മുംബൈ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി ബോളിവുഡ് നടി റിയ സെൻ. നിലവിൽ മഹാരാഷ്ട്രയിലാണ് ജോഡോ യാത്ര തുടരുന്നത്. അകോള ജില്ലയിലെ പാറ്റുരിൽവച്ചാണ് നടി രാഹുലിനൊപ്പം പദയാത്രയിൽ ചേർന്നത്. ഇതിന്റെ ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുൽഗാന്ധിക്കൊപ്പം നടി റിയ സെൻ (Photo: Twitter/ @INCIndia)

കോൺഗ്രസിന്റെ ട്വിറ്റർ പേജിലും വിഡിയോയും ചിത്രങ്ങളും നിറഞ്ഞിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും പദയാത്ര ഐക്യത്തിന്റെ പ്രതീകമാണെന്നും 41കാരിയായ നടി കുറിച്ചു. 

ADVERTISEMENT

അനന്തഭദ്രം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് റിയ സെൻ. കലാഭവൻ മണിയുടെ സഹോദരി ഭാമയായി വേഷമിട്ടത് റിയയാണ്. പ്രശസ്ത ബോളിവുഡ് നടി മൂൺ മൂൺ സെന്നിന്റെ ഇളയ മകൾ കൂടിയാണ് റിയ.

ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിക്കൊപ്പം നടി റിയ സെൻ. (Photo: Twitter/ANI)

കഴിഞ്ഞ ദിവസം ശിവസേന എംഎൽഎ ആദിത്യ താക്കറെയും ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. കർഷക സംഘടനകളും രാഹുലിന് പിന്തുണയുമായെത്തി. നേരത്തെ, ബോളിവുഡ് നടി പൂജാ ഭട്ട് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. തെലങ്കാന തലസ്ഥാനമായ ഹൈദരാബാദ് സിറ്റിയിൽ വച്ചായിരുന്നു പൂജാ ഭട്ട് പദയാത്രയുടെ ഭാഗമായത്. ബോളിവുഡ് നിർമാതാവ് മഹേഷ് ഭട്ടിന്റെ മകളും ആലിയ ഭട്ടിന്റെ സഹോദരിയുമാണ് പൂജാ ഭട്ട്. കഴിഞ്ഞദിവസം നടി പൂനം കൗറും ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നിരുന്നു. യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പൂനം കൗറിന്റെ കയ്യിൽ പിടിച്ചതിന്റെ പേരിൽ വിവാദങ്ങളുമുണ്ടായി.                       

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം പൂജ ഭട്ട് (Photo: Twitter/@Ashok_Kashmir)
രാഹുലിനൊപ്പം പൂനം കൗറും ആദിത്യ താക്കറെയും (Photo: Twitter/ @sanjivgiri_inc)
ADVERTISEMENT

സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര നവംബർ 7നാണ് മഹാരാഷ്ട്രയിൽ പ്രവേശിച്ചത്. പദയാത്ര 70 ദിവസം കൊണ്ട് 6 സംസ്ഥാനങ്ങളും 30 ജില്ലകളും പിന്നിട്ടുകഴിഞ്ഞു. നവംബർ 20 ഓടെ രാഹുലും സംഘവും മധ്യപ്രദേശിലേക്ക് കടക്കും. 150 ദിവസംകൊണ്ട് 3,570 കിലോമീറ്റർ പിന്നിട്ട്  കശ്മീരിലെത്തുന്നതോടെ ഭാരത് ജോഡോ യാത്ര സമീപിക്കും.

രാഹുൽഗാന്ധിക്കൊപ്പം നടി റിയ സെൻ (Photo: Twitter/ @INCIndia)
രാഹുൽഗാന്ധിക്കൊപ്പം നടി റിയ സെൻ (Photo: Twitter/ @INCIndia)
രാഹുലിന്റെ ഭാരത് ജോഡോ യാത്രയിൽ നിന്ന്.(Photo: Twitter/ @INCIndia)

English Summary: Bollywood Actor Riya Sen Joins Rahul Gandhi's Bharat Jodo Yatra