കണ്ണൂരിന്റെ വിപ്ലവ സൂര്യനെന്ന് അണികൾ വാഴ്ത്തുന്ന, സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് ഇന്ന് പിറന്നാൾ. 1952 നവംബർ 27ന് ജനിച്ച അദ്ദേഹത്തിന്റെ പിറന്നാളിന് മറ്റൊരു പ്രത്യേകതയുണ്ട്. ജയരാജൻ പാർട്ടി അംഗമായി അരനൂറ്റാണ്ടു തികയ്ക്കുന്ന മുഹൂർത്തം കൂടിയാണിത്. 1972 ൽ ആണ് ജയരാജൻ പാർട്ടി അംഗമാകുന്നത്. നിലവിൽ പാർട്ടി കമ്മിറ്റികളിൽ തുടരാനുള്ള പ്രായപരിധി 75 ആണെന്നിരിക്കെ സജീവ രാഷ്ട്രീയത്തിൽ 5 വർഷം കൂടി അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം. കമ്മിറ്റികളിൽ നിന്നു പുറത്തു പോയാലും, രാഷ്ട്രീയം പ്രാണവായു പോലെ കൊണ്ടു നടക്കുന്ന അദ്ദേഹത്തിന് രാഷ്ട്രീയ ചിന്തകളിൽ നിന്നുള്ള പിന്മാറ്റമുണ്ടാകില്ല. ആർഎസ്എസുകാരുടെ വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്കു തിരിച്ചെത്തിയ അദ്ദേഹത്തിന് അന്ന് ഏറ്റ പരുക്കുകൾ ഇപ്പോഴും പരിമിതി തീർക്കുന്നുണ്ട്. വസ്ത്രം ധരിക്കാനും സ്മാർട് ഫോണിൽ ചില കാര്യങ്ങൾ ചെയ്യാനുമെല്ലാം പരസഹായം വേണം. കൂടെയുള്ളവരാണ് അതെല്ലാം ചെയ്തു കൊടുക്കുന്നത്. ജയരാജൻ പാർട്ടിയിൽ ഒതുക്കപ്പെടുകയാണെന്നും അർഹിക്കുന്ന സ്ഥാനത്ത് അദ്ദേഹം എത്തിയില്ലെന്നും കരുതുന്ന ധാരാളം പേരുണ്ട്. അക്രമത്തിന്റെ സൂത്രധാരനെന്ന് ആക്ഷേപിക്കുന്നവരുണ്ട്. അരനൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ അനുഭവത്തിന്റെയും 70ൽ എത്തിയ ജീവിതാനുഭവത്തിന്റെയും പശ്ചാത്തലത്തിൽ പി.ജയരാജൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...

കണ്ണൂരിന്റെ വിപ്ലവ സൂര്യനെന്ന് അണികൾ വാഴ്ത്തുന്ന, സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് ഇന്ന് പിറന്നാൾ. 1952 നവംബർ 27ന് ജനിച്ച അദ്ദേഹത്തിന്റെ പിറന്നാളിന് മറ്റൊരു പ്രത്യേകതയുണ്ട്. ജയരാജൻ പാർട്ടി അംഗമായി അരനൂറ്റാണ്ടു തികയ്ക്കുന്ന മുഹൂർത്തം കൂടിയാണിത്. 1972 ൽ ആണ് ജയരാജൻ പാർട്ടി അംഗമാകുന്നത്. നിലവിൽ പാർട്ടി കമ്മിറ്റികളിൽ തുടരാനുള്ള പ്രായപരിധി 75 ആണെന്നിരിക്കെ സജീവ രാഷ്ട്രീയത്തിൽ 5 വർഷം കൂടി അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം. കമ്മിറ്റികളിൽ നിന്നു പുറത്തു പോയാലും, രാഷ്ട്രീയം പ്രാണവായു പോലെ കൊണ്ടു നടക്കുന്ന അദ്ദേഹത്തിന് രാഷ്ട്രീയ ചിന്തകളിൽ നിന്നുള്ള പിന്മാറ്റമുണ്ടാകില്ല. ആർഎസ്എസുകാരുടെ വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്കു തിരിച്ചെത്തിയ അദ്ദേഹത്തിന് അന്ന് ഏറ്റ പരുക്കുകൾ ഇപ്പോഴും പരിമിതി തീർക്കുന്നുണ്ട്. വസ്ത്രം ധരിക്കാനും സ്മാർട് ഫോണിൽ ചില കാര്യങ്ങൾ ചെയ്യാനുമെല്ലാം പരസഹായം വേണം. കൂടെയുള്ളവരാണ് അതെല്ലാം ചെയ്തു കൊടുക്കുന്നത്. ജയരാജൻ പാർട്ടിയിൽ ഒതുക്കപ്പെടുകയാണെന്നും അർഹിക്കുന്ന സ്ഥാനത്ത് അദ്ദേഹം എത്തിയില്ലെന്നും കരുതുന്ന ധാരാളം പേരുണ്ട്. അക്രമത്തിന്റെ സൂത്രധാരനെന്ന് ആക്ഷേപിക്കുന്നവരുണ്ട്. അരനൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ അനുഭവത്തിന്റെയും 70ൽ എത്തിയ ജീവിതാനുഭവത്തിന്റെയും പശ്ചാത്തലത്തിൽ പി.ജയരാജൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂരിന്റെ വിപ്ലവ സൂര്യനെന്ന് അണികൾ വാഴ്ത്തുന്ന, സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് ഇന്ന് പിറന്നാൾ. 1952 നവംബർ 27ന് ജനിച്ച അദ്ദേഹത്തിന്റെ പിറന്നാളിന് മറ്റൊരു പ്രത്യേകതയുണ്ട്. ജയരാജൻ പാർട്ടി അംഗമായി അരനൂറ്റാണ്ടു തികയ്ക്കുന്ന മുഹൂർത്തം കൂടിയാണിത്. 1972 ൽ ആണ് ജയരാജൻ പാർട്ടി അംഗമാകുന്നത്. നിലവിൽ പാർട്ടി കമ്മിറ്റികളിൽ തുടരാനുള്ള പ്രായപരിധി 75 ആണെന്നിരിക്കെ സജീവ രാഷ്ട്രീയത്തിൽ 5 വർഷം കൂടി അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം. കമ്മിറ്റികളിൽ നിന്നു പുറത്തു പോയാലും, രാഷ്ട്രീയം പ്രാണവായു പോലെ കൊണ്ടു നടക്കുന്ന അദ്ദേഹത്തിന് രാഷ്ട്രീയ ചിന്തകളിൽ നിന്നുള്ള പിന്മാറ്റമുണ്ടാകില്ല. ആർഎസ്എസുകാരുടെ വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്കു തിരിച്ചെത്തിയ അദ്ദേഹത്തിന് അന്ന് ഏറ്റ പരുക്കുകൾ ഇപ്പോഴും പരിമിതി തീർക്കുന്നുണ്ട്. വസ്ത്രം ധരിക്കാനും സ്മാർട് ഫോണിൽ ചില കാര്യങ്ങൾ ചെയ്യാനുമെല്ലാം പരസഹായം വേണം. കൂടെയുള്ളവരാണ് അതെല്ലാം ചെയ്തു കൊടുക്കുന്നത്. ജയരാജൻ പാർട്ടിയിൽ ഒതുക്കപ്പെടുകയാണെന്നും അർഹിക്കുന്ന സ്ഥാനത്ത് അദ്ദേഹം എത്തിയില്ലെന്നും കരുതുന്ന ധാരാളം പേരുണ്ട്. അക്രമത്തിന്റെ സൂത്രധാരനെന്ന് ആക്ഷേപിക്കുന്നവരുണ്ട്. അരനൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ അനുഭവത്തിന്റെയും 70ൽ എത്തിയ ജീവിതാനുഭവത്തിന്റെയും പശ്ചാത്തലത്തിൽ പി.ജയരാജൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂരിന്റെ വിപ്ലവ സൂര്യനെന്ന് അണികൾ വാഴ്ത്തുന്ന, സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് ഇന്ന്  പിറന്നാൾ. 1952 നവംബർ 27ന് ജനിച്ച അദ്ദേഹത്തിന്റെ പിറന്നാളിന് മറ്റൊരു പ്രത്യേകതയുണ്ട്. ജയരാജൻ പാർട്ടി അംഗമായി അരനൂറ്റാണ്ടു തികയ്ക്കുന്ന മുഹൂർത്തം കൂടിയാണിത്. 1972 ൽ ആണ് ജയരാജൻ പാർട്ടി അംഗമാകുന്നത്. നിലവിൽ പാർട്ടി കമ്മിറ്റികളിൽ തുടരാനുള്ള പ്രായപരിധി 75 ആണെന്നിരിക്കെ സജീവ രാഷ്ട്രീയത്തിൽ 5 വർഷം കൂടി അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം. കമ്മിറ്റികളിൽ നിന്നു പുറത്തു പോയാലും, രാഷ്ട്രീയം പ്രാണവായു പോലെ കൊണ്ടു നടക്കുന്ന അദ്ദേഹത്തിന് രാഷ്ട്രീയ ചിന്തകളിൽ നിന്നുള്ള പിന്മാറ്റമുണ്ടാകില്ല. ആർഎസ്എസുകാരുടെ വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്കു തിരിച്ചെത്തിയ അദ്ദേഹത്തിന് അന്ന് ഏറ്റ പരുക്കുകൾ ഇപ്പോഴും പരിമിതി തീർക്കുന്നുണ്ട്. വസ്ത്രം ധരിക്കാനും സ്മാർട് ഫോണിൽ ചില കാര്യങ്ങൾ ചെയ്യാനുമെല്ലാം പരസഹായം വേണം. കൂടെയുള്ളവരാണ് അതെല്ലാം ചെയ്തു കൊടുക്കുന്നത്. ജയരാജൻ പാർട്ടിയിൽ ഒതുക്കപ്പെടുകയാണെന്നും അർഹിക്കുന്ന സ്ഥാനത്ത് അദ്ദേഹം എത്തിയില്ലെന്നും കരുതുന്ന ധാരാളം പേരുണ്ട്. അക്രമത്തിന്റെ സൂത്രധാരനെന്ന് ആക്ഷേപിക്കുന്നവരുണ്ട്. അരനുറ്റാണ്ടു കാലത്തെ രാഷ്ട്രീയ അനുഭവത്തിന്റെയും 70ൽ എത്തിയ ജീവിതാനുഭവത്തിന്റെയും പശ്ചാത്തലത്തിൽ പി.ജയരാജൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.  

 

ADVERTISEMENT

∙ പിന്നിട്ട 70 വർഷം, വധശ്രമത്തിൽനിന്നു സാഹസികമായുള്ള രക്ഷപ്പെടൽ, ഭീഷണിയുടെ നിഴലിൽ രാഷ്ട്രീയ പ്രവർത്തനം... എങ്ങനെ വിലയിരുത്തുന്നു ജീവിതത്തെ?

 

കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനെന്ന നിലയിൽ, സംതൃപ്തി പകരുന്നതാണു പിന്നിട്ട രാഷ്ട്രീയ ജീവിതവും കുടുംബ ജീവിതവും. ഞാൻ ജന്മദിനം ആഘോഷിക്കാറില്ല. കല്യാണം കഴിഞ്ഞ ശേഷം ഭാര്യ ഓർമപ്പെടുത്തുമ്പോഴാണു ജന്മദിനം മനസ്സിലാക്കാറുള്ളത്. ഇതേവരെ വീട്ടിൽ എന്റെ ജന്മദിനാഘോഷം നടത്തിയിട്ടില്ല. സഖാക്കളും സുഹൃത്തുക്കളുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ആശംസകൾ അറിയിക്കാറുണ്ട്. അതേസമയം, എന്റെ മക്കളുടെയും കൊച്ചുമക്കളുടെയും പിറന്നാളുകൾ ആഘോഷിക്കാറുണ്ട്. ആ സമയത്ത് ഞാൻ അതിൽ പങ്കെടുക്കാറുമുണ്ട്. 

 

പി.ജയരാജനും കുടുംബവും. ചിത്രം: മനോരമ
ADVERTISEMENT

വളരെ ദരിദ്രമായ ചുറ്റുപാടിലാണു ഞാൻ ജീവിച്ചത്. അന്നൊന്നും ജന്മദിനാഘോഷം ആലോചിക്കാൻ പറ്റില്ലായിരുന്നു. കൃത്യമായി നല്ല ഭക്ഷണം പോലും കിട്ടിയിരുന്നില്ല. ഇന്ന് മക്കൾക്കും പേരമക്കൾക്കുമെല്ലാം സമൃദ്ധമായ ഭക്ഷണമാണു നാം നൽകുന്നത്. അവർ ഭക്ഷണം കഴിക്കാത്ത പ്രശ്നമാണു നമുക്കുള്ളത്. എന്റെ ചെറുപ്പകാലത്ത് ഭക്ഷണം  സംതൃപ്തമായി കഴിക്കാൻ  കിട്ടാനില്ലാത്ത വിഷമമായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ലോകത്തു നടക്കുന്ന വിപ്ലവങ്ങളെപ്പറ്റിയാണ് അക്കാലത്തു ചിന്തിച്ചതും വായിച്ചതും. നടക്കാനിരിക്കുന്ന ഇന്ത്യൻ വിപ്ലവത്തെ കുറിച്ചായിരുന്നു അക്കാലത്തു ചിന്ത.  സോവിയറ്റ് യൂണിയൻ മാതൃകയിലായിരിക്കുമോ ഇന്ത്യൻ വിപ്ലവം അതോ ചൈനീസ്  മാതൃകയിലായിരിക്കുമോ എന്നെല്ലാമായിരുന്നു ആലോചന. ജന്മദിനമൊന്നും ആഘോഷിക്കപ്പെടേണ്ട കാര്യമാണെന്ന തോന്നലും അന്നുണ്ടായിരുന്നില്ല. ഇപ്പോൾ സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമായി പലരും ജന്മദിനത്തെ കാണുന്നുണ്ട്. 

എന്റെ പേരിൽ പിജെ ഫാൻസ് സമൂഹമാധ്യമ ഗ്രൂപ്പ് ഉണ്ടായിരുന്നു. അതിനെ ഞാൻ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അതിനു ശേഷവും ചിലർ അതിന്റെ ഭാഗമായി മുന്നോട്ടു പോകുന്നുണ്ട്. അതിനു ഞാനുമായി യാതൊരു ബന്ധവുമില്ല.

 

∙ സ്വതന്ത്രമായ സഞ്ചാരം ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന കാര്യമാണ്. പൊലീസ് സുരക്ഷയോടെയാണ് ഇപ്പോഴും താങ്കളുടെ യാത്ര. വധശ്രമത്തിനിടെ സംഭവിച്ച പരുക്കുകളും ആരോഗ്യസ്ഥിതിയും പരിമിതി തീർക്കുന്നു. എപ്പോഴെങ്കിലും രാഷ്ട്രീയം മതിയായി എന്നു തോന്നിയിട്ടുണ്ടോ?

 

ADVERTISEMENT

രാഷ്ട്രീയം എന്നത് എനിക്കു ജീവവായു പോലെയാണ്. വളരെ ചെറുപ്പത്തിൽ തുടങ്ങിയതാണു പത്രവായന. അന്നും ഇന്നും മൂന്നു പത്രങ്ങളാണു വായിക്കുന്നത്. ദേശാഭിമാനി, മലയാള മനോരമ, മാതൃഭൂമി. അച്ഛൻ ഹോട്ടൽ നടത്തിയിരുന്നു. അവിടെയുള്ള പത്രങ്ങളും തൊട്ടടുത്ത ബാർബർ ഷോപ്പിലെ പത്രങ്ങളുമാണ് അക്കാലത്തു വായിച്ചത്. അതിലൂടെ രാജ്യത്തെയും ലോകത്തിലെയും സംഭവങ്ങളെ പിന്തുടർന്നു കൊണ്ടിരുന്നു. രാഷ്ട്രീയ കാര്യങ്ങൾ ചിന്തിക്കാതിരിക്കുക എന്നതു ചിന്തിക്കാൻ പോലും എനിക്കു കഴിയില്ല. 

രാഷ്ട്രീയ പ്രവർത്തനത്തിന് പ്രായവും ഒരു ഘടകമാണ്. അതിനാൽ പ്രവർത്തന വൈപുല്യത്തിൽ സ്വാഭാവികമായും ചുരുക്കം വരും. അതാണ് പ്രായത്തിന്റെ പ്രശ്നവും ആരോഗ്യ പ്രശ്നവും കാരണം ഉണ്ടാകുന്നത്. പ്രവർത്തനത്തിൽ പരിമിതികൾ ഉണ്ടാകുന്നുണ്ടെങ്കിലും രാഷ്ട്രീയത്തിൽ ഇപ്പോഴും എന്റെ മനസ്സ് ചിന്തിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. ഇന്നത്തെ ദിവസം വരെ ചിന്തിക്കുന്നതു രാഷ്ട്രീയത്തെ കുറിച്ചാണ്. 

കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ഏതെല്ലാം മേഖലയിൽ പ്രവർത്തിക്കണം എന്നതു സംബന്ധിച്ച് കാഴ്ചപ്പാട് രൂപപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചുള്ള പ്രവർത്തനം നടത്തുന്നുണ്ട്. ത്യാഗത്തെ കുറിച്ചു പറയുമ്പോൾ ചിലർ എന്റെ ത്യാഗത്തെ ഉയർത്തിക്കാണിക്കും. അപ്പോൾ സ്വാഭാവികമായും അതു പ്രശ്നമാണല്ലോ. ഏറ്റവും മഹത്തരമായ ത്യാഗം ജീവത്യാഗമാണ്. ഞാനൊന്നും ആ പട്ടികയിൽ വരില്ലല്ലോ. ശത്രുക്കളുടെ ആക്രമണത്തിന്റെ ഫലമായി ജീവിതത്തിൽ പ്രയാസങ്ങളുണ്ടായിട്ടുണ്ട്. രാജ്യത്തിനു വേണ്ടി, സമൂഹത്തിനു വേണ്ടി ജീവൻ വരെ ത്യജിച്ചവരുണ്ടല്ലോ. എന്നെപ്പോലെ അവശതകൾ അനുഭവിക്കുന്നവരുണ്ട്. ദീർഘകാലത്തെ ജയിൽ ജീവിതം നയിച്ചവരുണ്ട്. ഇപ്പോഴും ജയിലിൽ കഴിയുന്നവരുണ്ട്. അവരുടെയൊക്കെ ത്യാഗത്തിന്റെ കൂട്ടത്തിലേ എന്റേതും വരുന്നുള്ളൂ. രക്തസാക്ഷിത്വത്തോളം വരില്ലല്ലോ ഒരു ത്യാഗവും. 

 

∙ മറ്റുള്ളവരിൽ നിന്നു പി.ജയരാജനെ വ്യത്യസ്തനാക്കുന്നത് ചുറ്റുമുള്ള ആരാധകരാണ്. പിജെയുടെ പേരിൽ ഫാൻസ് തന്നെയുണ്ട്. ചിലപ്പോഴൊക്കെ ഈ ആരാധന അതിരുവിട്ട് താങ്കൾക്കു തന്നെ തിരിച്ചടിയായിട്ടുണ്ട്. എന്തു തോന്നുന്നു?

 

ഒട്ടേറെ ആളുകൾക്കു ചുറ്റും അവരെ സ്നേഹിക്കുന്നവരും ആരാധിക്കുന്നവരുമെല്ലാം ഉണ്ടാകും. വ്യത്യസ്തനായ ഒരാളാണു ഞാനെന്ന തോന്നൽ എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. വ്യത്യസ്തനാണ് എന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഏറെ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. അതേപ്പറ്റി ഞാൻ ആലോചിക്കാറുണ്ട്. പി.ജയരാജൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാണ് എന്നു ചിന്തിക്കുന്ന ചിലരുണ്ട്. അവരോട് വ്യക്തിപരമായി ഞാൻ പറയാറുണ്ട്, എല്ലാവരെയും പോലെ ഒരു പാർട്ടി പ്രവർത്തകനാണു ഞാനെന്നാണ്. അതിനപ്പുറം ആരാധനയുടെ ഭാഗമായി നടത്തുന്ന പുകഴ്ത്തലുകൾക്കൊന്നും എന്ന വിധേയനാക്കാൻ കഴിഞ്ഞിട്ടില്ല. ചെറിയ പാർട്ടി പ്രവർത്തകനായിരുന്ന കാലത്ത് ഏതു നിലയ്ക്കാണോ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്നത് ആ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അല്ലാതെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാണ് ഞാൻ എന്നു കരുതുന്നില്ല. 

 

∙ താങ്കൾ അങ്ങനെ പറയുന്നുണ്ടെങ്കിലും പിജെയെ അണികൾ ആഘോഷിക്കുന്നുണ്ട്, ശരിയല്ലേ?

 

എന്റെ പേരിൽ പിജെ ഫാൻസ് സമൂഹമാധ്യമ ഗ്രൂപ്പ് ഉണ്ടായിരുന്നു. അതിനെ ഞാൻ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അതിനു ശേഷവും ചിലർ അതിന്റെ ഭാഗമായി മുന്നോട്ടു പോകുന്നുണ്ട്. അതിനു ഞാനുമായി യാതൊരു ബന്ധവുമില്ല. ഞാൻ നടത്തുന്ന പ്രവർത്തനങ്ങളെ വ്യക്തിപരമായി കണക്ട് ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പാർട്ടി ഏൽപിക്കുന്ന ചുമതലയാണ് ഞാൻ ഇപ്പോഴും നിർവഹിക്കുന്നത്. 

 

∙ 50 വർഷത്തെ പാർട്ടി പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു. താങ്കളുടെ നേതൃപരമായ കഴിവുകളും സംഘാടന ശേഷിയും പാർട്ടി പൂർണമായും വേണ്ടവിധവും ഉപയോഗപ്പെടുത്തി എന്നു തോന്നുന്നുണ്ടോ?

 

തീർച്ചയായും. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. ഞാൻ പാർട്ടി അംഗമാകുന്നത് 1972ൽ ആണ്. കൃത്യം 50 കൊല്ലമായി. തിരിഞ്ഞു നോക്കുമ്പോൾ എനിക്കു തോന്നുന്നത് എന്റെ കഴിവുകൾക്ക് പാർട്ടി അംഗീകാരം നൽകിയിട്ടുണ്ടെന്നാണ്. അതുകൊണ്ടാണല്ലോ പാർട്ടി അംഗമായിരുന്ന ഞാൻ ഇപ്പോൾ സംസ്ഥാന കമ്മിറ്റി അംഗമായിരിക്കുന്നത്. ഇടക്കാലത്ത് ജില്ലാ സെക്രട്ടറിയായി. പാർട്ടി എന്നെ പല ചുമതലകളും ഏൽപിച്ചിട്ടുണ്ട്. ഇപ്പോൾ ഖാദി ബോർഡ് വൈസ് ചെയർമാനാണ്. ഈ പദവിയിലേക്ക് എന്ന നിർദേശിച്ചതു പാർട്ടിയായിരിക്കുമല്ലോ. ആ ഘട്ടത്തിൽ ചില സൃഹൃത്തുക്കൾ പറഞ്ഞിരുന്നു ആ സ്ഥാനം ഏൽക്കരുതെന്ന്. പാർട്ടി ഏൽപിച്ച ചുമതലയല്ലേ. എന്താണോ നേതൃത്വം ഏൽപിക്കുന്ന ചുമതല അതിനു വിധേയമായി പോവുക എന്നതാണു ഞാൻ കാണുന്നത്. 

 

∙ അക്രമത്തിൽ സംഭവിച്ച ശാരീരിക പരിമിതികൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനോ ലഭിക്കുന്നതിനോ തടസ്സമായിട്ടുണ്ടോ? അർഹതപ്പെട്ട സ്ഥാനത്ത് പി.ജയരാജൻ എത്തിയില്ല എന്ന തോന്നലുള്ള ധാരാളം പേരുണ്ട്. താങ്കളെക്കാളും കുറഞ്ഞ പ്രവർത്തന പാരമ്പര്യമുള്ളവർ പാർട്ടിയുടെ ഉന്നത പദവികളിലെത്തി?

 

ശാരീരികമായ കഴിവുകളും മറ്റുതരത്തിലുള്ള കഴിവുകളും പരിഗണിച്ചിട്ടായിരിക്കുമല്ലോ നേതൃത്വം ചുമതലകൾ ഏൽപിക്കുക. എന്താണോ നേതൃത്വം ഏൽപിക്കുന്നത് അതു നിർവഹിക്കുക. അതാണു ഞാൻ ചെയ്യുന്നത്. അതേസമയം, വേറൊരു ഘടകമുണ്ട്. പ്രായം ഒരു പ്രശ്നമാണല്ലോ. കമ്യൂണിസ്റ്റ് പാർട്ടി ഇനിയും ശക്തിപ്പെടണം. അതിന് യുവാക്കളുടെ കർമശേഷി ഉപയോഗിക്കണം. എന്നേക്കാൾ സീനിയോറിറ്റി കുറഞ്ഞ ആളുകൾ പാർട്ടിയിൽ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ട്. ഉയർന്ന കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. അത് പാർട്ടിയുടെ പൊതുവായ താൽപര്യത്തിന് ആവശ്യമാണെന്നാണു ഞാൻ വിചാരിക്കുന്നത്. പല മാധ്യമങ്ങളും എന്നെ തഴഞ്ഞു എന്ന നിലയ്ക്കുള്ള വാർത്തകൾ കൊടുത്തിട്ടുണ്ട്. 

∙ പി.ജയരാജനെ തഴഞ്ഞതായ പ്രതീതി പാർട്ടിക്കോ താങ്കൾക്കോ തോന്നുന്നില്ലായിരിക്കാം. പക്ഷേ, അങ്ങനെ തോന്നുന്നവരും  ജനങ്ങൾക്കിടയിലുണ്ട്...

 

ഉണ്ടായിരിക്കാം. പക്ഷേ, പാർട്ടി മാനദണ്ഡമനുസരിച്ച് ബന്ധപ്പെട്ട കമ്മിറ്റി തീരുമാനിക്കുന്നതാണ് ആരെയാണു കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കേണ്ടതെന്ന്. പാർട്ടി നേതൃത്വം തീരുമാനിക്കുന്നതാണത്. അതിൽ വ്യക്തിപരമായി വിഷമിച്ചിട്ടു കാര്യമില്ല. യുവതലമുറ പാർട്ടിയിലേക്കു കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നെപ്പോലെയുള്ള ആളുകൾ യുവാക്കളായിരുന്ന സമയത്ത് എനിക്കും അതുപോലെയുള്ള പരിഗണന കിട്ടിയിട്ടുണ്ട്. 

 

∙ 75ാം വയസ്സിൽ നായനാരുടെയോ വിഎസിന്റെയോ പ്രവർത്തനങ്ങൾക്ക് പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കടിഞ്ഞാണിട്ടിരുന്നെങ്കിൽ, ആ പ്രായത്തിനു ശേഷം അവർ ചെയ്ത സേവനങ്ങൾ കിട്ടുമായിരുന്നോ? പ്രവർത്തന പാരമ്പര്യമുള്ള, അനുഭവജ്ഞാനമുള്ള വലിയൊരു വിഭാഗം നേതൃത്വത്തിൽനിന്നു തുടച്ചു മാറ്റപ്പെടുകയാണെന്നു പറയുമ്പോൾ താങ്കൾ പറയുന്ന ഗുണത്തോടൊപ്പം ദോഷവുമില്ലേ?

 

അനുഭവ സമ്പത്ത് പ്രധാനം തന്നെയാണ്. അനുഭവ സമ്പത്തുള്ളവരെയാകെ പ്രായത്തിന്റെ പേരിൽ തള്ളിക്കളയാനല്ല പാർട്ടി തീരുമാനിച്ചത്. അവരുടെ അനുഭവ സമ്പത്തുകൂടി ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കാൻ കഴിയുന്ന പുതിയ തലമുറയെ വളർത്തിക്കൊണ്ടു വരാനാണു നോക്കുന്നത്. കാലാനുസൃതമായ മാറ്റം സംഘടനയ്ക്കും വന്നിട്ടുണ്ട്. അത് ആവശ്യവുമാണ്. 

 

∙ പ്രായ പരിധി തീരുമാനം പാർട്ടി അംഗീകരിച്ചിട്ടുണ്ടാകാം. എന്നാൽ പൊതു സമൂഹം അങ്ങനെയാണോ ചിന്തിച്ചത്?

 

ഓരോ മാനദണ്ഡ പ്രകാരമാണ് പാർട്ടി കമ്മിറ്റികളിൽ ആളുകളെ ഉൾപ്പെടുത്തുന്നത്. താങ്കൾ പറഞ്ഞതു പ്രകാരമാണെങ്കിൽ പുതുതായി ആരെയും നേതൃത്വത്തിലേക്കു കൊണ്ടു വരാനാകില്ല. കാരണം ഒരു കമ്മിറ്റിയിൽ എല്ലാവരും പ്രവർത്തിക്കുന്നവരായിരിക്കുമല്ലോ. പാർട്ടി കമ്മിറ്റികളിൽ യുവാക്കൾ വേണം, സ്ത്രീകൾ വേണം, പട്ടികജാതി–വർഗ വിഭാഗക്കാർ വേണം. സ്വാഭാവികമായും ചില മാനദണ്ഡങ്ങൾ വയ്ക്കേണ്ടി വരും. ആ മാനദണ്ഡമാണു പ്രായപരിധി 75 വയസ്സാക്കി കൊണ്ടുള്ള തീരുമാനം. അംഗത്വത്തിലുള്ള ഒരാൾ വ്യക്തിപരമായ താൽപര്യങ്ങൾക്ക് ഉപരിയായി പാർട്ടി താൽപര്യങ്ങളാണ് ഉയർത്തിപ്പിടിക്കേണ്ടത്. പ്രായപരിധിയിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി കാര്യങ്ങളെ വിലയിരുത്തേണ്ടത്. പ്രായപരിധി നടപ്പാക്കിയ ശേഷം എന്താണ് അവസ്ഥയെന്നു തീർച്ചയായും പാർട്ടി പരിശോധിക്കുമല്ലോ. 

 

∙ അധികാരം ദുഷിപ്പിക്കും പരമാധികാരം അതിലേറെ ദുഷിപ്പിക്കും എന്നാണല്ലോ പറയാറ്. വിമർശകർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. അടിസ്ഥാന വർഗത്തിനായി നിലകൊള്ളുന്ന പാർട്ടിയിൽ അധികാരത്തണലിൽ ഒരു ഉപരി വർഗം രൂപപ്പെടുന്നു എന്നതാണത്. അക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?

 

ആ പറയുന്നതിൽ ഒരു കാര്യവുമില്ല. പാർട്ടിക്കകത്തു വരുന്ന ആളുകൾ വിവിധ വർഗ സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ്. അങ്ങനെ വരുന്ന ആളുകളെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണു വിവിധ കമ്മിറ്റികളിൽ ഉൾപ്പെടുത്തുന്നത്. ആ പ്രക്രിയ ജനാധിപത്യപരമായ പ്രവർത്തനത്തിന്റെ ഭാഗമാണ്. എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്ന നേതൃത്വം വരിക എന്നതാണ് അതുകൊണ്ട് അർഥമാക്കുന്നത്. അതേസമയം, താങ്കൾ പറഞ്ഞ ഒരു ഘടകമുണ്ട്. അതായത്, അധികാരം ദുഷിപ്പിക്കും, പരമമായ അധികാരം പരമമായി ദുഷിപ്പിക്കും എന്ന തത്വം കമ്യൂണിസ്റ്റ് പാർട്ടിക്കും ബാധകമാണ്. ബംഗാളിന്റെയും ത്രിപുരയുടെയും അനുഭവം നമുക്കു മുന്നിലുണ്ട്. 

 

തുടർച്ചയായ അധികാരം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സ്വാഭാവികമായും പാർട്ടി ഗൗരവമായി പരിശോധിക്കും. തുടർച്ചയായി അധികാരം കൈവരുമ്പോൾ അതിന്റെ ഭാഗമായുള്ള ചില ദുഷിപ്പുകൾ പാർട്ടിക്കകത്തേക്കു വരുന്നുണ്ടോയെന്നു കേരളത്തിലെ പാർട്ടി ഗൗരവമായി പരിശോധിക്കും. ദുഷിപ്പ് പാർട്ടിയിലേക്കു കടന്നു വരുന്നതിന് എതിരായ ആശയ സമരം പാർട്ടിക്കകത്തു നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് തെറ്റുതിരുത്തൽ പ്രക്രിയ. അത് ഏതെങ്കിലും ഒരു ദിവസം തുടങ്ങി മറ്റൊരു ദിവസം അവസാനിപ്പിക്കുന്നതല്ല. അതൊരു തുടർ പ്രക്രിയയയാണ്. 

 

∙ പാർട്ടിക്കകത്ത് അങ്ങനെയൊരു ഉപരിവർഗം രൂപപ്പെടാനുള്ള സാധ്യത ഇല്ലെന്നാണോ പറയുന്നത്?

 

അങ്ങനെയൊരു സാധ്യതയില്ല. പാർട്ടി ഉയർത്തിപ്പിടിക്കുന്ന ഐഡിയോളജി പ്രധാനമാണ്. കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നത് എങ്ങനെയാണെന്ന് പാർട്ടി പരിപാടിയിൽ തന്നെ പറയുന്നുണ്ട്. സ്വയം പഠിക്കുക അതോടൊപ്പം പഠിപ്പിക്കുക എന്നതു പ്രധാനമാണ്. അതുപോലെ തന്നെയാണ് വിദ്യാഭ്യാസം, തുടർ വിദ്യാഭ്യാസം എന്നതും. പണ്ടു പഠിച്ചതുമാത്രം ഉരുവിട്ടു നടക്കലല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതി. തുടർ വിദ്യാഭ്യാസവും അതിന്റെ ഭാഗമാണ്. വീണ്ടും വീണ്ടും പഠിച്ചുകൊണ്ടിരിക്കുക  എന്നത് പാർട്ടിയുടെ സവിശേഷതയാണ്. സ്വയം  നവീകരിച്ചു കൊണ്ടാണു പാർട്ടി മുന്നോട്ടു പോകുന്നത്. അപ്പോൾ സ്വാഭാവികമായും അങ്ങനെ ഏതെങ്കിലുമൊരു അധികാര കേന്ദ്രമോ, സംഘടനയ്ക്കു നിരക്കാത്ത രീതിയിലുള്ള ഗ്രൂപ്പോ പാർട്ടിക്കകത്തു നിലനിൽക്കാൻ പോകുന്നില്ല. പാർട്ടി സംവിധാനത്തിന്റെ ജൈവ ഘടനയുടെ സവിശേഷതയാണത്. അത്തരം തിന്മകൾ തുടച്ചു നീക്കപ്പെടുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. 

 

∙ ആക്രമിക്കപ്പെട്ടതിനു ശേഷമുണ്ടായ ശാരീരിക പരിമിതികളെ എങ്ങനെയാണു മറികടക്കുന്നത്? 

 

ഇടതു കൈകൊണ്ട് എഴുതാൻ ശീലിച്ചു. മൊബൈലിൽ മലയാളം എഡിറ്റ് ചെയ്യാനൊക്കെ ഈ കൈകൊണ്ടു പറ്റും. ഫെയ്സ്ബുക് കുറിപ്പുകളൊക്കെ ഇടതുകൈയ്യുടെ വിരലുകൾകൊണ്ട് മലയാളം കീ ബോർഡ് ഉപയോഗിച്ച് ചെയ്യുന്നുണ്ട്. സ്ക്രീനിൽ എഴുതാനാവില്ല. അതുകൊണ്ടാണു ടൈപ്പ് ചെയ്യുന്നത്. വസ്ത്രം ധരിക്കാൻ പരസഹായം വേണം. മുണ്ട് മുറുക്കിയുടുക്കാനോ ഷർട്ടിന്റെ ബട്ടൺ സ്വയം ഇടാനോ കഴിയില്ല. കൂടെയുള്ളവർ സഹായിക്കും. 

 

English Summary: CPM Leader P Jayarajan turns 70; Exclusive Interview