കൂട്ടക്കുഴപ്പങ്ങളുടേയും പരാധീനതകളുടെയും എല്ലാം നടുവിലായിരുന്നെങ്കിലും സ്വതന്ത്ര ഇന്ത്യ പിറന്ന് വീണ് അധികം കഴിയും മുമ്പ് തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ മാർഗത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. ആ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, അതും സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ടു ചെയ്ത മനുഷ്യൻ ശനിയാഴ്ച (നവംബർ 5) രാവിലെ കടന്നു പോയിരിക്കുന്നു. അതും, നവംബർ 12ന് നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഈ മാസം രണ്ടിനു പോസ്റ്റൽ വോട്ടു കൂടി ചെയ്തിട്ടാണ് ശ്യാം സരൺ നേഗി എന്ന 106 വയസുകാരൻ അന്തരിച്ചത്. സ്വതന്ത്ര, ജനാധിപത്യ ഇന്ത്യയിൽ ഓരോരുത്തരുടെയും സമ്മതിദാനം എത്രത്തോളം മൂല്യമേറിയതാണ് എന്ന് രാജ്യത്തെ പഠിപ്പിച്ച മഹാവൃദ്ധനാണ് ജീവൻ വെടിഞ്ഞിരിക്കുന്നത്. ഇത്തവണയും പോളിങ് ബൂത്തിലെത്തുമെന്ന് നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായതോടെ പോസ്റ്റൽ വോട്ടിന് അധികൃതർ സൗകര്യമൊരുക്കുകയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ ശവസംസ്കാരം. നേഗിയുടെ ജീവിതം എന്താണ് ഇന്ത്യൻ ജനാധിപത്യത്തെ പഠിപ്പിക്കുന്നത്? അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിലൂടെ...

കൂട്ടക്കുഴപ്പങ്ങളുടേയും പരാധീനതകളുടെയും എല്ലാം നടുവിലായിരുന്നെങ്കിലും സ്വതന്ത്ര ഇന്ത്യ പിറന്ന് വീണ് അധികം കഴിയും മുമ്പ് തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ മാർഗത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. ആ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, അതും സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ടു ചെയ്ത മനുഷ്യൻ ശനിയാഴ്ച (നവംബർ 5) രാവിലെ കടന്നു പോയിരിക്കുന്നു. അതും, നവംബർ 12ന് നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഈ മാസം രണ്ടിനു പോസ്റ്റൽ വോട്ടു കൂടി ചെയ്തിട്ടാണ് ശ്യാം സരൺ നേഗി എന്ന 106 വയസുകാരൻ അന്തരിച്ചത്. സ്വതന്ത്ര, ജനാധിപത്യ ഇന്ത്യയിൽ ഓരോരുത്തരുടെയും സമ്മതിദാനം എത്രത്തോളം മൂല്യമേറിയതാണ് എന്ന് രാജ്യത്തെ പഠിപ്പിച്ച മഹാവൃദ്ധനാണ് ജീവൻ വെടിഞ്ഞിരിക്കുന്നത്. ഇത്തവണയും പോളിങ് ബൂത്തിലെത്തുമെന്ന് നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായതോടെ പോസ്റ്റൽ വോട്ടിന് അധികൃതർ സൗകര്യമൊരുക്കുകയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ ശവസംസ്കാരം. നേഗിയുടെ ജീവിതം എന്താണ് ഇന്ത്യൻ ജനാധിപത്യത്തെ പഠിപ്പിക്കുന്നത്? അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടക്കുഴപ്പങ്ങളുടേയും പരാധീനതകളുടെയും എല്ലാം നടുവിലായിരുന്നെങ്കിലും സ്വതന്ത്ര ഇന്ത്യ പിറന്ന് വീണ് അധികം കഴിയും മുമ്പ് തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ മാർഗത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. ആ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, അതും സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ടു ചെയ്ത മനുഷ്യൻ ശനിയാഴ്ച (നവംബർ 5) രാവിലെ കടന്നു പോയിരിക്കുന്നു. അതും, നവംബർ 12ന് നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഈ മാസം രണ്ടിനു പോസ്റ്റൽ വോട്ടു കൂടി ചെയ്തിട്ടാണ് ശ്യാം സരൺ നേഗി എന്ന 106 വയസുകാരൻ അന്തരിച്ചത്. സ്വതന്ത്ര, ജനാധിപത്യ ഇന്ത്യയിൽ ഓരോരുത്തരുടെയും സമ്മതിദാനം എത്രത്തോളം മൂല്യമേറിയതാണ് എന്ന് രാജ്യത്തെ പഠിപ്പിച്ച മഹാവൃദ്ധനാണ് ജീവൻ വെടിഞ്ഞിരിക്കുന്നത്. ഇത്തവണയും പോളിങ് ബൂത്തിലെത്തുമെന്ന് നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായതോടെ പോസ്റ്റൽ വോട്ടിന് അധികൃതർ സൗകര്യമൊരുക്കുകയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ ശവസംസ്കാരം. നേഗിയുടെ ജീവിതം എന്താണ് ഇന്ത്യൻ ജനാധിപത്യത്തെ പഠിപ്പിക്കുന്നത്? അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടക്കുഴപ്പങ്ങളുടേയും പരാധീനതകളുടെയും എല്ലാം നടുവിലായിരുന്നെങ്കിലും സ്വതന്ത്ര ഇന്ത്യ പിറന്ന് വീണ് അധികം കഴിയും മുമ്പ് തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ മാർഗത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. ആ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, അതും സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ടു ചെയ്ത മനുഷ്യൻ ശനിയാഴ്ച (നവംബർ 5) രാവിലെ കടന്നു പോയിരിക്കുന്നു. അതും, നവംബർ 12ന് നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഈ മാസം രണ്ടിനു പോസ്റ്റൽ വോട്ടു കൂടി ചെയ്തിട്ടാണ് ശ്യാം സരൺ നേഗി എന്ന 106 വയസുകാരൻ  അന്തരിച്ചത്. സ്വതന്ത്ര, ജനാധിപത്യ ഇന്ത്യയിൽ ഓരോരുത്തരുടെയും സമ്മതിദാനം എത്രത്തോളം മൂല്യമേറിയതാണ് എന്ന് രാജ്യത്തെ പഠിപ്പിച്ച മഹാവൃദ്ധനാണ് ജീവൻ വെടിഞ്ഞിരിക്കുന്നത്. 1951 മുതൽ‌ ആരംഭിച്ച ഈ സപര്യയിൽ‌ പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ നീളുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മുടങ്ങാതെ വോട്ട് ചെയ്തു. ഇത്തവണയും പോളിങ് ബൂത്തിലെത്തുമെന്ന് നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായതോടെ പോസ്റ്റൽ വോട്ടിന് അധികൃതർ സൗകര്യമൊരുക്കുകയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ ശവസംസ്കാരം. ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ 17.4 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത് എങ്കിൽ 2019–ലെ 17–ാമത് പൊതുതിരഞ്ഞെടുപ്പിൽ അത് 91.19 കോടി വോട്ടർമാരായി വർധിച്ചു എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിൽ നേഗിയെ പോലൊരാൾ എന്നും വിശ്വാസമർപ്പിച്ചു എന്നതിന് കാരണം.

2017ൽ നടന്ന ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തുന്ന നേഗി. STR / AFP

‘ഇന്ത്യക്ക് അതിനു കഴിയുമോ?’ എന്നായിരുന്നു ചോദ്യം

ADVERTISEMENT

‘‘ജനാധിപത്യം വളരെ വികസിതമായ, വിദ്യാഭ്യാസമുള്ള ജനങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്ന നമ്മുടെ ധാർഷ്ട്യം നിറഞ്ഞ, ദോഷൈകദൃക്കായ സമീപനം മാറ്റേണ്ട സമയമായി’’, സ്വതന്ത്ര ഇന്ത്യ ആദ്യമായി തിരഞ്ഞെടുപ്പ് നടത്തിയതിനു പിന്നാലെ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറായിരുന്ന ചെസ്റ്റർ ബി. ബൗൾസ് നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ്. ഇതിന് ഏതാനും മാസം മുമ്പായിരുന്നു ബൗൾസ് ഇന്ത്യയിലെത്തിയത്. 

ബൗൾസിന്റെ ഈ പ്രസ്താവന ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. കാരണം, 1947ൽ മാത്രം സ്വതന്ത്രമായ ഇന്ത്യ എന്ന രാജ്യം വിഭജനത്തിന്റെയും കലാപങ്ങളുടെയും മുറിവുകളിലൂടെ കടന്നു പോകുന്ന കാലവുമായിരുന്നു. സാക്ഷരതാ നിരക്ക് ആവട്ടെ കേവലം 16.6 ശതമാനം. 36.5 കോടി ജനങ്ങളിൽ ഭൂരിഭാഗവും കടന്നു പോയിരുന്നത് പട്ടിണിയിലൂടെയും രോഗങ്ങളിലൂടെയും. എന്നാൽ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞപ്പോൾ ഒരു ജനാധിപത്യ രാജ്യമായി മുന്നോട്ടു പോകാൻ തീരുമാനിച്ച ഇന്ത്യ വൈകാതെ പൊതുതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത് ലോകത്തെ തന്നെ അമ്പരപ്പിച്ചു. ഇത്രയധികം പരാധീനതകളുള്ള ഒരു രാജ്യത്തിന് സ്വതന്ത്രമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമോ എന്നായിരുന്നു ലോകത്തിന്റെ സംശയം. ഏഷ്യൻ രാജ്യങ്ങൾക്ക് ഏറ്റവും ഉചിതം സ്വേച്ഛാധിപത്യ ക്രമത്തിലുള്ള ഭരണമാണെന്നും ജനാധിപത്യം എന്നത് വികസിത സമൂഹങ്ങൾക്ക് മാത്രമുള്ളതാണ് എന്നുമായിരുന്നു ബൗൾസ് ഉൾപ്പെടെ ഉള്ളവർ കരുതിയിരുന്നത്. എന്നാൽ ഇന്ത്യയിൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത് കണ്ടതിനു ശേഷം ബൗൾസ് പ്രസ്താവിച്ചതാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.  

എന്നാൽ ബൗൾസിനെ പോലുള്ളവർ ഇന്ത്യയെക്കുറിച്ച് മനസിലാക്കിയതായിരുന്നില്ല രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിൽ ജീവിച്ചിരുന്ന അന്നത്തെ ‌സാധാരണ മനുഷ്യർ കണ്ട സ്വപ്നങ്ങൾ. രാജ്യത്തെ മുന്നോട്ടു നയിക്കാൻ ഏറ്റവും നല്ലത് ജനാധിപത്യമാണെന്നും അതിൽ തങ്ങളോരോരുത്തരുടേയും തീരുമാനങ്ങൾ നിർണായകമാണെന്നും അവർ കരുതി. അതുകൊണ്ടു തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് മൗലികാവകാശവമായും അവർ മനസിലാക്കി. ആ മനസിലാക്കലിനെ പ്രതിനിധീകരിച്ച കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതിനിധിയായിരുന്നു നേഗി.

ആരാണ് നേഗി? ‘കണ്ടെത്തിയത്’ 2007–ൽ

ADVERTISEMENT

ഔദ്യോഗിക രേഖകൾ അനുസരിച്ച് 1917 ജൂലൈ 1–നാണ് നേഗി ജനിക്കുന്നത്. 23 വർഷം ജോലി ചെയ്തതിനു ശേഷം 1975–ലാണ് ‘മാസ്റ്റർജി’ എന്നറിയപ്പെടുന്ന നേഗി ‘ജൂണിയർ ബേസിക് ടീച്ചറാ’യി വിരമിക്കുന്നത്. ടീച്ചറായി ചേരുന്നതിന് മുമ്പ് 1940–46 സമയത്ത് ഫോറസ്റ്റ് ഗാർഡായും അദ്ദേഹം ജോലി ചെയ്തു. 

10–ാം വയസിലാണ് നേഗി ആദ്യമായി സ്കൂളിൽ പോകുന്നത്. അദ്ദേഹത്തിന് ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമാണ് ഉള്ളത് എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. 10–ാം ക്ലാസിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിന് 20 വയസ്സായി. പ്രായപരിധി കഴിഞ്ഞതിനാൽ 10ൽ പ്രവേശനം നേടാൻ സാധിച്ചില്ല. അഞ്ചാം ക്ലാസ് വരെ നാട്ടിലെ സ്കൂളില്‍ പഠിച്ച ശേഷം ബാക്കിയുള്ള വിദ്യാഭ്യാസം നടന്നത് ഹിമാചലിലെ രാംപുർ ജില്ലയിലുള്ള സ്കൂളിലാണ്. മൂന്നു ദിവസത്തെ കൊണ്ട് 70 മൈൽ കാൽനടയായി പിന്നിട്ടാണ് നേഗി രാംപൂരിലെ സ്കൂളിൽ ചേരാൻ എത്തിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

2007– വരെ നേഗിയെ കുറിച്ച് ആർക്കും കാര്യമായ അറിവുണ്ടായിരുന്നില്ല. മുന്‍ ഐഎസ് ഉദ്യോഗസ്ഥയും ഹിമാചലിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന മനീഷ നന്ദയാണ് നേഗിയെ ‘കണ്ടെത്തിയത്’ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹിമാചലിലെ കൽപ്പയിലുള്ള ഒരു ചെറു ഗ്രാമത്തിൽ ജീവിക്കുകയായിരുന്നു നേഗി. അക്കാലത്താണ് വോട്ടർമാർക്കുള്ള ഫോട്ടോ ഐഡി കാർഡുകൾ ആരംഭിക്കുന്നത്. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പഴയ വോട്ടർ ആരാണ് അല്ലെങ്കിൽ സ്വതന്ത്ര ഇന്ത്യയിൽ വോട്ടു ചെയ്ത ആളുകൾ ആരെയെങ്കിലും  കണ്ടെത്താൻ കഴിയുമോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ താൻ അപ്പോൾ അന്വേഷണം നടത്തുകയായിരുന്നു എന്ന് നന്ദ പറയുന്നു. ഫോട്ടോ ഐ.ഡി കാർഡുമായി ബന്ധപ്പെട്ട് നേഗിയുടെ ഒരു പഴയ ഫോട്ടോ കണ്ടപ്പോഴാണ് സംശയം ഉയരുന്നത്. പിന്നീട് പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ സഹായത്തോടെ നേഗിയെ കണ്ടെത്തുകയായിരുന്നു. ഇതിനായി പഴയ വോട്ടിങ് റിക്കോർഡുകള്‍ മുഴുവൻ കണ്ടെത്തി പരിശോധിച്ചതായും നന്ദ പറയുന്നു. പിന്നാലെ 2010–ൽ അന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണായിരുന്ന നവീൻ ചൗള നേഗിയെ സന്ദർശിച്ച് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

ഇക്കഴിഞ്ഞ ജൂലൈ ആദ്യം നേഗി തന്റെ 105–ാം പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ഓർമയ്ക്ക് ചെറിയ മങ്ങലേറ്റിട്ടുണ്ട് എന്നതൊഴിച്ചാൽ തന്റെ പിതാവ് ആരോഗ്യവാനാണെന്ന് മകൻ വിനയ് നേഗി ഈ സന്ദര്‍ഭത്തിൽ പറഞ്ഞിരുന്നു. ശാരീരിക അവശതകൾ ഉണ്ടെങ്കിലും വോട്ടിങ് പോലുള്ള ഒരു പൗരന്റെ കടമയെക്കുറിച്ചും അവകാശത്തെക്കുറിച്ചും നേഗി അന്നും ബോധവനായിരുന്നു. അതുെകാണ്ടാണ് ഈ ഭൂമിയിൽ നിന്ന് കടന്നു പോകുന്നതിന്റെ രണ്ടു ദിവസം മുമ്പും തന്റെ സമ്മതിദാനം വിനിയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

ADVERTISEMENT

‘എന്റെ വോട്ടിന്റെ വില എനിക്കറിയാം’

2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേഗി വോട്ടു ചെയ്തത് അദ്ദേഹത്തേക്കാൾ പ്രായമേറിയ ഒരു സ്കൂളിലാണ്. അദ്ദേഹം ജനിച്ച ഹിമാചൽ പ്രദേശിലെ കൽപ്പ ഗ്രാമത്തിൽ 1890–ല്‍ നിർമിച്ച ‘പ്രഥം പ്രാഥമിക് വിദ്യാലയ’ത്തിലായിരുന്നു അത്. ഇതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്: സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 1951–ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിലും അദ്ദേഹം വോട്ടു ചെയ്തത് ഈ സ്കൂളിലെ അതേ ബൂത്തിലായിരുന്നു. മറ്റൊന്ന് അദ്ദേഹം അധ്യാപകനായി വിരമിച്ചതും ഇതേ സ്കൂളിൽ നിന്നായിരുന്നു.

അദ്ദേഹത്തിന്റെ പ്രായവും ശാരീരികാവസ്ഥകളും കണക്കിലെടുത്ത് പോസ്റ്റൽ ബാലറ്റ് മുഖേനെ വീട്ടിൽ ഇരുന്നു തന്നെ വോട്ടു ചെയ്യാം എന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പലപ്പോഴും അറിയിച്ചിട്ടുണ്ട്. 80 വയസ്സു കഴിഞ്ഞവർക്ക് ഈ സൗകര്യം നൽകാറുണ്ട്. എന്നാൽ ഓരോ തിരഞ്ഞെടുപ്പിലും അദ്ദേഹം പ്രായമായ ശരീരവും തീരെ പ്രായമാകാത്ത മനസുമായി പോളിങ് ബൂത്തിലെത്തി.

‘‘ഞാൻ ഒരു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യാതിരുന്നിട്ടില്ല.  അത് എന്റെ വോട്ടിന്റെ മൂല്യം എന്താണെന്ന് എനിക്ക് അറിയാം എന്നതു കൊണ്ടാണ്. വോട്ടു ചെയ്യാനുള്ള എന്റെ അവകാശം പോളിങ് ബൂത്തിൽ പോയി ഞാൻ വിനിയോഗിക്കും’’, എന്നാണ് തനിക്ക് ഏർപ്പെടുത്തിയ സൗകര്യം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കമ്മിഷൻ അധികൃതരെ കഴിഞ്ഞ വർഷം അറിയിച്ചത്. മാണ്ഡി ലോക്സഭാ ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്. അന്ന് േനഗിയുടെ കൊച്ചുമക്കളായ മനീഷയും ആകാശും അദ്ദേഹത്തിനൊപ്പം തങ്ങളുടെ കന്നി വോട്ടുകളും കുത്തി.

ബാലറ്റ് പേപ്പറിൽ‌ നിന്ന് സാങ്കേതിക വിദ്യ വികസിക്കുന്നതും വോട്ടിങ് മെഷീനിലേക്ക് മാറുന്നതുമൊക്കെ കണ്ട തലമുറയാണ് നേഗിയുടേത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാൻഡ് അംബാസിഡറായി മാറിയതിനു ശേഷം നേഗിയും ഭാര്യ ഹീരാ മണിയും വോട്ടു ചെയ്യുന്ന ചിത്രങ്ങളൊക്കെ മാധ്യമങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു. ഇത്തവണയും പോളിങ് ബൂത്തിൽ തന്നെ പോയി വോട്ട് ചെയ്യുമെന്ന് പ്രസ്താവിച്ചിരിക്കെയാണ് ആരോഗ്യനില വീണ്ടും വഷളായതും അന്ത്യം സംഭവിക്കുന്നതും. 

100 വയസിനു മേൽ പ്രായമുള്ള ആയിരത്തിലേറെ പേർ

ഹിമാചൽ പ്രദേശിൽ പ്രായമായ വോട്ടർമാരെ ആദരിക്കുന്ന ചടങ്ങ് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ മാസമാദ്യം സംഘടിപ്പിച്ചിരുന്നു. 80 വയസിനു മേൽ പ്രായമുള്ള 1,22,0,93 വോട്ടർമാരാണ് ഹിമാചലിൽ ഉള്ളത്. ഇവരിൽ 1190ഓളം പേർ 100 വയസിനു മേൽ പ്രായമുള്ളവരായിരുന്നു. കാങ്ഗ്ര ജില്ലയിലുള്ള ഫത്തേപ്പൂർ നിയമസഭാ മണ്ഡലത്തിലാണ് 100 വയസിനു മേൽ പ്രായമുള്ള ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് – 72 പേർ. 

തിരഞ്ഞെടുപ്പിന്റെയും ജനാധിപത്യത്തിന്റെയും ചരിത്രം പറയുമ്പോൾ ലോക മാധ്യമങ്ങൾ തന്നെ നേഗിയെ ഒരു പ്രതീകമായി അവതരിപ്പിക്കാറുണ്ട്. 2014ലെ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് ഗൂഗിൾ തങ്ങളുടെ ‘പ്ലെഡ്ജ് ടു വോട്ട്’ പ്രചരണത്തിന്റെ ഭാഗമായായി നിർമിച്ച ഹ്രസ്വചിത്രം നേഗിയെക്കുറിച്ചായിരുന്നു. ഈ ചിത്രം പുറത്തിറങ്ങിയതോടെയാണ് നേഗി രാജ്യമെങ്ങും പ്രശസ്തനാകുന്നതും.

ഹിന്ദിയിലുള്ള ‘സനം രേ’ എന്ന ചിത്രത്തിലും നേഗി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമ ചിത്രീകരണത്തിന് ലൊക്കേഷൻ തേടിയിറങ്ങിയ സംഘത്തിന് നേഗിയുടെ വീട് കണ്ട് ഇഷ്ടപ്പെട്ടു. തുടര്‍ന്ന് സംവിധായിക ദിവ്യ ഖോസ്‌ല കുമാർ അത് ചിത്രീകരണത്തിനായി ചോദിക്കുകയായിരുന്നു. നേഗിയുടെ വീടാണ് ഇതെന്ന് അവർ അറിയുന്നത് പിന്നീടാണ്. നേഗിയെ കൂടി ചിത്രത്തിൽ ഉൾപ്പെടുത്താൻ സിനിമ സംഘം ഏറെ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവിൽ ഗ്രാമത്തിലെ മറ്റുള്ളവർ അദ്ദേഹത്തെ സന്ദർശിക്കുന്നതാക്കി സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു.

നേഗി എങ്ങനെ ആദ്യ വോട്ടറായി?

ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1952 ഫെബ്രുവരിയിലായിരുന്നു എങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ തലേവർഷം തന്നെ തുടങ്ങിയിരുന്നു. 1952 ജനുവരി–ഫെബ്രുവരി സമയത്താണ് പ്രധാനമായും തിരഞ്ഞെടുപ്പ് നടന്നത് എങ്കിലും തണുപ്പുകാലം അടുത്തു വരുന്ന സാഹചര്യത്തിൽ മഞ്ഞുവീഴ്ച ഉണ്ടാകും എന്നതിനാൽ ഇത്തരം മേഖലകളിൽ‌ നേരത്തെ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. അതനുസരിച്ച് ഹിമാചലിലെ ഉൾനാടുകളിലും ഗോത്രവർഗക്കാർ താമസിക്കുന്ന ദുർഘടമായ പ്രദേശങ്ങളിലുമൊക്കെ അഞ്ചുമാസം മുമ്പ്, 1951 ഒക്ടോബറിൽ, തന്നെ വോട്ടെടുപ്പ് നടത്തി. അതിൽ നേഗി താമസിച്ചിരുന്ന കിന്നാവുർ ജില്ലയും ഉൾപ്പെട്ടു. ‘‘അന്ന് സ്കൂളിൽ പഠിപ്പിക്കുകയായിരുന്ന എന്നെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു. ‍ഡ്യൂട്ടിക്ക് പോകേണ്ടതുള്ളതുകൊണ്ട് വോട്ടു ചെയ്യുന്നതിന് ഞാൻ രാവിലെ ഏഴു മണിക്കു തന്നെ പോളിങ് ബൂത്തായ കൽപ്പയിലെ പ്രൈമറി സ്കൂളിലെത്തി. ഞാനായിരുന്നു അവിടെ ആദ്യം എത്തിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പേകേണ്ട കാര്യം അറിയിച്ചപ്പോൾ എന്നെ വേഗത്തിൽ വോട്ടു ചെയ്യാൻ അനുവദിച്ചു’’, എന്ന് താൻ രാജ്യത്തെ ആദ്യ വോട്ടറായതിനെ കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. 

ഇന്ന് മാണ്ഡി എന്നറിയപ്പെടുന്ന അന്നത്തെ മാണ്ഡി–മഹാസു ലോക്സഭാ മണ്ഡലത്തിലായിരുന്നു നേഗിക്ക് വോട്ട്. അന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഒരു കഴുതപ്പുറത്താണ് വോട്ടിങ് സാമഗ്രികൾ ചിന്നി എന്നറിയപ്പെടുന്ന ഇന്നത്തെ കൽപ്പ ഗ്രാമത്തിലുള്ള പ്രൈമറി സ്കൂളിലെ പോളിങ് ബൂത്തിൽ എത്തിക്കുന്നത്. 

പാർട്ടിയല്ല, സത്യസന്ധനായ സ്ഥാനാർഥിക്ക് വോട്ട്

ഇതിനിടെ നേഗിയുടെ പേരിൽ ചെറിയ വിവാദങ്ങളും തലപൊക്കി. 2019–ലായിരുന്നു സംഭവം. പുഷ്പരാജ് എന്ന ബിജെപി പ്രവർത്തകൻ തന്റെ അറിവും സമ്മതവുമില്ലാതെ തന്റെ പേരും ചിത്രങ്ങളും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതിനെതിരെ നേഗി അധികൃതർക്ക് പരാതി നൽകിയതായിരുന്നു സംഭവം. 

നേഗിയുടെ പേരിനൊപ്പം ‘ചൗക്കീദാർ’ എന്നു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടഭ്യർഥിക്കുന്ന പുഷ്പരാജിന്റെ ട്വീറ്റിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പരാതി. തന്റെ പേരോ ചിത്രമോ ആർക്കെങ്കിലുമോ ഏതെങ്കിലും പാർട്ടിക്കോ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വോട്ടു ചെയ്യാൻ താൻ ആവശ്യപ്പെടാറില്ലെന്നും നേഗി പറഞ്ഞിരുന്നു. ‘‘ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാറില്ല. എന്റെ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് പ്രവർത്തിപ്പിക്കാനും ആരെയും ഏർപ്പെടുത്തിയിട്ടില്ല. എന്റെ പേരോ ചിത്രമോ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിച്ചാൽ നിയമപ്രകാരം അവർക്കെതിരെ നടപടി എടുക്കണം’’, എന്നായിരുന്നു നേഗിയുടെ ആവശ്യം.

ആളുകൾക്കിടയിൽ വോട്ട് ചെയ്യേണ്ടതിന്റെ അവബോധം വളർത്താൻ ഹിമാചൽ പ്രദേശ് സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും മാത്രമാണ് തന്റെ പേരും ചിത്രവും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. നേഗിയുടെ പരാതി സ്വീകരിച്ച അധികൃതർ ഇക്കാര്യത്തിൽ നടപടി എടുക്കുന്നതു സംബന്ധിച്ച് അദ്ദേഹത്തെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. പിന്നാലെ നേഗിയുടെ പേര് താൻ അനുമതിയില്ലാതെ ഉപയോഗിച്ചതിൽ പുഷ്പരാജിന് പരസ്യമായി മാപ്പു പറയേണ്ടി വന്നു.

‘ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നോക്കിയല്ല, സത്യസന്ധരും ഊർജസ്വലരുമായവരെ തിരഞ്ഞെടുക്കുക’യാണ് തന്റെ രാഷ്ട്രീയമെന്ന് നേഗി പിന്നീട് ആവർത്തിച്ചിട്ടുണ്ട്. 

ആദ്യ തിരഞ്ഞെടുപ്പ് കാലത്തെ ചില കാഴ്ചകൾ (ചിത്രം: തിരഞ്ഞെടുപ്പ് കമ്മീഷൻ)

70 കൊല്ലം മുമ്പ് നടന്ന അത്ഭുതം

1950 മാർച്ച് 21നാണ് പശ്ചിമ ബംഗാളിലെ ആദ്യ ചീഫ് സെക്രട്ടറിയായിരുന്ന സുകുമാർ സെൻ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാജ്യത്ത് ചുമതലയേൽക്കുന്നത്. 1950ൽ തന്നെ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള ആദ്യ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി വോട്ടർ പട്ടിക തയാറാക്കാനുള്ള ഒരു പ്രമേയം 1949 ജനുവരി എട്ടിന് കോണ്‍‌സ്റ്റിറ്റ്യൂവന്റ് അസംബ്ലി പാസാക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ കാര്യങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് പിന്നീടാണ് മനസിലാകുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ രൂപീകരിക്കുക, 1951–ലെ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) നടത്തുക, സംസ്ഥാനങ്ങൾ വോട്ടർപട്ടിക തയാറാക്കുക, ലോക്സഭാ, നിയമസഭാ മണ്ഡലങ്ങള്‍ തീരുമാനിക്കുക, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ തീരുമാനിച്ചു കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറക്കുക തുടങ്ങി നിരവധി കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് 1950ൽ നടത്താൻ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് 1951–52ലേക്ക് മാറ്റുന്നത്. 

പ്രായപൂർത്തിയായവർക്ക് മുഴുവൻ വോട്ട് ചെയ്യാൻ അവകാശത്തോടെ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും ഇതിനുള്ള ഇന്ത്യയുടെ പ്രാപ്തിയിൽ ലോകത്തിന് സംശയമുണ്ടായിരുന്നു. 1951–ലെ സെൻസസ് അനുസരിച്ച് 36.5 കോടിയായിരുന്നു രാജ്യത്തെ ജനസംഖ്യ. അന്ന് 21 വയസായിരുന്നു പ്രായപൂർത്തി പരിധി എന്നതിനാൽ ഇതനുസരിച്ച് 17.2 കോടി വോട്ടർമാർ രാജ്യത്തുണ്ടായിരുന്നു. 

ആദ്യ പൊതുതിരഞ്ഞെടുപ്പിലെ കാഴ്ചകൾ (ചിത്രം: തിരഞ്ഞെടുപ്പ് കമ്മീഷൻ)

ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന 1951–52ൽ ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒപ്പമാണ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നത്. നാലാം പൊതുതിരഞ്ഞെടുപ്പ് നടന്ന 1967 വരെ ഇത്തരത്തിലായിരുന്നു രാജ്യത്ത് തിരഞ്ഞെടുപ്പ്. രാജ്യത്തെ ആകെ ജനസംഖ്യയായ 36 കോടിയിൽ (ജമ്മു–കശ്മീർ ഒഴികെ) 49 ശതമാനമായ 17 കോടിയിലധികം പേരാണ് അന്ന് വോട്ടർ പട്ടികയിൽ അംഗങ്ങളായത്. അന്ന് ഏകാംഗങ്ങളുള്ള 314 മണ്ഡലങ്ങളും ഇരട്ട അംഗങ്ങളുള്ള 86 മണ്ഡ‍ലങ്ങളും മൂന്ന് അംഗങ്ങളുള്ള ഒരു മണ്ഡലവുമാണ് ഉണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 3283 സീറ്റുകളും ഇതിൽ 477 എണ്ണം പട്ടികജാതി സീറ്റുകളും 192 എണ്ണം പട്ടികവർഗ സീറ്റുകളുമായിരുന്നു. ഇന്ന് നിയമസഭാ സീറ്റുകളുടെ എണ്ണം 4123 ആയി.

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് 70 കൊല്ലം മുമ്പ് തിരഞ്ഞെടുപ്പ് നടത്തി ലോകത്തെ ഞെട്ടിച്ച രാജ്യമാണ് ഇന്ത്യ. അതുപോലെ പ്രായം സെഞ്ച്വറി കടന്നിട്ടും അവസാന ശ്വാസംവരെ ഒരു പൗരന്റെ അവകാശവും കടമയും വിനിയോഗിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്തില്ല എന്നതാണ് ജനാധിപത്യത്തിലെ മനോഹരമായ ഒരു ഏടാക്കി ശ്യാം സരൺ നേഗിയെ മാറ്റുന്നത്. 

 

English Summary: 'First voter of independent India' dies at 106 in Himachal; Life Story