ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്രത്തിൽ ആനയുടെ ആക്രമണത്തിൽനിന്ന് പാപ്പാൻ രക്ഷപ്പെട്ടത് അദ്ഭുതകരമായി. കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം. വിവാഹ സംഘത്തിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ ശീവേലി കഴിഞ്ഞ് ദാമോദ ദാസൻ എന്ന കൊമ്പനെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്രത്തിൽ ആനയുടെ ആക്രമണത്തിൽനിന്ന് പാപ്പാൻ രക്ഷപ്പെട്ടത് അദ്ഭുതകരമായി. കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം. വിവാഹ സംഘത്തിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. 

ക്ഷേത്രത്തിൽ ശീവേലി കഴിഞ്ഞ് ദാമോദ ദാസൻ എന്ന കൊമ്പനെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴായിരുന്നു ആക്രമണം. നടന്നുവരുന്നതിനിടെ പെട്ടെന്നു പ്രകോപിതനായ ആന പാപ്പാൻ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. ആനയുടെ വശത്തുകൂടി നടക്കുകയായിരുന്ന രാധാകൃഷ്ണനെ പെട്ടെന്നു വെട്ടിത്തിരിഞ്ഞ ആന തുമ്പിക്കൈയിൽ ചുറ്റിയെടുക്കാൻ ശ്രമിച്ചു. ഓടിമാറുന്നതിനിടെ രാധാകൃഷ്ണൻ നിലത്തു വീണെങ്കിലും ആനയ്ക്ക് മുണ്ടിലാണു പിടിത്തംകിട്ടിയത്. ആന മുണ്ട് വലിച്ചെടുക്കുന്നതിനിടെ രാധാകൃഷ്ണൻ എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു. മുണ്ട്ചുരുട്ടിയെറിഞ്ഞ ശേഷം ആന ശാന്തനാകുകയും ചെയ്തു.

ADVERTISEMENT

ആന ക്ഷേത്രത്തിൽനിന്നു പുറത്തിറങ്ങുന്ന സമയത്ത് അതിനു സമീപത്തുകൂടി വധുവും വരനും നടന്നുവരുന്നത് പകർത്തുകയായിരുന്ന ഫൊട്ടോഗ്രഫർമാരുടെ ക്യാമറയിലാണ് ആക്രമണദൃശ്യം പതിഞ്ഞത്. കല്യാണ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ആനയുടെ ആക്രമണവും പാപ്പാന്റെ അദ്ഭുതകരമായ രക്ഷപ്പെടലും വാർത്തയായത്.

Content Highlight: Elephant attack mahout in Guruvayur