തിരുവനന്തപുരം∙ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിളിച്ചത്. കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിളിച്ചത്. കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കുമെന്നും സ്വപ്ന പറഞ്ഞു.

ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയിൽ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ ഇന്നു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിൽ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങൾ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ ഓഫിസിൽ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

സ്വപ്നയുടെ കുറിപ്പ് ഇങ്ങനെ:

ശ്രീ.പി.ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കുമുള്ള ലളിതവും വിനീതവുമായ മറുപടിയും ഒരു ഓർമപ്പെടുത്തലും മാത്രമാണ് ഇത്. ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾ ഓർമിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ആ മാന്യനോട് അഭ്യർഥിക്കുന്നു. അങ്ങനെയെങ്കിൽ ബാക്കി തെളിവുകൾ കൂടി ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് സാധിക്കും.

ADVERTISEMENT

English Summary: Swapna Suresh Against P Sreeramakrishnan