തിരുവനന്തപുരത്ത് ഷാരോൺ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്താൻ സുഹൃത്ത് ഗ്രീഷ്മ ആശ്രയിച്ചത് വിഷത്തെയാണ്. അതും ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷം. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ മനുഷ്യൻ വിഷം ഉപയോഗിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാജാക്കന്മാർ വരെ ഒരുകാലത്ത് ജീവിച്ചിരുന്നത്ത് ഈ വിഷഭയത്തിന്റെ നിഴലിലാണ്. നൂറ്റാണ്ടുകളായി മനുഷ്യനെ പിന്തുടരുന്നതാണു വിഷത്തോടുള്ള ഭയം. രാഷ്ട്രീയ ആയുധമായും വ്യക്തിപരമായ പക തീർക്കലിനുള്ള ഉപാധിയുമായൊക്കെ വിഷം ഉപയോഗിക്കപ്പെട്ടു. വിഷം ഏതു രൂപത്തിലും വരാം, ജീവൻ കവരാം. ഇതായിരുന്നു ഭയം. ചാണക്യന്റെ അർഥശാസ്ത്രത്തിൽ പ്രാചീന ഇന്ത്യയിലെ ‘വിഷകന്യക’മാരെപ്പറ്റി പറയുന്നുണ്ട്. ശത്രുക്കളെ ഇല്ലാതാക്കാന്‍, അൽപാൽപമായി വിഷം നൽകി വളർത്തുന്നവരാണത്രേ ഇത്തരം വനിതകൾ. രാജാക്കന്മാരാണ് ഇവരെ ശത്രുക്കൾക്കെതിരെ ഉപയോഗിക്കുക. ഇവരുടെ രക്തവും മറ്റു ശാരീരിക ദ്രവങ്ങളും വിഷമയമായിരിക്കും എന്നാണു പറയപ്പെടുന്നത്. അതിസുന്ദരിമാരായ ഇവരിലേക്ക് ആകർഷിക്കപ്പെടുന്നവരെ കാത്തിരിക്കുന്നതു മരണമാണ്. സത്യമായാലും അല്ലെങ്കിലും ഈ ആശയത്തെ അടിസ്ഥാനമാക്കി മലയാളത്തിലും ഒരു നോവലുണ്ട്. പേരും വിഷകന്യക എന്നു തന്നെ. എസ്.കെ.പൊറ്റെക്കാടിന്റെ ഈ നോവലിൽ പക്ഷേ വിഷകന്യക സ്ത്രീയല്ല, മറിച്ച് ഭൂമിയാണ്. തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് ഒരുകാലത്ത് വൻതോതിൽ കുടിയേറിയിരുന്നവരെക്കുറിച്ചാണ് ഈ നോവൽ. ‘നായകനെ ദൂരെയിരുന്നു കടാക്ഷിച്ചു ചാരത്തു വരുത്തി, അയാളുടെ വിയര്‍പ്പും ചോരയും പ്രേമോപഹാരങ്ങളായി കരസ്ഥമാക്കിയതിനു ശേഷം ആ ആരാധകനെ തന്റെ വിഷമയമായ ശരീരം കൊണ്ടാശ്ലേഷിച്ചു കൊല്ലുന്ന തരിശുഭൂമി’ അതായിരുന്നു പൊറ്റെക്കാടിന്റെ വിഷകന്യകയെന്നാണ് നിരൂപകന്‍ പ്രഫ. എൻ.കൃഷ്ണപിള്ള എഴുതിയത്. ഇങ്ങനെ മണ്ണിലും മനസ്സിലും എന്നും ഭീതി വിതയ്ക്കുന്ന വാക്കാണ് വിഷം. ആ വിഷഭയം ഇന്നും തുടരുകയാണോ? എങ്ങനെയാണ് വിഷം ഒരാൾക്കെതിരെയുള്ള, അയാളെ ഇല്ലാതാക്കാനുള്ള ആയുധമായി മാറുന്നത്? ലോകത്തെമ്പാടുമുണ്ട് അതുമായി ബന്ധപ്പെട്ട, അസാധാരണമെന്നു തോന്നുന്ന കഥകൾ. ചിലതെല്ലാം സത്യമേതെന്നോ നുണയേതെന്നോ അറിയാത്ത വിധം ദുരൂഹമായവ. അറിയാം, വിഷത്തെക്കുറിച്ചുള്ള ആ കഥകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്ത് ഷാരോൺ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്താൻ സുഹൃത്ത് ഗ്രീഷ്മ ആശ്രയിച്ചത് വിഷത്തെയാണ്. അതും ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷം. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ മനുഷ്യൻ വിഷം ഉപയോഗിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാജാക്കന്മാർ വരെ ഒരുകാലത്ത് ജീവിച്ചിരുന്നത്ത് ഈ വിഷഭയത്തിന്റെ നിഴലിലാണ്. നൂറ്റാണ്ടുകളായി മനുഷ്യനെ പിന്തുടരുന്നതാണു വിഷത്തോടുള്ള ഭയം. രാഷ്ട്രീയ ആയുധമായും വ്യക്തിപരമായ പക തീർക്കലിനുള്ള ഉപാധിയുമായൊക്കെ വിഷം ഉപയോഗിക്കപ്പെട്ടു. വിഷം ഏതു രൂപത്തിലും വരാം, ജീവൻ കവരാം. ഇതായിരുന്നു ഭയം. ചാണക്യന്റെ അർഥശാസ്ത്രത്തിൽ പ്രാചീന ഇന്ത്യയിലെ ‘വിഷകന്യക’മാരെപ്പറ്റി പറയുന്നുണ്ട്. ശത്രുക്കളെ ഇല്ലാതാക്കാന്‍, അൽപാൽപമായി വിഷം നൽകി വളർത്തുന്നവരാണത്രേ ഇത്തരം വനിതകൾ. രാജാക്കന്മാരാണ് ഇവരെ ശത്രുക്കൾക്കെതിരെ ഉപയോഗിക്കുക. ഇവരുടെ രക്തവും മറ്റു ശാരീരിക ദ്രവങ്ങളും വിഷമയമായിരിക്കും എന്നാണു പറയപ്പെടുന്നത്. അതിസുന്ദരിമാരായ ഇവരിലേക്ക് ആകർഷിക്കപ്പെടുന്നവരെ കാത്തിരിക്കുന്നതു മരണമാണ്. സത്യമായാലും അല്ലെങ്കിലും ഈ ആശയത്തെ അടിസ്ഥാനമാക്കി മലയാളത്തിലും ഒരു നോവലുണ്ട്. പേരും വിഷകന്യക എന്നു തന്നെ. എസ്.കെ.പൊറ്റെക്കാടിന്റെ ഈ നോവലിൽ പക്ഷേ വിഷകന്യക സ്ത്രീയല്ല, മറിച്ച് ഭൂമിയാണ്. 

ഷാരോണും ഗ്രീഷ്‌മയും.

ADVERTISEMENT

തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് ഒരുകാലത്ത് വൻതോതിൽ കുടിയേറിയിരുന്നവരെക്കുറിച്ചാണ് ഈ നോവൽ. ‘നായകനെ ദൂരെയിരുന്നു കടാക്ഷിച്ചു ചാരത്തു വരുത്തി, അയാളുടെ വിയര്‍പ്പും ചോരയും പ്രേമോപഹാരങ്ങളായി കരസ്ഥമാക്കിയതിനു ശേഷം ആ ആരാധകനെ തന്റെ വിഷമയമായ ശരീരം കൊണ്ടാശ്ലേഷിച്ചു കൊല്ലുന്ന തരിശുഭൂമി’ അതായിരുന്നു പൊറ്റെക്കാടിന്റെ വിഷകന്യകയെന്നാണ് നിരൂപകന്‍ പ്രഫ. എൻ.കൃഷ്ണപിള്ള എഴുതിയത്. ഇങ്ങനെ മണ്ണിലും മനസ്സിലും എന്നും ഭീതി വിതയ്ക്കുന്ന വാക്കാണ് വിഷം. ആ വിഷഭയം ഇന്നും തുടരുകയാണോ? എങ്ങനെയാണ് വിഷം ഒരാൾക്കെതിരെയുള്ള, അയാളെ ഇല്ലാതാക്കാനുള്ള ആയുധമായി മാറുന്നത്? ലോകത്തെമ്പാടുമുണ്ട് അതുമായി ബന്ധപ്പെട്ട, അസാധാരണമെന്നു തോന്നുന്ന കഥകൾ. ചിലതെല്ലാം സത്യമേതെന്നോ നുണയേതെന്നോ അറിയാത്ത വിധം ദുരൂഹമായവ. അറിയാം, വിഷത്തെക്കുറിച്ചുള്ള ആ കഥകൾ. 

∙ വിഷം തൊട്ടു നോക്കാം, അങ്ങനെ ചോപ്സ്റ്റിക് വന്നു 

ADVERTISEMENT

പണ്ടുകാലത്തു രാജാക്കൻമാർ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് ഒരുപക്ഷേ പടക്കളത്തെയാവില്ല, അടുക്കളയെ ആയിരിക്കണം! പുരാതനകാലത്തു ചൈനയിലെയും കൊറിയയിലെയും രാജാക്കൻമാർ ഭക്ഷണം കഴിക്കാനുപയോഗിച്ചിരുന്നതു വെള്ളിയിൽ തീർത്ത ചോപ്സ്റ്റിക്കുകളായിരുന്നു. വിഷം ചേർത്ത ഭക്ഷണത്തിൽ സ്പർശിച്ചാൽ ചോപ്സ്റ്റിക്കിന്റെ നിറം മാറും. ഭക്ഷണത്തിൽ ആഴ്സനിക് സൾഫൈഡുണ്ടെങ്കിൽ വെള്ളിയുമായി പ്രതിപ്രവർത്തനമുണ്ടാകുന്നതാണ് കാരണം. പക്ഷേ ഈ പ്രതിപ്രവർത്തനത്തിനു സമയമെടുക്കും. അത്രയും നേരം കാത്തിരിക്കണമെന്നു രാജാക്കൻമാർക്ക് അറിവുണ്ടായിരുന്നോ എന്നറിയില്ല. ആഴ്സനിക് ട്രൈഓക്സൈഡ് പോലുള്ള വിഷവസ്തുക്കളാകട്ടെ വെള്ളിയിൽ മാറ്റമൊന്നും ഉണ്ടാക്കുകയുമില്ല. രാജാക്കൻമാർ അടുക്കളയെ ഭയപ്പെട്ടതു വെറുതെയല്ല! അവിടെയും രാജബുദ്ധി പ്രവർത്തിച്ചിട്ടുണ്ട്. രാജാക്കൻമാർ കഴിക്കുന്ന ഭക്ഷണവും പാനീയങ്ങളും അവർക്കു മുൻപേ രുചിച്ച് അപകടങ്ങളില്ലെന്ന് ഉറപ്പിക്കാൻ സേവകരുണ്ടായിരുന്നു.

∙ വിഷമുണ്ടോ, സേവകൻ ആദ്യം രുചിക്കും, പിന്നെ രാജാവ് കഴിക്കും

ADVERTISEMENT

യുകെയിലെ യോർക്കിലെ ആർച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണം ആഘോഷിക്കാൻ സംഘടിപ്പിച്ച വിരുന്നിനെക്കുറിച്ച് 1465ൽ എഴുതപ്പെട്ട റിപ്പോർട്ടിൽ ഇതിനെക്കുറിച്ചു വിശദമായി പറയുന്നുണ്ട്. പാചകക്കാരനും പരിചാരകരും അടക്കം അടുക്കളയിലുള്ളവരെല്ലാം രാജാവിനായി തയാറാക്കിയ ഭക്ഷണം കഴിക്കണം. പ്രശ്നങ്ങളൊന്നുമില്ലെന്നു ബോധ്യപ്പെട്ട ശേഷം സേവകർ ഭക്ഷണത്താലങ്ങളും ഏന്തി രാജാവിന്റെ ഭക്ഷണശാലയിലേക്കു പോകും. ഓരോ സേവകനും താൻ കൊണ്ടുവന്ന താലത്തിൽനിന്നു കഴിക്കണം. ഭക്ഷണം ആരും അനുവാദമില്ലാതെ സ്പർശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കാവൽക്കാരുണ്ടാകും. രാജാവിനു കുടിക്കാനുള്ള പാനീയങ്ങളും മറ്റുള്ളവർ രുചിച്ചു നോക്കും. 

രാജാവിനു കൈകഴുകാനുള്ള വെള്ളത്തിൽ വരെയുള്ള ‘സുരക്ഷ’. ആ വെള്ളം സേവകൻ തന്റെ കയ്യിലൊഴിച്ചു നോക്കി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തും. ഭക്ഷണമേശയിൽ വിരിച്ച തുണിയിലും കസേരയുടെ കുഷ്യനിലും സേവകർ ചുംബിക്കും. അവയിലും വിഷം പുരട്ടിയിട്ടില്ലെന്ന് ഉറപ്പുവരുത്തണമല്ലോ. രാജാവിനുള്ള ഉപ്പു വരെ പരിശോധിക്കും. രാജാവിനു കൈതുടയ്ക്കാനുള്ള തുണി കൊണ്ടുവരുന്നയാൾ അത് കഴുത്തിനു ചുറ്റും വിരിച്ചാണ് കൊണ്ടുവരേണ്ടത്. തുണിയുടെ മടക്കുകളിൽ വിഷം ഒളിപ്പിക്കാതിരിക്കാനാണ് ഇത്. ഇങ്ങനെ പലരും ചുംബിച്ചതും തൊട്ടുനോക്കിയതും കഴിച്ചതുമൊക്കെയായ സാധനങ്ങളേ രാജാവ് ഉപയോഗിക്കൂ. ഇതായിരുന്നു വിഷഭയം കാരണമുള്ള അക്കാലത്തെ ‘രാജയോഗം’.

∙ വിഷത്തെ നേരിടാൻ യുണികോൺ കൊമ്പ് 

വിഷത്തെ പ്രതിരോധിക്കാൻ ഇതു മാത്രമായിരുന്നില്ല രാജാക്കൻമാരുടെ തന്ത്രങ്ങൾ. ഫ്രാൻസിലെ രാജാവായിരുന്ന ഹെൻറി രണ്ടാമൻ വിവാഹം കഴിച്ചത് ഇറ്റലിയിലെ കാതറീന ഡെ മെഡിചിയെയാണ്. തന്റെ പ്രതിശ്രുത വധുവിന്റെ വിഷവിദ്യകളെക്കുറിച്ചു നന്നായറിയുന്ന രാജാവ് സ്ത്രീധനത്തിന്റെ ഭാഗമായി യുണിക്കോണിന്റെ കൊമ്പ് വേണമെന്നു ശഠിച്ചു. യുണിക്കോണിന്റെ കൊമ്പ് വിഷത്തിനെതിരെ സംരക്ഷണം നൽകുമത്രേ. കഥകളിൽ മാത്രമുള്ള യുണിക്കോണിനെ എവിടെനിന്നു കൊണ്ടുവരാനാണ്! പകരം കാണ്ടാമൃഗത്തിന്റെ കൊമ്പ് കൊടുത്തയച്ചു കാണണം. കാതറീനയുടെ ജീവിതത്തെപ്പറ്റി ഒട്ടേറെ പുസ്തകങ്ങളും ഇറങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ലിയോണി ഫ്രിദ എഴുതിയ ‘കാതറീന ഡെ മെഡിചി: റെനസാൻസ് ക്വീൻ ഓഫ് ഫ്രാൻസ്’. ഈ പുസ്തകത്തെ ആസ്പദമാക്കി ‘ദ് സെർപന്റ് ക്വീന്‍’ എന്നൊരു ടെലിവിഷന്‍ സീരീസും അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്.

ബിസി 132-163 കാലത്ത് ഏഷ്യമൈനറിലെ പോണ്ടസിലെ രാജാവായിരുന്ന മിത്രിഡേറ്റിസ് മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ തീരുമാനിച്ചു. വിഷത്തോടുള്ള ഭയം മൂത്തുമൂത്ത് ഒടുവിൽ അദ്ദേഹം വിഷം കഴിക്കാൻ തന്നെ തീരുമാനിച്ചു! ചെറിയ അളവിൽ വിഷം കഴിച്ചു ശരീരത്തെ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. വിഷം കഴിക്കുന്നതിനൊപ്പം തന്നെ അതിനുള്ള മരുന്നു കഴിക്കും. അങ്ങനെ വർഷങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ വിഷത്തെ ചെറുതായെങ്കിലും പ്രതിരോധിക്കാനുള്ള ശേഷി അദ്ദേഹം വളർ‌ത്തിയെടുത്തത്രേ. നമ്മുടെ കഥകളിലെ വിഷകന്യകമാരെപ്പോലെ. വിരുന്നുകളിൽ വച്ച് തന്റെ സുഹൃത്തുക്കളോട് ആഹാരത്തിൽ വിഷം കലർത്താൻ ഇദ്ദേഹം പറയും. ആ വിഷം രുചിച്ച ശേഷം അതിനെ അതിജീവിച്ച് എല്ലാവരുടെയും കയ്യടി നേടും. അടിമകളിലും കുറ്റവാളികളിലും മിത്രിഡേറ്റിസ് വിഷ പരീക്ഷണങ്ങൾ നടത്തി. ഒടുവിൽ മിത്രിഡേറ്റിയം എന്ന മറുമരുന്ന് വികസിപ്പിച്ചെടുത്തു. 36 കൂട്ടുകളടങ്ങിയ ഈ ഔഷധം അക്കാലത്ത് അറിയപ്പെട്ടിരുന്ന വിഷങ്ങൾക്കെല്ലാം എതിരെ പ്രയോജനപ്രദമായിരുന്നുവെന്ന് പറയപ്പെടുന്നു.

∙ റോമും ഗ്രീക്കും, വിഷവിദ്യയിൽ മുന്നിൽ 

പുരാതന റോമാക്കാരും ഗ്രീക്കുകാരും വിഷവിദ്യയിൽ അഗ്രഗണ്യരായിരുന്നു. ഗ്രീസിൽ പരക്കെ ഉപയോഗിച്ചിരുന്നത് വാട്ടർ‌ ഹെംലോക്ക് എന്ന വിഷസസ്യമാണ്. സോക്രട്ടീസ് മരിക്കുന്നത് ഹെംലോക്ക് വിഷം കുടിച്ചാണെന്നു പ്ലേറ്റോ പറയുന്നു. യൂറോപ്പിൽ റോമാ സാമ്രാജ്യത്തിന്റെ കാലത്തും നവോത്ഥാന കാലഘട്ടത്തിലും വിഷങ്ങളുടെ രാജാവ് ആഴ്സനിക് ആയിരുന്നു. ആഴ്സനിക് വിഷത്തെക്കുറിച്ചു ബിസി നാലാം നൂറ്റാണ്ടിൽ ഹിപ്പോക്രാറ്റസ് പറയുന്നുണ്ട്. എഡി 55ൽ‌ റോമാ ചക്രവർത്തി നീറോയുടെ രാജസദസ്സിലെ അംഗമായിരുന്ന ഡിയോസ്കൊറിഡീസ് എന്ന വൈദ്യൻ, ചക്രവർത്തി തന്റെ ശത്രുക്കളെ വിഷപ്രയോഗത്തിലൂടെ ഇല്ലാതാക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ അർധസഹോദരനായ ബ്രിട്ടാനിക്കസിനെ ആഴ്സനിക് ഉപയോഗിച്ച് കൊലപ്പെടുത്തിയാണ് ചക്രവർത്തി തന്റെ സിംഹാസനം ഉറപ്പിച്ചത്. 

മധ്യകാലഘട്ടമെത്തിയപ്പോഴേക്കും ആഴ്സനിക്കിന്റെ ‘പ്രശസ്തി’ വർധിച്ചു. ഭക്ഷണത്തിൽ കലർത്തിയാൽ നിറംകൊണ്ടോ മണംകൊണ്ടോ രുചികൊണ്ടോ ആഴ്സനിക് വേറിട്ടുനിൽക്കില്ല. സമൂഹത്തിലെ എല്ലാ തട്ടുകളിലുള്ളവർക്കും ആഴ്സനിക് പ്രാപ്യമായിരുന്നു. ആഴ്സനിക് വിഷപ്രയോഗം പെട്ടെന്നു തിരിച്ചറിയാനാകില്ല. ഭക്ഷ്യവിഷബാധ പോലെയേ തോന്നൂ. ചെറിയ അളവിൽ ആഴ്സനിക് കൊടുത്തുകൊണ്ടിരുന്നാൽ ആർക്കും സംശയമുണ്ടാകില്ല. ഇര പതിയെപ്പതിയെ മരണത്തിനു കീഴടങ്ങിക്കൊള്ളും. അതോടെ, രാജാക്കൻമാരോ ഉന്നതകുലജാതരോ സ്വഭാവിക കാരണങ്ങൾകൊണ്ടു മരിച്ചാൽതന്നെ ആരും അതു വിശ്വസിക്കാത്ത സ്ഥിതിയായി. 

∙ ബോർജിയ കുടുംബത്തിനൊപ്പം വിരുന്നരുത്!

നവോത്ഥാന റോമിലെ മെഡിചി, ബോർജിയ കുടുംബങ്ങളുടെ പ്രധാന ആയുധമായിരുന്നു വിഷം. മെഡിചി കുടുംബത്തിന്റെ വിഷപ്രയോഗത്തെപ്പറ്റി നെറ്റ്‌ഫ്ലിക്സിൽ ‘മെഡിചി: ദ് മാഗ്നിഫിസന്റ്’ എന്ന പേരിലൊരു വെബ് സീരീസ് തന്നെയുണ്ട്. ബോർജിയ കുടുംബം വിരുന്നിനു ക്ഷണിച്ചവർ പലരും അകാലത്തിൽ മരണമടഞ്ഞു. അവരുടെ സ്വത്തുക്കളെല്ലാം ബോർജിയ കുടുംബം കൈക്കലാക്കി. വൈകാതെ തന്നെ ഇറ്റലിയിലെ ഏറ്റവും ശക്തരുടെയും സമ്പന്നരുടെയും ഗണത്തിലേക്കു ബോർജിയ കുടുംബം ഉയർന്നു. വസ്ത്രത്തിലും പൂക്കളിലും കയ്യുറകളിലും പുസ്തകത്താളുകളിലും മരുന്നുകളിലുമെല്ലാം വിഷം ഒളിപ്പിച്ചായിരുന്നു അവരുടെ പ്രയോഗങ്ങൾ. വർഷങ്ങൾ പഴക്കമുള്ള വീഞ്ഞുകൾ സൂക്ഷിക്കുന്ന അത്രയും ശ്രദ്ധ തന്നെ അപൂർവ ഇനം വിഷക്കൂട്ടുകൾ സംഭരിക്കുന്നതിലും അവർ ചെലവിട്ടത്രേ. 

ആഴ്സനിക് ഉപയോഗിച്ചു കാന്ററെല്ല എന്ന ഉഗ്രവിഷം തന്നെ ബോർജിയ കുടുംബം രൂപപ്പെടുത്തി. സുഗന്ധമുള്ള, പഞ്ചസാരയോടു സദൃശ്യമായ പൊടിയാണ് കാന്ററെല്ല എന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വിഷത്തിന്റെ അളവനുസരിച്ച് ഒരു ദിവസമോ, ഒരു മാസമോ, ഒരു വർഷമോ, ഇരയുടെ ആയുസ്സ് ബോർജിയ കുടുംബത്തിനു തീരുമാനിക്കാം. ഇതിനു മറുമരുന്നില്ലായിരുന്നു. ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ബോർജിയ കുടുംബത്തിനൊപ്പം ആഹാരം കഴിക്കരുതെന്ന ചൊല്ലു വരെയുണ്ടായി അക്കാലത്ത്. പക്ഷേ ഏതു ചതിക്കും ഒരു തിരിച്ചടിയുണ്ടല്ലോ. അതിഥികൾക്കായി തയാറാക്കിയ വിഷവീഞ്ഞ് മാറിക്കുടിച്ചായിരുന്നു  ബോർജിയ കുടുംബത്തിന്റെ അന്ത്യം! നെപ്പോളിയൻ ബോണപ്പാർട്ടിന്റെ മരണം ആഴ്സനിക് മൂലമാണെന്നൊരു വാദവുമുണ്ട്. ആഴ്സനിക് ചേർത്ത പെയിന്റ് ഉപയോഗിച്ച വോൾപേപ്പർ വഴിയായിരുന്നു വിഷപ്രയോഗം എന്നാണു കഥ. പക്ഷേ ഇതിനു ശാസ്ത്രീയ തെളിവുകളില്ലെന്നു മാത്രം.

∙ യാങ്സിക്കു തെക്ക്, വിഷവിദ്യക്കാരുടെ താവളം

ചൈനയിൽ ടാങ് രാജവംശത്തിന്റെ കാലത്ത്, യാങ്സി നദിയുടെ തെക്കോട്ടുള്ള പ്രദേശങ്ങളിലെ സ്ത്രീകൾ വിഷവിദ്യക്കാരാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു. തെക്കെത്തുന്ന പുരുഷൻമാരെ ഇവിടങ്ങളിലെ സ്ത്രീകൾ വശീകരിച്ചു വിഷം കലർത്തിയ ഭക്ഷണം നൽകും. ഗു എന്നാണ് ഈ വിഷത്തിന്റെ പേര്. തന്റെ പ്രണയിനിയെ ഉപേക്ഷിച്ച് വടക്കുള്ള സ്വന്തം നാട്ടിലേക്കു പോയാൽ ഈ പുരുഷൻമാർ ഉറപ്പായും മരിക്കും. മറിച്ചു പ്രണയിനിയുടെ അടുത്തേക്കു തിരിച്ചുവന്നാൽ അവർ മറുമരുന്നു ഭക്ഷണത്തിൽ ചേർത്തുകൊടുത്ത് രക്ഷിക്കും. അണലി, പഴുതാര, തേൾ, വിഷത്തവള, ചിലന്തി എന്നിവയിൽനിന്നാണ് ഗു വിഷം ഉൽപാദിപ്പിക്കുന്നത്. 

അഞ്ചാം ചന്ദ്രമാസത്തിലെ അഞ്ചാംനാൾ ഈ അ‍ഞ്ചു ജീവികളെയും കുപ്പിയിലാക്കി അടച്ച് ഇരുട്ടത്തു വയ്ക്കും. ഒരു വർഷം വരെ ഇവയെ സൂക്ഷിക്കും. അതിനു ശേഷം പുറത്തെടുക്കുമ്പോൾ അഞ്ചിൽ ഒരു ജീവിയേ ബാക്കി കാണൂ. മറ്റു നാലു ജീവികളെയും വിഴുങ്ങിയിട്ടുണ്ടാകും ഇത്. ഈ ജീവിയിൽ നിന്നാണ് ഗു വിഷം നിർ‌മിച്ചെടുക്കുന്നത്. എന്നാൽ തെക്കുള്ള സ്ത്രീകൾ സ്വതന്ത്രമനസ്കരായിരുന്നു. അൽപവസ്ത്രധാരിണികളായിരുന്നു. പുരുഷൻമാർക്കൊപ്പം നായാടാൻ പോകുന്നവരും കൃഷിപ്പണിക്കിറങ്ങുന്നവരുമായിരുന്നു. സ്വന്തം ലൈംഗികതയെ ആഘോഷിക്കുന്നവരുമായിരുന്നു. ഇത്തരം സ്ത്രീകളെ, വശീകരണക്കാരും വിഷപ്രയോഗക്കാരുമായി മുദ്രകുത്തിയത് വടക്കു ഭാഗത്തുള്ളവരുടെ മുൻവിധി മൂലമാണെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. 

∙ ഭർത്താക്കന്മാരെ കൊലപ്പെടുത്താൻ സഹായിച്ച ജൂലിയ ടെഫാന 

ചൈനയിൽ മാത്രമല്ല, മധ്യകാലഘത്തിൽ യൂറോപ്പിലും സ്ത്രീകളെയും വിഷപ്രയോഗത്തെയും ബന്ധിപ്പിക്കുന്ന മുൻധാരണകളുണ്ടായിരുന്നു. സ്ത്രീകളായിരുന്നു അടുക്കളയുടെ സർവാധികാരികൾ എന്നതായിരുന്നു പ്രധാന കാരണം. മറ്റാരും അറിയാതെ, ഭക്ഷണത്തിൽ കലർത്തിയോ വസ്ത്രങ്ങളിൽ പുരട്ടിയോ വിഷപ്രയോഗം നടത്താൻ അവർക്കു സാധ്യതകളുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജൂലിയ ടൊഫാന വിഷപ്രയോഗത്തിലൂടെ നൂറുകണക്കിനു പുരുഷൻമാരെ കൊലപ്പെടുത്തി. അക്വ ടൊഫാന എന്ന വിഷക്കൂട്ടാണ് ജൂലിയ ഉപയോഗിച്ചത്. ഭർത്താക്കൻമാരെ കൊലപ്പെടുത്താൻ ആഗ്രഹമുള്ള സ്ത്രീകൾ‌ക്ക് ജൂലിയയെ സമീപിക്കാം. അക്കാലത്ത് സ്ത്രീകൾക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിൽനിന്നു രക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. വിവാഹമോചനം സാധ്യമല്ല. പിന്നെയുള്ള ഒരേയൊരു വഴി ഭർത്താവിന്റെ മരണമാണ്. 50 വർഷങ്ങളോളം ജൂലിയ പിടിക്കപ്പെട്ടില്ല. ഒടുവിൽ ജൂലിയയുടെ പക്കൽ നിന്നു വിഷം വാങ്ങിയ ഒരു സ്ത്രീയാണ് അവരെ ഒറ്റിക്കൊടുത്തത്. 1659ൽ ജൂലിയ വധിക്കപ്പെട്ടു. അറുനൂറോളം പുരുഷൻമാരെ ജൂലിയ കൊന്നെന്നു വിശ്വസിക്കപ്പെടുന്നു. 

സമൂഹത്തിൽ കാര്യമായ സ്ഥാനമൊന്നുമില്ലാത്ത സ്ത്രീക്ക് ഒരാളെ ഇല്ലാതാക്കണമെങ്കിൽ വിഷപ്രയോഗം മാത്രമേ ഉള്ളൂ വഴി എന്നൊരു പൊതുധാരണ സമൂഹത്തിൽ രൂപപ്പെട്ടു. പക്ഷേ ഇതൊരു ധാരണ മാത്രമായിരുന്നു. മധ്യകാല യൂറോപ്പിൽ പുരുഷന്മാരേക്കാൾ കൂടുതൽ വിഷപ്രയോഗം നടത്തിയത് സ്ത്രീകളാണെന്നതിനു തെളിവുകളൊന്നുമില്ല. ഒരുപക്ഷേ പുരുഷൻമാർ തന്നെയാകാം വിഷപ്രയോഗത്തിലും അന്നു മുന്നിട്ടു നിന്നിരുന്നതെന്ന് ചരിത്രകാരൻമാർ പറയുന്നു. ശാസ്ത്രത്തിന്റെ വളർച്ചയോടെ വിഷചികിത്സ കൂടുതൽ ഫലപ്രദമായെങ്കിലും വിഷത്തോടുള്ള മനുഷ്യന്റെ ഭയം ഇന്നും കുറഞ്ഞിട്ടില്ല. ഒരേ സമയം മനുഷ്യനെ ഭയപ്പെടുത്തുകയും എന്നാൽ വിചിത്രമായ ആകർഷണം തോന്നിപ്പിക്കുകയും ചെയ്യുന്ന അപൂർവ രസക്കൂട്ടായി അതിന്നും തുടരുന്നു. അതിന്റെ തെളിവുകള്‍ ലോകത്തിന്റെ വിവിഭ ഭാഗങ്ങളിൽനിന്നു വന്നുകൊണ്ടേയിരിക്കുന്നു.

English Summary: How is Poison becoming a Deadly Murder Weapon around the World?