ഷിംല∙ ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിലും ആവര്‍ത്തിച്ച് ബിജെപി. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾക്ക് ആവേശം പകരാൻ ബിജെപിയിൽ ആഭ്യന്തര മന്ത്രി അമിത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിംല∙ ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിലും ആവര്‍ത്തിച്ച് ബിജെപി. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾക്ക് ആവേശം പകരാൻ ബിജെപിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലികളെ അഭിസംബോധന ചെയ്തു. ജനകീയ വിഷയങ്ങളിൽ ഊന്നിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം.

1985 മുതൽ ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകാത്ത ഹിമാചൽ പ്രദേശിൽ ചരിത്രം തിരുത്താൻ സർവ സന്നാഹങ്ങളും പ്രയോഗിച്ചായിരുന്നു ഭരണത്തിലുള്ള ബിജെപിയുടെ പ്രചാരണം. ഭരണവിരുദ്ധ വികാരം ശക്തമായതിനാൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിനേക്കാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ എന്നിവരെയാണ് ഉയർത്തിക്കാട്ടിയത്.

ADVERTISEMENT

ഭരണ തുടർച്ച ഉറപ്പാണെന്നും വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുമെന്നും മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ നിഹറിയിലെ റാലിയിൽ പറഞ്ഞു. കൻഗ്രയിലെ റാലിയിൽ ഏക വ്യക്തി നിയമം കൊണ്ടു വരുമെന്ന് അമിത് ഷാ ആവർത്തിച്ചു. എന്നാല്‍, മോദി പ്രഭാവം ഗുണം ചെയ്യില്ലെന്നും വികസനത്തിനായി എക്കാലവും നിലകൊണ്ട കോൺഗ്രസിനെ ജനം അധികാരത്തിലേറ്റുമെന്നും പിസിസി അധ്യക്ഷ പ്രതിഭ സിങ് പ്രതികരിച്ചു.

English Summary: Campaigning ends for Himachal Pradesh Assembly Election