ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ ആക്രമണവും അനുബന്ധ സംഭവങ്ങളും വെറും ‘നാടക’മാണെന്ന വിമർശനവുമായി പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) നേതാവ് മൗലാന ഫസ്‌ലുർ റഹ്മാൻ രംഗത്ത്. അഭിനയത്തിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ ആക്രമണവും അനുബന്ധ സംഭവങ്ങളും വെറും ‘നാടക’മാണെന്ന വിമർശനവുമായി പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) നേതാവ് മൗലാന ഫസ്‌ലുർ റഹ്മാൻ രംഗത്ത്. അഭിനയത്തിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും പോലും അതിശയിക്കുന്ന പ്രകടനമാണ് ഇമ്രാൻ ഖാന്റേതെന്ന് റഹ്മാൻ പരിഹസിച്ചു. ഇമ്രാൻ ഖാനെതിരായ വെടിവയ്പ്പും അദ്ദേഹത്തിന്റെ പരുക്കും സംശയാസ്പദമാണെന്നു ചൂണ്ടിക്കാട്ടിയാണ് റഹ്മാൻ എല്ലാം നാടകമാണെന്ന് വിമർശിച്ചത്.

പാക്കിസ്ഥാൻ സർക്കാരിനെതിരെ ലോങ് മാർച്ച് നയിച്ചെത്തിയ ഇമ്രാ‍ൻ ഖാനു നേരെ വ്യാഴാഴ്ച പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ വച്ചാണ്  വധശ്രമമുണ്ടായത്. വലതു കാൽമുട്ടിനു താഴെ പരുക്കേറ്റ ഇമ്രാനെ ‌ലഹോറിലെ ഷൗക്കത്ത് ഖാനൂം ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. അപകടനില തരണം ചെയ്ത അദ്ദേഹത്തെ ഞായറാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ ലഹോറിലെ വസതിയിൽ വിശ്രമത്തിലാണ് ഇമ്രാൻ. 

ADVERTISEMENT

‘വസീറാബാദിൽവച്ച് ഇമ്രാൻ ഖാന് വെടിയേറ്റെന്നു കേട്ടപ്പോൾ ആദ്യമേ എനിക്ക് സഹതാപം തോന്നിയിരുന്നു. പക്ഷേ, എല്ലാം വെറും നാടകമായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ പരുക്കും ഡോക്ടർമാരുടെ വിശദീകരണവുമെല്ലാം സംശയാസ്പദമാണ്. വെടിയുണ്ട എങ്ങനെയാണു ചിതറിപ്പോകുന്നത്? ബോംബിന്റെ ചീളുകൾ എന്നൊക്കെ നാം കേട്ടിട്ടുണ്ട്. വെടിയുണ്ടയുടെ ചീളിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?’ – റഹ്മാൻ ചോദിച്ചു.

‘അന്ധമായി ഇമ്രാനെ വിശ്വസിക്കുന്നവരാണ് അദ്ദേഹം പറയുന്ന കള്ളത്തരങ്ങൾ അതേപടി വിഴുങ്ങുന്നത്. ഇമ്രാൻ ഖാനു നേരെ ആക്രമണമുണ്ടായെന്ന് ആദ്യം കേട്ടപ്പോൾ ഞങ്ങളും അതിനെ അപലപിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലി‍ൽ എത്ര വെടിയുണ്ടകളാണ് അല്ലെങ്കിൽ വെടിയുണ്ടയുടെ ചീളുകളാണ് കൊണ്ടുകയറിയത്. ഒന്നോ രണ്ടോ നാലോ? ബോംബിന്റെ ചീളെന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ വെടിയുണ്ടയുടെ ചീൾ എന്നൊക്കെ ആദ്യമായി കേൾക്കുകയാണ്’ – റഹ്മാൻ വിശദീകരിച്ചു.

ADVERTISEMENT

വെടിയുണ്ട തറച്ച് പരുക്കേറ്റ ഇമ്രാനെ എന്തിനാണ് ക്യാൻസറിനു ചികിത്സിക്കുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റഹ്മാൻ ചോദിച്ചു. ഇമ്രാന്റെ സന്നദ്ധ സംഘടനയുടെ ഉടമസ്ഥതയിലുള്ള ഷൗക്കത്ത് ഖാനൂം ആശുപത്രിയിലാണ് ഇമ്രാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മറ്റുള്ളവരെ കള്ളന്മ‍ാരെന്ന് മുദ്ര കുത്തുന്ന ഇമ്രാൻ, സ്വയം കള്ളനായി മാറിയിരിക്കുകയാണെന്നും റഹ്മാൻ പരിഹസിച്ചു. ഇമ്രാൻ പടച്ചുവിടുന്ന നുണകൾ പരിശോധിക്കാൻ സംയുക്ത അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും റഹ്മാൻ ആവശ്യപ്പെട്ടു.

English Summary: Imran Khan Has "Outshined Shah Rukh Khan, Salman Khan": Pak Leader's Dig