തിരുവനന്തപുരം∙ മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ലോകമെങ്ങും ഫുട്ബോൾ ആവേശത്തിൽ നിൽക്കുമ്പോൾ കേരളം കേൾക്കുന്ന മതശാസനകൾ ദൗർഭാഗ്യകരമെന്നും സമസ്ത നിലപാടിനെ വിമർശിച്ച് വി.മുരളീധരൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘താലിബാൻ ഭരണമുള്ള അഫ്ഗാനിസ്ഥാനിലാണ് വിനോദങ്ങൾക്ക് ഇത്തരത്തിൽ വിലക്കുള്ളതായി കേട്ടിട്ടുള്ളത്. സമാനമായ മതശാസനകൾ കേരളത്തിൽ ഇറക്കാൻ ആളുകൾക്ക് ധൈര്യം കിട്ടുന്നത് എവിടെ നിന്നെന്ന് കേരള സമൂഹം ചിന്തിക്കണം. ഭാരതത്തിന്‍റെ അടിസ്ഥാനം മതനിയമങ്ങളല്ല, ജനാധിപത്യ, മതനിരപേക്ഷ ഭരണഘടനയാണെന്ന് ഇത്തരമാളുകളെ ഓർമിപ്പിക്കേണ്ടതുണ്ട്’’– അദ്ദേഹം പറഞ്ഞു.

ADVERTISEMENT

‘‘ഭക്ഷണത്തിന്‍റെ പേരില്‍ ദലിതനെ തല്ലിക്കൊല്ലുന്ന സാമൂഹ്യ സാഹചര്യം കേരളത്തിൽ കണ്ടതാണ്. സര്‍ക്കാര്‍ ഉത്തരവുകളില്‍ ദലിത്, ഹരിജന്‍ തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാല്‍ മാത്രം തുല്യനീതിയാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കണം. നരേന്ദ്ര മോദിയെയും ബിജെപിയെയും ദലിത് വിരോധികളായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ചിലർ ശ്രമിക്കുന്നുണ്ട്’’.

‘‘എന്നാൽ ദലിത് വിഭാഗത്തിൽ നിന്ന് ഒരു രാഷ്ട്രപതിയുണ്ടായത് നരേന്ദ്ര മോദിയുടെ കാലത്താണ്. ഡോ. ബി.ആര്‍.അംബേദ്കര്‍ ആഗ്രഹിച്ചതുപോലെ തൊട്ടുകൂടായ്മയും ജാതിവിവേചനവും ഇല്ലാത്ത, സാമൂഹ്യ, സാമ്പത്തിക നീതി എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പാക്കുന്ന ഇന്ത്യയാണ് കേന്ദ്രനയം. ഭരണഘടനാ സംരക്ഷകർ ചമയുന്നവരുടെ അവസരവാദ നിലപാടുകൾ ജനം തിരിച്ചറിയുന്നുണ്ട്’– വി.മുരളീധരൻ പറഞ്ഞു.

ADVERTISEMENT

English Summary: Football Intoxication: V Muraleedharan against Samastha