വായുമലിനീകരണം രൂക്ഷമായതിനാൽ ശനിയാഴ്ച മുതൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രണ്ടു ദിവസമായി ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് ഗുരുതരമായ അവസ്ഥയിൽ തുടരുന്നതിനാലാണ് തീരുമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വായുമലിനീകരണം രൂക്ഷമായതിനാൽ ശനിയാഴ്ച മുതൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രണ്ടു ദിവസമായി ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് ഗുരുതരമായ അവസ്ഥയിൽ തുടരുന്നതിനാലാണ് തീരുമാനം. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസേർച്ച് (സഫർ) ആണ് വായുമലിനീകരണ തോത് പുറത്തുവിടുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അരവിന്ദ് കേജ്‌രിവാൾ ഇക്കാര്യം അറിയിച്ചത്. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ക്ലാസിന് പുറത്തുള്ള പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും കേജ്‌രിവാൾ അറിയിച്ചു.

‘‘വായുമലിനീകരണം രാജ്യംമുഴുവനും നേരിടുന്ന പ്രശ്നമാണ്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വായുമലിനീകരണം രൂക്ഷമാണ്. ഡൽഹിയിലെ വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്. പഞ്ചാബിലെ കൃഷിക്കാർ പുല്ല് കത്തിക്കുന്നതിന്റെ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുകയാണ്. പഞ്ചാബിൽ സർക്കാരുണ്ടാക്കിയിട്ട് ആറ് മാസം മാത്രമേ ആയുള്ളു. പുല്ല് കത്തിക്കുന്നത് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. അടുത്തവർഷത്തോടെ വായുമലിനീകരണം കുറയ്ക്കാനാകും’’– അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.  

ADVERTISEMENT

ഇത്തവണത്തേത് റെക്കോഡ് നെല്ല് ഉൽപ്പാദനമായതിനാലാണ് പുല്ല് കൂടുതൽ കത്തിക്കേണ്ടി വന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. താങ്ങുവില ഉറപ്പുവരുത്തി അടുത്ത വർഷം മുതൽ നെൽകൃഷി കുറച്ച് പച്ചക്കറിയും മറ്റും കൂടുതൽ ഉൽപ്പാദിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മാൻ പറഞ്ഞു. ഡൽഹിയിൽ 34 ശതമാനം വായുമലിനീകരണമുണ്ടാകുന്നത് പുല്ല് കത്തിക്കുന്നതിലൂടെയാണെന്നാണ് ഏജൻസി റിപ്പോർട്ടുകൾ. നിരവധി ആളുകൾക്കാണ് ശ്വാസംമുട്ടലുൾപ്പെടെയുള്ള ആരോഗ്യപ്രശ്നം ഉണ്ടായത്.  ഡൽഹിയിലെ നിർമാണപ്രവർത്തനങ്ങളെല്ലാം കഴിഞ്ഞ ദിവസം മുതൽ നിർത്തിവച്ചിരുന്നു. 

ADVERTISEMENT

English Summary: Delhi Primary Classes To Be Closed From Tomorrow