ന്യൂഡല്‍ഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത മല്ലികാർജുൻ ഖർഗെ പുതിയ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു. 47 അംഗങ്ങളുള്ള കമ്മിറ്റിയിൽ സോണിയ ഗാന്ധി, മൻമോഹൻ സിങ്, രാഹുൽഗാന്ധി എന്നിവർ ഉൾപ്പെടുന്നു. കേരളത്തിൽ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവർ മാത്രമാണ് ഇടംപിടിച്ചത്. പാർട്ടിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത മല്ലികാർജുൻ ഖർഗെ പുതിയ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു. 47 അംഗങ്ങളുള്ള കമ്മിറ്റിയിൽ സോണിയ ഗാന്ധി, മൻമോഹൻ സിങ്, രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടുന്നു. കേരളത്തിൽ എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവർ മാത്രമാണ് ഇടംപിടിച്ചത്. പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന കോൺഗ്രസിന്റെ പ്രവർത്തക സമിതിക്ക് പകരം ഈ കമ്മിറ്റി പ്രവർത്തിക്കും, പ്ലീനറി സമ്മേളനം വരെയാണ് സ്റ്റിയറിങ് കമ്മിറ്റിയുടെ കാലാവധി. അടുത്ത എഐസിസി സമ്മേളനത്തിലാകും പുതിയ പ്രവർത്തക സമിതി രൂപീകരിക്കുക.

എല്ലാ പ്രവർത്തക സമിതി അംഗങ്ങളും എഐസിസി ജനറൽ സെക്രട്ടറിമാരും കോൺഗ്രസ് അധ്യക്ഷന് രാജിക്കത്ത് നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇവരെ ഇപ്പോൾ സ്റ്റിയറിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍

1. സോണിയ ഗാന്ധി 

2. മന്‍മോഹന്‍ സിങ് 

3. രാഹുല്‍ ഗാന്ധി 

ADVERTISEMENT

4. എ.കെ.ആന്റണി 

5. അഭിഷേക് മനു സിങ്‌വി 

6. അജയ് മാക്കന്‍ 

7. അംബിക സോണി 

ADVERTISEMENT

8. ആനന്ദ് ശര്‍മ 

9. അവിനാശ് പാണ്ഡെ 

10. ഗൈഖംഗം 

11. ഹരീഷ് റാവത്ത് 

12. ജയ്‌റാം രമേശ് 

13. ജിതേന്ദ്ര സിങ് 

14. ഷെല്‍ജ 

15. കെ.സി.വേണുഗോപാല്‍ 

16. ലാല്‍തന്‍ഹാവ്ല 

17. മുകുള്‍ വാസ്‌നിക് 

18. ഉമ്മന്‍ ചാണ്ടി 

19. പ്രിയങ്ക ഗാന്ധി വദ്ര

20. പി.ചിദംബരം 

21. രണ്‍ദീപ് എസ്. സുര്‍ജെവാല 

22. രഘുബീര്‍ മീണ 

23. താരിഖ് അന്‍വര്‍ 

24. എ.ചെല്ലകുമാര്‍ 

25. അജോയ് കുമാര്‍ 

26. അധിര്‍ രഞ്ജന്‍ ചൗധരി 

27. ഭക്ത ചരന്‍ ദാസ് 

28. ദേവേന്ദ്ര യാദവ് 

29. ദിഗ്‌വിജയ് സിങ് 

30. ദിനേശ് ഗുണ്ഡുറാവു 

31. ഹരീഷ് ചൗധരി 

32. എച്ച്.കെ.പാട്ടീല്‍ 

33. ജയ് പ്രകാശ് അഗര്‍വാള്‍

34. കെ.എച്ച്.മുനിയപ്പ 

35. ബി.മാണിക്കം ടാഗോര്‍ 

36. മനീഷ് ചത്രത്ത് 

37. മീരാ കുമാര്‍ 

38. പി.എല്‍.പുനിയ 

39. പവന്‍കുമാര്‍ ബന്‍സാല്‍ 

40. പ്രമോദ് തിവാരി 

41. രജനി പാട്ടീല്‍ 

42. രഘുശര്‍മ 

43. രാജീവ് ശുക്ല 

44. സല്‍മാന്‍ ഖുര്‍ഷിദ് 

45. ശക്തിസിങ് ഗോഹില്‍ 

46. ടി.സുബ്ബരാമി റെഡ്ഡി 

47. താരിഖ് ഹാമിദ് കറ

English Summary: Kharge forms 47-member Steering Committee, retains most from CWC