കൊച്ചി∙ നിയമം ലംഘിച്ചെന്ന ആരോപണം നേരിട്ട് കെഎസ്ആർടിസി ബസ്സിന്റെ കല്യാണ യാത്ര. കോതമംഗലം നെല്ലിക്കുഴിയിൽനിന്ന് അടിമാലിയിലേക്കു പോയ ബസിലാണ് ‘ഈ പറക്കുംതളിക’യെന്ന സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ച് അലങ്കാരം നടത്തിയത്. സംഭവം വിവാദമായതോടെ കല്യാണം കഴിഞ്ഞുള്ള മടക്കുയാത്രയിൽ അലങ്കാരങ്ങൾ അഴിച്ചു മാറ്റി. ഓലയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നിയമം ലംഘിച്ചെന്ന ആരോപണം നേരിട്ട് കെഎസ്ആർടിസി ബസ്സിന്റെ കല്യാണ യാത്ര. കോതമംഗലം നെല്ലിക്കുഴിയിൽനിന്ന് അടിമാലിയിലേക്കു പോയ ബസിലാണ് ‘ഈ പറക്കുംതളിക’യെന്ന സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ച് അലങ്കാരം നടത്തിയത്. സംഭവം വിവാദമായതോടെ കല്യാണം കഴിഞ്ഞുള്ള മടക്കുയാത്രയിൽ അലങ്കാരങ്ങൾ അഴിച്ചു മാറ്റി.

ഓലയും മരക്കൊമ്പുമൊക്കെ വച്ചാണ്‌ ബസ് അലങ്കരിച്ചത്.  ഈ പറക്കും തളിക എന്ന സിനിമയിലെ ഉണ്ണികൃഷ്ണനും താമരാക്ഷൻ പിള്ളയുമൊക്കെ ഡബിൾ ബെല്ലടിച്ച് സ്റ്റാൻഡ് വിട്ടിട്ട് രണ്ടു പതിറ്റാണ്ടായിട്ടും സർക്കാർ സംവിധാനത്തിലെ കെഎസ്‌ആർടിസിക്ക് നേരം വെളുത്തിട്ടില്ല. കല്യാണത്തിനായി വാടകയ്ക്ക് എടുത്തപ്പോൾ കെഎസ്ആർടിസി നിയമം മറന്നു. 

ADVERTISEMENT

സംഭവം കണ്ട പൊതുപ്രവർത്തകനായ അലിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ‘‘മൂന്നാറിലേക്കു പോകുന്ന വഴിയാണിത്. വീതിയില്ലാത്ത പ്രദേശമാണ് പലതും. ഇങ്ങനെയുള്ള വഴിയിലൂടെ അപകടകരമായ അവസ്ഥയിൽ ഡ്രൈവർ ഉൾപ്പെടയുള്ള ആളുകൾ ഇതിന് അനുവദിച്ചൂ എന്നു പറയുമ്പോൾ ഗുരുതരമായ ചട്ടലംഘനമാണ് നടന്നിരിക്കുന്നത്’’ - അലി പറയുന്നു. 

ബസിലെ അലങ്കാരപ്പണിക്ക് പുറമേ ഫുട്‌ബോൾ ആരാധകരുടെ കോലാഹലവും ദൃശ്യങ്ങളിൽ കാണാം. നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ സർക്കാർ തന്നെ നിയമലംഘകരാകുന്നുവെന്ന ആരോപണവുമായി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവം വിവാദമായതോടെ അലങ്കാരമൊക്കെ അഴിച്ചുമാറ്റി ബസ് സ്റ്റാൻഡ് പിടിച്ചു. എന്നാൽ അലങ്കാര പണി നടത്താൻ ആർക്കും അനുമതി നൽകിയിരുന്നില്ലെന്നാണ് സ്റ്റേഷൻ ചെക്കിങ് ഇൻസ്പെക്ടറുടെ വിശദീകരണം. ബസ് വാടകയ്ക്ക് എടുത്തവരാണ് അലങ്കാരപ്പണികളൊക്കെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary: KSRTC bus decorated with coconut leaves for wedding same like ee parakkum thalika movie