ഗോവ∙ രാജ്യത്ത് ഏറ്റവും ധാര്‍മികമായി തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നത് കേരളത്തിലാണെന്നും അവയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോവ∙ രാജ്യത്ത് ഏറ്റവും ധാര്‍മികമായി തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നത് കേരളത്തിലാണെന്നും അവയെ കുറിച്ചൊന്നും സംസാരിക്കാന്‍ ഇവിടത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ലെന്നും ശ്രീധരന്‍ പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു. അവരുടെ മൗനം അവസരവാദത്തിന് ഉദാഹരണമാണെന്നും ധാര്‍മിക തകര്‍ച്ചയെ കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. ഒരു ലക്ഷം ആളുകളെ എടുത്താല്‍ 444 പേര്‍ ഹീനമായ ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയാകുന്ന സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്ന രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമല്ലേ. കേരളം എങ്ങോട്ടെന്നുള്ള ചോദ്യമാണ് ഉയരുന്നത്. ഒടുവില്‍ നടന്ന നരബലി പോലുള്ള ഒരു സംഭവം ഇന്ത്യയില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ഇങ്ങനെ മനസാക്ഷിയില്ലാത്തവര്‍ മറ്റെങ്ങുമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ധാര്‍മികത തകരുന്നുവെന്ന് പറയുന്നത്. അതിന് രാഷ്ട്രീയമായി പരസ്പരം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിനെക്കുറിച്ച് വായ് തുറക്കാന്‍ ഏതെങ്കിലും സാഹിത്യകാരന്മാരോ സാംസ്‌കാരിക നായകന്മാരോ തയാറാകുന്നില്ല. ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ശയനപ്രദക്ഷിണം നടത്തിയ സാഹിതകാരന്മാര്‍ എന്തേ മൗനികളായി. അവസരവാദവും സ്വാര്‍ഥതയും മലയാളിയെ മഠയനും ആത്മബോധം നഷ്ടപ്പെട്ടവനും മനസാക്ഷി പണയപ്പെടുത്തുന്നവനും ആക്കുന്നതാണ് കാരണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ADVERTISEMENT

English Summary: Goa Governor P.S Sreedharan Pillai on morality in Kerala