ഫ്ലോറിഡയിൽ ഇത്തവണ ഡമോക്രാറ്റ് സ്ഥാനാർഥി ചാർളി ക്രിസ്റ്റിനെ നിഷ്പ്രഭനാക്കി വിജയം നേടിയപ്പോൾ ‘ന്യൂയോർക്ക് പോസ്റ്റ്’ തങ്ങളുടെ പത്രത്തിന്റെ ആദ്യ പേജിൽ റിപ്പബ്ലിക്കൻ ഗവർണർ റോൺ ‘ഡിസാന്റിസി’നെ വിശേഷിപ്പിച്ചത് ‘ഡിഫ്യൂച്ചർ’ എന്നാണ്. അമേരിക്കയുടെ ഭാവി എന്നാണ് പത്രം ഉദ്ദേശിച്ചത്. ഡിസാന്റിസ് അടുത്ത തിരഞ്ഞെടുപ്പിൽ, 2024ൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസി‍ഡന്റ് സ്ഥാനാർഥിയാവുമെന്നും പ്രായാധിക്യം ബാധിച്ച ജോ ബൈഡനെ പരാജയപ്പെടുത്തി അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒരു പ്രഖ്യാപനം വന്നത്; 2024–ലെ പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും അമേരിക്കയെ വീണ്ടും ‘ശ്രേഷ്ഠ അമേരിക്ക’യാക്കുമെന്നുമായിരുന്നു അത്. സാക്ഷാൽ ഡോണൾഡ് ട്രംപ് വക. റിപ്പബ്ലിക്കൻ പാർ‌ട്ടിയുടേയോ ഡമോക്രാറ്റിക് പാർട്ടിയുടേയോ സ്ഥാനാർഥികൾ ആരെന്നോ, ആർക്കായിരിക്കും മുൻതൂക്കമെന്നോ ഉള്ള കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ലെങ്കിലും വളരെ നേരത്തേ തന്നെ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ ട്രംപിനെ പ്രേരിപ്പിച്ചതെന്താകും? ആ സ്ഥാനാർഥി പ്രഖ്യാപനംകൊണ്ട് ട്രംപിനു മേലുള്ള കുറ്റാരോപണങ്ങൾ ഇല്ലാതാകുമോ? ട്രംപിന്റെ സ്ഥാനാർഥിത്വം സത്യത്തിൽ റിപ്പബ്ലിക്കന്‍ പാർട്ടിയുടെ സാധ്യതകളെ തന്നെ ഇല്ലാതാക്കുമോ? അമേരിക്ക ചോദിക്കുന്ന ചോദ്യങ്ങൾ ഇങ്ങനെയൊക്കെയാണ്– വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ട്വിറ്ററിലേക്ക് വരൂ എന്ന് മസ്ക്, ഉണ്ടെന്നും ഇല്ലെന്നും ട്രംപ്

2021 ജനുവരി ആറിന് ട്രംപ് അനുകൂലികളുടെ യുഎസ് ക്യാപിറ്റോൾ ആക്രമണത്തോടെയാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ സ്ഥിരമായി മരവിപ്പിച്ചത്. അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു കാരണം. അതിനിടെയാണ് ‘തിരഞ്ഞെടുപ്പ് നടത്തി’ ഭൂരിപക്ഷ അഭിപ്രായപ്രകാരം താൻ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചിരിക്കുന്നു എന്ന് പുതിയ ഉടമസ്ഥനായ ഇലോൺ മസ്ക് പ്രസ്താവിച്ചത്. ട്വിറ്ററിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ ട്രംപ്, സ്വന്തം സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ സ്ഥാപിച്ച‌ിരുന്നു. ട്വിറ്ററിലേക്ക് തിരികെ വരാൻ തനിക്ക് താത്പര്യമില്ലെന്നാണ് ട്രംപ് അടുത്തകാലം വരെ പറഞ്ഞിരുന്നത്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്രംപ് ട്വിറ്ററിലേക്ക് തിരിച്ചു വരുമോ, കൂട്ടക്കുഴപ്പത്തിൽ ഉഴലുന്ന ട്വിറ്റർ അപ്പോഴും നിലവിലുണ്ടാകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

ADVERTISEMENT

ട്രംപ് ട്വിറ്ററിനെ തന്റെ വലിയ പ്രചരണായുധങ്ങളിലൊന്നാക്കി മാറ്റാനും സാധ്യതയുണ്ട്. തന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണോ എന്നാരാഞ്ഞ് ട്വിറ്ററിൽ നടന്ന വോട്ടെടുപ്പിൽ സജീവമായി പങ്കെടുക്കാൻ ട്രംപ്, ട്രൂത്ത് സോഷ്യലിൽ ആഹ്വാനം ചെയ്തിരുന്നു. ‘പോസീറ്റിവ്’ ആയി വോട്ടു ചെയ്യാനാണ് ട്രംപ് പറഞ്ഞത്. എന്നാൽ താൻ ട്രൂത്ത് സോഷ്യൽ വിട്ടു പോകില്ലെന്നും പറഞ്ഞിരുന്നു. അതേസമയം, ട്വിറ്ററിന് 30 കോടിയോളം ഉപയോക്താക്കൾ ഉള്ളപ്പോള്‍ ട്രൂത്ത് സോഷ്യലിന് 20 ലക്ഷത്തോളം പേര്‍ മാത്രമാണുള്ളത്. ട്രൂത്ത് സോഷ്യൽ വളർത്തിയെടുക്കുക എന്നതും ട്രംപിന്റെ ആവശ്യമാണ്. 2021 ഫെബ്രുവരിയിൽ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പാണ് ഇത് ആരംഭിച്ചത്. സാമ്പത്തികമായി മെച്ചത്തിനപ്പുറം രാഷ്ട്രീയമായി കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ട്വിറ്ററിലേക്ക് ട്രംപ് മടങ്ങുമോ എന്നതും പ്രസക്തം. 

അമേരിക്കയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരു നിലപാട് ഉണ്ടാക്കിക്കൊടുത്തത് ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. ചൈനയുടെ കാര്യത്തിലാണെങ്കിലും കുടിയേറ്റം, അമേരിക്കൻ താത്പര്യം തുടങ്ങിയ നിർണായക വിഷയങ്ങളിലാണെങ്കിലും ട്രംപ് നടപ്പാക്കിയ കാര്യങ്ങൾ ഡമോക്രാറ്റ് സ്ഥാനാർഥികൾക്ക് പോലും എളുപ്പത്തിൽ മറികടക്കാൻ സാധിക്കുന്നില്ല.

∙ ട്രംപ് എന്തുകൊണ്ട് നേരത്തേ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു?

ADVERTISEMENT

റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ആണ് ട്രംപിന്റെ പ്രധാന എതിരാളിയായി എത്താൻ സാധ്യതയുള്ളത്. തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഫണ്ട് സമാഹരണവും പിന്തുണ തേടലും അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിലും തത്കാലം മത്സരക്കളത്തിലേക്ക് ഇറങ്ങാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഫ്ലോറിഡ ലെജിസ്ലേറ്റിവ് സെഷൻ‌ വരുന്ന വർഷം ജൂണിൽ അവസാനിച്ചു കഴിഞ്ഞു മാത്രമേ ഡിസാന്റിസ് തന്റെ സ്ഥാനാർഥിത്വവുമായി രംഗത്തു വരാൻ വഴിയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ ഉപദേശകർ പറയുന്നത്. പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഫ്ലോറിഡ ഗവർണർ പദവി ഡിസാന്റിസ് രാജിവയ്ക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഈ പദവിയിലേക്ക് തിരികെ വരിക സാധ്യവുമല്ല. അടുത്ത സമ്മേളനത്തിൽ ഈ നിയമം ഭേദഗതി ചെയ്യാൻ ആലോചന നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. 

ട്രംപിനെ തോൽപ്പിക്കണമെങ്കിൽ എന്തു ചെയ്യണം? ഏതെങ്കിലും ഒരു സ്ഥാനാർഥിക്ക് പിന്നിൽ ബാക്കിയുള്ളവർ അണിനിരക്കുക എന്നതു മാത്രമേ വഴിയുള്ളൂ എന്നാണ് ട്രംപ് വിരുദ്ധ റിപ്പബ്ലിക്കൻ ക്യാംപ് കരുതുന്നത്. അതിന് ഏറ്റവും നല്ലത് ഡിസാന്റിസ് തന്നെയാണെന്നും അവർ കരുതുന്നു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ട്രംപ് തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. രണ്ടു വർഷത്തോളം നീണ്ട ആസൂത്രണവും ഫണ്ട് സമാഹരണവും മറ്റ് പ്രചാരണ പരിപാടികളുമൊക്കെ നടത്തിയതിനു ശേഷമാണ് ട്രംപ് ഇതിനൊരുങ്ങിയത്. യുഎസ് സമ്പദ്‍വ്യവസ്ഥയിലുണ്ടായ മാന്ദ്യം, അഫ്ഗാനിസ്ഥാനിൽനിന്ന് സൈന്യത്തെ പിൻവലിച്ചത്, പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയിലുണ്ടായ കുറവ് തുടങ്ങിയ നിരവധി കാര്യങ്ങൾ ട്രംപിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ. ഡിസാന്റിസ് ഒരു ഭീഷണിയായി ഉയർന്നു വരുന്നത്, യുഎസ് ക്യാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അക്രമം, പ്രസിഡന്റ് സ്ഥാനത്തുനിന്ന് പിരിഞ്ഞ ശേഷം അദ്ദേഹത്തിന്റെ പക്കൽ നിന്ന് പ്രധാനപ്പെട്ട രേഖകളും മറ്റും പിടിച്ചെടുത്തത് തുടങ്ങിയ കാര്യങ്ങളിൽ യുഎസ് നിയമന്ത്രാലയം ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചത് തുടങ്ങിയ വിഷയങ്ങളും അദ്ദേഹത്തിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. 

റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ പ്രധാന മത്സരം ട്രംപും ഡിസാന്റിസും തമ്മിലായിരിക്കും എന്നത് ഏറെക്കുറെ ഉറപ്പായി വരുന്നുണ്ട്. മറ്റൊരു സ്ഥാനാർഥിയേയും ഭീഷണിയായി ട്രംപ് കാണുന്നുമില്ല. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതീക്ഷിച്ച തരംഗം ഉണ്ടാക്കാൻ പരാജയപ്പെട്ടപ്പോൾ ഫ്ലോറിഡയിൽ ഡിസാന്റിസിന് അതു കഴിഞ്ഞു. വലിയ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചതും. അതുെകാണ്ടുതന്നെ ഡിസാന്റിസിനാണ് കോടീശ്വരന്മാരുടെ പിന്തുണയും. മറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ അപേക്ഷിച്ച് ഡിസാന്റിസിന്റെ പ്രചരണത്തിനായുള്ള പണത്തിന്റെ വരവും കൂടുതലാണ്. നിലവിൽ 6.4 കോടി ഡോളർ അദ്ദേഹത്തിന്റെ പ്രചാരണ സംഘത്തിന്റെ അക്കൗണ്ടിലുണ്ട്. മുൻ വൈസ് പ്രസി‍ഡന്റ് മൈക്ക് പെൻസും റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ അടുത്ത പ്രസി‍ഡന്റ് സ്ഥാനാർഥിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ആളുകളിലൊരാണ്. എന്നാൽ താൻ മത്സരത്തിനുണ്ടാകുമോ എന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ വെളിപ്പെടുത്താം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 

∙ ഉറ്റുനോക്കി കോടീശ്വരന്മാർ

കോടീശ്വരൻ ജോർജ് സോറോസ് ആണ് ഡമോക്രാറ്റ് സ്ഥാനാർഥികള്‍‌ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് – 12.8 കോടി ഡോളർ. തൊട്ടുപിന്നിൽ മറ്റൊരു കോടീശ്വരനായ റിച്ചാർ‍ഡ് ഉയിഹ്ലെയ്ന്‍ ഉണ്ട്– റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് 6.2 കോടി ഡോളറാണ് അദ്ദേഹത്തിന്റെ സംഭാവന. സിറ്റാഡെല്‍ സിഇഒയും സംരംഭകനുമായ കെൻ ഗ്രിഫിൻ 6.4 കോടി ഡോളറാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി ഇത്തവണ സംഭാവന ചെയ്തത്. ഇതിൽ ഡിസാന്റിസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് റിപ്പബ്ലിക്കൻമാരെ പിന്തുണയ്ക്കുന്ന കോടീശ്വരന്മാര്‍. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡിസാന്റിസിനായി ഗ്രിഫിൻ 50 ലക്ഷം ഡോളർ സംഭാവന ചെയ്തിരുന്നു. ഡിസാന്റിസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചതും. 

അതേ സമയം, ഡെമോക്രാറ്റ് സ്ഥാനാർഥികൾക്കു വേണ്ടിയും ഗ്രിഫിൻ ഫണ്ട് സമാഹരിച്ചിട്ടുണ്ട്. 2008–ൽ ബറാക് ഒബാമയ്ക്കു വേണ്ടിയും ജോൺ മക്കെയ്നു വേണ്ടിയും ഗ്രിഫിൻ ഫണ്ട് സമാഹരിച്ചിരുന്നു. 2020–ൽ ജോ ബൈഡന്റെ സ്ഥാനാർഥിത്വത്തിന്റെ തുടക്കത്തിൽ അഞ്ചു ലക്ഷം ഡോളർ അദ്ദേഹം സംഭാവന ചെയ്തിരുന്നു. എന്നാൽ ഇതൊഴിച്ചു നിർത്തിയാൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെയാണ് ഗ്രിഫിൻ പൊതുവെ പിന്തുണയ്ക്കാറുള്ളത്. ട്രംപ് ഏറെ നല്ല കാര്യങ്ങൾ ചെയ്തെങ്കിലും ചിലതെല്ലാം ശരിയായില്ല എന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. അടുത്ത തലമുറയ്ക്ക് വേണ്ടി ട്രംപ് വഴിമാറേണ്ട സമയമായെന്നും ഗ്രിഫിൻ പറയുന്നു. ട്രംപിനേക്കാൾ വിപണിക്ക് സ്ഥിരത ഉണ്ടാവുക ഡിസാന്റിസ് പ്രസിഡന്റായാലായിരിക്കും എന്നാണ് കോടീശ്വരന്മാരുടെ പൊതുവെയുള്ള അഭിപ്രായം എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രംപിന്റെ അപ്രവചനീയമായ സ്വഭാവവും അദ്ദേഹത്തിൽനിന്ന് പുതുതായി എന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യതക്കുറവുമാണ് ഡിസാന്റിസിനായി കളത്തിലിറങ്ങാൻ കോടീശ്വരന്മാരെ പ്രേരിപ്പിക്കുന്നത്. ബൈഡനാണ് ഡമോക്രാറ്റ് സ്ഥാനാർഥിയെങ്കിൽ അദ്ദേഹത്തിന് ഒരവസരം കൂടി അമേരിക്കൻ ജനത നൽകിയേക്കില്ല എന്നും അവർ കണക്കുകൂട്ടുന്നു.

∙ പിന്തുണ ഡിസാന്റിസിന്, പക്ഷേ ട്രംപ് കുളം കലക്കുമോ?

യുഎസ് ക്യാപിറ്റോളിലേക്ക് തള്ളിക്കയറിയ ട്രംപ് അനുകൂലികൾ. ഫയൽ ചിത്രം: Samuel Corum/Getty Images/AFP

ട്രംപ് തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ, ടെക്സസിൽ നടന്ന ഒരു സർവെ പിന്തുണച്ചത് ഡിസാന്റിസിനെയാണ്. 2024–ലെ റിപ്പബ്ലിക്കൻ പ്രൈമറി (റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ്) ഇപ്പോൾ നടക്കുകയാണങ്കിൽ ട്രംപ്, ഡിസാന്റിസ്, ടിം സ്കോട്ട്, മൈക്ക് പോംപെയോ, നിക്കി ഹെയ്‍ലി, മൈക്ക് പെൻസ് എന്നിവരിൽ ആരെ പിന്തുണയ്ക്കും എന്നതായിരുന്നു ചോദ്യം. ഇതിൽ 43 ശതമാനം പേർ ഡിസാന്റിസിനെ പിന്തുണച്ചപ്പോൾ 32 ശതമാനം പേരുടെ പിന്തുണയാണ് ട്രംപിന് ലഭിച്ചത്. അഞ്ചു ശതമാനം പെൻസിനും നാലു ശതമാനം പിന്തുണ ഹെയ്‍ലിക്കും ലഭിച്ചു. ട്രംപ് മത്സരിക്കുന്നില്ല എങ്കിൽ ഈ സ്ഥാനാർഥികളിൽ ആർക്കായിരിക്കും പിന്തുണ എന്ന ചോദ്യത്തിന് 66 ശതമാനം പേരാണ് ഡിസാന്റിസിനെ പിന്തുണച്ചത്. പെൻസിന് എട്ടു ശതമാനവും മുൻ കലിഫോർണിയ ഗവർണർ കൂടിയായ ഹെയ്‍ലിക്ക് അഞ്ചു ശതമാനവും പിന്തുണ ലഭിച്ചു. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം, കഴിഞ്ഞ മാർച്ചിൽ ഉണ്ടായിരുന്നതിനേക്കാൾ വലിയ പിന്തുണയാണ് ഈ മാസം തുടക്കത്തിലായപ്പോഴേക്കും ട്രംപ് നേടിയെടുത്തത് എന്നതാണ്. ഡിസാന്റിസിന് സാധ്യത കൽപ്പിക്കപ്പെടുമ്പോഴും ട്രംപിനെ എഴുതിത്തള്ളാൻ സാധിക്കുകയില്ലെന്ന് ഡമോക്രാറ്റുകൾക്ക് മാത്രമല്ല, റിപ്പബ്ലിക്കൻ നേതാക്കൾക്കുമറിയാം. 

അമേരിക്കയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരു നിലപാട് ഉണ്ടാക്കിക്കൊടുത്തത് ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. ചൈനയുടെ കാര്യത്തിലാണെങ്കിലും കുടിയേറ്റം, അമേരിക്കൻ താത്പര്യം തുടങ്ങിയ നിർണായക വിഷയങ്ങളിലാണെങ്കിലും ട്രംപ് നടപ്പാക്കിയ കാര്യങ്ങൾ ഡമോക്രാറ്റ് സ്ഥാനാർഥികൾക്ക് പോലും എളുപ്പത്തിൽ മറികടക്കാൻ സാധിക്കുന്നില്ല. അതിനൊപ്പമാണ് വെളുത്ത വർഗക്കാരുടെ ഒരു യാഥാസ്ഥിതിക പാർട്ടി എന്നറിയപ്പെടുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് തൊഴിലാളികൾ അടക്കമുള്ള വിഭാഗങ്ങളുടെ പിന്തുണ ട്രംപ് നേടിയെടുത്തത്. 2016–ൽ അദ്ദേഹത്തെ പ്രസിഡന്റ് പദത്തിൽ എത്തിച്ചതിൽ ഈ പിന്തുണ വളരെ പ്രധാനമായിരുന്നു. 2020-ലെ തിരഞ്ഞെടുപ്പിൽ വെളുത്ത വർഗ വോട്ടുകൾ കൂടുതലായി ബൈഡനിലേക്ക് ചാഞ്ഞപ്പോൾ ആഫ്രിക്കൻ–അമേരിക്കൻ, ഹിസ്പാനിക്–ലാറ്റിനോ, ഏഷ്യൻ വോട്ടുകൾ കൂടുതലായി ട്രംപിന് ലഭിച്ചത് വലിയ മാറ്റമായിരുന്നു. വിസ്കോസിൻ, ഒഹായോ, ഫ്ലോറിഡ, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ കറുത്ത വർഗക്കാരുടെയും ലാറ്റിനമേരിക്കൻ വോട്ടുകളും ട്രംപിന് കൂടുതലായി ലഭിച്ചത് ഉദാഹരണം. അതുകൊണ്ടുതന്നെ ട്രംപ് വിചാരിച്ചാൽ വോട്ട് എങ്ങോട്ടും മറിയാം എന്നൊരു സ്ഥിതിവിശേഷം നിലനിൽക്കുന്നു എന്നത് ഡമോക്രാറ്റുകൾക്ക് മാത്രമല്ല, റിപ്പബ്ലിക്കൻ പാർട്ടിക്കും തലവേദനയാണ്.

∙ ഇടക്കാല തിരഞ്ഞെടുപ്പ് മോശമായതിനു പിന്നിലും ട്രംപ്

2020–ലെ തിരഞ്ഞെടുപ്പിൽ തോറ്റതിനു ശേഷം തന്റെ സ്വാധീനം പരമാവധി പ്രകടിപ്പിക്കാനുള്ള വേദിയായി കൂടിയാണ് ട്രംപ് ഇടക്കാല തിരഞ്ഞെടുപ്പിനെ കണ്ടത്. 330–ഓളം സ്ഥാനാർഥികളെയാണ് ട്രംപ് സാക്ഷ്യപ്പെടുത്തിയത്. ഇതിൽ യാതൊരു പരിചയമില്ലാത്തവരും മോശം പശ്ചാത്തലമുള്ളവരുമടക്കം ഉണ്ടായിരുന്നു. ഇതിൽ വലിയൊരു ശതമാനം പരാജയം രുചിച്ചു. വിലക്കയറ്റവും ബൈഡനുള്ള ജനപ്രീതിയിലെ ഇടിവും മൂലം ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ തരംഗം സൃഷ്ടിക്കാൻ കഴിയുമായിരുന്നു എന്നു വിശ്വസിക്കുന്നവരാണ് കൂടുതലും. എന്നാൽ ട്രംപിന്റെ സ്ഥാനാർഥി നിർണയം പിഴച്ചതാണ് മോശം പ്രകടനത്തിന് കാരണമായതെന്നും വിലയിരുത്തപ്പെടുന്നു. താൻ പരാജയപ്പെട്ട 2020–ലെ തിരഞ്ഞെടുപ്പ് ‘തട്ടിപ്പ്’ ആയിരുന്നു എന്ന് വിശ്വസിക്കുന്നുണ്ടോ എന്നതായിരുന്നു ട്രംപിന്റെ പ്രധാന പ്രചരണായുധം. എന്നാൽ ഇതൊന്നും കാര്യമായി ജനത്തെ ആകർഷിച്ചില്ല എന്നാണ് റിപ്പബ്ലിക്കൻ ക്യാംപ് തന്നെ കരുതുന്നത്. അതേ സമയം, ട്രംപ് ആകട്ടെ, തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ചത്, താൻ ഇതിൽ സന്തോഷവാനാണ് എന്നാണ്. 2020–ലെ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം സമ്മതിക്കാൻ ട്രംപ് ഇതുവരെ തയാറായിട്ടില്ല. തുടർന്നും അതുണ്ടാകില്ല എന്നതു തന്നെയാണ് ട്രംപിന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. 

മറ്റൊന്ന്, ട്രംപിലേക്ക് ചാഞ്ഞ തൊഴിലാളികളുടെയും മറ്റും വോട്ടുകൾ ഡമോക്രാറ്റ് പാർട്ടി തിരിച്ചു പിടിച്ചു എന്നതും ഇടക്കാല തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു വെള്ളക്കാരായ തൊഴിലാളികളുടെ കേന്ദ്രമായ പെൻസിൽവാനിയയിൽ നടന്ന തിരഞ്ഞെടുപ്പ്. 1962-നു ശേഷം ആദ്യമായാണ് ഒരു ഡമോക്രാറ്റ് സ്ഥാനാർഥി ഇവിടെനിന്ന് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2020–ൽ ബൈഡൻ ഇവിടം ട്രംപിൽനിന്ന് തിരിച്ചു പിടിച്ചെങ്കിലും വളരെ ചെറിയ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. അതിലും ഉയർന്ന ഭൂരിപക്ഷമാണ് ഇവിടുത്തെ ഡമോക്രാറ്റ് സ്ഥാനാർഥിയായ ‘ഫ്രീക്കൻ സ്റ്റൈലി’ൽ നടക്കുന്ന ജോൺ ഫെറ്റർമാൻ നേടിയത്. ഡമോക്രാറ്റ് പാർട്ടിയിലെ ഇടതുപക്ഷപാത പിന്തുടരുന്ന നേതാക്കളിലൊരാളാണ് ഫെറ്റർമാൻ, ക്രിമിനൽ ജസ്റ്റിസ് നിയമങ്ങൾ പരിഷ്കരിക്കുക, ഗർഭച്ഛിദ്ര അവകാശം, എല്ലാവർക്കും വൈദ്യസഹായം, സമ്പന്ന നികുതി, നിയമകർത്താക്കളെ ഓഹരി വിപണിയിൽനിന്ന് വിലക്കൽ, കഞ്ചാവ് നിയമവിധേയമാക്കൽ തുടങ്ങിയ നയങ്ങൾ തൊഴിലാളികളിലെത്തിച്ചു കൊണ്ടാണ് ഫെറ്റർമാൻ‌ തന്റെ എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ‘സെലിബ്രിറ്റി ഡോക്ടർ’ മെഹ്മെത് ഓസിനെ പരാജയപ്പെടുത്തിയത്. ഓസിെന ഇവിടെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിന് ഭാര്യ മെലാനിയ ട്രംപിനെയാണ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയത്.

∙ ട്രംപിന് കുരുക്കു മുറുക്കി ബൈഡൻ സർക്കാരും

ട്രംപിനെതിരെ പ്രധാനമായും രണ്ട് അന്വേഷണങ്ങളാണ് നടക്കുന്നത്. എന്നാൽ കഴി‍ഞ്ഞ ദിവസമുണ്ടായ ഒരു സംഭവവികാസം ട്രംപിനു മേൽ കുരുക്കുകൾ കൂടുതൽ മുറുക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ട്രംപിന്റെ വസതിയിൽനിന്ന് പ്രധാനപ്പെട്ട സർക്കാർ രേഖകൾ പിടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഒരു സ്പെഷൽ കൗണ്‍സലിനെ യുഎസ് നിയമമന്ത്രാലയം നിയമിച്ച വിഷയമാണിത്. അന്താരാഷ്ട്ര യുദ്ധ കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രഗത്ഭനും നിഷ്പക്ഷനുമെന്ന് അറിയപ്പെടുന്ന ജാക്ക് സ്മിത്തിനെയാണ് ഈ പദവിയിൽ നിയമിച്ചിട്ടുള്ളത്. രണ്ടാമത്തേത് യുഎസ് ക്യാപിറ്റോൾ അക്രമവുമായി ബന്ധപ്പെട്ട അന്വേഷണമാണ്. അധികാരം കൈമാറാതിരിക്കാൻ ശ്രമം ഉണ്ടായോ എന്നതാണ് അദ്ദേഹം അന്വേഷിക്കുക. അധികാരം കൈമാറുന്നത് തടയുന്ന വലിയ പദ്ധതിയുടെ ഭാഗമായാണ് ക്യാപിറ്റോളിൽ നടന്ന അക്രമമെന്നും കരുതുന്നവരുണ്ട്. ഈ വിഷയവും സ്മിത്തിന്റെ അന്വേഷണ പരിധിയിൽ വരും. യുഎസ് അറ്റോർണി‍ ജനറൽ മെറിക് ഗാര്‍‌ലണ്ടിനായിരിക്കും സ്മിത്ത് റിപ്പോർട്ട് ചെയ്യുക. 

ട്രംപ് 2022–ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും ബൈഡനും രണ്ടാമൂഴം തേടാൻ സാധ്യതയുണ്ടെന്നിരിക്കെ അന്വേഷണത്തിൽ രാഷ്ട്രീയം കടന്നു വരാതിരിക്കാനാണ് പ്രത്യേക കൗണ്‍‌സിൽ എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അന്വേഷണവുമായി താൻ സഹകരിക്കില്ല എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ‘ആറു വര്‍ഷമായി ഞാൻ ഇതിലൂടെ കടന്നു പോകുന്നു. വ്യാജ ഇംപീച്ച്മെന്റ് മുതലുള്ള എല്ലാ വിഷയങ്ങളിലും ഞാൻ നിരപരാധിയാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്’, ട്രംപ് പറയുന്നു. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം സുതാര്യമല്ലെന്നും രാഷ്ട്രീയപ്രേരിതമാണെന്നും അസ്വീകാര്യമാണെന്നും ട്രംപ് പ്രതികരിച്ചു. താൻ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. 

∙ മിഷേൽ ഒബാമ ഉണ്ടായേക്കില്ല

2024–ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയായേക്കുമെന്ന വാർത്തകൾ മുൻ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമ നിഷേധിച്ചു. ‘നേതൃത്വം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ ഞാൻ മത്സരരംഗത്തുണ്ടാകില്ല’, അവർ കഴി‍ഞ്ഞ ദിവസം ബിബിസിയോട് അവർ വ്യക്തമാക്കി. ട്രംപ് 2016–ൽ പ്രസി‍‍ഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഏറെ വേദനിപ്പിച്ചുവെന്നും ഇപ്പോഴും അത് വേദനിപ്പിക്കുന്നുമെന്നും തന്റെ ‘ദ് ലൈറ്റ് വി ക്യാരി’ എന്ന പുസ്തകം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് അവർ പറഞ്ഞു. മിഷേലിന്റെ ഭർത്താവ് ബറാക് ഒബാമ 2009 മുതൽ 2017 വരെ രണ്ടു തവണ യുഎസ് പ്രസിഡന്റായിരുന്നു. ഒരു വ്യക്തിക്ക് രണ്ടു തവണയിൽ കൂടുതൽ യുഎസ് പ്രസിഡന്റാകാൻ പാടില്ല എന്നാണു നിയമം. അതിനാൽ 2024–ൽ മിഷേൽ ഒബാമ മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതാണ് ഇപ്പോൾ മിഷേൽ നിഷേധിച്ചിരിക്കുന്നത്. 

∙ റിപ്പബ്ലിക്കൻ പാർട്ടിക്കും തലവേദന

ട്രംപ് റിപ്പബ്ലിക്കൻ പ്രൈമറി വിജയിക്കുകയും പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്താലുള്ള പ്രശ്നങ്ങളെക്കുറിച്ചും റിപ്പബ്ലിക്കൻ പാര്‍ട്ടി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. രണ്ടു തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിച്ചു കഴിഞ്ഞു. ഒരിക്കൽ വിജയിക്കുകയും അടുത്ത തവണ പരാജയപ്പെടുകയും ചെയ്തിട്ടും വീണ്ടും മത്സരിക്കുന്നവർ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വളരെ അപൂർവമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സാധ്യത ഉണ്ടായിരുന്നെങ്കിലും ട്രംപ് ഇത്രവേഗം തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്ന് കരുതിയവർ ചുരുക്കമാണ്. എന്നാൽ ഇത്തരത്തിലുള്ള ഞെട്ടിക്കലുകള്‍ കൊണ്ടാണ് ട്രംപ് ഇത്രനാൾ പിടിച്ചു നിന്നതെന്നും ഒരിക്കൽ കൂടി അത് വിജയിക്കാൻ പാടാണെന്നും വിമർശകർ പറയുന്നു. 

ട്രംപിനെ ഒരു ഭീഷണി പോലുമായി കാണാതെയാണ് 2016–ല്‍ ആദ്യം സഹ റിപ്പബ്ലിക്കൻ നേതാക്കളും പിന്നീട് ഡമോക്രാറ്റുകളും മത്സരിച്ചത്. റിപ്പബ്ലിക്കൻ പ്രൈമറിയുടെ തുടക്കത്തിൽ പോലും ട്രംപ് വളരെ പിന്നിലായിരുന്നു. തന്റെ അതേ വാചകമടികളും ബഹളങ്ങളുമൊക്കെ കൊണ്ടാണ് 2020–ലും ട്രംപ് മത്സരിച്ചതെങ്കിലും നേരിടാൻ ഡമോക്രാറ്റുകൾ അത്തവണ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ബൈഡ‍ൻ പ്രസിഡന്റ് പദത്തിലെത്തിയതും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന പാർട്ടികൾ ഇടക്കാല തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതായിരുന്നു ഇതുവരെ അമേരിക്കയിൽ കണ്ട‌ിട്ടുള്ള പൊതുവായ കാര്യം. എന്നാൽ ഇത്തവണ സെനറ്റിലേക്ക് ഡമോക്രാറ്റുകൾ വിജയിച്ചു കയറി. ലോവർ ഹൗസിലാകട്ടെ, ഭൂരിപക്ഷത്തിനു വേണ്ട 218 സീറ്റാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. 212 സീറ്റുകളിൽ ഡമോക്രാറ്റുകൾ വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി തൂത്തുവാരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു ഡ‍മോക്രാറ്റുകൾ വളരെ നല്ല പ്രകടനം കാഴ്ച വച്ചത്. ഇതേ പ്രവർത്തനം ഡമോക്രാറ്റുകൾ തുടർന്നാൽ 2024–ലെ ട്രംപ് ഭീഷണി കാര്യമായി ഏശില്ല എന്നും വിലയിരുത്തലുകളുണ്ട്.

English Summary: Donald Trump to Run for Presidential Polls again in 2024; What will be the Implications?