തൃശൂർ∙ കേച്ചേരിയിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. വൈകിട്ട് 5.15 ന് കേച്ചേരി സെന്ററിലായിരുന്നു സംഭവം. തൃശൂർ- കുന്നംകുളം റൂട്ടിലോടുന്ന ‘ജയ്ഗുരു’ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻ ഭാഗത്തു നിന്നാണ് ആദ്യം പുക ഉയർന്നത്. ഇതോടെ ബസിലെ ലൈറ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ കേച്ചേരിയിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസിൽനിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. വൈകിട്ട് 5.15ന് കേച്ചേരി സെന്ററിലായിരുന്നു സംഭവം. തൃശൂർ- കുന്നംകുളം റൂട്ടിലോടുന്ന ‘ജയ്ഗുരു’ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻ ഭാഗത്തു നിന്നാണ് ആദ്യം പുക ഉയർന്നത്. ഇതോടെ ബസിലെ ലൈറ്റുകൾ ഓഫാകുകയായിരുന്നു. ഉടനെ ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. ബസിലെ ബാറ്ററിയുടെ ഭാഗത്തെ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

കുന്നംകുളത്തുനിന്ന് യാത്രക്കാരുമായി സ്വകാര്യ ബസ് തൃശൂരിലേക്കു പോകുമ്പോഴായിരുന്നു അപകടം. യാത്രക്കാരെ ഒഴിപ്പിച്ച ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടിടുന്നതിനായി ഓടിച്ചെങ്കിലും ബാറിനു സമീപത്തുവച്ച് ബസിൽനിന്ന് കൂടുതൽ പുക ഉയരാൻ തുടങ്ങിയതോടെ ബസ് റോഡരികിൽ നിർത്തിയിട്ടു. അപ്പോഴേക്കും ബസിന്റെ ബാറ്ററിയുടെ ഭാഗത്തുനിന്നും പുകയും തീയും ഉയർന്നതോടെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് വെളളമൊഴിച്ച് തീയും പുകയും അണയ്ക്കുകയായിരുന്നു. തുടർന്ന് കുന്നംകുളത്തു നിന്നെത്തിയ അഗ്നിശമന സേന എത്തി തീ പൂർണമായും അണച്ചു

ADVERTISEMENT

English Summary: Running bus catches fire at Kecheri