മുലപ്പാലും മദ്യവുമായി എത്തുന്ന ഉമ. ചോദിക്കരുത് ഏതു ഉമ, എന്തു ഉമ എന്ന്. ദേശീയ രാഷ്ട്രീയത്തിൽ ഒരു ഉമയെയുള്ളൂ - അത് ബിജെപിയിലെ ഉമാ ഭാരതി മാത്രം. അൽപകാലത്തെ രാഷ്ട്രീയ വനവാസത്തിന് ശേഷം വീണ്ടും പൊതുസദസ്സുകളിൽ സജീവമാവുകയാണ് ഉമ ഭാരതി. അങ്ങനെ തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഉമയ്ക്കു വീണുകിട്ടിയതാണ് അൽപം മുലപ്പാൽ; കൂട്ടത്തിൽ അൽപം മദ്യവും. ജൈന സാധു ആചാര്യ വിദ്യാസാഗറിന്റെ ആവശ്യപ്രകാരം കുടുംബവും ബന്ധുക്കളുമായുള്ള എല്ലാ കെട്ടുപാടുകളും അവസാനിപ്പിക്കുന്നതായും നവംബർ 17 മുതൽ മുതൽ ‘ദീദി മാ’ എന്ന പേരിലാകും താൻ അറിയപ്പെടുക എന്നും വെളിപ്പെടുത്തി ഉമ ഭാരതി വീണ്ടും രാഷ്ട്രീയ– സാമൂഹിക കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മധ്യപ്രദേശ് സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കുന്ന നിലപാടുകൾക്കു പിന്നാലെയാണ് ആധ്യാത്മികതയിലേക്കുള്ള ഉമയുടെ ചുവടുവയ്പ്പ് എന്നതും ശ്രദ്ധേയമാണ്. ഉമയുടെ മനസ്സിലെന്താണ്? കേന്ദ്ര മന്ത്രി ആകുന്നതിനു മുൻപ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ഉമ. ആ പഴയ സ്ഥാനം ലക്ഷ്യമിട്ടാണോ ഉമയുടെ നീക്കങ്ങൾ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുലപ്പാലും മദ്യവുമായി എത്തുന്ന ഉമ. ചോദിക്കരുത് ഏതു ഉമ, എന്തു ഉമ എന്ന്. ദേശീയ രാഷ്ട്രീയത്തിൽ ഒരു ഉമയെയുള്ളൂ - അത് ബിജെപിയിലെ ഉമാ ഭാരതി മാത്രം. അൽപകാലത്തെ രാഷ്ട്രീയ വനവാസത്തിന് ശേഷം വീണ്ടും പൊതുസദസ്സുകളിൽ സജീവമാവുകയാണ് ഉമാ ഭാരതി. അങ്ങനെ തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഉമയ്ക്കു വീണുകിട്ടിയതാണ് അൽപം മുലപ്പാൽ; കൂട്ടത്തിൽ അൽപം മദ്യവും. ജൈന സാധു ആചാര്യ വിദ്യാസാഗറിന്റെ ആവശ്യപ്രകാരം കുടുംബവും ബന്ധുക്കളുമായുള്ള എല്ലാ കെട്ടുപാടുകളും അവസാനിപ്പിക്കുന്നതായും നവംബർ 17 മുതൽ മുതൽ ‘ദീദി മാ’ എന്ന പേരിലാകും താൻ അറിയപ്പെടുക എന്നും വെളിപ്പെടുത്തി ഉമ ഭാരതി വീണ്ടും രാഷ്ട്രീയ– സാമൂഹിക കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മധ്യപ്രദേശ് ബിജെപി സർക്കാരിനെ കടന്നാക്രമിക്കുന്ന നിലപാടുകൾക്കു പിന്നാലെയാണ് ആധ്യാത്മികതയിലേക്കുള്ള ഉമയുടെ ചുവടുവയ്പ്പ് എന്നതും ശ്രദ്ധേയമാണ്. ഉമയുടെ മനസ്സിലെന്താണ്? കേന്ദ്ര മന്ത്രി ആകുന്നതിനു മുൻപ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ഉമ. ആ പഴയ സ്ഥാനം ലക്ഷ്യമിട്ടാണോ ഉമയുടെ നീക്കങ്ങൾ?   

∙ വിവാദമായ ‘മുലപ്പാൽ’

ADVERTISEMENT

മധ്യപ്രദേശ് ഭരിക്കുന്ന ശിവരാജ് സിങ് ചൗഹാൻ സർക്കാരിന്റെ പെൺകുട്ടികളെ ശാക്തീകരിക്കുന്ന പദ്ധതിയാണ് ലാഡ്‌ലി ലക്ഷ്മി. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം ലാഡ്‌ലി ലക്ഷ്മി 2.0 എന്ന പേരിലാണ് അവതരിപ്പിച്ചത്. ഈ പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങിലൊന്നിൽ അഡീഷനൽ ചീഫ് സെക്രട്ടറി അശോക് ഷായുടെ പരാമർശങ്ങളാണ് മുലപ്പാലിനെ വിവാദമാക്കിയത്. അശോക് ഷാ പറഞ്ഞതിങ്ങനെ: ആൺകുട്ടികൾക്കായിരുന്നു ഓർമ കൂടുതൽ. കാരണം, അമ്മമാർ മുലപ്പാൽ കൂടുതൽ ആൺകുട്ടികൾക്കാണ് കൊടുത്തിരുന്നത്. എന്നാൽ, ലാഡ്‌ലി ലക്ഷ്മി പദ്ധതി വന്നുപ്പോൾ പെൺകുട്ടികൾക്കും ഓർമ്മശക്തിയായി. അവർക്കും അമ്മമാർ മുലപ്പാൽ കൊടുത്തു തുടങ്ങി. 

പെൺഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന, പെൺകുഞ്ഞിന്റെ പിറവിയെ അവജ്ഞയോടെ കണ്ടിരുന്ന സമൂഹത്തിലാണ് അശോക് ഷാ ഈ പരാമർശം നടത്തിയത്. അതുകൊണ്ടു അശോക് ഷായുടെ പരാമർശത്തിൽ കാര്യമായ പ്രശ്‌നങ്ങളില്ല. എന്നാൽ, ഇത് പെൺകുട്ടികളെയും അമ്മമാരെയും കുറ്റപ്പെടുത്തുന്നതാണെന്നാണ് ബിജെപി നേതാവ് ഉമ ഭാരതിയുടെ ആരോപണം. അശോക് ഷായെ മാറ്റണമെന്ന ആവശ്യവുമായി ഉമ രംഗത്തെത്തി. ഉമയ്ക്കു പിന്തുണയുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. 

ശിവ്‌രാജ് സിങ് ചൗഹാൻ (File Photo: J Suresh, Manorama)

∙ തിരിച്ചുവരവിലേക്കോ ഉമ?

2019ന് ശേഷം പൊതുവേദികളിലോ, പാർട്ടി വേദികളിലോ ഉമ ഭാരതി സജീവമായിരുന്നില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉമ മത്സരിച്ചിരുന്നില്ല. 2014ൽ യുപിയിലെ ഝാൻസി മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭയിൽ എത്തിയത്. തുടർന്ന് കേന്ദ്ര ജലവിഭവ മന്ത്രിയുമായി. എന്നാൽ, 2019ൽ മത്സരിക്കാഞ്ഞതാണെന്ന് അവരുടെ അനുയായികൾ പറയുന്നു. എന്നാൽ, സീറ്റു കൊടുത്തില്ലെന്നാണ് അവരുടെ എതിരാളികൾ പറയുന്നത്. രാഷ്ട്രീയത്തിൽ സജീവമാകാൻ ഉമ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് വിവാദങ്ങലോടു കൂട്ടുകൂടുന്നത്. വിവാദങ്ങളിലൂടെ മുകളിലേക്ക് കയറാനുള്ള ശ്രമമാണ് ഉമ നടത്തുന്നതെന്നും പറയുന്നു. വിവാദങ്ങളുമായി ബന്ധപ്പെട്ട് മുള്ളുംമുനയും വച്ചുള്ള ആരോപണങ്ങളും ഇതിലേക്ക് വിരൽച്ചൂണ്ടുന്നു. 2003ൽ ഡിസംബർ മുതൽ ഏകദേശം 10 മാസക്കാലം മധ്യപ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. അവരുടെ ലക്ഷ്യം ആ മുഖ്യമന്ത്രി കസേരയാണോ എന്നാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ADVERTISEMENT

∙ മദ്യത്തിൽ കുഴഞ്ഞ മധ്യപ്രദേശ്

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഏറ്റവും പുതിയ മദ്യനയത്തിനെതിരെയും ഉമ ആരോപണ ശരങ്ങൾ ഉന്നയിച്ചു. വില കുറയ്ക്കുക, മദ്യം എവിടെയും സുലഭമായി ലഭ്യമാക്കുക തുടങ്ങി ചൗഹാന്റെ മദ്യനയത്തിലെ പോരായ്മകളെ എടുത്തു കാട്ടിയാണ് ഉമ പ്രതികരിച്ചത്. 

നരേന്ദ്ര മോദി. ചിത്രം: Twitter/PMO/India

ഈ വർഷം ജനുവരിയിലാണ് മദ്യനയം പുറത്തിറങ്ങിയത്. മാർച്ചിൽ ഭോപ്പാലിലെ മദ്യക്കടകളിലൊന്ന് അടിച്ചുതകർത്ത് പ്രതിഷേധം തുടങ്ങിവച്ചു. നിവാഡി ജില്ലയിലെ ഓർച്ച രാജറാം ക്ഷേത്രത്തിനു മുന്നിലുള്ള കടയിലേക്ക് ചാണകം വാരി എറിഞ്ഞത് ജൂണിൽ. സംസ്ഥാനത്തു മദ്യനിരോധനം നടപ്പാകണമെന്ന് ദീർഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നേതാക്കളിൽ ഒരാളാണ് ഉമ. നിശ്ചയദാർഢ്യത്തിലൂടെ മദ്യനിരോധനം നടപ്പിലാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രകീർത്തിച്ചായിരുന്നു അടുത്ത പ്രതിഷേധം. മദ്യവില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നയത്തിൽ വ്യവസ്ഥകൾ പിൻവലിക്കാമെന്ന് ഇതിനകം മുഖ്യമന്ത്രി ശിവരാജ്‌സിങ് ഉറപ്പു നൽകിയിട്ടുണ്ട്.

∙ അഹാട അടയ്ക്കാൻ പര്യടനം, ഏഴ് മുതൽ

ADVERTISEMENT

വാങ്ങുന്ന മദ്യം കുടിക്കാൻ ഓരോ മദ്യശാലയ്ക്കു മുന്നിലും ഒരുക്കുന്ന തുറസ്സായ സ്ഥലമാണ് മധ്യപ്രദേശിൽ അഹാടകൾ എന്ന് അറിയപ്പെടുന്നത്. അഹാടകൾ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ഉമാ ഭാരതി പറയുന്നു. സംസ്ഥാനത്തെ മുഴുവൻ അഹാടകളും അടയ്ക്കാൻ തീരുമാനമെടുക്കണമെന്നാണ് ഉമ ആവശ്യപ്പെടുന്നത്. അഹാടകളുടെ അടയ്ക്കാനുള്ള നടപടികൂടി തേടിയാണ് നവംബർ 7 മുതൽ ജനുവരി 14 വരെ സംസ്ഥാന പര്യടനം നടത്തുന്നതെന്ന് ഉമ പറയുന്നു. നവംബർ ഏഴിന് മുൻപ് ഉത്തരവെത്തിയാൽ സെക്രട്ടറിയറ്റിൽ എത്തി നന്ദി അറിയിക്കുമെന്ന ഉറപ്പു അവർ നൽകുന്നു. കഴിഞ്ഞ ദിവസം ഭോപ്പാൽ നഗരപ്രാന്തത്തിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ഉമ അതിനടുത്തുള്ള അഹാടയിലും എത്തിയിരുന്നു. 

ഉമ ഭാരതി.

∙ ശിവരാജിന് ഭീഷണിയോ?

ഉമയും ശിവരാജും പിന്നാക്ക വിഭാഗ നേതാക്കളാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഏകദേശം 16 വർഷമായി (രണ്ടു വട്ടമായി) തുടരുന്ന ചരിത്രമാണ് ശിവരാജ് സിങ്ങിനുള്ളത്. ഉമയുടെ ഏതൊരു മുന്നേറ്റവും ശിവരാജിന് കനത്ത വെല്ലുവിളിയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒബിസി വിഭാഗത്തിനു നൽകിയിട്ടുള്ള സംവരണത്തെ ഉമ നേരത്തെ വിമർശിച്ചിരുന്നു. സംസ്ഥാനത്തെ 70 ശതമാനം ജനങ്ങളും പിന്നാക്ക വിഭാഗക്കാരാണെന്നും അവർക്കുള്ള സംവരണം വർധിപ്പിക്കണമെന്നും ഉമ ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശിൽ ഭൂരിപക്ഷമുള്ള പിന്നാക്ക വിഭാഗക്കാരുടെ നേതാവായി ഒരിക്കൽക്കൂടി ഉയരാനുള്ള ശ്രമത്തിലാണ് ഉമ. 

∙ ഉമയൊരു ശക്തിയാകുമോ?

ഉമയ്ക്ക് സംസ്ഥാനത്ത് വളരെയധികം അനുയായികളും ഉണ്ട്. 1994ലെ ഹുബ്ബള്ളി കലാപക്കേസിൽ പേര് ചേർക്കപ്പെട്ടതിന്റെ പേരിലാണ് 2004ൽ ഓഗസ്റ്റിൽ മുഖ്യമന്ത്രി കസേരയിൽ നിന്ന് ഇറങ്ങേണ്ടി വന്നത്. തുടർന്ന് സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും വൈകാതെ വീണ്ടും ബിജെപിക്കാരിയായി. എങ്കിലും പാർട്ടിയെയും പ്രത്യേകിച്ച് മധ്യപ്രദേശിൽ മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ്ങിനെയും വിമർശിച്ചിരുന്നു. 

ഉമാ ഭാരതി.

ശിവരാജ് സിങ്ങിനെ മാറ്റി മറ്റൊരാളെ പരീക്ഷിക്കാൻ ബിജെപി നേതൃത്വം തയാറാകാൻ സാധ്യത കുറവാണ്. അല്ലെങ്കിൽ ആരോഗ്യകാരങ്ങളാണ് ശിവരാജ് തന്നെ പിന്മാറണം. സംസ്ഥാന സർക്കാരിന് എതിരായ പരാമർശങ്ങൾപോലും പാർട്ടിയെ തളർത്തും. ഏത് കലാപവും കോൺഗ്രസിന് നേട്ടമുണ്ടാക്കും. കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഉൾപ്പോര് ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി കുറച്ചേക്കാമെന്നും പാർട്ടി സംസ്ഥാന വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഒരുപക്ഷേ, ബിജെപിക്കെതിരെ മത്സരിച്ച് സ്ഥാനാർഥികളെ നിർത്താൻ ഉമ തീരുമാനിച്ചാൽ അത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. 

ഉമയെ സർക്കാരിന് എതിരായ പര്യടനത്തിൽ നിന്നു പിന്തിരിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ പദ്ധതികൾ തകിടം മറിഞ്ഞേക്കാം. അടുത്ത വർഷം അവസാനത്തോടെ മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും.29 ലോക്സഭാ സീറ്റുകളുള്ള മധ്യപ്രദേശ് കഴിഞ്ഞ കുറേ വർഷങ്ങളായി ബിജെപിയുടെ ശക്തിയാണ്. 2014 ലെ പൊതുതിരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടിയ ബിജെപി പാർട്ടി അതിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടുകയും ചെയ്തു.

മധ്യപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ സംസ്ഥാനത്ത് നിന്നുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണം നിലനിർത്താനുള്ള സാധ്യത കൂടുതലാകുമെന്ന് ബിജെപി കരുതുന്നു. 2018ൽ, നിയമസഭയിലെ 230 സീറ്റുകളിൽ 109 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. 114 സീറ്റുകൾ നേടിയ കോൺഗ്രസ് സർക്കാർ ഉണ്ടാക്കിയെങ്കിലും കോൺഗ്രസ് പിളർത്തി ശിവരാജ്‌സിങ് വീണ്ടും സർക്കാരുണ്ടാക്കി, മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തി. 

ഉമാ ഭാരതി.

∙ ‘സ്ത്രീ ഹൃദയങ്ങളിലെ’ നേതാവ് 

ദീർഘകാലം കോൺഗ്രസ് ഭരിച്ചിരുന്ന മധ്യപ്രദേശിൽ 1990ലാണ് സുന്ദർലാൽ പട്‌വ ബിജെപി മുഖ്യമന്ത്രിയായത്. ബാബറി മസ്ജിദ് തകർപ്പെട്ടതുമായി ബന്ധപ്പെട്ട് പട്‌വ സർക്കാരിനെ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് പുറത്താക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 1993ലെ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് എത്തി, 1998ലും കോൺഗ്രസ് അധികാരത്തിലെത്തി. മധ്യപ്രദേശിനെ വിഭജിച്ച് ഛത്തസീഗഡ് രൂപീകരിച്ച ശേഷം 2003ൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഉമയുടെ നേതൃത്വത്തിൽ ബിജെപി സർക്കാരുണ്ടായത്.

230 സീറ്റിൽ 173 സീറ്റുകളുമാണ് ഉമ മുഖ്യമന്ത്രി കസേരയിൽ എത്തിയത്. ഉമ മത്സരിച്ച മൽഹാര മണ്ഡലത്തിൽ കനത്ത ഭൂരിപക്ഷവും നേടിയിരുന്നു. മധ്യപ്രദേശിലെ സ്ത്രീകളുടെ പിന്തുണ കൊണ്ടുമാത്രമാണ് ഇത്രയും വലിയ നേട്ടം കൊയ്യാൻ ഉമയ്ക്കു കഴിഞ്ഞത്. വീണ്ടും സ്ത്രീ ഹൃദയങ്ങൾ കീഴടക്കാനാണ് മുലപ്പാലും മദ്യവുമായി അവർ എത്തുന്നത്. മധ്യപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിൽ കാവിക്ക് വലിയൊരു സ്ഥാനവുമുണ്ട്. രാഷ്ടീയനേതാവെങ്കിലും ആത്മീയാചാര്യ എന്ന നിലയിലാണ് ഉമയെ ഭൂരിപക്ഷവും ഹൃദയങ്ങളിൽ സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ജനപിന്തുണയും കൂടും. ബിജെപി ഇന്നത്തെ വളർച്ചയിൽ ഉമ ഭാരതി എന്ന തീപ്പൊരി നേതാവിന്റെ വിയർപ്പുമുണ്ട്. ഈ സാഹചര്യത്തിലാണ് ജീവിതത്തിലെ പുതിയ ‘വേഷത്തിലേക്ക്’ ഉമ പരകായ പ്രവേശത്തിന് ഒരുങ്ങുന്നത്. ആരെയും കൂസാത്ത മനസ്സുള്ള ഉമയെ പുതിയ നേതൃത്വം അംഗീകരിക്കുമോ? 

English Summary: Uma Bharti Criticizes BJP Government again? Is it a Plan to Bounce Back to Power?