കൊച്ചി ∙ എംസി റോഡിൽ മണ്ണൂരിലെ പെട്രോൾ പമ്പിനു മുന്നിൽ നിർത്തിയിട്ട ലോറിയിലേക്കു കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. നാലു പേർക്കു പരുക്കേറ്റു. മലപ്പുറം തിരുമാങ്കായിയിൽനിന്നു വാഗമണ്ണിലേക്കു വിനോദയാത്ര പോയവരാണ് ഇന്നു പുലർച്ചെ അപകടത്തിൽ പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ എംസി റോഡിൽ മണ്ണൂരിലെ പെട്രോൾ പമ്പിനു മുന്നിൽ നിർത്തിയിട്ട ലോറിയിലേക്കു കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. നാലു പേർക്കു പരുക്കേറ്റു. മലപ്പുറം തിരുമാങ്കായിയിൽനിന്നു വാഗമണ്ണിലേക്കു വിനോദയാത്ര പോയവരാണ് ഇന്നു പുലർച്ചെ അപകടത്തിൽ പെട്ടത്. വെന്നിയൂർ, കള്ളക്കോട്ടിൽ ജിനേഷ് (35) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ അഞ്ജു (28), മകൻ, ജിനീഷിന്റെ മാതാവ് കോമളവല്ലി, ബന്ധു രാജേഷ് എന്നിവർക്കാണു പരുക്ക്.

കോമളവല്ലിയും പേരക്കുട്ടിയും ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവർ മലപ്പുറത്തുനിന്നു പുറപ്പെട്ടത്. രാവിലെ വാഗമണ്ണിലെ റിസോർട്ടിൽ എത്തുകയായിരുന്നു ലക്ഷ്യം. മണ്ണൂരിൽ വച്ച്, നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട ടോറസ് ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു.

ADVERTISEMENT

നാട്ടുകാരും കുന്നത്തുനാട് പൊലീസും ഫയർഫോഴ്സും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. അഞ്ജുവിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിനേഷിന്റെ മൃതദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രിയിലുണ്ട്. ജിനേഷ് ഫൊട്ടോഗ്രഫറും കോമളവല്ലി ആശ പ്രവർത്തകയുമാണ്. ജിനേഷിന് ഡ്രൈവിങ് പരിചയക്കുറവുള്ളതിനാലാണ് ബന്ധു രാജേഷിനെ കൂടെ കൂട്ടിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

English Summary: Car accident in Mannur