തിരുവനന്തപുരം∙ വിഴിഞ്ഞത്ത് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സ്റ്റേഷനു മുന്നിൽ വൻ സംഘർഷാവസ്ഥ. കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്. സമരക്കാർ പൊലീസിന്റെ 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സ്റ്റേഷനു മുന്നിൽ വൻ സംഘർഷാവസ്ഥ. കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്. സമരക്കാർ പൊലീസിന്റെ 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. വിഴിഞ്ഞം ഇൻസ്പെക്ടർ, അസി.കമ്മിഷണർ എന്നിവർ ഉൾപ്പെടെ 12 പൊലീസുകാർക്ക് പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്.

വിഴിഞ്ഞം പൊലീസ് സ്റ്റേഷനു മുന്നിലെ സംഘർഷ സ്ഥലത്തുനിന്നുള്ള ചിത്രം.

സംഘർഷമുണ്ടാക്കുന്നവരെ പിരിച്ചുവിടാൻ പലതവണ കണ്ണീർവാതകം പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ സ്റ്റേഷനു മുന്നിൽ വീണ്ടും തിരികെയെത്തി. പിന്നാലെ ലാത്തിച്ചാർജ് നടത്തി. സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. അവധിയിലായിരുന്ന പൊലീസുകാരെ തിരികെ വിളിപ്പിച്ചു. കൂടുതൽ ആംബുലൻസുകളെ എത്തിക്കാൻ നിർദേശം നൽകി.  

വിഴിഞ്ഞം പൊലീസ് സ്റ്റേഷനു മുന്നിലെ സംഘർഷ സ്ഥലത്തുനിന്നുള്ള ചിത്രം.
ADVERTISEMENT

ഗ്രനേഡ് ആക്രമണത്തിൽ പരുക്കേറ്റയാളുടെ ചിത്രം പകർത്തുന്നതിനിടെ ഫൊട്ടോഗ്രാഫർക്ക് പൊലീസിന്റെ ലാത്തിയടിയേറ്റു. ദ്രുതകർമ സേനാംഗമാണ് അടിച്ചത്. സംഘർഷത്തിനിടെ സമീപത്തെ കടകൾക്കു നേരെയും തുറമുഖ നിർമാണ വിരുദ്ധ സമരസമിതി പ്രവർത്തകർ കല്ലെറിഞ്ഞു. കടകൾ അടപ്പിക്കാനും ശ്രമം നടക്കുന്നു.

വിഴിഞ്ഞം പൊലീസ് സ്റ്റേഷനു മുന്നിലെ സംഘർഷ സ്ഥലത്തുനിന്നുള്ള ചിത്രം.

കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. സ്റ്റേഷൻ പരിസരത്ത് 600 പൊലീസുകാരെ അധികമായി വിന്യസിക്കും.

വിഴിഞ്ഞം പൊലീസ് സ്റ്റേഷനു മുന്നിലെ സംഘർഷ സ്ഥലത്തുനിന്നുള്ള ചിത്രം.
ADVERTISEMENT

∙ അറസ്റ്റ് ഞായർ വൈകുന്നേരം

തുറമുഖ നിർമാണത്തിന് കല്ലുകളുമായെത്തിയ ലോറികൾ പദ്ധതി പ്രദേശത്തേക്കു കയറ്റിവിടാതെ തടഞ്ഞതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം ഉണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ തുറമുഖ പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. 21 പേർക്കാണ് പരുക്കേറ്റത്. ശനിയാഴ്ചത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച പത്തോളം കേസ് പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഒൻപതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഈ കേസിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്.

വിഴിഞ്ഞം പൊലീസ് സ്റ്റേഷനു മുന്നിലെ സംഘർഷാവസ്ഥ. (Video grab - Manorama News)
ADVERTISEMENT

∙ ഏഴ് ദിവസം മദ്യനിരോധനം

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണു നടപടിയെന്നും അറിയിപ്പിൽ പറയുന്നു.

വിഴിഞ്ഞം പൊലീസ് സ്റ്റേഷനു മുന്നിലെ സംഘർഷാവസ്ഥ. (Video Grab)

Content Highlights: VIzhinjam Protest, Clash at Vizhinjam Police Station, Vizhinjam Port Protest