രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ബിജെപിയുടെ പല നേതാക്കളും ആക്രമിക്കുന്നത്, ‘ആദ്യം കോൺഗ്രസ് ജോഡോ’ യാത്രയാണ് വേണ്ടത് എന്ന പരിഹാസത്തോടെയാണ്. സെപ്റ്റംബർ ഏഴിനു തുടങ്ങിയ യാത്ര രണ്ടായിരത്തി അഞ്ഞൂറിലേറെ കിലോമീറ്റർ പിന്നിട്ട് ഡിസംബർ മൂന്നിന്, ആദ്യമായി പാർട്ടി ഭരിക്കുന്ന ഒരു സംസ്ഥാനത്തു കാലുകുത്തുമ്പോൾ രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നതും ഈ പ്രതിസന്ധിയാണോ? രാജസ്ഥാനിലെ കഴിഞ്ഞ രണ്ടാഴ്ചയായുള്ള സംഭവ വികാസങ്ങൾ വിരൽ ചൂണ്ടുന്നത് പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് യാത്ര അദ്ദേഹത്തിന് ഒട്ടും ആയാസരഹിതമാകില്ല എന്നുതന്നെയാണ്. 18 ദിവസമാണ് ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് ഉണ്ടാകുക. ഝാലാവാഡ് ജില്ലയിൽ പ്രവേശിച്ച് കോട്ട, ബൂംദി, സവായ് മാധോപൂർ, ദൗസ, അൽവർ എന്നീ ജില്ലകളിലൂടെ അത് കടന്നു പോകും. യാത്ര എത്തുന്ന ദിവസങ്ങൾ അടുത്തതോടെ പുതിയ പുതിയ പ്രശ്നങ്ങളാണ് കോൺഗ്രസിനു മുന്നിലേക്കു വന്നുകൊണ്ടിരിക്കുന്നത്. ഇനിയും തീരാത്ത പാർട്ടിയിലെ തമ്മിലടി തുടങ്ങി സംവരണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങൾ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ വരെ ഇതിലുൾപ്പെടും. ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതു തടയും എന്നതടക്കമുള്ള ഭീഷണികളും നിലനിൽക്കുന്നു. ഏറ്റവും നീണ്ടതും ഇനിയും പരിഹാരമാകാത്തതുമായ അധികാര കൈമാറ്റ വിഷയം തന്നെയാണ് പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം. അശോക് ഗെലോട്ടിനെ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനാക്കി, സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയുമാക്കി വളരെ എളുപ്പത്തിൽ പ്രശ്നം പരിഹരിക്കാനുള്ള ഹൈക്കമാൻഡ് ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിഷയം വീണ്ടും തുടങ്ങിയിടത്തു തന്നെ എത്തി നിൽക്കുകയാണ്. അതിനിടെയാണ് പ്രശ്നം ഗുരുതരമാക്കി ഇരു വിഭാഗവും പരസ്യമായ ഏറ്റുമുട്ടലിലേക്കു കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. നേതൃത്വ പ്രശ്നത്തിൽ ഇനിയെങ്കിലും ഒരു തീർപ്പുണ്ടാക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടു സച്ചിൻ പൈലറ്റാണ് ആദ്യ വെടി പൊട്ടിച്ചത്. സച്ചിൻ പൈലറ്റ് പാർട്ടിയെ വഞ്ചിച്ചവനാണെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇതിനെതിരെ പരസ്യമായി രംഗത്തുവന്നതോടെ ഭാരത് ജോഡോ യാത്ര എത്തും മുൻപേതന്നെ രാജസ്ഥാനിൽ എന്തെങ്കിലുമൊക്കെ സംഭവിക്കുമോ എന്ന ആശങ്കയിലേക്കു കോൺഗ്രസ് രാഷ്ട്രീയം മാറിയിരിക്കുന്നു. ആശങ്കപ്പെട്ടതു പോലെ സംഭവിക്കുമോ? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ബിജെപിയുടെ പല നേതാക്കളും ആക്രമിക്കുന്നത്, ‘ആദ്യം കോൺഗ്രസ് ജോഡോ’ യാത്രയാണ് വേണ്ടത് എന്ന പരിഹാസത്തോടെയാണ്. സെപ്റ്റംബർ ഏഴിനു തുടങ്ങിയ യാത്ര രണ്ടായിരത്തി അഞ്ഞൂറിലേറെ കിലോമീറ്റർ പിന്നിട്ട് ഡിസംബർ മൂന്നിന്, ആദ്യമായി പാർട്ടി ഭരിക്കുന്ന ഒരു സംസ്ഥാനത്തു കാലുകുത്തുമ്പോൾ രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നതും ഈ പ്രതിസന്ധിയാണോ? രാജസ്ഥാനിലെ കഴിഞ്ഞ രണ്ടാഴ്ചയായുള്ള സംഭവ വികാസങ്ങൾ വിരൽ ചൂണ്ടുന്നത് പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് യാത്ര അദ്ദേഹത്തിന് ഒട്ടും ആയാസരഹിതമാകില്ല എന്നുതന്നെയാണ്.

ADVERTISEMENT

18 ദിവസമാണ് ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് ഉണ്ടാകുക. ഝാലാവാഡ് ജില്ലയിൽ പ്രവേശിച്ച് കോട്ട, ബൂംദി, സവായ് മാധോപൂർ, ദൗസ, അൽവർ എന്നീ ജില്ലകളിലൂടെ അത് കടന്നു പോകും. യാത്ര എത്തുന്ന ദിവസങ്ങൾ അടുത്തതോടെ പുതിയ പുതിയ പ്രശ്നങ്ങളാണ് കോൺഗ്രസിനു മുന്നിലേക്കു വന്നുകൊണ്ടിരിക്കുന്നത്. ഇനിയും തീരാത്ത പാർട്ടിയിലെ തമ്മിലടി തുടങ്ങി സംവരണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങൾ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ വരെ ഇതിലുൾപ്പെടും. ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതു തടയും എന്നതടക്കമുള്ള ഭീഷണികളും നിലനിൽക്കുന്നു. ഇതിൽ ഏറ്റവും നീണ്ടതും ഇനിയും പരിഹാരമാകാത്തതും അധികാര കൈമാറ്റ വിഷയമാണ്.

അശോക് ഗെലോട്ടിനെ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനാക്കി, സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയുമാക്കി വളരെ എളുപ്പത്തിൽ പ്രശ്നം പരിഹരിക്കാനുള്ള ഹൈക്കമാൻഡ് ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിഷയം വീണ്ടും തുടങ്ങിയിടത്തു തന്നെ എത്തി നിൽക്കുകയാണ്. അതിനിടെയാണ് പ്രശ്നം ഗുരുതരമാക്കി ഇരു വിഭാഗവും പരസ്യമായ ഏറ്റുമുട്ടലിലേക്കു കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. നേതൃത്വ പ്രശ്നത്തിൽ ഇനിയെങ്കിലും ഒരു തീർപ്പുണ്ടാക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടു സച്ചിൻ പൈലറ്റാണ് ആദ്യ വെടി പൊട്ടിച്ചത്. സച്ചിൻ പൈലറ്റ് പാർട്ടിയെ വഞ്ചിച്ചവനാണെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇതിനെതിരെ പരസ്യമായി രംഗത്തുവന്നതോടെ ഭാരത് ജോഡോ യാത്ര എത്തും മുൻപേതന്നെ രാജസ്ഥാനിൽ എന്തെങ്കിലുമൊക്കെ സംഭവിക്കുമോ എന്ന ആശങ്കയിലേക്കു കോൺഗ്രസ് രാഷ്ട്രീയം മാറിയിരിക്കുന്നു. ആശങ്കപ്പെട്ടതു പോലെ സംഭവിക്കുമോ? വിശദമായി പരിശോധിക്കാം.

ADVERTISEMENT

∙ സച്ചിൻ ഇനിയെത്ര കാലം കാത്തിരിക്കണം?

രാജസ്ഥാനിലേക്കെത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഒരുക്കേണ്ട സ്വീകരണം സംബന്ധിച്ച ചർച്ചകൾക്കായി അശോക് ഗെലോട്ട് വിളിച്ചു ചേർത്ത കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സച്ചിനൻ പൈലറ്റ്. ചിത്രം: twitter/SachinPilot

തിരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം ശേഷിക്കേ, കസേരയുടെ അവകാശം ആർക്കെന്ന കാര്യത്തിൽ, ‘‘തീർപ്പില്ലായ്മയുടെ അന്തരീക്ഷത്തിന് എത്രയും വേഗം അറുതി വരുത്തണം’’ എന്നാണ് സച്ചിൻ ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഈ ആവശ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡും ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അടക്കമുള്ളവരും നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം മുന്നോട്ടുവച്ചു. പാർട്ടിയിൽ ആഭ്യന്തര കലാപമുണ്ടാക്കിയവർക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ഇതിന്റെ ഭാഗമായി സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പ്രതിനിധിയായി മൽസരിക്കണമെന്ന ആവശ്യത്തെ എംഎൽഎമാരുടെ പിന്തുണ ഉപയോഗിച്ച് അശോക് ഗെലോട്ട് അട്ടിമറിക്കുകയായിരുന്നു. കേന്ദ്ര നിരീക്ഷകരുടെ നേതൃത്വത്തിൽ യോഗം വിളിച്ചതിൽ പങ്കെടുക്കാതെ അച്ചടക്ക ലംഘനം നടത്തിയ മന്ത്രിമാരടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നും സച്ചിൻ ആവശ്യപ്പെടുന്നു. അച്ചടക്ക ലംഘനത്തിനു നോട്ടിസ് കൊടുത്ത മൂന്ന് എംഎൽഎമാർക്കെതിരെയുള്ള നടപടി ഒട്ടും വൈകിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വലുപ്പച്ചെറുപ്പം നോക്കാതെ ഇക്കാര്യത്തിൽ നടപടി എടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞ് അദ്ദേഹത്തേയും ഈ വിഷയത്തിലേക്കു സച്ചിൻ പിടിച്ചിട്ടുകഴിഞ്ഞു.  

ADVERTISEMENT

എന്നാൽ ഇപ്പറഞ്ഞവയിലെല്ലാം എന്തെങ്കിലും നടപടി ഉണ്ടാകുമെന്നു സച്ചിൻപോലും കരുതുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ അതുണ്ടാകാനുള്ള സാധ്യത തീരെയില്ല എന്ന ധാരണയിലാണു സച്ചിനെന്നു വേണം കരുതാൻ. എങ്കിലും രണ്ടു വർഷം മുൻപത്തെ അധികാര വടംവലിക്കും ശേഷം നിശബ്ദനായിക്കഴിഞ്ഞ സച്ചിൻ, നിശബ്ദത ഇനിയും തന്റെ ഭാവി അപകടത്തിലാക്കുമെന്ന തിരിച്ചറിവിലാണ് ഇപ്പോൾ കാര്യങ്ങളെ സമീപിക്കുന്നത്. അശോക് ഗെലോട്ടിനെ അധികാരത്തിൽനിന്ന് ഇറക്കി സച്ചിനു മുഖ്യമന്ത്രി പദവി നൽകാമെന്ന വാഗ്ദാനം പാലിക്കുന്നതിനാണ് രാഹുലും പ്രിയങ്കയുമടക്കമുള്ള ഗാന്ധി കുടുംബം ശ്രമിച്ചത്. എന്നാൽ അവരുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ നിൽക്കില്ലെന്ന്, എഐസിസി അധ്യക്ഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറച്ചുകൂടി പരസ്യമായിത്തന്നെ വ്യക്തമാക്കി. അതുകൊണ്ടുതന്നെ എത്രകാലം കാത്തിരുന്നാലും ഗുണപരമായി എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ സച്ചിന് അനിശ്ചിതത്വമല്ലാതെ മറ്റൊന്നുമുണ്ടാകില്ല. ഈ ഉറപ്പില്ലായ്മ സച്ചിനെ മറ്റു രാഷ്ട്രീയ നീക്കങ്ങൾക്കും പ്രേരിപ്പിച്ചേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ബിജെപിയിലെത്തിയാൽ ഭാവി ശോഭനമാകണമെന്നില്ലെന്നു 2020ലെ അനുഭവം അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ടാകണം. ബിജെപിയിലെതന്നെ പല വിഭാഗങ്ങളുടെ എതിർപ്പ് സച്ചിന്റെ മുഖ്യമന്ത്രിപദ മോഹത്തിനു പ്രതിബന്ധമായി എന്നതുമാത്രമല്ല, വസുന്ധര രാജെയുടെയും മറ്റും നിശബ്ദ പിന്തുണ അശോക് ഗെലോട്ടിനു ലഭിച്ചു എന്നതും ഇനിയും ബിജെപിയുമായി ചേർന്നുള്ള ഒരു രാഷ്ട്രീയ നീക്കത്തിന് അദ്ദേഹത്തെ രണ്ടുവട്ടം ചിന്തിപ്പിച്ചേക്കാം.

മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, അശോക് ഗെലോട്ട്. ചിത്രം: twitter/ashokgehlot51

∙ എഎപി വരുമോ സച്ചിനെ തേടി?

ഗെലോട്ടിന്റെ കാര്യത്തിൽ എന്താണ് കോൺഗ്രസിന്റെ തീരുമാനം എന്ന് എത്രയും വേഗം അറിയണമെന്നാണ് സച്ചിന്റെ നിലപാട്. ബിജെപിയെ വിട്ടാലും രാഷ്ട്രീയ സാധ്യതകൾ തുറന്നു കിടക്കുന്നു എന്നതാണ് അതിനു പിന്നിൽ. മാത്രവുമല്ല, ഗെലോട്ടുമായുള്ള പോരിനിടെ, തന്നെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽ കുറവു വരുന്നതും സച്ചിൻ തിരിച്ചറിയുന്നു. സത്യത്തിൽ കോൺഗ്രസിൽ ഇനിയും ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒരു ഘട്ടത്തിലാണ് സച്ചിന്റെ രാഷ്ട്രീയ ജീവിതം. രാഹുൽ ഗാന്ധിയും പ്രിയങ്കയും നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തപക്ഷം സച്ചിനെ സംബന്ധിച്ചിടത്തോളം പിന്നെ എല്ലാ വഴികളും ഒരുപോലെ എന്നിടത്താണ് കാര്യങ്ങൾ.  അതുകൊണ്ടുതന്നെ പാർട്ടി വിടുന്നതടക്കം അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. 

അശോക് ഗെലോട്ട്. ചിത്രം: twitter/ashokgehlot51

കോൺഗ്രസ് വിട്ടാൽ സ്വന്തമായി പാർട്ടി രൂപീകരിക്കുക എന്നതാണ് സച്ചിന്റെ പരിഗണനകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ കോൺഗ്രസിനും ബിജെപിക്കുമിടയിൽ ശക്തമായി ദ്രുവീകരിക്കപ്പെട്ട സംസ്ഥാനത്ത് തന്റെ പ്രാദേശിക പാർട്ടി വെറുമൊരു സാമുദായിക പാർട്ടി മാത്രമായി മാറുമോ എന്ന ഭയവും സച്ചിന് ഇല്ലാതില്ല.  അതേസമയം രാജ്യത്തൊട്ടാകെയും സാന്നിധ്യം വ്യാപിപ്പിക്കാനും വേരുറപ്പിക്കാനും ആഗ്രഹിക്കുന്ന ആം ആദ്മി പാർട്ടിക്കോ (എഎപി) തൃണമൂൽ കോൺഗ്രസിനോ രാജസ്ഥാനിൽ കിട്ടാവുന്നതിലെ ഏറ്റവും മികച്ച നേതാവാകും സച്ചിൻ പൈലറ്റ് എന്ന കാര്യത്തിൽ തർക്കമില്ല. ഗുജറാത്തിൽ മികച്ച പ്രകടനം നടത്താനായാൽ എഎപി രാജസ്ഥാനിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുമെന്ന കാര്യത്തിലും സംശയം വേണ്ട. അതിനാൽത്തന്നെ രാഷ്ട്രീയ വനവാസത്തിലേക്കായിരിക്കില്ല സച്ചിൻ പോകുക എന്നത് ഉറപ്പ്.

∙ ഖർഗെ വന്നു, നേട്ടമായത് ഗെലോട്ടിന്

കേന്ദ്രസർക്കാർ അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ചതോടെയാണു സംസ്ഥാനത്ത് വിമുക്ത ഭടന്മാരുടെ സംവരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒബിസി വിഭാഗങ്ങൾക്കിടയിൽ ആശങ്ക ഉടർന്നത്.

ചെറുപ്പക്കാർക്ക് അധികാരമോഹം ആകാം, കുറച്ചൊക്കെ വേണംതാനും. എന്നാൽ അക്കാര്യത്തിലെ സമീപനമാണ് പ്രധാനം എന്നാണു സച്ചിന്റെ പ്രസ്താവനയോട് ആദ്യ ദിവസം അശോക് ഗെലോട്ട് പ്രതികരിച്ചത്. ചെറുപ്പക്കാർ ക്ഷമയോടെ കാത്തിരിക്കാൻ തയാറാകണമെന്ന പല്ലവിയും അദ്ദേഹം ആവർത്തിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ‘സൂചി കുത്താൻ ഇടം പോലും നൽകില്ല’ എന്ന രീതിയിൽ കർശനമായ നിലപാടാണ് സച്ചിനെതിരെ ഗെലോട്ട് സ്വീകരിച്ചത്. ബിജെപിയോട് ചേർന്ന് പാർട്ടിയെ വഞ്ചിച്ച ഒരാളെ ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്നും അക്കാരണംകൊണ്ടാണ് അദ്ദേഹത്തെ പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയതെന്നും അദ്ദേഹം പറയുന്നു. പരാതികൾ ഉണ്ടെങ്കിൽ സോണിയ ഗാന്ധിയോടു പറയാമായിരുന്നു എന്നിരിക്കെ അതിനു തയാറാകാതെ ഹരിയാനയിലെ റിസോർട്ടിൽ തങ്ങി അമിത് ഷാ അടക്കം ബിജെപിയുടെ നേതാക്കളുമായി ബന്ധപ്പെടുകയും 10 കോടി രൂപവീതം നൽകാമെന്നു വാഗ്ദാനം ചെയ്തു കോൺഗ്രസ് എംഎൽഎമാരെ പാർട്ടി മാറ്റാൻ ശ്രമിക്കുകയുമാണ് ചെയ്തത്. ഇതിനെല്ലാം തെളിവുണ്ടെന്നും ഇങ്ങനെ വഞ്ചകനായ ഒരാളെ എങ്ങനെയാണു കോൺഗ്രസ് മുഖ്യമന്ത്രിയാകാൻ എംഎൽഎമാർ സമ്മതിക്കുക എന്നും ഗെലോട്ട് ചോദിക്കുന്നു.  

ഇതിനുമപ്പുറം, 10 എംഎൽഎമാരുടെ പോലും പിന്തുണയില്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡിനു കഴിയില്ല എന്നുകൂടി അശോക് ഗെലോട്ട് പറഞ്ഞുവച്ചു. ഇതോടെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കുന്നതിനെതിരെ ഹൈക്കമാൻഡിനുള്ള ശക്തമായ താക്കീതുമാണ് അദ്ദേഹം നൽകിയിരിക്കുന്നത്. സച്ചിന് അധികാരം കൈമാറുന്നതു മാത്രമല്ല, ഏതെങ്കിലും ഉചിതമായ തസ്തികയിൽ നിയമിച്ചു തൽക്കാലം പ്രശ്നം ഒതുക്കുന്നതിനുള്ള സാധ്യതകൾക്കു കൂടിയാണ് ഇതോടെ അശോക് ഗെലോട്ട് എതിർപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഇരുവരെയും ഒന്നിപ്പിച്ചു കാര്യങ്ങൾ പരിഹരിക്കാമെന്ന കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റു. 

കോൺഗ്രസ് അധ്യക്ഷന്‍ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന ഹരീഷ് ചൗധരി. ചിത്രം: twitter/Barmer_Harish

എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പു സമയത്ത് അശോക് ഗെലോട്ടിനോട് നീരസങ്ങൾ ഉണ്ടായെങ്കിലും ഗുജറാത്തിലെ തിരഞ്ഞെടുപ്പു ചുമതല അടക്കം അദ്ദേഹത്തെയാണു പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു നടന്ന മറ്റൊരു സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ പ്രിയങ്ക ഗാന്ധിക്കായിരുന്നു ഈ ചുമതല. സാമ്പത്തികം അടക്കമുള്ള കാര്യങ്ങൾ ഇതിനു പിന്നിലുണ്ടെന്നതാണു വസ്തുത. ഗുജറാത്ത് പോലെ വലിയൊരു സംസ്ഥാനത്ത് പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടിന്റെ അപര്യാപ്ത വളരെ പ്രത്യക്ഷമാണ്. അത് ഒരു പരിധിവരെയെങ്കിലും പുറത്ത് അറിയാതിരിക്കുന്നത് അശോക് ഗെലോട്ടിന്റെ ചാതുര്യംകൊണ്ടാണെന്ന സത്യം പാർട്ടിക്കുള്ളിലെങ്കിലും അറിയുകയും ചെയ്യാം. ഇപ്പോൾ അദ്ദേഹത്തെ പിണക്കി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഏതു ശ്രമവും പാർട്ടിക്കു രാജസ്ഥാനിൽ അധികാരം നഷ്ടപ്പെടാനും കൂടി കാരണമായേക്കുമെന്നതും ഗെലോട്ടിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയുമായി മുന്നോട്ടു പോകുന്നതിൽനിന്നു ഹൈക്കമാൻഡിനെ വിലക്കുന്നു. ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു കാര്യം എഐസിസി പ്രസിഡന്റായി മല്ലികാർജുൻ ഖർഗെ തിരഞ്ഞെടുക്കപ്പെട്ടത് ഏറ്റവും വലിയ നേട്ടമായത് അശോക് ഗെലോട്ടിനുതന്നെയാണ് എന്നതാണ്. അറിഞ്ഞോ അറിയാതെയോ, ‘സീനിയർ നേതാക്കൾ പദവികൾ ഒഴിയട്ടെ യുവാക്കൾ വരട്ടെ’ എന്ന മുദ്രാവാക്യത്തിന്റെ കടയ്ക്കലാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പു കത്തിവച്ചത്. 

∙ എരിതീയിലേക്ക് രാഹുലിന്റെ വരവ്

പാർട്ടിക്കുള്ളിലെ പോര് ഇത്തരത്തിൽ തിരിച്ചുപോക്കില്ലാത്തവിധം അനുദിനം മൂർഛിക്കുന്നതിനിടെയാണ് ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തുന്നത്. 18 ദിവസം നീളുന്ന യാത്രയിൽ ഗെലോട്ടും സച്ചിനും പല ദിവസങ്ങളിലും യാത്രയുടെ ഭാഗമാകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇവർക്കിടയിലെ ഭിന്നതകളും ചർച്ചകളിലേക്കു വരാനുള്ള സാധ്യതകൾ ഏറെ. അതിനിടെ യാത്രയുടെ റൂട്ട് പരിഷ്കരിച്ച് ജയ്പൂർ വഴി ആക്കുന്നതിനുള്ള ശ്രമങ്ങളും ഗെലോട്ട് ആരംഭിച്ചതായാണ് അറിയുന്നത്. അങ്ങനെ ജയ്പൂരിലൂടെ യാത്ര എത്തുന്നപക്ഷം അത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ആഘോഷവേളയാക്കാനും ഗെലോട്ട് പദ്ധതിയിടുന്നു. പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പു സമയത്ത് എംഎൽഎമാരെ അണിനിരത്തി നടത്തിയ ബഹളങ്ങളിലൂടെ അശോക് ഗെലോട്ട് തന്റെ ശക്തിപ്രകടനമാണു നടത്തിയതെങ്കിൽ, രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി എത്തുമ്പോഴേക്കും ഭരണമാറ്റത്തിനുള്ള ചർച്ചകൾ സജീവമാക്കി നിർത്തുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു സച്ചിൻ പൈലറ്റ്. പാർട്ടിയിലും ഭരണത്തിലും അഴിച്ചുപണി വേണമെന്നു സച്ചിനെ പിന്തുണയ്ക്കുന്ന നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടു തുടങ്ങിയതും ഇതിന്റെ ഭാഗമായിരുന്നു. പതിവുപോലെ സച്ചിനെ ഒരുപടി മുന്നിൽ കയറി വെട്ടിയിരിക്കുകയാണ്, നയം കടുപ്പിച്ചു രംഗത്തെത്തിയതോടെ അശോക് ഗെലോട്ട്.  

ഇതൊക്കെയാണെങ്കിലും അശോക് ഗെലോട്ടിനും ചെറുതല്ലാത്ത ആശങ്കകൾ ഉണ്ടെന്നതാണ് ഈ വിഷയത്തിലെ കൗതുകകരമായ പ്രത്യേകത. രാഹുൽ ഗാന്ധിക്കു സച്ചിൻ പൈലറ്റിനോടുള്ള ചായ്‌വ് വ്യക്തമായി അറിയാവുന്ന ഗെലോട്ട്, രാഹുൽ ഏതെങ്കിലും അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ നടത്തിയാലോ എന്നതു തീർത്തും തള്ളിക്കളഞ്ഞിട്ടില്ല. എങ്കിലും ദേശീയ തലത്തിൽ മാധ്യമങ്ങളിൽ ഭരണ നേട്ടങ്ങളുടെ പരസ്യങ്ങൾ നൽകിയും കോൺഗ്രസിനെ വീണ്ടും അധികാരത്തിൽ എത്തിക്കുകയാണ് മുന്നിലുള്ള ലക്ഷ്യമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചും കാര്യങ്ങൾ തന്റെ വരുതിയിലാണെന്ന പ്രതീതി അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ജനക്ഷേമ സർക്കാർ എങ്ങനെയാണു പ്രവർത്തിക്കേണ്ടതെന്നു രാജസ്ഥാനെ കണ്ടു പഠിക്കാൻ ഭാരത് ജോഡോ യാത്രയ്ക്കിടെ പലപ്പോഴും രാഹുൽ ഗാന്ധി ആവർത്തിച്ചതും ഗെലോട്ടിന് ആത്മവിശ്വാസമേകിയിട്ടുണ്ട്.

∙ ഗുജ്ജറുകളുടെ ഇടപെടൽ

പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഇത്രമേൽ കുഴഞ്ഞുമറിഞ്ഞതാണെങ്കിൽ വളരെ നേർക്കുനേർ പ്രശ്നങ്ങളാണ് രാഹുലിനെ കാത്തിരിക്കുന്ന മറ്റു ചിലത്. അതിൽ പ്രധാനപ്പെട്ടതാണ് ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതു തടയുമെന്ന ഗുജ്ജർ ആരക്‌ഷൻ സംഘർഷ് സമിതിയുടെ പ്രഖ്യാപനം. ഏറ്റവും പിന്നാക്ക വിഭാഗത്തിലുൾപ്പെടുത്തി 5% പ്രത്യേക സംവരണം ഏർപ്പെടുത്താമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം സർക്കാർ ഇതേവരെ സാധിച്ചു തന്നിട്ടില്ല എന്നതായിരുന്നു അവരുടെ പ്രധാന പരാതി. പല തവണ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ടുള്ള ക്രിമിനൽ കേസുകളടക്കം പിൻവലിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടു വച്ചിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ ദിവസം പരിഷ്കരിച്ചു സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിലേക്കും കടന്നു. ഇതാകട്ടെ സച്ചിനു ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗുജ്ജർ സമുദായത്തിന്റെ മാത്രം പ്രതിനിധിയായി തന്നെ ‘താഴ്ത്താതിരിക്കാൻ’ ബോധപൂർവമായ ശ്രമം നടത്തിയിരുന്ന ആളാണ് സച്ചിൻ. ഒരിക്കലും അതായിരുന്നുമില്ല. എങ്കിലും ഈ ആവശ്യം ഗുജ്ജർ സംഘടന ഉന്നയിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുകയാണ്.  

വടക്കേ ഇന്ത്യയിലെ ട്രെയിൻ ഗതാഗതം അപ്പാടെ സ്തംഭിപ്പിച്ചു പ്രക്ഷോഭം നയിച്ചിട്ടുള്ളവരാണ് ഗുജ്ജർ ആരക്‌ഷൻ സംഘർഷ് സമിതി. സമിതിയുടെ സ്ഥാപക പ്രസിഡന്റ് കേണൽ കിരോരി സിങ് ബൈൻസ്‌ലയുടെ പുത്രനും സംഘടനയുടെ ഇപ്പോഴത്തെ അധ്യക്ഷനുമായ വിജയ് ബൈൻസ്‌ലയാണ്, യാത്ര തടയുമെന്ന ഭീഷണിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഭാരത് ജോഡോ യാത്ര ട്രെയിനിൽ അല്ലാത്തതിനാൽ ഈ ഭീഷണി എത്രമാത്രം വിലപ്പോകുമെന്ന കാര്യം സംശയമാണെങ്കിലും കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഇതും നിർണായകമാകുന്നു എന്നതാണ് അവസ്ഥ.

സംസ്ഥാനത്ത് എട്ടു ശതമാനത്തോളം വരുന്ന ഗുജ്ജർ സമുദായത്തിന് 25 മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുണ്ട്. കരൗലി, ദൗസ, അജ്മേർ, ഭരത്പൂർ ജില്ലകളിലാണ് ഇവർക്ക് ഏറെ സ്വാധീനം. പരമ്പരാഗതമായി ബിജെപിയെ പിന്തുണച്ചിരുന്ന സമുദായമാണ് ഗുജ്ജർ. കോൺഗ്രസ് വിരോധത്തേക്കാൾ കോൺഗ്രസിനെ പിന്തുണച്ചിരുന്ന മീന സമുദായത്തോടുള്ള എതിർപ്പാണ് ഇവരെ ബിജെപി അനുഭാവികളാക്കിയത്. സച്ചിൻ പൈലറ്റും പിതാവ് രാജേഷ് പൈലറ്റും കോൺഗ്രസിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചപ്പോഴും ഇതിനു വലിയ മാറ്റം വന്നിരുന്നില്ല. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് സമുദായം കോൺഗ്രസിനു ശക്തമായ പിന്തുണ നൽകി. അതാകട്ടെ ഗുജ്ജറുകൾക്കു മാത്രമായി 5% സംവരണം എന്ന അവരുടെ കാലങ്ങളായുള്ള ആവശ്യം സച്ചിൻ മുഖ്യമന്ത്രി ആകുന്നതോടെ യാഥാർഥ്യമാകുമെന്ന വിശ്വാസത്തിലുമായിരുന്നു. ബിജെപി സർക്കാരിന്റെ കാലത്ത് ഇതിനായുള്ള നിയമ നിർമാണങ്ങൾ സാധിക്കാതിരുന്നതും കാര്യങ്ങൾ സച്ചിന് അനുകൂലമാക്കി.

2020ൽ ഗെലോട്ടുമായുള്ള കൊമ്പുകോർക്കലിനുശേഷം കോൺഗ്രസിന്റെ ഈ തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കപ്പെടേണ്ടതാണെന്നു സച്ചിൻ പൈലറ്റ് ഒന്നിലേറെ തവണ ആവർത്തിക്കുകയുണ്ടായി. ഇതെല്ലാം സച്ചിന്റെ, ഗുജ്ജർ നേതാവായി അവതരിപ്പിക്കാനുള്ള അവസരമാക്കി ഗെലോട്ട് മാറ്റി. ബുധനാഴ്ച നൽകിയ അഭിമുഖത്തിലും സച്ചിനെ കേന്ദ്രമന്ത്രിയാക്കിയതു ഗുജ്ജർ പ്രതിനിധി എന്ന നിലയിൽ താൻകൂടി പിന്തുണച്ചതുകൊണ്ടാണെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ഗുജ്ജറുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു പ്രതിഷേധവും സച്ചിനു വിനയാകാനാണു സാധ്യത. രാഷ്ട്രീയ തന്ത്രജ്ഞതയിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ഗെലോട്ട് ഇതെല്ലാം തനിക്ക് അനുകൂലമാക്കാനുള്ള സാധ്യതകളാണുള്ളത്. മാത്രവുമല്ല, ഏറ്റവും പിന്നാക്ക വിഭാഗം എന്ന ഗണത്തിൽപ്പെടുത്തി ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും ഒബിസി സംവരണത്തിന്റെ അഞ്ചു ശതമാനം ഗുജ്ജർ അടക്കം അഞ്ചു സമുദായങ്ങൾക്കായി മാറ്റിവച്ച് 2019ൽത്തന്നെ ഗെലോട്ട് സർക്കാർ നിയമം പാസാക്കിയിരുന്നു എന്നതും കാര്യങ്ങൾ ഗെലോട്ടിന് അനുകൂലമാക്കിയേക്കാം. 

∙ തീപിടിപ്പിക്കാൻ അഗ്നിവീർ പദ്ധതിയും പിന്നാക്ക സംവരണവും

ഗുജ്ജറുകളുടെ ഭീഷണിയേക്കാൾ വലുതാണു വിമുക്ത ഭടന്മാരുടെ സംവരണവുമായി ബന്ധപ്പെട്ട് അശോക് ഗെലോട്ടിനും കോൺഗ്രസിനും മുന്നിൽ മുൻമന്ത്രിയും പാർട്ടിയുടെ മുതിർന്ന എംഎൽഎയുമായ ഹരീഷ് ചൗധരി ഉയർത്തിയിരിക്കുന്നത്. ഇതാകട്ടെ വളരെ ആഴമേറിയതും നീണ്ടു നിൽക്കുന്നതുമായ ഒരു വിഷയത്തിന്റെ തുടക്കവുമാണ്. സംസ്ഥാനത്തു വിവിധ വിഭാഗങ്ങൾക്കായി നൽകിയിരിക്കുന്ന സംവരണത്തിൽനിന്നുവേണം ആ വിഭാഗങ്ങളിൽപ്പെട്ട വിമുക്ത ഭടന്മാർക്കുള്ള 12% സംവരണം മാറ്റിവയ്ക്കാൻ. രാജസ്ഥാനിലെ 55 ശതമാനത്തിൽ ഏറെ വരുന്ന ഒബിസി വിഭാഗങ്ങൾക്കുള്ളത് 21% സംവരണമാണ്. വിമുക്ത ഭടന്മാരിൽ ബഹുഭൂരിപക്ഷവും ഈ വിഭാഗങ്ങളിൽനിന്നാണുതാനും. 2018ൽ ബിജെപി സർക്കാരാണ് ഒരു ഭേദഗതിയിലൂടെ ഇരു സംവരണവും യോജിപ്പിച്ചത്. ഇതോടെ ഒബിസി വിഭാഗത്തിനുള്ള സംവരണത്തിന്റെ ആദ്യത്തെ ഗുണഭോക്താക്കൾ വിമുക്തഭടന്മാരായി മാറി. ഇതു മാറ്റണമെന്നും ഒബിസി വിഭാഗത്തിന് അർഹതപ്പെട്ട സംവരണം വിമുക്ത ഭടന്മാരിലേക്കു കേന്ദ്രീകരിക്കുന്നതു തടയണമെന്നുമാണ് ഹരീഷ് ചൗധരിയുടെ ആവശ്യം. കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നു മാറ്റിവച്ചു. ഇതോടെയാണ് ഇക്കാര്യത്തിൽ പരസ്യ പ്രസ്താവനയുമായി ഹരീഷ് ചൗധരി രംഗത്തെത്തിയത്.

എല്ലാ കാലവും അശോക് ഗെലോട്ടിന്റെ അടുത്ത ആളായി കരുതപ്പെട്ടിരുന്ന ആളാണ് ഹരീഷ് ചൗധരി. അതുകൊണ്ടുതന്നെ ചൗധരിയുടെ നീക്കം രാഷ്ട്രീയ നിരീക്ഷകരിൽ ഞെട്ടലുളവാക്കുന്നതായി. മുഖ്യമന്ത്രി മാത്രമാണ് തീരുമാനം മാറ്റിവച്ചതിന് ഉത്തരവാദിയെന്നും ചൗധരി പറഞ്ഞുവച്ചു. തീരുമാനം തിരുത്തുന്നതിന് എത്രയും വേഗം പ്രത്യേക മന്ത്രിസഭാ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം, പിസിസി പ്രസിഡന്റ് ഗോവിന്ദ് ഡോട്ടാസരയെ കാണുകയും ചെയ്തു. സച്ചിന്റെ പരസ്യപ്രസ്താവനയ്ക്കു പിന്നാലെ വന്ന ഈ പ്രശ്നത്തിൽ സച്ചിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ അടക്കമുള്ളവർ ചാടിവീണ് ഇടപെടുകയും ചെയ്തതോടെ ഗെലോട്ടിനു കുടുക്കു കൂടുതൽ മുറുകി. പഞ്ചാബിൽ കോൺഗ്രസിന്റെ കേന്ദ്ര നിരീക്ഷകനായി നിയമിക്കപ്പെട്ടിരുന്ന ഹരീഷ് ചൗധരിക്കു കോൺഗ്രസ് ദേശീയ നേതൃത്വവുമായും അടുപ്പമുണ്ടെന്നതും ശ്രദ്ധേയമാണ്. 

കേന്ദ്രസർക്കാർ അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ചതോടെയാണു സംസ്ഥാനത്ത് വിമുക്ത ഭടന്മാരുടെ സംവരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒബിസി വിഭാഗങ്ങൾക്കിടയിൽ ആശങ്ക ഉടർന്നത്. അഞ്ചു വർഷത്തെ ചെറിയ സേവന കാലയളവിനു ശേഷം മടങ്ങിയെത്തുന്ന വിമുക്ത ഭടന്മാർ ഒന്നാകെ ജോലിക്കു ക്യൂ നിൽക്കുന്ന അവസ്ഥ വന്നാൽ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാത്ത ആർക്കും സർക്കാർ ജോലി ലഭിക്കാത്ത അവസ്ഥ വരുമെന്നതു ചെറുപ്പക്കാർക്കിടയിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ട്. ഇക്കാര്യം മനസ്സിലാക്കിയാണു സംവരണം എത്രയും വേഗം വേറിട്ടാക്കണമെന്ന ആവശ്യവുമായി ഹരീഷ് ചൗധരിയും മറ്റും രംഗത്തു വന്നിരിക്കുന്നതും. രണ്ടു മാസം മുൻപ് ഇക്കാര്യമുന്നയിച്ചു സമര പരിപാടികളും ഒബിസി വിഭാഗങ്ങൾ നടത്തിയിരുന്നു. ഇക്കാര്യത്തിലും ഇനിയുമറിയേണ്ടത് എന്തെങ്കിലും മുൻകൂട്ടി കണ്ടാ അശോക് ഗെലോട്ട് തന്നെ തയാറാക്കിയ പദ്ധതിയാണോ ഇതെന്നുമാത്രം. 

∙ യോജിപ്പുണ്ടാക്കുമോ രാഹുൽ?

യാത്ര സംസ്ഥാനത്തു പ്രവേശിക്കും മുൻപേതന്നെ നേതൃത്വ പ്രശ്നത്തിൽ ഒരു തീരുമാനം എടുക്കണമെന്നതാണു പ്രാദേശിക തലങ്ങളിലെ നേതാക്കളുടെയും സാധാരണ പ്രവർത്തകരുടെ ആവശ്യം. തിരഞ്ഞെടുപ്പ് അടുത്തപ്പോഴെങ്കിലും പാർട്ടി ഒറ്റക്കെട്ടായി നിൽക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അവർ പറയുന്നു. എന്നാൽ അത്തരത്തിൽ ഒരു തീരുമാനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സാധ്യമാകുമോ എന്നതു തീർത്തും സംശയകരമാണ്. മാത്രവുമല്ല, ഭാരത് ജോഡോ യാത്ര തിരഞ്ഞെടുപ്പു മാത്രം ലക്ഷ്യമിട്ടുള്ള യാത്രയല്ലെന്നു രാഹുൽ ഗാന്ധി നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതിനാൽ അത്തരം രാഷ്ട്രീയ പ്രഖ്യാപനങ്ങൾ യാത്രയ്ക്കിടെ ഉണ്ടാകാനുള്ള സാധ്യതകളും കുറവാണ്. ഇതും സച്ചിനേക്കാൾ ഗെലോട്ടിന് ആശ്വാസം പകരുന്ന കാര്യമാണുതാനും. ഒരു മാസത്തോളം സംസ്ഥാനത്തു തുടരുന്നതിനാൽ ഇരു നേതാക്കളും വലിയൊരു സമയം രാഹുലിനൊപ്പം ചെലവഴിക്കുന്നതിനുള്ള സാധ്യതകളുണ്ട്. ഇതു പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപകരിക്കുമോ എന്നതാണു പ്രവർത്തകർ ഉറ്റുനോക്കിയിരുന്നത്. പക്ഷേ ഇപ്പോൾ ഇരുനേതാക്കളും സ്വരം കടുപ്പിച്ചതോടെ എന്താണ് രാജസ്ഥാനിൽ സംഭവിക്കുക എന്ന സമസ്യയ്ക്കു വളമേകുകയും ഓരോ ദിവസവും പ്രതീക്ഷിക്കാത്ത മാനങ്ങളിലേക്ക് അതു വളരുകയുമാണ്.

English Summary: As Rahul's Bharath Jodo Yatra Ready to Enter Rajasthan, Sachin Pilot, Rahul Gehlot Fight Intensify