ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വില കുതിച്ചു കയറുന്നത് മാന്ദ്യത്തിനു കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടൊപ്പം നാണ്യപ്പെരുപ്പ നിരക്കിലെ വർധനവും രാജ്യങ്ങളെ കടുത്ത ആശങ്കയിലേക്കു തള്ളി വിടുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് രാജ്യങ്ങൾ തിരിച്ചു വരവ് നടത്തുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച തരത്തിൽ അതുണ്ടാകുന്നില്ലെന്നാണു വിലയിരുത്തൽ. അതിനിടെ റഷ്യ–യുക്രെയ്ൻ യുദ്ധവുമെത്തി. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയിൽ സമ്പദ്‌വ്യവസ്ഥ ആശങ്ക ഉയർത്തുന്നതായി ചൈന തന്നെ പറയുന്നു. ഈ വർഷം മധ്യത്തോടെ ചൈനയിലെ പ്രമുഖ പട്ടണങ്ങൾ വീണ്ടും ലോക്ഡൗണിലേക്ക് പോയത് സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. എങ്ങനെയായിരിക്കും ലോക രാജ്യങ്ങളെ മാന്ദ്യം ബാധിക്കുക? അതിന്റെ സൂചനകൾ എന്തെല്ലാമാണ്? എന്താണ് വിവിധ ധനസ്ഥാപനങ്ങൾ നൽകുന്ന മുന്നറിയിപ്പ്? മാന്ദ്യത്തെ ഇന്ത്യ എങ്ങനെ നേരിടും? ഏതെല്ലാം മേഖലകളിലാണ് മാന്ദ്യ ഭീഷണി നിലനിൽക്കുന്നത്? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാര്യങ്ങളുടെ പോക്ക് അത്ര ശോഭനമല്ല. കോവിഡ് ഉയർത്തിയ ഭീഷണി മായും മുൻപേ ലോകം മറ്റൊരു ഗുരുതര പ്രതിസന്ധിയെ നേരിടാൻ ഒരുങ്ങുകയാണ്- സാമ്പത്തിക മാന്ദ്യം. എന്ന്, എപ്പോൾ, എങ്ങനെ എന്നതിനു വ്യക്തതയില്ലെങ്കിലും 2023ൽ മാന്ദ്യം പിടിമുറുക്കാൻ സാധ്യതയുണ്ടെന്ന് പ്രമുഖ ധനസ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വില കുതിച്ചു കയറുന്നത് മാന്ദ്യത്തിനു കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടൊപ്പം നാണ്യപ്പെരുപ്പ നിരക്കിലെ വർധനവും രാജ്യങ്ങളെ കടുത്ത ആശങ്കയിലേക്കു തള്ളി വിടുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് രാജ്യങ്ങൾ തിരിച്ചു വരവ് നടത്തുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച തരത്തിൽ അതുണ്ടാകുന്നില്ലെന്നാണു വിലയിരുത്തൽ. അതിനിടെ റഷ്യ–യുക്രെയ്ൻ യുദ്ധവുമെത്തി. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയിൽ സമ്പദ്‌വ്യവസ്ഥ ആശങ്ക ഉയർത്തുന്നതായി ചൈന തന്നെ പറയുന്നു. ഈ വർഷം മധ്യത്തോടെ ചൈനയിലെ പ്രമുഖ പട്ടണങ്ങൾ വീണ്ടും ലോക്ഡൗണിലേക്ക് പോയത് സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. എങ്ങനെയായിരിക്കും ലോക രാജ്യങ്ങളെ മാന്ദ്യം ബാധിക്കുക? അതിന്റെ സൂചനകൾ എന്തെല്ലാമാണ്? എന്താണ് വിവിധ ധനസ്ഥാപനങ്ങൾ നൽകുന്ന മുന്നറിയിപ്പ്? മാന്ദ്യത്തെ ഇന്ത്യ എങ്ങനെ നേരിടും? ഏതെല്ലാം മേഖലകളിലാണ് മാന്ദ്യ ഭീഷണി നിലനിൽക്കുന്നത്? വിശദമായി പരിശോധിക്കാം...

ADVERTISEMENT

∙ 2001ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വളർച്ചാ നിരക്ക്

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയിൽ 6.8 ശതമാനം വളർച്ചയാണ് രാജ്യാന്തര നാണ്യനിധി (ഐഎംഎഎഫ്) പ്രതീക്ഷിക്കുന്നത്. ജൂലൈയിൽ 7.4 ശതമാനം വളർച്ചയാണ് കണക്കാക്കിയിരുന്നത്. ജനുവരിയിൽ ഇത് 8.2 ശതമാനവും. 2021–2022 വർഷം 8.7 ശതമാനം വളർച്ച കൈവരിച്ചിരുന്നു. ഐഎംഎഫ് പുറത്തിറക്കിയ വാർഷിക സാമ്പത്തിക അവലോകനത്തിൽ ആഗോള സാമ്പത്തിക വളർച്ച ഈ വർഷം 3.2 ശതമാനമാകും. അടുത്ത വർഷം 2.7 ശതമാനവും. 2001ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാവും ഇത്. 

ADVERTISEMENT

ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികളായ യുഎസ്, ചൈന, യൂറോ സോൺ എന്നിവിടങ്ങളിലാണ് മാന്ദ്യം ഏറ്റവും കൂടുതൽ പ്രകടമാകുക. ചൈനയുടെ വളർച്ച ഈ വർഷം 3.2 ശതമാനം മാത്രമാകും. അടുത്ത വർഷം കണക്കാക്കുന്നത് 4.4 ശതമാനവും. കോവിഡ് പ്രതിസന്ധി തുടരുന്നതാണ് ചൈനയെ പ്രതികൂലമായി ബാധിക്കുന്നത്. സാമ്പത്തിക രംഗത്ത് നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതാണ് യുഎസിനു തിരിച്ചടിയാകുന്നത്. അടുത്ത വർഷം ഒരു ശതമാനം വളർച്ച മാത്രമാണു പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആഗോള സമ്പദ്ഘടനയുടെ മൂന്നിലൊന്ന് കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴുമെന്ന മുന്നറിയിപ്പും ഐഎംഎഫ് നൽകുന്നു. 

∙ കാരണങ്ങൾ പലത്

ADVERTISEMENT

മാന്ദ്യത്തിനു 4 കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. 

1) റഷ്യ–യുക്രെയ്ൻ യുദ്ധം 

2) നാണ്യപ്പെരുപ്പ നിരക്കിലെ കുതിച്ചു ചാട്ടം 

വിലക്കയറ്റം യുഎസിലെ സാധാരണക്കാരുടെ വാങ്ങൽ ശേഷിയെയാണ് കാര്യമായി ബാധിച്ചത്. ഒരു വർഷമായി വില ഉയരുകയാണ്. അതിനനുസരിച്ച് വേതനം കൂടുന്നുമില്ല. ഇതോടെ ഉപഭോക്താക്കൾ വിപണിയിൽനിന്ന് പതിയെ പിൻവാങ്ങുന്നതിന്റെ സൂചനകളും ലഭിക്കുന്നു.

3) ഇന്ധന ക്ഷാമം 

വാഷിങ്ടൻ ഡിസിയിലെ രാജ്യാന്തര നാണ്യനിധി ആസ്ഥാനത്തിനു മുന്നിലെ കാഴ്ച. ചിത്രം: Olivier DOULIERY / AFP

4) പലിശ നിരക്കുകളിലെ വർധന. 

ലോക ബാങ്കിനൊപ്പം രാജ്യാന്തര നാണ്യ നിധിയും മാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയത് വികസ്വര രാജ്യങ്ങൾക്കും ആഗോള വിപണിക്കും ഭീഷണിയാണ്. വികസിതരാജ്യങ്ങളുടെ ചുവടുപിച്ച് വികസ്വര രാജ്യങ്ങളും നിരക്ക് ഉയർത്താൻ നിർബന്ധിതരാകും. ഇത് കടബാധ്യതയെ സ്വാധീനിക്കുതോടൊപ്പം പണത്തിന്റെ ഒഴുക്കിനെയും തടസ്സപ്പെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ കാഴ്ച. ഫയൽ ചിത്രം: ANGELA WEISS / AFP

വിലക്കയറ്റം പിടിച്ചു നിർത്താൻ യുഎസ് പലിശനിരക്ക് കൂട്ടിയത് ലോകം ആശങ്കയോടെ നോക്കുന്നതിനിടയിൽ, തുടർച്ചയായ രണ്ടാം പാദത്തിലും യുഎസിൽ വളർച്ചാ നിരക്ക് കുറഞ്ഞു. യുഎസ് മാന്ദ്യത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ് ഇത് നൽകുന്നതെന്നും വിലയിരുത്തപ്പെടുന്നു. വളർച്ച കണക്കാക്കുന്നത് മൊത്തം ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപിയെ അടിസ്ഥാനമാക്കിയാണ്. തുടർച്ചയായ രണ്ട് പാദങ്ങളിൽ വളർച്ച പിന്നാക്കം പോയാൽ മാന്ദ്യത്തിന്റെ സൂചനയായാണ് ധനകാര്യ വിദഗ്ധർ പറയുന്നത്. 

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്നിൽനിന്ന്. ചിത്രം: Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP

യുഎസിൽ ആദ്യപാദത്തിൽ വളർച്ചയിൽ 1.9 ശതമാനവും രണ്ടാം പാദത്തിൽ 0.9 ശതമാനവും കുറവുണ്ടായതായി. മൂന്നാം പാദത്തിൽ ഇത് ഒരു ശതമാനം വരെയാകാമെന്നും കണക്കാക്കുന്നു. അങ്ങനെയെങ്കിൽ യുഎസ് മാന്ദ്യത്തെ നേരിട്ടു തുടങ്ങും. ചൈനയിലും സ്ഥിതി മറിച്ചല്ല. രണ്ടാം പാദത്തിൽ 2.5 ശതമാനം കുറവാണ് ഉണ്ടായത്. യൂറോ മേഖലയിലും തുടർച്ചയായ പാദങ്ങളിൽ വളർച്ച കുറഞ്ഞു. മറ്റ് രാജ്യങ്ങളിലും ഇതിന്റെ സമ്മർദം അലയടിക്കുന്നുണ്ട്. ഈ വർഷവും ലോക രാജ്യങ്ങൾ കാര്യമായ വളർച്ച നേടില്ലെന്ന് ഐഎംഎഫ് പറയുന്നു. 

പലിശ നിരക്കിൽ വികസിത രാജ്യങ്ങൾ വർധന നടപ്പാക്കുന്നതും, സാമ്പത്തിക രംഗത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും മാന്ദ്യത്തിന് ആക്കം കൂട്ടുന്നതായി ഐഎംഎഫ് വ്യക്തമാക്കുന്നു. അതേസമയം, പലിശ നിരക്ക് കൂട്ടി വിലക്കയറ്റം തടയാമെന്ന കണക്കുകൂട്ടൽ വിവേകശൂന്യമായ നീക്കമാണെന്ന് ട്രേഡ് ആൻഡ് ഡവലപ്മെന്റ് റിപ്പോർട്ട് 2022ലുണ്ട്. യുഎസ് പലിശ നിരക്ക് വർധിപ്പിച്ചതിലൂടെ വികസ്വര രാജ്യങ്ങൾക്കു ലഭിക്കേണ്ട 36,000 കോടി ഡോളറാണ് നഷ്ടമായത്. 

പലിശ നിരക്കിലെ വർധന അടുത്ത വർഷവും തുടരാൻ സാധ്യതയുണ്ടെന്ന് ലോക ബാങ്ക് പറയുന്നു. എന്നാൽ ഇതുകൊണ്ടെന്നും നാണ്യപ്പരുപ്പം പിടിച്ചു നിർത്താൻ കഴിയില്ലെന്നാണ് ലോക ബാങ്കിന്റെ അഭിപ്രായം. 2023ൽ നിരക്ക് 4 ശതമാനം വരെ എത്താം. ഇത് 2021ലെ ശരാശരി നിരക്കിനേക്കാൾ 2 ശതമാനം കൂടുതലാണ്. നാണ്യപ്പെരുപ്പം ഉയർത്തുന്ന ഭീഷണിയും ധനസ്രോതസ്സിന്റെ കുറവും പല തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാൻ രാജ്യങ്ങളെ നിർബന്ധിതരാക്കുന്നുണ്ട്. വളർച്ച കുറഞ്ഞു നിൽക്കുമ്പോഴും നാണ്യപ്പെരുപ്പം ഉയർന്ന തലത്തിൽ ഏറെ നാൾ തുടർന്നതാണ് 1982ലെ മാന്ദ്യത്തിനു കാരണമായതെന്ന് ലോക ബാങ്ക് ഓർമിപ്പിക്കുന്നു. പല വികസ്വര രാജ്യങ്ങളിലും വർഷങ്ങൾ നീണ്ട മാന്ദ്യത്തിനാണ് ഇത് വഴിവച്ചതും. 

∙ യുഎസിൽ സംഭവിക്കുന്നത്

ഡോളർ വിലക്കയറ്റമാണ് രാജ്യങ്ങൾ ഉറ്റു നോക്കുന്ന മറ്റൊരു ഘടകം. രണ്ട് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ നിലയിലാണ് ഇപ്പോൾ ഡോളർ. ഡോളറുമായുള്ള വിനിമയത്തിൽ പൗണ്ട്, യൂറോ, യുവാൻ, യെൻ എന്നീ കറൻസികളുടെ മൂല്യം ഇടിഞ്ഞു. ഇത് ഇത്തരം രാജ്യങ്ങളുടെ ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചു. ഡോളർ വിലവർധന വോൾ സ്ട്രീറ്റിനെയും ബാധിച്ചു. എസ്ആൻഡ്പി 500 കമ്പനികളെയാണ് ഇത് കൂടുതൽ സ്വീധീനിച്ചത്. ഇത്തരം കമ്പനികളിൽ നല്ല പങ്കും പല രാജ്യങ്ങളിൽ പ്രവർത്തിക്കുന്നവയാണ്. ഡോളർ വില ഒരു ശതമാനം കൂടിയാൽ ഇത്തരം കമ്പനികളുടെ എസ്ആൻഡ്പി 500 വരുമാനത്തിൽ 0.5 ശതമാനം ഇടിവ് ഉണ്ടാകുമെന്നും കണക്കാക്കുന്നു. 

വിലക്കയറ്റം യുഎസിലെ സാധാരണക്കാരുടെ വാങ്ങൽ ശേഷിയെയാണ് കാര്യമായി ബാധിച്ചത്. ഒരു വർഷമായി വില ഉയരുകയാണ്. അതിനനുസരിച്ച് വേതനം കൂടുന്നുമില്ല. ഇതോടെ ഉപഭോക്താക്കൾ വിപണിയിൽനിന്ന് പതിയെ പിൻവാങ്ങുന്നതിന്റെ സൂചനകളും ലഭിക്കുന്നു. വായ്പാ ബാധ്യത ഉയർത്തുന്നത് റിയൽ എസ്റ്റേറ്റ് രംഗത്തും തിരിച്ചടി യാകുന്നു. കോവിഡ് കാലത്തും ഉയർന്ന നാണ്യപ്പെരുപ്പം നിലനിൽക്കുമ്പോഴും കമ്പനികൾ നേട്ടം ഉണ്ടാക്കിയിരുന്നു. ഉപഭോക്താക്കൾ ഉയർന്ന വില നൽകിയും ഉൽപന്നങ്ങൾ വാങ്ങിയതാണ് കാരണം. എന്നാൽ കണക്കുകൂട്ടലുകൾ ഇപ്പോൾ തെറ്റിയ മട്ടിലാണ്. വരുമാനം കുറയുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. 

2008 ലെ ഏറ്റവും കുറഞ്ഞ തലത്തിലാണ് ഓഹരി വിലകൾ. 2021ലും ഈ വർഷം തുടക്കത്തിലും മുന്നിട്ടു നിന്ന വിപണി, ഫെഡറൽ റിസർവിന്റെ നടപടികളിൽ അടിതെറ്റി വീണു. പ്രമുഖ സൂചികയായ എസ്ആൻഡ്പി 500 (The Standard and Poor's 500) ഈ വർഷം ഇടിഞ്ഞത് 24 ശതമാനം. മറ്റ് 3 സൂചികകളിലും 20 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബോണ്ട് വിപണിയും ഇടിവിന്റെ വക്കിലാണ്. ഓഹരി വിലകൾ താഴുമ്പോൾ നിക്ഷേപകർ ആശ്രയിക്കുന്നത് ബോണ്ട് വിപണിയെയാണ്. കോവിഡ്കാലത്തും പിടിച്ചു നിന്ന കമ്പനികൾ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. വരുമാനം ഗണ്യമായി കുറഞ്ഞു. മുൻപ് ഉൽപാദനച്ചെലവിന്റെ ഒരു പങ്ക് ഉപഭോക്താക്കൾക്ക് കൈമാറാൻ സാധിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അതിനു കഴിയുന്നില്ല. കരുതലോടെയാണ് ഉപഭോകാതാക്കൾ വാങ്ങൽ നടത്തുന്നത്.

ഓഹരി വിലകൾ 2008 നു ശേഷമുള്ള താഴ്ന്ന തലത്തിലാണ്. 2001ൽ എസ്ആൻഡ്പി സൂചിക 27 ശതമാനം ഉയർന്നിരുന്നു. ഈ വർഷം മധ്യത്തോടെ ഓഹരി വിലകളിൽ 24 ശതമാനം ഇടിവാണ് ഉണ്ടായത്. നാണ്യപ്പരുപ്പ നിരക്കിലെ വർധനയും പലിശനിരക്ക് കൂട്ടിയതുമാണ് കാരണം. സുരക്ഷിത നിക്ഷേപം എന്നു കരുതിയ ബോണ്ട് വിപണിയും തകർച്ചയെ നേരിടുകയാണ്. യൂറോപ്യൻ ബോണ്ട് വിപണിയുടെ അവസ്ഥയും ഇതു തന്നെ. യൂറോ സോണിലെ സാമ്പത്തിക ശക്തികളായ ജർമനി, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളും അടുത്ത വർഷം മാന്ദ്യത്തെ നേരിടാൻ സാധ്യതയുണ്ടെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഓപറേഷൻ ആൻഡ് ഡവലപ്മെന്റ് മുന്നറിയിപ്പ് നൽകുന്നു. അടുത്ത വർഷം യൂറോ മേഖല 0.3 ശതമാനം വളർച്ച മാത്രം നേടുമെന്നാണ് വിലയിരുത്തൽ. ഏഷ്യ പസിഫിക് മേഖല 3.2 ശതമാനംവളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മുൻപ് അഞ്ച് ശതമാനം ലക്ഷ്യമിട്ടിരുന്നു.

∙ ഇന്ത്യ എങ്ങനെ നേരിടും?

ലോകരാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണെങ്കിലും ഇന്ത്യയുടെ സ്ഥിതി താരതമ്യേന മെച്ചപ്പെട്ടതായിരിക്കുമെന്നാണ് ഐഎംഎഫ് പറയുന്നത്. എന്നാൽ മാന്ദ്യത്തിൽനിന്ന് പൂർണമായി രക്ഷപെടാനും കഴിയില്ല. രാജ്യത്തുനിന്നുള്ള കയറ്റുമതിയെ ബാധിച്ചേക്കാം. യുഎസിൽ മാന്ദ്യം വന്നാൽ ഇന്ത്യയിലെ ഐടി മേഖലയെയും അതു ബാധിക്കും. നാണ്യപ്പെരുപ്പം പാവപ്പെട്ടവരെ ബാധിക്കാതെ നോക്കാൻ സർക്കാർ മികച്ച രീതിയിൽ ഇടപെടുന്നുണ്ട്. 

എണ്ണ വില ഉയരുന്നത് അടക്കമുള്ള ബാഹ്യവെല്ലുവിളികളാണ് ഇന്ത്യയെ വലയ്ക്കുന്നതെന്ന് ഐഎംഎഫ് ഏഷ്യ പസിഫിക് ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ പറയുന്നു. രാജ്യത്തെ നാണ്യപ്പെരുപ്പം വരുതിയിലാക്കാൻ ആർബിഐ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നാണ് ഐഎംഎഫ് ഡപ്യൂട്ടി ഡിവിഷൻ ചീഫ് ഗാർസ്യ പാസ്കലയുടെ വാക്കുകൾ. 2022 അവസാനത്തോടെ ഇന്ത്യയുടെ കടബാധ്യതാ അനുപാതം മൊത്തം ആഭ്യന്തര ഉൽപാദനത്തി‍ന്റെ 85 ശതമാനം ആയിരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണെങ്കിലും എളുപ്പത്തിൽ മറികടക്കാവുന്നതേയുള്ളുവെന്ന് ഐഎംഎഫ് ഡപ്യൂട്ടി ഡയറക്ടർ പാവ്‌ലോ മുറോ വ്യക്തമാക്കുന്നു.

English Summary: Risk of Global Recession in 2023 Rises; Explained