‘‘നിതിൻ ഗഡ്കരിയെപ്പോലെയായിരുന്നു എല്ലാ കേന്ദ്രമന്ത്രിമാരുമെങ്കിൽ ബിഹാറിലടക്കം എല്ലായിടത്തും വികസനം വഴിഞ്ഞൊഴുകുമായിരുന്നു’’ എന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച പുകഴ്ത്തിപ്പറഞ്ഞത്, ബിജെപിയുടെ വിഖ്യാത ശത്രുവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ്. പട്നയിൽ ഒരു ചടങ്ങിലായിരുന്നു ബിജെപിയുടെ പ്രമുഖ നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിൻ ഗഡ്കരിയെ തേജസ്വി വാനോളം പുകഴ്ത്തിയത്. അതിനും നാലഞ്ചു ദിവസം മുൻപ് കോൺഗ്രസ് നേതാവ് ജയ്റാം രമേശും മുൻ വക്താവ് സഞ്ജയ് ഝായും ഗഡ്കരിയുടെ അപദാനങ്ങൾ വാഴ്ത്തിയിരുന്നു. ‘ഗഡ്കരിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കിൽ രാജ്യത്ത് വിഭാഗീയത ഇങ്ങനെ നടമാടില്ലായിരുന്നു’ എന്നാണ് സഞ്ജയ് ഝാ പറഞ്ഞത്. ആർജെഡിക്കാരും കോൺഗ്രസുകാരും മാത്രമല്ല, സാക്ഷാൽ പിണറായി വിജയൻ വരെ ഒരു മടിയുമില്ലാതെ പുകഴ്ത്തുന്ന മന്ത്രിയാണ് നിതിൻ ജയ്റാം ഗഡ്കരി. ആ കണക്കു നോക്കിയാൽ ഗഡ്കരിയെക്കുറിച്ച് ഇപ്പോൾ ഒരക്ഷരം ഉരിയാടാത്തത് ബിജെപിക്കാരാണെന്നു കാണാം. ആരും മോശമൊന്നും പറയുന്നില്ല. നല്ലതും പറയുന്നില്ല. ബിജെപിയുടെ ദേശീയ അധ്യക്ഷനായ, നാഗ്പുരിൽ ആർഎസ്എസിന്റെ മാനസപുത്രനെന്നു വിശേഷിപ്പിക്കപ്പെടുന്ന നിതിൻ ഗഡ്കരി എന്തുകൊണ്ടാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിനു പെട്ടെന്ന് കണ്ണിലെ കരടാകുന്നത് എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ കറങ്ങി നടക്കാൻ തുടങ്ങിയിട്ടു കുറേക്കാലമായി. ഗഡ്കരി പാർട്ടി വിടുമോ എന്നൊക്കെ രാഷ്ട്രീയ നിരീക്ഷകർ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതിനുള്ള മറുപടി ഗഡ്കരി തന്നെ സ്വകാര്യ സംഭാഷണങ്ങളിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞിട്ടുണ്ട്: ഞാൻ കൂടി വളർത്തിയതാണ് ഈ പാർട്ടി. എനിക്കു പാർട്ടിയെയോ പാർട്ടിക്ക് എന്നെയോ പിരിയാനാവില്ല. എന്നിരുന്നാലും എവിടെയോ എന്തൊക്കെയോ ശരിയല്ല എന്ന തോന്നൽ പലർക്കുമുണ്ട്. അഭ്യൂഹങ്ങൾ പ്രചരിക്കും പോലെ ഗഡ്കരി പാർട്ടി വിടുമോ? ബിജെപി ദേശീയ നേതൃത്വത്തിന് ഗഡ്കരിയുമായി അസ്വാരസ്യങ്ങളുണ്ടോ? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘നിതിൻ ഗഡ്കരിയെപ്പോലെയായിരുന്നു എല്ലാ കേന്ദ്രമന്ത്രിമാരുമെങ്കിൽ ബിഹാറിലടക്കം എല്ലായിടത്തും വികസനം വഴിഞ്ഞൊഴുകുമായിരുന്നു’’ എന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച പുകഴ്ത്തിപ്പറഞ്ഞത്, ബിജെപിയുടെ വിഖ്യാത ശത്രുവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ്. പട്നയിൽ ഒരു ചടങ്ങിലായിരുന്നു ബിജെപിയുടെ പ്രമുഖ നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിൻ ഗഡ്കരിയെ തേജസ്വി വാനോളം പുകഴ്ത്തിയത്. അതിനും നാലഞ്ചു ദിവസം മുൻപ് കോൺഗ്രസ് നേതാവ് ജയ്റാം രമേശും മുൻ വക്താവ് സഞ്ജയ് ഝായും ഗഡ്കരിയുടെ അപദാനങ്ങൾ വാഴ്ത്തിയിരുന്നു. ‘ഗഡ്കരിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കിൽ രാജ്യത്ത് വിഭാഗീയത ഇങ്ങനെ നടമാടില്ലായിരുന്നു’ എന്നാണ് സഞ്ജയ് ഝാ പറഞ്ഞത്. ആർജെഡിക്കാരും കോൺഗ്രസുകാരും മാത്രമല്ല, സാക്ഷാൽ പിണറായി വിജയൻ വരെ ഒരു മടിയുമില്ലാതെ പുകഴ്ത്തുന്ന മന്ത്രിയാണ് നിതിൻ ജയ്റാം ഗഡ്കരി. ആ കണക്കു നോക്കിയാൽ ഗഡ്കരിയെക്കുറിച്ച് ഇപ്പോൾ ഒരക്ഷരം ഉരിയാടാത്തത് ബിജെപിക്കാരാണെന്നു കാണാം. ആരും മോശമൊന്നും പറയുന്നില്ല. നല്ലതും പറയുന്നില്ല. 

നിതിൻ ഗഡ്കരി. ചിത്രം: twitter/nitin_gadkari

ADVERTISEMENT

ബിജെപിയുടെ ദേശീയ അധ്യക്ഷനായ, നാഗ്പുരിൽ ആർഎസ്എസിന്റെ മാനസപുത്രനെന്നു വിശേഷിപ്പിക്കപ്പെടുന്ന നിതിൻ ഗഡ്കരി എന്തുകൊണ്ടാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിനു പെട്ടെന്ന് കണ്ണിലെ കരടാകുന്നത് എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ കറങ്ങി നടക്കാൻ തുടങ്ങിയിട്ടു കുറേക്കാലമായി. ഗഡ്കരി പാർട്ടി വിടുമോ എന്നൊക്കെ രാഷ്ട്രീയ നിരീക്ഷകർ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതിനുള്ള മറുപടി ഗഡ്കരി തന്നെ സ്വകാര്യ സംഭാഷണങ്ങളിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞിട്ടുണ്ട്: ഞാൻ കൂടി വളർത്തിയതാണ് ഈ പാർട്ടി. എനിക്കു പാർട്ടിയെയോ പാർട്ടിക്ക് എന്നെയോ പിരിയാനാവില്ല. എന്നിരുന്നാലും എവിടെയോ എന്തൊക്കെയോ ശരിയല്ല എന്ന തോന്നൽ പലർക്കുമുണ്ട്. അഭ്യൂഹങ്ങൾ പ്രചരിക്കും പോലെ ഗഡ്കരി പാർട്ടി വിടുമോ? ബിജെപി ദേശീയ നേതൃത്വത്തിന് ഗഡ്കരിയുമായി അസ്വാരസ്യങ്ങളുണ്ടോ? വിശദമായി പരിശോധിക്കാം...

നരസിംഹ റാവുവും മൻമോഹൻ സിങ്ങും (2004ലെ ചിത്ര: PTI)

∙ മോദിക്കും ഷായ്ക്കും ‘മേലെ’

ADVERTISEMENT

ബിജെപിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പറയുന്നതിനപ്പുറത്തേക്ക് പറയുന്ന ആരെങ്കിലും ഇന്നുണ്ടെങ്കിൽ അതു നിതിൻ ഗഡ്കരിയാണ്. 2019ൽ, പ്രധാനപ്പെട്ട കേന്ദ്രമന്ത്രിസഭാ സമിതികളിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ സ്വന്തമായി സമിതി യോഗം വിളിച്ചു ഞെട്ടിച്ച രാജ്നാഥ് സിങ് പോലും മോദി–ഷാ നേതൃത്വത്തിന്റെ അപ്രമാദിത്വം അംഗീകരിച്ച മട്ടിലാണിപ്പോൾ. അതിനിടയ്ക്ക് ഒറ്റയാനായി തലയുയർത്തി നിന്ന് തനിക്കു തോന്നുന്നത് ശരിയെന്നു പറയുന്നുണ്ട് ഗഡ്കരി. ആരെന്തു പറഞ്ഞാലും വ്യാഖ്യാനിച്ചാലും പറയാനുള്ളത് പറഞ്ഞേ പോകൂ എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ പലതും. ബിജെപിയുടെ പ്രഖ്യാപിത നയങ്ങൾക്കു നേരെ എതിരാണ് പറയുന്നതിൽ പലതുമെന്നത് യാദൃശ്ച്ഛികമായി വരുന്നതാണോ എന്നു സംശയിക്കാൻ മാത്രം കടുത്തതാണ് പലതും. 

സുബ്രഹ്മണ്യൻ സ്വാമി.

ഏറ്റവുമൊടുവിൽ, കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങിനെ ഡൽഹിയിൽ ഒരു ചടങ്ങിനിടെ ഗഡ്കരി വാനോളം പുകഴ്ത്തിയത് വാർത്തയായിരുന്നു. 1991ൽ നരസിംഹറാവു ഗവണ്മെന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ ആധുനികവൽക്കരണ നടപടികൾ ഇന്ത്യയുടെ കുതിപ്പിനു വഴിയൊരുക്കിയെന്നായിരുന്നു ഗഡ്കരി പറഞ്ഞത്. വൻശക്തിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനു വഴിയൊരുക്കിയ മൻമോഹനെ ഇന്ത്യ നമിക്കണം എന്നു ഗഡ്കരി തുറന്നടിച്ചു പറഞ്ഞത് ബിജെപിയിൽ പലരെയും ഞെട്ടിച്ചു. പതിവുപോലെ പരസ്യപ്രതികരണമില്ലാതെ ഒഴിവാക്കുകയായിരുന്നു പാർട്ടി ചെയ്തത്. 

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയെങ്കിലും ജനങ്ങൾ ഇപ്പോഴും ദരിദ്രരാണ്. പട്ടിണി, തൊഴിലില്ലായ്മ, ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, വിലക്കയറ്റം എന്നിവ ഇപ്പോഴും ജനങ്ങളെ കഷ്ടത്തിലാക്കുന്നു. ഉള്ളവനും ഇല്ലാത്തവും തമ്മിലുള്ള അന്തരം വലുതായി.

ഹിമാചലിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ ഗഡ്കരി. ചിത്രം: twitter/nitin_gadkari
ADVERTISEMENT

അടുത്ത കാലത്ത് പാർട്ടിയുടെ പാർലമെന്ററി ബോർഡിൽനിന്ന് ഗഡ്കരിയെ ഒഴിവാക്കിയതിന് പ്രായപരിധിയായിരുന്നു പറഞ്ഞുകേട്ടിരുന്ന ന്യായം. 66 വയസുള്ള ഗഡ്കരിയെ ഒഴിവാക്കി 77 വയസുള്ള യെഡിയൂരപ്പയെ എടുത്തതിൽനിന്നുതന്നെ എന്താണ് ഒഴിവാക്കിയവർ ഉദ്ദേശിച്ചത് എന്നു വ്യക്തമായിരുന്നു. അതിനു ശേഷമാണ് ഗഡ്കരിയുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ഇരുതല മൂർച്ചയായത് എന്നു കരുതുന്നവരുണ്ട്. സത്യത്തിൽ ഗഡ്കരി നേരത്തേ തന്നെ അങ്ങനെയായിരുന്നു. പാർലമെന്റിലെ പ്രസംഗങ്ങളിൽ മോദിയെ പുകഴ്ത്താൻ മന്ത്രിമാർ മത്സരിക്കുമ്പോൾ ‘ഞാനുണ്ടാക്കിയ റോഡുകൾ’, ‘എന്റെ വകുപ്പു ചെയ്ത കാര്യങ്ങൾ’ എന്ന മട്ടിലാണ് ഗഡ്കരി പ്രസംഗിക്കുക. രാജ്യത്തെ റോഡ് വികസന പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് തടയിട്ടുവെന്ന വാർത്തയുണ്ടായപ്പോൾ താൻ നിശ്ചയിച്ചത് നടപ്പാക്കുന്നതിന് ആരും തടസ്സമാകില്ലെന്ന് നെഞ്ചുറപ്പോടെ ഗഡ്കരി വ്യക്തമാക്കിയുന്നു. നിലവിൽ ബിജെപിയിൽ ഗഡ്കരിക്കല്ലാതെ അങ്ങനെ പറയാനും പ്രസംഗിക്കാനും കഴിയില്ലായിരുന്നു എന്നതാണ് വാസ്തവം. 

രാജ്യത്തെ ദേശീയപാതകളുടെ വികസനത്തിൽ ഗഡ്കരി വഹിച്ച പങ്ക് നിസ്തുലമാണ്. ഇത്രയേറെ കിലോമീറ്റർ ദേശീയ പാത രാജ്യാന്തര സൗകര്യങ്ങളോടെ നിർമിക്കാൻ മുൻകയ്യെടുത്ത മറ്റൊരു ഗതാഗതമന്ത്രിയുണ്ടായിട്ടില്ല എന്നു തന്നെ പറയാം.

∙ ‘ഉദിച്ചുയരുന്ന സൂര്യനെ മാത്രം ആരാധിക്കരുത്’

കോവിഡ് രണ്ടാം ഘട്ടം കൈകാര്യം ചെയ്ത രീതിക്കെതിരെ വിമർശനമുയർന്ന സമയത്ത് ബിജെപി എല്ലാവിധ ന്യായീകരണങ്ങളുമിറക്കിയപ്പോൾ ‘വാക്സീൻ നിർമാണം കൂടുതൽ കമ്പനികൾക്കു കൊടുക്കാതെ രണ്ടു കമ്പനികൾക്കു മാത്രം കൊടുത്തത് പാളിച്ചയായിപ്പോയി’ എന്ന് ഗഡ്കരി തുറന്നടിച്ചു. ഗഡ്കരിയെപ്പോലെ വിവരമുളള ആരെയെങ്കിലും കോവിഡ് നിയന്ത്രണ പദ്ധതികൾ ഏൽപിക്കണമെന്ന്, തക്കം പാർത്തിരുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വിളിച്ചു പറയുകയും ചെയ്തു. 

ബിഹാറിൽ നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ചിത്രം: twitter/nitin_gadkari

ഇടയ്ക്ക് ഒരു സ്കാനിയ ബസ് വിവാദം ഗഡ്കരിയുടെ പേരിലുയർത്തിക്കൊണ്ടുവരാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചപ്പോൾ, ഇടപാടുകൾ തുറന്ന പുസ്തകമെന്ന ഗഡ്കരിയുടെ പിൻകാല ചരിത്രം അതിനു തടസ്സവുമായി. രാഷ്ട്രീയം വെറും പവർ ഗെയിമായി മാറിയെന്നും വികസനത്തിനും ജനക്ഷേമത്തിനുമുള്ള മാർഗമെന്ന നിലയിൽനിന്ന് മാറിപ്പോയെന്നും ഗഡ്കരി ഇക്കഴിഞ്ഞ ജൂലൈയിൽ പറഞ്ഞിരുന്നു. പാർലമെന്ററി ബോർഡിൽനിന്ന് പുറത്തായ ശേഷം ഗഡ്കരിയുടെ ദ്വയാർഥ പ്രയോഗങ്ങളുള്ള പ്രസംഗം പലപ്പോഴും വിവാദമായി. തന്റെ വാക്കുകൾ വളച്ചൊടിക്കരുതെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇടയ്ക്ക് അദ്ദേഹം തന്നെ പറഞ്ഞെങ്കിലും ഗഡ്കരിയുടെ പ്രസംഗങ്ങളിൽ എല്ലായ്പ്പോഴും എന്തെങ്കിലും ‘ന്യൂസ് ഫ്ലാഷുകൾ’ നിറഞ്ഞു നിന്നു. 

വാജ്പേയി, എൽ.കെ. അദ്വാനി, ദീൻദയാ‍ൽ ഉപാധ്യായ എന്നിവർ നടത്തിയ ത്യാഗങ്ങളുടെ ഫലമാണ് നരേന്ദ്രമോദിക്കു കീഴിൽ ഇപ്പോൾ ബിജെപിക്കുണ്ടായിരിക്കുന്ന വളർച്ചയെന്ന് ഒരിക്കൽ ഗഡ്കരി പറഞ്ഞിരുന്നു. പാർലമെന്ററി ബോർഡിൽനിന്നു മാറ്റിയതിനു ശേഷം നാഗ്പുരിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഇത്. അതിനു ശേഷം മറ്റൊരു യോഗത്തിൽ, സർക്കാരുകളുടെ പ്രവർത്തനത്തെക്കുറിച്ച് ഗഡ്ഗരി നടത്തിയ ചില കമന്റുകൾ ബിജെപി സർക്കാരിനെതിരെയായി വ്യാഖ്യാനിക്കപ്പെട്ടു. തീരുമാനമെടുക്കുന്നതിൽ സർക്കാരുകൾ അലംഭാവം കാണിക്കുന്നത് പുരോഗതിയെ ബാധിക്കുന്നു എന്ന മട്ടിലായിരുന്നു ഇത്. കോൺഗ്രസും ആം ആദ്മി പാർട്ടിയും ഇത് മോദി സർക്കാരിനുള്ള കൊട്ടാണ് എന്ന മട്ടിൽ പ്രചാരണം നടത്തി.  എന്നാൽ ഇത് തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും  ഇതു തുടർന്നാൽ നടപടിയെടുക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. 

വിദർഭ യങ് പ്രസിഡന്റ്സ് ചാപ്റ്റർ യോഗം ഉദ്ഘാടനം ചെയ്യവേ ഗഡ്കരി നടത്തിയ പരാമർശങ്ങളും വിവാദമായി. ഒരാളെ ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയരുതെന്നും, നല്ല കാലമോ മോശം കാലമോ ആയാലും ഒരാളുടെ കൈ പിടിച്ചാൽ മുറുകെ പിടിക്കണമെന്നുമായിരുന്നു യുവ സംരംഭകരോട് ഗഡ്കരിയുടെ ഉപദേശം. പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് ഒരാൾ പരാജയപ്പെടുന്നതെന്നും അമേരിക്കൻ മുൻ പ്രസിഡന്റ് റിച്ചഡ് നിക്സനെ ഉദ്ധരിച്ച് ഗഡ്കരി പറഞ്ഞു. കോൺഗ്രസിൽ ചേരാൻ മുൻ മന്ത്രി ശ്രീകാന്ത് ജിച്കർ കുറേക്കാലം മുൻപ് ആവശ്യപ്പെട്ടിരുന്നെന്നും കിണറ്റിൽ ചാടി മരിച്ചാലും കോൺഗ്രസിന്റെ ആശയങ്ങളോട് യോജിച്ചു പോകാനാവില്ലെന്നു പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ഉദിച്ചുയരുന്ന സൂര്യനെ മാത്രം ആരാധിക്കുകയോ സന്ദർഭത്തിനനുസരിച്ചു മാറുകയോ ചെയ്യരുതെന്നും അതേ യോഗത്തിൽ ഗഡ്കരി പറഞ്ഞത് ഡൽഹിയെ ലക്ഷ്യം വച്ചാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ആത്മവിശ്വാസവും അഹംഭാവവും തമ്മിൽ വ്യത്യാസമുണ്ടെന്നുകൂടി പറഞ്ഞാണ് അന്ന് ഗഡ്കരി പ്രസംഗം അവസാനിപ്പിച്ചത്. 

സെപ്റ്റംബറിൽ നാഗ്പുരിൽ, സംഘ്പരിവാർ സംഘടനയായ ഭാരത് വികാസ് പരിഷത് വേദിയിൽ ഇന്ത്യയിൽ പാവപ്പെട്ടവനും ധനികനും തമ്മിലുള്ള അന്തരം വർധിക്കുന്നുവെന്ന പ്രസംഗം വീണ്ടും ബിജെപിയെ വെട്ടിലാക്കി.  ഇന്ത്യ സമ്പന്നമായെങ്കിലും ജനങ്ങൾ ദരിദ്രരാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയ ഇന്ത്യയിൽ അറുപതു വർഷത്തെ വികസനം എട്ടുകൊല്ലം കൊണ്ടുണ്ടായി എന്ന് ബിജെപി ആവർത്തിക്കുന്നതിനിടെയായിരുന്നു ഇത്. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയെങ്കിലും ജനങ്ങൾ ഇപ്പോഴും ദരിദ്രരാണെന്നായിരുന്നു ഗഡ്കരി പറഞ്ഞത്. പട്ടിണി, തൊഴിലില്ലായ്മ, ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, വിലക്കയറ്റം എന്നിവ ഇപ്പോഴും ജനങ്ങളെ കഷ്ടത്തിലാക്കുന്നു. ഉള്ളവനും ഇല്ലാത്തവും തമ്മിലുള്ള അന്തരം വലുതായി എന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം വിവാദമായതോടെ തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്നടർത്തിയെടുത്തു പ്രചരിപ്പിക്കുകയാണെന്ന് ഗഡ്കരി വിശീദകരണമിറക്കിയെങ്കിലും കോൺഗ്രസ് ഇത് ബിജെപിക്കെതിരെയുള്ള ആയുധമാക്കി. 

∙ വിവാദങ്ങളുടെ ‘കേന്ദ്ര’ മന്ത്രി

ഏറ്റവുമൊടുവിൽ, വൻ പദ്ധതികളെല്ലാം ഗുജറാത്തിലേക്കു പോകുന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ, ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപം മഹാരാഷ്ട്രയിലെത്തിക്കാൻ ശ്രമിച്ചാണ് ഗഡ്കരി വീണ്ടും ബിജെപി ദേശീയ നേതൃത്വത്തെയും മഹാരാഷ്ട്ര നേതൃത്വത്തെയും ഒരു പോലെ ധർമസങ്കടത്തിലാക്കിയത്. വലിയ പദ്ധതികളും ചടങ്ങുകളുമൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിലേക്കു മാത്രം മാറ്റുന്നുവെന്ന രാഷ്ട്രീയ ചർച്ചകൾ ശക്തമാകുന്നതിനിടയിലായിരുന്നു ഗഡ്കരിയുടെ നീക്കം.

നേരത്തേ, മഹാരാഷ്ട്രയിൽ സ്ഥാപിക്കപ്പെട്ടേക്കുമെന്ന് കരുതിയിരുന്ന വേദാന്ത–ഫോക്സ്കോൺ സെമി കണ്ടക്ടർ മേഖലയിലെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതി സെപ്റ്റംബറിൽ ഗുജറാത്തിലേക്കു മാറ്റിയിരുന്നു. മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ സ്ഥാനമേറ്റ് 75 ദിവസങ്ങൾക്കുള്ളിലായിരുന്നു ഇത്. മഹാവികാസ് അഘാഡി സർക്കാർ ഇത് സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്നതായും സ്ഥാനമുറപ്പിക്കുന്നതിന്റെ തത്രപ്പാടിൽ ഷിൻഡെ സർക്കാർ ഇത് അവഗണിച്ചതായും ആരോപണമുയർന്നിരുന്നു. 

കഴിഞ്ഞ ദിവസമാണ് ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസും എയർബസും ചേർന്ന് സി–295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ നിർമിക്കുന്ന ഫാക്ടറി ഗുജറാത്തിലെ വഡോദരയിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതോടെ മഹാരാഷ്ട്രയെ അവഗണിച്ച് പദ്ധതികൾ തിരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിലേക്കു നീക്കുന്നതായി മഹാസഖ്യം ആക്ഷേപമുയർത്തി. അതിനു തൊട്ടുപിന്നാലെയാണ് നാഗ്പുരിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ (മിഹാൻ) നിക്ഷേപിക്കാൻ ടാറ്റാ ഗ്രൂപ്പിനെ ക്ഷണിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് ഗഡ്കരി കത്തയച്ചത്. അതിന് ചന്ദ്രശേഖരൻ നൽകിയ മറുപടിയിൽ മഹാരാഷ്ട്രയെ തീർച്ചയായും പരിഗണിക്കും എന്നുറപ്പു നൽകിയത് ഗഡ്കരി ട്വീറ്റു ചെയ്യുകയും മാധ്യമങ്ങളെ കൃത്യമായി അറിയിക്കുകയും ചെയ്തു. 

രാജ്യത്തെ ദേശീയപാതകളുടെ വികസനത്തിൽ ഗഡ്കരി വഹിച്ച പങ്ക് നിസ്തുലമാണ്. ഇത്രയേറെ കിലോമീറ്റർ ദേശീയ പാത രാജ്യാന്തര സൗകര്യങ്ങളോടെ നിർമിക്കാൻ മുൻകയ്യെടുത്ത മറ്റൊരു ഗതാഗതമന്ത്രിയുണ്ടായിട്ടില്ല എന്നു തന്നെ പറയാം. മോട്ടർ വാഹന നിയമത്തിൽ സുരക്ഷയ്ക്കു പ്രാധാന്യം നൽകുന്നതിനും ഗഡ്കരി നേരിട്ടു മുൻകയ്യെടുത്തിട്ടുണ്ട്. അഴിമതി തുടച്ചു നീക്കാൻ മിക്ക സേവനങ്ങളും ഓൺലൈനാക്കിയതും ഗഡ്കരിയുടെ തീരുമാനമായിരുന്നു. പുതിയ റോഡുകളെക്കുറിച്ചു  പറയുമ്പോൾ നിതിൻ ഗഡ്കരിക്ക് എപ്പോഴും ആവേശമാണ്. 

ഗഡ്കരി ബിജെപിക്കു പുറത്തേക്കു പോകുമോ, പോയാൽ ഗഡ്കരിക്കൊരു പുതിയ വഴിയുണ്ടാകുമോ എന്ന ചോദ്യം നിലവിലെ സാഹചര്യങ്ങളിൽ തീർത്തും അപ്രസക്തമാണ്. പക്ഷേ എല്ലായ്പ്പോഴും പുതിയ പാതകൾ തുറക്കുന്നത് ഗഡ്കരിക്ക് ഒരാവേശമാണ് എന്ന യാഥാർഥ്യവും അപ്പുറത്തുണ്ടുതാനും.

English Summary: Praising the Opposition and Hardhitting on BJP; What is in Nitin Gadkari's Mind?