മരണം വരേയും എനിക്കു സജീവമായി കച്ചവടം ചെയ്യണം. വിരമിച്ചാൽ നമ്മൾ തൊഴിൽ ഇല്ലാത്തവനാകും. അതോടെ നമുക്കു സ്വയം എടുക്കാത്ത നാണയമായി തോന്നിത്തുടങ്ങും. എല്ലാ സുഖ സൗകര്യവുമുണ്ടായിട്ടും ആർക്കും വേണ്ടാത്തവനായി ജീവിച്ചിട്ടെന്തു കാര്യം. രാവും പകലും തിരക്കിൽ നിൽക്കുമ്പോൾ നമുക്കതു തോന്നില്ല. മക്കൾക്ക് എല്ലാ അധികാരവും കൊടുത്തിട്ടുണ്ട്. ഈ കച്ചവടം കെട്ടി ഉയർത്തിയ ആൾ എന്ന നിലയിൽ എനിക്കും ഉത്തരവാദിത്തമുണ്ട്. വിരമിച്ചു കയ്യും കെട്ടി ഇരിക്കാനുള്ളതല്ല ജീവിതം. ജോലി ചെയ്തും സന്തോഷിച്ചും പ്രാർഥിച്ചും സ്നേഹിച്ചും തീർക്കാനുള്ളതാണെന്നു ഞാൻ കരുതുന്നു.

മരണം വരേയും എനിക്കു സജീവമായി കച്ചവടം ചെയ്യണം. വിരമിച്ചാൽ നമ്മൾ തൊഴിൽ ഇല്ലാത്തവനാകും. അതോടെ നമുക്കു സ്വയം എടുക്കാത്ത നാണയമായി തോന്നിത്തുടങ്ങും. എല്ലാ സുഖ സൗകര്യവുമുണ്ടായിട്ടും ആർക്കും വേണ്ടാത്തവനായി ജീവിച്ചിട്ടെന്തു കാര്യം. രാവും പകലും തിരക്കിൽ നിൽക്കുമ്പോൾ നമുക്കതു തോന്നില്ല. മക്കൾക്ക് എല്ലാ അധികാരവും കൊടുത്തിട്ടുണ്ട്. ഈ കച്ചവടം കെട്ടി ഉയർത്തിയ ആൾ എന്ന നിലയിൽ എനിക്കും ഉത്തരവാദിത്തമുണ്ട്. വിരമിച്ചു കയ്യും കെട്ടി ഇരിക്കാനുള്ളതല്ല ജീവിതം. ജോലി ചെയ്തും സന്തോഷിച്ചും പ്രാർഥിച്ചും സ്നേഹിച്ചും തീർക്കാനുള്ളതാണെന്നു ഞാൻ കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണം വരേയും എനിക്കു സജീവമായി കച്ചവടം ചെയ്യണം. വിരമിച്ചാൽ നമ്മൾ തൊഴിൽ ഇല്ലാത്തവനാകും. അതോടെ നമുക്കു സ്വയം എടുക്കാത്ത നാണയമായി തോന്നിത്തുടങ്ങും. എല്ലാ സുഖ സൗകര്യവുമുണ്ടായിട്ടും ആർക്കും വേണ്ടാത്തവനായി ജീവിച്ചിട്ടെന്തു കാര്യം. രാവും പകലും തിരക്കിൽ നിൽക്കുമ്പോൾ നമുക്കതു തോന്നില്ല. മക്കൾക്ക് എല്ലാ അധികാരവും കൊടുത്തിട്ടുണ്ട്. ഈ കച്ചവടം കെട്ടി ഉയർത്തിയ ആൾ എന്ന നിലയിൽ എനിക്കും ഉത്തരവാദിത്തമുണ്ട്. വിരമിച്ചു കയ്യും കെട്ടി ഇരിക്കാനുള്ളതല്ല ജീവിതം. ജോലി ചെയ്തും സന്തോഷിച്ചും പ്രാർഥിച്ചും സ്നേഹിച്ചും തീർക്കാനുള്ളതാണെന്നു ഞാൻ കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു പേർക്ക് ഇരിക്കാവുന്നൊരു ചെറിയ ഇലക്ട്രിക് കാറിൽ നഗരത്തിലൂടെ വണ്ടിയോടിച്ചു പോകുന്നൊരു സാധാരണ മനുഷ്യൻ. തിരക്കുള്ള ചടങ്ങുകളിൽ സുഹൃത്തുക്കളോടു സൗഹൃദം പങ്കിട്ടു പുറകിലെവിടെയെങ്കിലും അയാളെ കാണാം. ചെറിയ, ചെറിയ ജോലി ചെയ്തു ജീവിക്കുന്ന പലരും ഇതിലുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ വ്യക്തിഗത ജ്വല്ലറി ഉടമയമെന്നു ഫോബ്സ് മാഗസിൻ രേഖപ്പെടുത്തിയ ആളാണിത്. ജോയ് ആലുക്കാസ്. തൃശൂർ എംഒ റോഡിലെ ചെറിയൊരു മുറിയിൽ ത്രാസും കുറച്ചു വെള്ളിയാഭരണങ്ങളുമായി അപ്പൻ തുടങ്ങിയ കടയുടെ തുടർച്ചയാണീ ജോയ്. സ്കൂൾ പഠന കാലത്തു സ്വർണം കണ്ടും തൊട്ടറിഞ്ഞും വളർന്നൊരു കുട്ടിയുടെ ഉയർച്ച. ജോയ് ആലുക്കാസ് മനോരമ ഓൺലൈൻ പ്രീമിയത്തോടു സംസാരിക്കുന്നു.

∙ വെള്ളിയിലായിരുന്നോ അപ്പൻ ആലുക്കാസ് ജോസഫ് വർഗീസ് കച്ചവടം തുടങ്ങിയത്. ?

ADVERTISEMENT

അതെ. അന്നു കടയിൽ നിരത്തിവച്ചു വിൽക്കുന്നതു വെള്ളിയാണ്. സ്വർണം ഇന്നത്തെപോല ഷോക്കേസിൽ കൂടുതൽ വയ്ക്കാറില്ല. ഒരു മേശയും ത്രാസുമായി ഷട്ടറിനോടു ചേർന്നു മുന്നിലിരിക്കും. മിക്കതും ഓർഡർ വാങ്ങി ചെയ്യുന്നതാണ്. അപ്പൻ കച്ചവടം തുടങ്ങിയതു കുടയിലാണ്. ആദ്യം ഭൂമി മാർക്കു കുട എന്ന പേരിൽ കച്ചവടം തുടങ്ങി. പിന്നീടു ജോസ് അബ്രല്ലയായി. 1956 ലാണു വെള്ളിയുമായി അപ്പൻ കച്ചവടം തുടങ്ങുന്നത്. 78ൽ തൃശൂർ എംഒ റോഡിൽ ആദ്യത്തെ ജ്വല്ലറി തുടങ്ങി. 82ൽ രണ്ടാമത്തെ ആലുക്കാസ് കോഴിക്കോട്ടു തുറന്നു. ഞാൻ ക്ലാസ് കഴിഞ്ഞു കുറച്ചു നേരമേ ജ്വല്ലറിയിൽ ഇരിക്കാറുള്ളു. എന്നാൽ എന്റെ രണ്ടു സഹോദരന്മാരും കടയിൽ ഏറെ നേരം ചിലവിട്ടു കച്ചവടം പഠിച്ചിരുന്നു.

∙ ഗൾഫിലേക്കു പോകാൻ കാരണം?

ഗൾഫിൽനിന്നു വരുന്ന എല്ലാവരും എന്തെങ്കിലും സ്വർണം കൊണ്ടുവരുന്ന കാലമാണത്. അപ്പോൾ അപ്പനു തോന്നി ഗൾഫിലൊരു ജ്വല്ലറി ഇട്ടാലോ എന്ന്. അവിടെ പോയി കാര്യങ്ങൾ എല്ലാം പഠിച്ച ശേഷം 1988ൽ അബുദാബിയിൽ ആലുക്കാസ് ജ്വല്ലറിയുടെ ആദ്യ ഷോറൂം തുടങ്ങി. അന്ന് അപ്പനും 5 ആൺമക്കളും ഒരുമിച്ചാണ് ഈ ഗ്രൂപ്പ് കൊണ്ടു നടന്നിരുന്നത്. അതിനു മുൻപു കുറച്ചുകാലം സ്വർണം മൊത്ത വിതരണവും നടത്തി. മാസങ്ങൾക്കകം ദുബായിയിലും ഷോറൂം തുറന്നു. 89 ഡിസംബറിൽ അപ്പൻ മരിച്ചു. അപ്പൻ ആഗ്രഹിച്ചതുപോലെ ഗൾഫിലെ ബിസിനസ് മുന്നോട്ടു പോകുകയായിരുന്നു. 2000ത്തിൽ ഗൾഫിൽ മാത്രം ആലൂക്കാസിനു 16 ഷോറൂമുകളുണ്ടായി. എല്ലാം കൂടി ചേർത്താൽ 20,000 ചരുരശ്ര അടി ജ്വല്ലറി. അന്നത്തെ കാലത്ത് അതു വലിയ മുന്നേറ്റമായിരുന്നു. പ്രത്യേകിച്ചൊരു മലയാളി ഗ്രൂപ്പു നടത്തുന്ന മുന്നേറ്റം. ഗൾഫിൽ ഇത്തരമൊരു മുന്നേറ്റം ഉണ്ടാകാൻ കാരണം സ്വർണ വ്യാപാര രംഗത്തു ആലുക്കാസ് ഗ്രൂപ്പിനു കേരളത്തിലുണ്ടായിരുന്ന അടിത്തറയാണ്. അതുണ്ടാക്കുന്നതിൽ എന്റെ േജഷ്ഠന്മാരായ ജോസ് ആലുക്കാസും പോൾ ആലുക്കാസും ഫ്രാൻസിസ് ആലുക്കാസും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആന്റോ എന്റെ അനുജനാണ്. ആന്റേയ്ക്കും വലിയ പങ്കുണ്ട്. ആലുക്കാസിനെ സ്വർണ രംഗത്തു വലിയ പേരാക്കി മാറ്റിയതിൽ ജോസേട്ടന്റെ മുൻകാഴ്ച വളരെ വലുതാണ്. ഗൾഫിലേക്കു എനിക്കു പോകാനുള്ള ധൈര്യം തന്നതു സഹോദരന്മാരാണ്. ഞങ്ങളുടെ ഒരുമയിൽതന്നെയാണു ആലൂക്കാസ് അടിത്തറ ശക്തിപ്പെടുത്തിയത്.

∙ കേരളത്തേക്കാൾ ശ്രദ്ധയോടെ കണ്ടതു ഗൾഫിനെയായിരുന്നോ? 

ADVERTISEMENT

അന്ന് ഗൾഫിൽ വലിയ സാധ്യതകളായിരുന്നു. അതു വേണ്ട സമയത്ത് ഉപയോഗപ്പെടുത്തണമല്ലോ. 30 ഷോറും ഗൾഫിൽ തുറന്ന ശേഷമാണു കേരളത്തിൽ വീണ്ടും ശ്രദ്ധയൂന്നിയത്. കോട്ടയത്തു വലിയൊരു കട തുറന്നു കൊണ്ടായിരുന്നു ഈ തിരിച്ചുവരവ്. ഗൾഫിലെ കാര്യം നോക്കുന്ന ചുമതല എനിക്കായിരുന്നു.

∙ ഇതെല്ലാം ഒരുമിച്ചു നിയന്ത്രിക്കുക എളുപ്പമായിരുന്നോ. പ്രത്യേകിച്ചും സ്വർണംപോലൊരു വസ്തുവിന്റെ ഇടപാടിൽ? 

ഞങ്ങൾ ആദ്യം മുതലേ കോർപറേറ്റ് രീതിയിലേക്കു മാറിയിരുന്നു. കടയിൽ പോയി ഇരുന്നു നിയന്ത്രിക്കുക നടപ്പുള്ള കാര്യമല്ലെന്നു ഞാൻ അന്നേ തിരിച്ചറിഞ്ഞു. അതു മനസ്സിലാക്കിയില്ലായിരുന്നുവെങ്കിൽ ഞാനിന്നും രണ്ടോ മൂന്നോ ബ്രാഞ്ചും തുറന്ന് ഇരുന്നേനെ. ഉടമ കടയിൽ പോകാതെ കേന്ദ്ര ഓഫിസി‍ൽ ഇരുന്നാൽ മതി എന്നതു സ്വർണ വ്യാപാര രംഗത്തുണ്ടായ വലിയ മാറ്റംതന്നെയാണ്. അന്നത്തെ കാലത്തു പലരും അതിനെ പരിഹസിച്ചു. കടയിൽ പോകാതെ ജോയ് നടത്തുന്ന കച്ചവടം വൈകാതെ പൂട്ടിപോകുമെന്നു പലരും കളിയാക്കി. അതുവരെയുള്ള ധാരണ ഉടമ കൗണ്ടറിൽ ഉണ്ടായാലെ കച്ചവടം നടക്കൂ എന്നായിരുന്നു. കോട്ടയത്തു തുറന്ന് അടുത്ത വർഷം 5 കടകൾ കൂടി കേരളത്തിൽ തുടങ്ങി. 90 ആകുമ്പോഴേക്കും ആലുക്കാസിനു കേരളത്തിൽ 10 കടയും ഗൾഫിൽ 45 കടയുമുണ്ടായിരുന്നു. 

∙ അപ്പനായിരുന്നോ ഇവിടെവരെ എത്തിയതിന്റെ കാരണക്കാരൻ? 

ADVERTISEMENT

തീർച്ചയായും അപ്പനാണ് കാരണക്കാരൻ. ഗൾഫിൽ പോകാൻ പറഞ്ഞത് അപ്പനാണ്. കാര്യങ്ങൾ മുന്നിൽ കാണാൻ അപ്പനു കഴിയുമായിരുന്നു. ഒരു കാര്യത്തിലും അപ്പനു ടെൻഷനില്ലായിരുന്നു. വരുന്നിടത്തുവച്ചു കാണാനുള്ള ധൈര്യമുണ്ടായിരുന്നു. കച്ചവടത്തിലെ അപ്പന്റെ ദീർഘ വീക്ഷണം ആരെയും അമ്പരപ്പിക്കും. ഗൾഫ് മലയാളി വരുമ്പോൾ സ്വർണം കൊണ്ടുവരുന്നതു കണ്ടാണ് അപ്പൻ അന്ന ഗൾഫിലെ കച്ചവടത്തിന്റെ  സാധ്യത മനസ്സിലാക്കിയത്. ഇന്നത്തെപോലെ സർവേ നടത്തുന്ന ഏജൻസികളുടെ ഉപദേശം അനുസരിച്ചുള്ള കച്ചവടമല്ല അന്ന്. ഇനിയുള്ള കാലം ഗൾഫു വളരുമെന്നും അതു വലിയ സാധ്യതയാണെന്നും അപ്പനു മനസ്സിലായി. അതൊരു തിരിച്ചറിവാണ്. ബിസിനസ് സ്കൂളുകൾക്കു നൽകാനാകാത്ത തിരിച്ചറിവ്. അപ്പനുണ്ടാക്കിയതു ഞങ്ങളുടെ ബിസിനസിന്റെ അടിത്തറയാണ്. അതിൽ എന്തും കെട്ടി ഉയർത്താനാകും. അപ്പന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ഈ അടിത്തറ ഉണ്ടാകുമായിരുന്നില്ല.അടിത്തറ മോശമായാൽ കെട്ടിടം നിൽക്കില്ലല്ലോ. എന്റെ സഹോദരങ്ങൾ അതിനു കരുത്തായി കൂടെ നിന്നു.

ജോയ് ആലുക്കാസ് ബർദുബായ് ഷോറൂം

∙ ജോയ് കച്ചവടം കേരളത്തിൽനിന്നു പതുക്കെ മാറി എന്നു പറയുന്നതല്ലേ ശരി? 

ഇവിടെ വിവിധ സംഘടനകൾ തമ്മിലുള്ള മത്സരവും സ്വർണ വില നിശ്ചയിക്കുന്നതിലെ തർക്കവുമെല്ലാം ഈ രംഗത്തുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. പരസ്പരം കുറ്റം പറഞ്ഞിരുന്നിട്ടു കാര്യമില്ലല്ലോ. എനിക്കതിനു ചിലവഴിക്കാൻ സമയമില്ലാത്തതിനാൽ ഞാൻ കേരളത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയില്ല. മറ്റിടങ്ങളിൽ നല്ല ജോലിത്തിരക്കും ഉണ്ടായിരുന്നു.

∙ അപ്പനെക്കുറിച്ചു പറഞ്ഞു തീർന്നില്ല 

അപ്പൻ എന്നും തൃശൂർ ജില്ലാ ആശുപത്രിയിൽ രോഗികളെ കാണാൻ പോകുമായിരുന്നു. പാവപ്പെട്ട രോഗികളുടെ അടുത്തുപോയി ഏറെ നേരം സംസാരിക്കും. അവർക്ക് കഴിവതെല്ലാം ചെയ്തു കൊടുക്കും. കഷ്ടപ്പെടുന്ന എല്ലാവരോടുമുള്ള അപ്പന്റെ രീതി ഇതുതന്നെയായിരുന്നു. ആരും പട്ടിണി കിടക്കരുതെന്ന് അപ്പൻ പറയുമായിരുന്നു. എന്റെ സ്ഥാപനം ചെയ്യുന്ന എല്ലാ കാരുണ്യ പ്രവർത്തനത്തിനും അടിത്തറ ഇതു തന്നെയാണ്. അപ്പൻ കയ്യയച്ചു ദാനം ചെയ്യുകയും ചെയ്തു. അന്നു സഹായിച്ച പലരും വളരുന്നതും അദ്ദേഹം കൺ നിറയെ കണ്ടു.

∙ അമ്മയോ? 

ഞങ്ങൾ 15 മക്കളായിരുന്നു. അമ്മ 17 തവണ പ്രസവിച്ചു. രണ്ടു കുട്ടികൾ നേരത്തെ പോയി.17 പ്രസവമെന്നു പറയുമ്പോൾ എത്രയോ കാലം അതിന്റെ പ്രയാസങ്ങളിലായിരുന്നു അമ്മ എന്നർഥം. 15 മക്കളെ വളർത്തിയത് അത്ഭുതത്തോടെ മാത്രമേ കാണാനാകൂ. വളരെ പോസിറ്റീവായിരുന്നു അമ്മ. എല്ലാ പ്രതിസന്ധിയേയും അമ്മ നേരിട്ടതു  ശാന്തമായ മനസ്സുമായാണ്. അപ്പനും അമ്മയുമാണു ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്ന ചാരിറ്റി സ്ഥാപനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ വന്നത്.   

∙ ഗൾഫാണു ജോയ് ആലുക്കാസിനെ വളർത്തിയതെന്നു പറയാമോ? 

തീർച്ചയായും. ദുബായിയുടെ വളർച്ച ഞാൻ കൺ മുന്നിൽ കണ്ടതാണ്. ഓരോ വർഷം കഴിയുന്തോറും ദുബായ് എല്ലാവരേയും അമ്പരപ്പിച്ചു. കച്ചവടത്തിനെത്തിയവരെ അവർ ആവോളം സഹായിച്ചു. ഒന്നിനും ഒരു തടസവും ഉണ്ടാക്കിയില്ല. സ്വാഭാവികമായും അവിടെ കച്ചവടം ചെയ്യുന്നവർക്കും കൂടെ വളരാൻ തോന്നും. അതിനുവേണ്ടി കഠിനമായി അധ്വാനിക്കും. ഗൾഫിലെ ഭരണാധികാരികൾ സഹോദര വാത്സല്യത്തോടെയാണു ബിസിനസിനു വേണ്ട സൗകര്യങ്ങൾ ചെയ്തുതന്നിരുന്നത്.

∙ സ്വർണ രംഗത്തുതന്നെ ഉറച്ചു നിൽക്കാൻ കാരണം? 

ഞങ്ങൾ സ്വർണമല്ലാതെ 5 ഡിവിഷനുകളുണ്ട്. അതെല്ലാം നന്നായി നടക്കുകയും ചെയ്യുന്നു. അവനവന്റെ മേഖല ഏതാണെന്നു കണ്ടെത്തുകയും അതിൽ ജോലി ചെയ്യുകയും വേണമെന്നു ഞാൻ കരുതുന്നു. എന്റെ രംഗം സ്വർണം തന്നെയാണ്. ഞാൻ നടന്ന വഴിയിലൂടെ മാത്രമേ നടക്കാവൂ എന്നു കുട്ടികളോടു പറയാറില്ല. അവർക്കെല്ലാം സ്വന്തം വഴിയുണ്ടാകും. ഞങ്ങളുടെ എല്ലാ ഡിവിഷനും സജീവമാണ്. അവർ അവ വളർത്തി ജോയ് ആലുക്കാസിനെ ചിലപ്പോൾ മറ്റു പല മേഖയിലേക്കും കൊണ്ടുപോകും. 

∙ വിരമിക്കുന്നതിനേക്കുറിച്ച് ആലോചിക്കാറുണ്ടോ? 

ഒരിക്കലുമില്ല. മരണം വരേയും എനിക്കു സജീവമായി കച്ചവടം ചെയ്യണം. വിരമിച്ചാൽ നമ്മൾ തൊഴിൽ ഇല്ലാത്തവനാകും. അതോടെ നമുക്കു സ്വയം എടുക്കാത്ത നാണയമായി തോന്നിത്തുടങ്ങും. എല്ലാ സുഖ സൗകര്യവുമുണ്ടായിട്ടും ആർക്കും വേണ്ടാത്തവനായി ജീവിച്ചിട്ടെന്തു കാര്യം. രാവും പകലും തിരക്കിൽ നിൽക്കുമ്പോൾ നമുക്കതു തോന്നില്ല. മക്കൾക്ക് എല്ലാ അധികാരവും കൊടുത്തിട്ടുണ്ട്. ഈ കച്ചവടം കെട്ടി ഉയർത്തിയ ആൾ എന്ന നിലയിൽ എനിക്കും ഉത്തരവാദിത്തമുണ്ട്. വിരമിച്ചു കയ്യും കെട്ടി ഇരിക്കാനുള്ളതല്ല ജീവിതം.   ജോലി ചെയ്തും സന്തോഷിച്ചും പ്രാർഥിച്ചും സ്നേഹിച്ചും തീർക്കാനുള്ളതാണെന്നു ഞാൻ കരുതുന്നു.

∙ ജോയ് ആലുക്കാസ് എന്ന സ്വന്തം ബിസിനസ് ഗ്രൂപ്പ് ഉണ്ടാകുന്നത് എപ്പോഴാണ്? 

2003ൽതന്നെ എന്റെ കീഴിലുള്ള കടകൾക്കു സ്വന്തമായ ലോഗോ അവതരിപ്പിച്ചു. അതുവരെ ഉപയോഗിച്ചതു കാപ്പിറ്റൽ ലെറ്റേഴ്സിലെ ആലുക്കാസായിരുന്നുവെങ്കിൽ ‍ഞാനതു സ്മോൾ ലെറ്റേഴ്സിലേക്കു മാറ്റി. അന്നും പലരും പറഞ്ഞു, ‘നമ്മടെ ജോയ് ചെറുതായെടാ’ എന്ന്. 2004ൽ മറ്റു സഹോദരന്മാരുമായി ബിസിനസ് വേർ പിരിഞ്ഞു ജോയ് ആലുക്കാസ് എന്ന ബ്രാൻഡുണ്ടാക്കി.സ്വന്തം പേരിൽ ബ്രാൻഡുണ്ടാക്കിയതിനു പലരും എന്നെ കളിയാക്കി. എന്നാൽ അതു ശരിയാണെന്നു ഞാൻ വിശ്വസിച്ചു. മാത്രമല്ല ആലുക്കാസ് എന്ന പൊതു ബ്രാൻഡിൽനിന്നു എന്റേതു വേറിട്ടു നിൽക്കണമെന്നും തോന്നി.

ജോയി‌ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്ത് ഫഹാഹീൽ ബ്രാഞ്ച് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

∙ ഇപ്പോഴത്തെ ചിത്രം എന്താണ്? 

ഇന്ത്യയിൽ 90 ഷോറൂമുകളുണ്ട്. 90ൽ 10 ഷോറൂം കേരളത്തിലാണ്. ഇപ്പോൾ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമായി 135 ഷോറൂമുകളാണ് ഇപ്പോൾ ഉള്ളത്. 2025ൽ 200 ഷോറൂമുകളെന്നതാണു ലക്ഷ്യം. 152 ഷോറൂമുകൾ 2023ൽ പൂർത്തിയാക്കും. വൈകാതെ 13 രാജ്യങ്ങളിൽ ജോയ് ആലൂക്കാസുണ്ടാകും. 

∙ വലിയൊരു കാ‍ൻസർ ആശുപത്രി നിർമിക്കാൻ ശ്രമം തുടങ്ങിയിരുന്നല്ലോ? 

ശരിയാണ്. ഇതിനായി 25 ഏക്കർ സ്ഥലവും വാങ്ങി. അതിനു ശേഷമാണ് ആ ഭൂമി നികത്തുന്നതിലെ പ്രയാസങ്ങൾ ഉയർന്നു വന്നത്. വിവാദത്തിനില്ലാതെ ആ പദ്ധതി തൽക്കാലം മാറ്റിവച്ചു. വിവാദങ്ങൾക്കു പുറകെപോയാൽ നമ്മുടെ സമയംനഷ്ടപ്പെടും. സൗജന്യ ചികിത്സ നൽകാനായി ഒരു കാൻസർ ആശുപത്രി തുടങ്ങാനാണ് ആഗ്രഹിച്ചിരുന്നത്. നല്ല ഉയർന്ന നിലവാരത്തിലുള്ള ആശുപത്രിയായിരുന്നു സ്വപ്നം. ഇത്തരം പദ്ധതികൾക്കു എല്ലാ ഭാഗത്തുനിന്നും സഹായങ്ങൾ വേണം. പണം നൽകാൻ ആളുള്ളതുകൊണ്ടുമാത്രം എല്ലാം നടക്കില്ല. തൽക്കാലം ആ പദ്ധതി പരിഗണനയിലില്ല. ഒരു പൈസപോലും വരുമാനം പ്രതീക്ഷിക്കാതെ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഭൂമി നികത്തുന്നതിനു അനുമതി തേടി പുറകെ പോയാലും പെട്ടെന്നു നടക്കില്ല. ഞാൻ തൽക്കാലം പിന്മാറുമ്പോൾ എത്രയോ പാവപ്പെട്ടവർക്കു കിട്ടുമായിരുന്നൊരു സേവനമാണു വൈകി പോകുന്നത്. ഓരോ പദ്ധതിക്കും പുറകിലെ ഇത്തരം പ്രശ്നങ്ങൾ സമൂഹം പഠിക്കണം. ഒരിക്കൽ തടസം വന്നാൽ പിന്നീട് ആ പദ്ധതി മുന്നോട്ടു കൊണ്ടുപോകുക എളുപ്പമല്ല.

∙ കേരളത്തിൽ ബിസിനസ് ചെയ്യുന്നവരിൽ ആദ്യം വിമാനം വാങ്ങിയതു ജോയ് ആണ്. ഇത് ആർഭാടമല്ലെന്നും  ബിസിനസ്സിനെ സഹായിച്ചുവെന്നും ജോയ് പറ‍ഞ്ഞിരുന്നു.

ഇന്ത്യയ്ക്കകത്തു ഷോറൂമുകളുടെ എണ്ണം കൂട്ടാനും ബിസിനസ് വലുതാക്കാനും വിമാനം ഉപകരിച്ചു. യാത്ര നമ്മുടെ നാട്ടിൽ ഇപ്പോഴും വലിയ പ്രശ്നംതന്നെയാണ്. സ്വന്തമായി വിമാനമുണ്ടെങ്കിൽ അതു പരിഹരിക്കാമെന്നു ഞാൻ പറഞ്ഞപ്പോൾ  കൂടെ നിൽക്കുന്നവർപോലും കളിയാക്കി. കടയുടെ മുന്നിൽ ലാന്‍ഡ് ചെയ്യുമോടാ എന്നുവരെ ചോദിച്ചു. പരിഹസിക്കുന്നവർ അതു ചെയ്യട്ടെ. സ്വതന്ത്രമായി ജോയ് ആലുക്കാസ് ഗ്രൂപ്പു തുടങ്ങിയപ്പോഴാണു വിമാനം വാങ്ങിയത്. അതു വലിയ ഗുണം ചെയ്തു. പ്രത്യേകിച്ചും തമിഴ്നാട്, കർണാടക യാത്രകൾക്ക്. പിന്നീട് അതു വിറ്റ് ഇപ്പോഴൊരു ഹെലികോപ്റ്റർ വാങ്ങി. ഇപ്പോഴത്തെ തിരക്കിൽ അതും വലിയ ഉപകാരമാണ്. ഇതിനെല്ലാം ചെലവാക്കുന്ന പണം നമ്മുടെ ബിസിനസ് വളർച്ചയിൽനിന്നു തിരിച്ചു കിട്ടുമോ എന്നു നോക്കണം. എന്റെ വിലയിരുത്തതിൽ ഈ രണ്ടു നിക്ഷേപങ്ങളും ലാഭകരമായിരുന്നു. ഇതൊരിക്കലും ലക്ഷറിയല്ല. അങ്ങനെ പറയുന്നതു മലയാളിയുടെ ഒരു മനോനില മാത്രമാണ്.

പ്രതീകാത്മക ചിത്രം

∙ ജോയിയുടെ വഴിത്തിരിവ് എന്തായിരുന്നു? 

2004ൽ ഒരു ഇന്റർവ്യൂവിനിടയിൽ ഞാൻ അത്ര കാര്യമായി ആലോചിക്കാതെ ഒരു കാര്യം പറഞ്ഞു. 2010 ൽ 10 രാജ്യങ്ങളിലായി ജോയ് ആലുക്കാസിനു 100 ഷോറൂം ഉണ്ടാകുമെന്നായിരുന്നു അത്. ആ ഭാഗം വലിയ വാർത്തയായി. അന്നത്തെ കാലത്തു 100 ഷോറൂമെന്നതു വലിയ കാര്യമാണ്. പിറ്റേ ദിവസമാണു ഗൗരവം ശരിക്കു മനസ്സിലായത്. പിന്നീടങ്ങോട്ട് ഓട്ടമായിരുന്നു. ചില മാളുകളിൽ കയോസ്ക്കുകൾ വരെ ഷോറൂമാക്കി തുറന്നു. എന്നാലും അതൊരു വലിയ വാശിയായി. 2009ൽത്തന്നെ ഞാ‍ൻ 100 ഷോറൂമെന്ന സ്വപ്നം പൂർത്തിയാക്കി. അത് വലിയ നേട്ടമായിരുന്നു. ആ പത്രവാർത്ത ഇല്ലായിരുന്നെങ്കിൽ കിട്ടിയതും വാങ്ങി സമാധാനത്തോടെ ഇരിക്കുമായിരുന്നു. പിന്നീടാണു ഞാൻ പഠിച്ചതു കടകളുടെ എണ്ണം കൂടുന്നതിൽ കാര്യമില്ലെന്ന്. വേണ്ടതു നല്ല കച്ചവടം നടക്കുന്ന പോയന്റുകളിലെ വലിയ ഷോറൂമുകളാണ്. എനിക്കു വെട്ടിപ്പിടിക്കാൻ ആഗ്രഹങ്ങളില്ല. ഉള്ളതു വൃത്തിയായി നടത്തി പതുക്കെ മുന്നോട്ടു പോകണം. മക്കളും അതാണു വിശ്വസിക്കുന്നത് എന്നാണെന്റെ പ്രതീക്ഷ.

∙ രാജ്യത്തെ ഏറ്റവും വലിയ വ്യക്തിഗത ജ്വല്ലറി ഉടമയായി ഫോബ്സ് പോലുള്ളൊരു ഏജൻസി കണ്ടെത്തിയതിൽ എന്തു തോന്നുന്നു.

വളരെ ചെറിയ തുടക്കമായിരുന്നു എന്റേത്. ഇവിടെ എത്തിയതും പതുക്കെയാണ്. വീടുതന്നെയാണു വളർച്ചയുടെ പ്രധാന ഘടകം. ബിസിനസ്സിലായാലും വീട്ടിലായാലും നല്ലത് എടുക്കാ‍ൻ ശ്രമിക്കും. ചിലപ്പോൾ വിജയിക്കും. രാവിലെ ഇറങ്ങിപ്പോകുകയും രാത്രി വൈകി വരികയും ചെയ്യുമ്പോൾ വീടു നമ്മുടെ കൂടെ ഇല്ലെങ്കിൽ എന്തു കാര്യം. വീട്ടുകാർ കൂടെയില്ലെങ്കിൽ  ഇതൊന്നും കെട്ടിപ്പടുത്തിട്ട് ഒരു കാര്യവുമില്ല.ഭാര്യ ജോളിയുടെ സ്നേഹവും പ്രാർഥനയും  നിറഞ്ഞ  ജീവിതം തന്നെയാണ് എനിക്കു തുണയായത്. കുട്ടികൾ പിന്നീടു തണലായി. ഇനി പേരക്കുട്ടകൾ തണലാകണം.

∙ ഈ യാത്രക്കിടയിൽ ജോയിയെ ഏറെ സന്തോഷിപ്പിച്ചതെന്താണ്? 

ദുബായിലെ കട ഉദ്ഘാടനം ചെയ്തത് എന്റെ 10 സഹോദരിമാ‍ർ ചേർന്നാണ്. ലോകത്തെ ഒരു ബിസിനസുകാരനും ഇതുപോലെ സന്തോഷിക്കാനായിക്കാണില്ല. ഞങ്ങൾ 10 പെണ്ണുങ്ങളും 5 ആണുങ്ങളുമാണ്. 5 ആണുങ്ങളും സ്വർണ ബിസിനസ് ചെയ്തു വലുതായി.

∙ ഇനിയും ലക്ഷ്യങ്ങളില്ലേ? 

തൽക്കാലം മുന്നിലില്ലെങ്കിലും ചികിത്സിക്കാൻ പണമില്ലാത്തവർക്കായുള്ള കാൻസർ ആശുപത്രി വലിയ ലക്ഷ്യമാണ്. ജീവിച്ചിരിക്കുമ്പോൾ അതു പൂർത്തിയാക്കി കാണണമെന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കാരുണ്യമാണു വലുത്. നമ്മൾ മരിച്ചുപോയിട്ടു പിൻ തലമുറ ചെയ്യും എന്നു പ്രതീക്ഷിക്കുന്ന കാരുണ്യമല്ല എനിക്കിഷ്ടം.എന്നും ആശുപത്രിയിൽ പാവപ്പെട്ട രോഗികളുടെ കിടക്കയ്ക്കരികിൽ പോയി ഇരുന്നുകൊണ്ടു അപ്പൻ ചെയ്തിരുന്ന കാരുണ്യമൊന്നും എനിക്കു ചെയ്യാനാകുമെന്നു തോന്നുന്നില്ല.

 

English Summary: Exclusive Interview With Joy Alukkas Group Chairman Joy Alukkas