ്ലാവ് മോടിപിടിപ്പിച്ചു. എന്നാൽ മോടിപിടിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചുവെന്ന ആക്ഷേപം പേറി അദ്ദേഹത്തിന് ഏറെക്കഴിയും മുൻപ് ഈ വീട് ഉപേക്ഷിക്കേണ്ടിവന്നു. കോടിയേരി കൈവിട്ടതോടെ ബംഗ്ലാവ് കുറച്ചുനാൾ അനാഥമായി കിടന്നു.

പി.ജെ. ജോസഫ്.
ADVERTISEMENT

മന്ത്രി പി.ജെ. ജോസഫ് ഇവിടെ താമസിച്ചെങ്കിലും വിമാനയാത്രാ വിവാദത്തിൽ പെട്ട് രാജിവച്ചു. പകരം മന്ത്രിയായ ടി.യു. കുരുവിളയ്‌ക്കും ഭൂമി വിവാദത്തിൽ പെട്ട് കാലാവധി തികയ്‌ക്കാതെ ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോരേണ്ടിവന്നു! പിന്നാലെ മന്ത്രിയായ മോൻസ് ജോസഫിന്റെ ഊഴമായിരുന്നു അടുത്തത്. പക്ഷേ, കേസിൽ നിന്നു മുക്തനായ പി.ജെ. ജോസഫിനു മന്ത്രിയാകാൻ വേണ്ടി ഏറെത്താമസിയാതെ മോൻസ് മന്ത്രിപദമൊഴിഞ്ഞു, ഈ വസതിയും.

പക്ഷേ, തിരഞ്ഞെടുപ്പിൽ തോൽവി രുചിച്ചാണു ബാബു കാവേരി ഒഴിഞ്ഞത്. അടുത്ത സർക്കാരിന്റെ കാലത്തു കാവേരി ലഭിച്ചതു മന്ത്രി എ.കെ. ശശീന്ദ്രന്. ഫോൺ കെണി വിവാദത്തിൽ രാജിവച്ച ശശീന്ദ്രനു കാവേരിയിൽനിന്ന് ഇറങ്ങേണ്ടിവന്നു.

വി.സുരേന്ദ്രൻ പിള്ള മന്ത്രിയായപ്പോൾ മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കി സർക്കാർ ഉത്തരവായെങ്കിലും കവടിയാറിൽ തന്നെയുള്ള സ്വന്തം വീട്ടിൽ അദ്ദേഹം താമസിച്ചു. ഉദ്യോഗസ്‌ഥതല യോഗങ്ങൾ കൂടുന്നതിനും പൊതു ജനങ്ങൾക്ക് മന്ത്രിയെ കാണുന്നതിനുമുളള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്‌ഥരും ഇവിടെ താമസിച്ചു. പക്ഷേ, പിന്നീടു മന്ത്രി തോമസ് ഐസക് മൻമോഹൻ ബംഗ്ലാവിൽ വിവാദങ്ങളൊന്നുമില്ലാതെ താമസിച്ചു.

ഇപ്പോൾ മന്ത്രി ആന്റണി രാജുവാണ് ഇവിടെ താമസിക്കുന്നത്. അദ്ദേഹത്തിന്റെ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസിനും കെ.ബി. ഗണേഷ്കുമാർ നേതൃത്വം നൽകുന്ന കേരള കോൺഗ്രസിനും (ബി) പകുതി വീതം കാലാവധിയിലാണ് മന്ത്രിസ്ഥാനം ഇടതുമുന്നണി നൽകിയിരിക്കുന്നത്. ഇതു നടപ്പായാൽ 5 കൊല്ലം തികയാതെ അടുത്ത മന്ത്രിയും മൻമോഹൻ ബംഗ്ലാവിനോടു വിട പറയും.

എ.കെ.ശശീന്ദ്രൻ (ഫയൽ ചിത്രം)

∙ കുടിയിറക്കം ‘കാവേരി’യിൽ നിന്നും !

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന്റെ വളപ്പിലെ മന്ത്രിമന്ദിരമായ കാവേരിയിൽ മന്ത്രി കെ. ബാബുവാണു താമസം തുടങ്ങിയത്. ബാർക്കോഴ കുരുക്കിലായ ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്തു നൽകി. രാജി അംഗീകരിക്കാഞ്ഞതിനാൽ ഇവിടെ താമസം തുടർന്നു. പക്ഷേ, തിരഞ്ഞെടുപ്പിൽ തോൽവി രുചിച്ചാണു ബാബു കാവേരി ഒഴിഞ്ഞത്. അടുത്ത സർക്കാരിന്റെ കാലത്തു കാവേരി ലഭിച്ചതു മന്ത്രി എ.കെ. ശശീന്ദ്രന്. ഫോൺ കെണി വിവാദത്തിൽ രാജിവച്ച ശശീന്ദ്രനു കാവേരിയിൽനിന്ന് ഇറങ്ങേണ്ടിവന്നു. പിന്നാലെ തോമസ് ചാണ്ടിക്കു കാവേരി നൽകി. റിസോർട്ടിനു വേണ്ടി ഭൂമി കയ്യേറിയെന്ന കേസിൽ പെട്ട് അദ്ദേഹവും രാജിവച്ചതോടെ രാശിയില്ലാത്ത മന്ത്രിമന്ദിരമാണു കാവേരിയെന്നു പലരും വിലയിരുത്തി. ഇപ്പോഴും ശശീന്ദ്രനാണ് ഇവിടെ താമസം.

∙ റോസ് ഹൗസ്; ഇടനാഴികളിൽ കഥയുടെ കാലൊച്ച!

നൂറ്റാണ്ടിലേറെ പഴക്കമുള്ള മന്ത്രിമന്ദിരമായ വഴുതക്കാട്ടെ റോസ് ഹൗസിന്റെ പേര് മാറ്റത്തെക്കുറിച്ച് ഒരിക്കൽ മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ പണ്ടത്തെ മഹാരാജാസ് കോളജിന്റെ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) ആദ്യ പ്രിൻസിപ്പൽ ആയിരുന്ന പ്രഫ. ജോൺ റോസ് എന്ന സായിപ്പാണ് ഈ മന്ദിരം പണികഴിപ്പിച്ചത്. അതിനാൽ ഇതിന്റെ പേര് റോസ് ഹൗസ് (ഇംഗ്ലിഷ് അക്ഷരങ്ങളായ ആർഒഎസ്എസ്) എന്നായിരുന്നു. എന്നാൽ ഈ മന്ദിരം നിർഭാഗ്യത്തിന്റെ വാസസ്ഥലമായി പിന്നീടു പല ഭരണാധികാരികൾക്കും തോന്നി. ഇവിടെ താമസിച്ച പലരും കാലാവധി തികയ്ക്കാതെ സ്ഥാനമൊഴിയേണ്ടി വന്നതും മറ്റു ചിലരുടെ വ്യക്തി–കുടുംബ ജീവിതത്തിലെ ദുരന്തങ്ങളും ആയിരുന്നു ഇതിനു കാരണം.

കെ. ബാബു

അതിനാൽ പരിഹാരക്രിയ എന്ന നിലയിൽ പല രീതിയിൽ കെട്ടിടത്തിനു മാറ്റങ്ങളും അറ്റകുറ്റപ്പണിയും നടത്തി. അങ്ങനെയൊരാളുടെ വാസകാലത്ത് മന്ത്രിമന്ദിരത്തിന്റെ പേരിൽത്തന്നെ മാറ്റം വരുത്തി. റോസ് ഹൗസിന്റെ റോസ് (ആർഒഎസ്എസ്), ആർഒ എസ്ഇ (റോസ്) എന്നാക്കി. ഇപ്പോഴും രണ്ടാമത്തെ സ്പെല്ലിങ്ങിലാണ് റോസ് ഹൗസ് എഴുതപ്പെടുന്നത്. ആദ്യകാല ഭരണാധികാരികളായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള, സി. കേശവൻ, ടി.എം. വർഗീസ് എന്നിവരും പിന്നീടു മന്ത്രിമാരായ ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻ നായർ തുടങ്ങിയവരും ഇവിടെ താമസിച്ചിരുന്നു. ഇവരുടെ രാഷ്ട്രീയ– വ്യക്തി ജീവിതത്തിലെ തിരിച്ചടികളെ ‘റോസ് ഹൗസ് ഭൂത’വുമായി പലരും കൂട്ടിക്കെട്ടിയിട്ടുണ്ട്. 

അടിയന്തരാവസ്ഥക്കു ശേഷം 1977ലെ തിരഞ്ഞെടുപ്പിൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ വീണ്ടും അതേ മുന്നണി അധികാരത്തിലെത്തിയപ്പോൾ മന്ത്രിയായ പി.കെ.വാസുദേവൻനായർക്കാണ് റോസ് ഹൗസ് അനുവദിച്ചത്. അദ്ദേഹം അവിടെ താമസിക്കുകയും ചെയ്തു. ആ മന്ത്രിസഭയുടെ പതനവും പികെവി മുഖ്യമന്ത്രിയായത് അടക്കമുള്ള ഒട്ടേറെ രാഷ്ട്രീയ–ഭരണ മാറ്റങ്ങൾക്ക് കേരളം പിന്നീടു സാക്ഷ്യം വഹിച്ചതും ചരിത്രം. മന്ത്രി വി. ശിവൻകുട്ടിക്കാണ് ഇത്തവണ റോസ് ഹൗസ് അനുവദിച്ചിരിക്കുന്നത്.

 

English Summary: The Number 13 Mystery for State Cars and Other Ministerial Residence Mysteries in Kerala Explained