ശശി തരൂർ എംപി നടത്തിയ മലബാർ പര്യടനം കോൺഗ്രസ് രാഷ്ട്രീയത്തിൽ സൃഷ്ടിച്ച അലയൊലികൾ അവസാനിച്ചിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ സൂചന നൽകി ശശി തരൂർ നടത്തിയ ഈ നീക്കത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തെത്തി. തരൂരിന്റെ പരിപാടികൾക്ക് അപ്രഖ്യാപിത വിലക്ക് കൽപിച്ചു. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തരൂരിനൊപ്പം നിന്ന എം.കെ.രാഘവൻ എംപിയാണ് മലബാറിൽ അദ്ദേഹത്തിന്റെ പര്യടനം ഏകോപിപ്പിച്ചത്. നേതൃത്വത്തിന്റെ വിലക്കിനെത്തുടർന്ന് തരൂരിന്റെ പരിപാടിയിൽനിന്ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പിൻമാറിയപ്പോൾ, അതേ വേദിയിൽ വൻ ജനപങ്കാളിത്തതോടെ പരിപാടി സംഘടിപ്പിച്ചാണ് രാഘവൻ മറുപടി നൽകിയത്. തരൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, നേതാക്കൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് പൊതുനിർദേശം നൽകുമെന്ന് കെപിസിസി അച്ചടക്കസമിതി പറഞ്ഞപ്പോൾ, അച്ചടക്കത്തിന് ഏറ്റക്കുറച്ചിൽ പാടില്ലെന്നു രാഘവൻ പരോക്ഷ മറുപടി നൽകി. തരൂരിന്റെ പരിപാടിയിൽനിന്നു യൂത്ത് കോൺഗ്രസ് പിൻമാറിയതിനു പിന്നിൽ പ്രവർത്തിച്ച നേതാക്കൾ ആരാണെന്ന് തനിക്കറിയാമെന്നും രാഘവൻ പറയുന്നു. ശശി തരൂരിന്റെ പരിപാടി ഡിസിസിയെ അറിയിച്ചിട്ടില്ലെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറയുന്നു. തരൂരിന്റെ മലബാർ പര്യടനത്തിനു പിന്നിലെന്താണ്? എന്തിനാണ് പര്യടനത്തിനിടെ തരൂര്‍ ഓരോ ജില്ലയിലെയും മത, സാമുദായിക നേതാക്കളുമായി ചർച്ച നടത്തിയത്? തരൂർ പങ്കെടുക്കേണ്ട സെമിനാറിൽനിന്ന് അവസാന നിമിഷം യൂത്ത് കോൺഗ്രസ് പിൻമാറാൻ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? പ്രതിപക്ഷത്തിന്റെയോ പാർട്ടി നേതൃത്വത്തിന്റെയോ പ്രവർത്തനത്തെക്കുറിച്ച് പരാതികളുണ്ടോ? വിവാദത്തെക്കുറിച്ച് തരൂർ എന്തു പറഞ്ഞു? മലബാറിലെ തരൂരിന്റെ യാത്ര വിവാദമായ സാഹചര്യത്തിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് എം.കെ.രാഘവൻ എംപി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ തരൂരിന്റെ മലബാർ പര്യടനം സൃഷ്ടിച്ച വിവാദങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല. അത്തരത്തിൽ ഒരു പര്യടനം ആസൂത്രണം ചെയ്യാനുള്ള കാരണം എന്തായിരുന്നു? 

പാണക്കാട്ട് തറവാട്ടിൽ സന്ദർശനത്തിനെത്തിയ ശശി തരൂർ മുസ്‌ലിം ലീഗ് നേതാക്കൾക്കൊപ്പം. ചിത്രം: twitter/ShashiTharoor

ശശി തരൂരിന്റെ പ്രഭാഷണത്തിനായി പല സംഘടനകളും മാസങ്ങളോളമായി ആവശ്യപ്പെടുകയായിരുന്നു. അടുത്തിടെ തിരുവനന്തപുരത്ത് വച്ച് കണ്ടപ്പോൾ തരൂർ ഈ കാര്യം പറഞ്ഞു. മലപ്പുറത്തും കണ്ണൂരും കോഴിക്കോടുമെല്ലാം ഒരു പാടുപേർ പരിപാടികൾക്കായി ക്ഷണിക്കുന്നു. രണ്ടു മൂന്നു ദിവസം അതിനായി മാറ്റിവച്ചാൽ അതു പൂർത്തിയാക്കാൻ പറ്റുമെന്ന് തോന്നുന്നു. അങ്ങനെയാണ് രണ്ടു മൂന്നു ജില്ലകളിലായുള്ള ഈ പരിപാടികൾ ഒരുമിച്ചാക്കിയത്. എല്ലാം വിവിധ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന പൊതുപരിപാടികളാണ്. ഈ പരിപാടികളുടെ സമയക്രമീകരണം മാത്രമാണ് ഞാൻ‌ ചെയ്തത്. എന്നാൽ തരൂരിന്റെ യാത്രയെക്കുറിച്ചു വാർത്തകൾ വന്നതോടെ നേതൃത്വത്തിലുള്ള ചില ആളുകൾ ആ യാത്രയെ സുഖകരമല്ലാത്ത രീതിയിൽ കണ്ടു. അവർ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിനോട് യോജിക്കുന്ന ആളല്ല ഞാൻ‌. ശശി തരൂർ രാഷ്ട്രീയക്കാരൻ മാത്രമല്ല,  വിശ്വപ്രസിദ്ധനായ ഒരു വ്യക്തിയാണ്. അങ്ങനെയുള്ള ഒരാളെ വിലകുറച്ചു കാണാൻ പാടില്ല. ജനങ്ങൾക്ക് അദ്ദേഹത്തിൽ വലിയ പ്രതീക്ഷയുണ്ട്. 

ADVERTISEMENT

∙ പക്ഷേ ആ യാത്രയ്ക്കിടെ മുസ്‌ലിം ലീഗ് നേതാക്കളെ പാണക്കാട് തറവാട്ടിലെത്തി കണ്ടതും ഓരോ ജില്ലയിലെയും മത, സാമുദായിക നേതാക്കളുമായി ചർച്ച നടത്തിയതും യാത്രയ്ക്കു രാഷ്ട്രീയ പര്യടനത്തിന്റെ സ്വഭാവം നൽകിയില്ലേ?

മലപ്പുറം ഡിഡിസി ഓഫിസ് സന്ദർശന വേളയിൽ. ചിത്രം: twitter/ShashiTharoor

ഓരോ ജില്ലയിലും എത്തുമ്പോൾ അവിടുത്തെ പ്രമുഖരെ കാണുന്നത് തരൂരിന്റെ രീതിയാണ്. തരൂരിന്റെ സന്ദർശനത്തിലെ പതിവു സമ്പ്രദായമാണ്. അതിൽ മറ്റൊരു ഉദ്ദേശ്യം ഞങ്ങൾക്ക് ആർക്കുമില്ല. സ്വാഭാവികമായി ഇത്തരം സന്ദർശങ്ങനളിൽ രാഷ്ട്രീയം ചർച്ചചെയ്യും. കേരളത്തിലെ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും യുഡിഎഫിന്റെ ഭാവിയും ഒക്കെ ചർച്ച ചെയ്യും. അല്ലാതെ പോയിക്കണ്ട് സുഖമാണോ എന്നു ചോദിച്ചു പിരിയുകയല്ലല്ലോ ചെയ്യേണ്ടത്. 

ADVERTISEMENT

∙ തരൂരിന്റെ പരിപാടി ഡിസിസികളെ അറിയിച്ചില്ലെന്നാണു പരാതി. എഐസിസി സെക്രട്ടറി താരിഖ് അൻവറും കെപിസിസി അച്ചടക്ക സമിതിയും കഴി‍ഞ്ഞ ദിവസം പറഞ്ഞതും നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ബന്ധപ്പെട്ട ഡിസിസികളെ അറിയിക്കണം എന്നാണ്... 

മലബാർ പര്യടനത്തിനിടെ കുട്ടികളോടു സംവദിക്കുന്ന ശശി തരൂർ. ചിത്രം: twitter/ShashiTharoor

തരൂരിന്റെ സന്ദർശനത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറുമായാണ്. ഇന്നതൊക്കെയാണ് പൊതുപരിപാടികൾ എന്നു പറഞ്ഞു. അപ്പോൾ കോൺഗ്രസിന്റെ ഒരു പരിപാടി കൂടി വയ്ക്കണമെന്ന് പ്രവീൺകുമാറാണ് ആവശ്യപ്പെട്ടത്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുമായി ആലോചിച്ച് അദ്ദേഹം തന്നെയാണു സെമിനാർ തീരുമാനിച്ചത്. സെമിനാറിന്റെ വിഷയം തീരുമാനിച്ചതും അദ്ദേഹമാണ്. ‘സംഘപരിവാറും മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളും’– എന്ന വിഷയം ഡിസിസി പ്രസിഡന്റിന്റെ മൊബൈൽ ഫോണിൽനിന്ന് എന്റെ സെക്രട്ടറിക്ക് അയയ്ക്കുകയാണ് ചെയ്തത്. ഇത് അനുസരിച്ചാണ് പരിപാടികൾ തയാറാക്കിയത്. 

∙ ആ പരിപാടിയിൽ നിന്ന് അവസാന നിമിഷം യൂത്ത് കോൺഗ്രസ് പിൻമാറാൻ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു?

കണ്ണൂർ ഡിസിസി ഓഫിസ് സന്ദർശന വേളയിൽ. ചിത്രം: twitter/ShashiTharoor

നവംബർ 20നാണ് യൂത്ത് കോൺഗ്രസിന്റെ പരിപാടി നിശ്ചയിച്ചത്. 18നു രാത്രി ഡിസിസി പ്രസിഡന്റും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിനും എന്നെ കാണാൻ വീട്ടിലെത്തി. ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. 19ന് രാവിലെ എട്ടിന് ഇരുവരും വീണ്ടും വീട്ടിലെത്തി. എന്നെ കണ്ടയുടൻ പ്രവീൺ പറയുന്നത്– ‘‘രാഘവേട്ടാ ഇവനെ (യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്) എങ്ങനെയെങ്കിലും രക്ഷിക്കണം’’ എന്നാണ്. ‘‘എനിക്കു വലിയ സമ്മർദമുണ്ട്. ലീഡേഴ്സ് എല്ലാവരും വിളിക്കുകയാണ്. എന്നെ ഭീഷണിപ്പെടുത്തുകയാണ്. പരിപാടി നടത്തിയാൽ ഞങ്ങളെ രണ്ടുപേരെയും നീക്കം ചെയ്യുമെന്നാണ് പറയുന്നത്. പരിപാടി എങ്ങനെയെങ്കിലും മാറ്റിവയ്ക്കണം’’ ഡിസിസി പ്രസിഡന്റ് പറ‍ഞ്ഞു. ഞാൻ പറഞ്ഞു. ‘‘നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യൂ. പക്ഷേ സെമിനാറിന്റെ വിഷയം നിങ്ങൾ ആലോചിക്കണം. ഏറെ കാലിക പ്രസക്തിയുള്ള വിഷയമാണ്. ആ പരിപാടി മാറ്റിവച്ചാൽ നാളെ വേറെ വ്യാഖ്യാനമുണ്ടാകും. അതിന് നിങ്ങൾ ഉത്തരം പറയേണ്ടിവരും’’.– എന്നാൽ മാറ്റിവയ്ക്കണം എന്നു തന്നെയായിരുന്നു അവരുടെ മറുപടി. 

ഒന്നര മണിക്കൂറിനു ശേഷം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വന്നു. പരിപാടി നടത്താം അതിന് മുൻപ് രാഘവേട്ടൻ ടി.സിദ്ദിഖിനെ ഒന്നു വിളിക്കണം എന്നു പറഞ്ഞു. സിദ്ദിഖിനെ വിളിച്ചപ്പോൾ പരിപാടി നടത്തണമെന്നാണ് പറഞ്ഞത്. പിന്നീട് ഇത് തിരുത്തിയോ എന്നറിയില്ല. എന്തായാലും പരിപാടി നടത്തും എന്നറിയിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മടങ്ങിയത്. വൈകിട്ട് പരിപാടി മാറ്റി വച്ച കാര്യം ചില മാധ്യമസുഹൃത്തുക്കളാണ് എന്നെ വിളിച്ചു പറയുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുന്നു എന്നായിരുന്നു മാധ്യമങ്ങൾക്കു യൂത്ത് കോൺഗ്രസ് നൽകിയ അറിയിപ്പ്. രാഹുൽ ഗാന്ധി നടത്തുന്ന ജോഡോ യാത്രയിൽ ഉന്നയിക്കുന്ന അതേ വിഷയം വച്ച് നടത്താൻ നിശ്ചയിച്ച പരിപാടിയിൽ നിന്നാണ് യൂത്ത് കോൺഗ്രസ് പിൻമാറിയത്. 

∙ പക്ഷേ നിശ്ചയിച്ച സമയത്തു തന്നെ അതേ വേദിയിൽ മറ്റൊരു സംഘടനയുടെ ബാനറിൽ ആ പരിപാടി നടത്തിയതു നേതൃത്വത്തോടുള്ള വെല്ലുവിളി ആയിരുന്നില്ലേ?

എം.കെ.രാഘവൻ എംപി

തീർച്ചയായും അല്ല. ആ പരിപാടി നടത്തിയില്ലെങ്കിൽ കോൺഗ്രസിന്റെ മുഖം വികൃതമാകുമായിരുന്നു. സംഘപരിവാറും മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളും’– എന്ന വിഷയത്തിന് പ്രാധാന്യമുണ്ട്. അടുത്ത കാലത്ത് ഇതുമായി ബന്ധപ്പെട്ട് ഒരു പാട് ആശയക്കുഴപ്പങ്ങൾ കോൺഗ്രസിൽ ഉണ്ടായിട്ടുണ്ട്. അപ്പോൾ ഈ വിഷയം വച്ചു തീരുമാനിച്ച സെമിനാർ മാറ്റിയാൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ ആശയക്കുഴപ്പം രൂക്ഷമാകും. പ്രത്യേകിച്ച് കോഴിക്കോട് പോലൊരു സ്ഥലത്ത്. ഞാൻ ഉടനെ ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഭാരവാഹികളെ ബന്ധപ്പെട്ടു. അവർ പരിപാടി നടത്താൻ തയാറായി. നേരത്തേ നിശ്ചയിച്ച അതേ വേദിയിൽ, അതേ വിഷയത്തിൽ സെമിനാർ നടന്നു. 

∙ പരിപാടി മാറ്റിവയ്ക്കണമെന്നു ഡിസിസി പ്രസിഡന്റിനെ വിളിച്ച് ആവശ്യപ്പെട്ട ആ നേതാക്കൾ ആരാണെന്നു താങ്കൾക്കറിയില്ലേ?

ടി.സിദ്ദീഖ്, വി.ഡി.സതീശൻ, കെ.സുധാകരൻ

ആറു നേതാക്കൾ വിളിച്ചു ഭീഷണിപ്പെടുത്തി എന്നാണു ഡിസിസി പ്രസിഡന്റ് പറഞ്ഞത്. അതിൽ ദേശീയ, സംസ്ഥാന നേതാക്കളുണ്ട്. ആ ആറു പേരുടെയും പേരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ കാര്യം പാർട്ടിയുടെ അന്വേഷണത്തിലൂടെ പുറത്തുവരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ആരാണ് ശശി തരൂരിന്റെ പരിപാടി മുടക്കാൻ ശ്രമിച്ചത് എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ഞാൻ പരാതി നൽകിയിട്ടുണ്ട്. പാർട്ടി അന്വേഷിക്കാൻ തയാറാകുന്നില്ലെങ്കിൽ ആ പേരുകൾ ഞാൻ വെളിപ്പെടുത്തും. വിചിത്രമായ മറ്റൊരു സംഭവം നടന്നു. കഴിഞ്ഞ ദിവസം ഡിസിസി പ്രസി‍ഡന്റ് എന്നെ കാണാൻ വന്നു. ഞാൻ അച്ചടക്കലംഘനം നടത്തിയെന്ന് എഴുതിക്കൊടുക്കാൻ ചില നേതാക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞു. പക്ഷേ ഇതുവരെ എഴുതിക്കൊടുത്തിട്ടില്ല. എനിക്ക് എതിരെ നടപടിക്ക് നീക്കം നടക്കുന്നതായി ഞാൻ അതിനു മുൻപേ അറിഞ്ഞിരുന്നു. 

∙ തരൂരിന്റെ യാത്ര വിമതപ്രവർത്തനമാണെന്ന ആശങ്ക ചില നേതാക്കൾ പങ്കുവച്ചതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസിനോട് പരിപാടിയിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ടത് എന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്...

ശശി തരൂർ കോൺഗ്രസിന്റെ എംപിയാണ്. ഡിസിസി പ്രസിഡന്റ് നിശ്ചയിച്ച പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കാൻ എത്തിയത്. ഇതിൽ എന്താണ് വിമതപ്രവർത്തനം. ഞങ്ങൾ നടത്തുന്ന പരിപാടികളെല്ലാം കോൺഗ്രസിനു വേണ്ടിയാണ്. ഒരു വിമതപ്രവർത്തനവും നടത്തിയിട്ടില്ല. വിമത യോഗങ്ങൾ വിളിച്ചു ചേർക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. മലബാർ പര്യടനത്തിൽ തരൂർ പങ്കെടുത്ത ഒരു പരിപാടി പോലും ഞങ്ങൾ ആരെങ്കിലും സംഘടിപ്പിച്ചതല്ല. വിവിധ സംഘടനകളും സ്ഥാപനങ്ങളും സംഘടിപ്പിച്ചതാണ്. 

കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ ശശി തരൂർ എംപിയും എം.കെ.രാഘവൻ എംപിയും സന്ദർശിച്ചപ്പോൾ. ചിത്രം: twitter/ShashiTharoor

∙ പക്ഷേ കോൺഗ്രസിന്റെ സംഘടനാ രീതിക്കു ചേർന്ന വിധത്തിൽ അല്ല ആ പര്യടനം ആസൂത്രണം ചെയ്തത് എന്നാണു വിമർശനം...

അത് തികച്ചും തെറ്റാണ്. തരൂർ പങ്കെടുത്ത പരിപാടികൾ മുഴുവൻ പൊതുപരിപാടികളാണ്. എല്ലാ ഡിസിസി പ്രസിഡന്റുമാരെയും അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ഡിസിസിയെ അറിയിച്ചില്ലെന്ന സാങ്കേതികത്വമാണല്ലോ ഇപ്പോൾ പറയുന്നത്. പക്ഷേ കോഴിക്കോട് ഡിസിസി പ്രസിഡന്റിനോടാണ് ഞാൻ ആദ്യം തരൂരിന്റെ സന്ദർശനത്തെക്കുറിച്ചു പറയുന്നത്. അദ്ദേഹമാണ് യൂത്ത് കോൺഗ്രസുമായി ആലോചിച്ച് പരിപാടി നിശ്ചയിച്ചത്. അദ്ദേഹമാണ് വിഷയം തീരുമാനിച്ചത്. അദ്ദേഹമാണ് ഹാൾ ബുക്ക് ചെയ്യാൻ പറയുന്നത്. എല്ലാം ആലോചിച്ചാണ് ചെയ്തത്. ഞാൻ ഏകപക്ഷീയമായി ഒന്നും ചെയ്തിട്ടില്ല. മലപ്പുറത്തും കണ്ണൂരും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിരുന്നു. രണ്ടു ജില്ലകളിലും ഡിസിസി പ്രസിഡന്റുമാർ തരൂരിനെ സ്വീകരിക്കാൻ എത്തിയല്ലോ. അവിടെയൊന്നും ഈ പ്രശ്നം ഉണ്ടായില്ല. കോഴിക്കോട് മാത്രം ഈ പ്രശ്നം ഉണ്ടാക്കിയതിന്റെ പൊരുൾ പുറത്തുവരണം. 

∙ കോഴിക്കോട് എംപിയായ രാഘവൻ, ശശി തരൂർ കോഴിക്കോട്ടെത്തുമ്പോൾ പരിപാടികൾ ഏകോപിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ കണ്ണൂരിലും മലപ്പുറത്തുമെല്ലാം ഈ യാത്രയ്ക്കു ചുക്കാൻ പിടിക്കുന്നതു വിഭാഗീയതയല്ലേ എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം..?

ശശി തരൂർ കോഴിക്കോട്ടെത്തിയപ്പോൾ സ്വീകരിക്കുന്ന എം.കെ.രാഘവൻ എംപി. ചിത്രം: മനോരമ

ഞങ്ങൾ വിഭാഗീയതയുള്ള ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. ഒരു പരിപാടിയും ഞങ്ങൾ സംഘടിപ്പിച്ചിട്ടുമില്ല. ഇപ്പോൾ നടക്കുന്നത് നിഴലിനോട് യുദ്ധം ചെയ്യുന്ന പരിപാടിയാണ്. 

എ.കെ.ആന്റണി കോൺഗ്രസിലെ ഏറ്റവും വലിയ ജനാധിപത്യവാദിയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ അദ്ദേഹത്തെപ്പോയി കണ്ടിരുന്നു. ‘എനിക്ക് എന്റെ നിലപാട്, നിങ്ങൾക്ക് നിങ്ങളുടെ നിലപാട്, ഞാൻ അതിൽ ഇടപെടില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. അതാണ് നേതാവിന്റെ മഹത്വം.

∙ മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കാമെന്ന് തരൂരിന് നൽകിയ വാക്കു പാലിക്കാനാണ് എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പിന്തുണച്ചതെന്നു താങ്കൾ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും പക്ഷേ ആ പിന്തുണ തുടരുന്നതിന് പിന്നിലെന്താണ്?

ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ശശി തരൂരിനെപ്പോലെ ഒരാൾ വേണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ മാത്രമല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു നൂറ്റിനാൽപതോളം വോട്ടുകൾ തരൂരിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ കെപിസിസി അംഗങ്ങളെ നിശ്ചയിക്കുന്നത് തരൂർ അല്ലല്ലോ. ഗ്രൂപ്പ് നേതൃത്വം നിശ്ചയിച്ച കെപിസിസി അംഗങ്ങളിൽ നല്ലൊരു ശതമാനം തരൂരിനെ പിന്തുണച്ചിട്ടുണ്ടെങ്കിൽ അതിന്റെ അർഥമെന്താണ്? കേരളത്തിൽ തരൂർ അനിവാര്യനാണ് എന്നും അദ്ദേഹം നേതൃത്വത്തിലേക്ക് വരാൻ കേരളത്തിലെ കെപിസിസി അംഗങ്ങളും ആഗ്രഹിക്കുന്നു എന്നുമല്ലേ. കോൺഗ്രസിൽ ഇതിനു മുൻപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടല്ലോ. ശരത് പവാർ മത്സരിച്ചിട്ടുണ്ട്. എപ്പോഴെങ്കിലും ഇത്രയും ജനശ്രദ്ധ ലഭിച്ചിട്ടുണ്ടോ? ഇത്തവണ ശശി തരൂർ മത്സരത്തിനിറങ്ങിയതു കൊണ്ടല്ലേ ലോകം അതു ചർച്ച ചെയ്തത്. കോൺഗ്രസിന്റെ ജനാധിപത്യത്തെക്കുറിച്ചാണ് ലോകം മുഴുവൻ ചർച്ച ചെയ്തത്. അതിനു കാരണം വിശ്വപൗരനായ തരൂർ മത്സരിച്ചതാണ്. അങ്ങനെയൊരു വ്യക്തിയുടെ സാധ്യതകൾ പാർട്ടി പ്രയോജനപ്പെടുത്തണം. 

എം.കെ.രാഘവൻ എംപി

∙ ശശി തരൂരിന്റെ പര്യടന പരിപാടിയിൽ പങ്കെടുത്ത വേദിയിൽ എല്ലാം താങ്കൾ പ്രസംഗിച്ചത് കോൺഗ്രസ് തിരിച്ചുവരണമെങ്കിൽ നേതൃത്വത്തിൽ തരൂർ വേണമെന്നാണ്. ഇപ്പോഴത്തെ നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തനാണോ?

കോൺഗ്രസ് ഒരു കലക്ടീവ് പാർട്ടിയാണ്. കലക്ടീവ് ലീഡർഷിപ്പാണ് ഉള്ളത്. എല്ലാവരും കൂടുമ്പോൾ മാത്രമേ കോൺഗ്രസിന് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയൂ. അങ്ങനെ കോൺഗ്രസിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നവരിൽ ഒരാൾ ആയിട്ടാണ് ഞാൻ തരൂരിനെ കാണുന്നത്. കേരളത്തിലെ ജനങ്ങളിൽ തരൂരിന്റെ സ്വാധീനം ചെറുതല്ല. അത് പാർട്ടി പ്രയോജനപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. ഇന്ന് കേരളത്തിൽ ഏറ്റവും സ്വീകാര്യതയുള്ള നേതാവാണ് ശശി തരൂർ. കേവലം രാഷ്ട്രീയക്കാരൻ മാത്രമല്ല അദ്ദേഹം. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്കിടയിലും അംഗീകാരം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള ഒരാൾ കോൺഗ്രസിനെ നയിക്കാൻ ഉണ്ടാകുന്നത് നന്നാകും എന്നാണ് എല്ലാവരും വിലയിരുത്തുന്നത്. അത് പര്യടന പരിപാടിയിലും കാണാൻ കഴിഞ്ഞു. എവിടെപ്പോയാലും വലിയ ജനക്കൂട്ടമാണ്. ഇങ്ങനെ ഒരാൾ കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടാകാണം എന്നാണ് ജനം ആഗ്രഹിക്കുന്നത്. 

∙ കേരളത്തിൽ തരൂർ മുന്നിൽ വരട്ടെ എന്നു പറയുന്നത്, ഇപ്പോൾ നേതൃത്വത്തിന് പോരായ്മകളുണ്ട് എന്നു പറയുന്നതിന് തുല്യമല്ലേ. പ്രതിപക്ഷത്തിന്റെയോ പാർട്ടി നേതൃത്വത്തിന്റെയോ പ്രവർത്തനത്തെക്കുറിച്ച് പരാതികളുണ്ടോ?

തുടർച്ചയായി 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടു. രണ്ടാമത്തെ പരാജയം ആദ്യത്തേതിനേക്കാൾ വലുതായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽനിന്ന് കോൺഗ്രസിന് തിരിച്ചുവരണം. അങ്ങനെ തിരിച്ചുവരുന്നതിൽ ആർക്കൊക്കെ സഹായിക്കാൻ കഴിയും? അതിൽ സഹായിക്കാൻ പറ്റുന്ന പ്രധാനപ്പെട്ടയാൾ തരൂർ മാത്രമാണ്. തരൂരിന്റെ സേവനം പ്രയോജനപ്പെടുത്തണോ എന്നു പാർട്ടിയാണ് തീരുാനിക്കേണ്ടത്. 

∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും നേതൃത്വത്തിൽ കേരളത്തിലെ പാർട്ടി തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തുന്നില്ലേ?

രണ്ടു പേരുടെയും തുടക്കം എല്ലാവരും പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്നു. എന്നാൽ ഇടക്കാലത്ത് ഒരു ഗ്യാപ് വന്നു. തുടക്കത്തിലെ മുന്നേറ്റം ഇപ്പോഴില്ല. ഒരു സ്തംഭനാവസ്ഥയാണ്. സിയുസി നല്ല പദ്ധതിയാണ്. പക്ഷേ അതിന് തുടർച്ചയുണ്ടായില്ല. സതീശനും സുധാകരനും പകരമായല്ല, അവർക്കു കൂടി സഹായകരമാകുന്ന രീതിയിൽ തരൂർ വന്നാൽ അത് പാർട്ടിക്കു ഗുണകരമാകും. 

∙ പക്ഷേ ഹൈക്കമാൻഡിന്റെയോ സംസ്ഥാന നേതൃത്വത്തിന്റെയോ പിന്തുണയില്ലാതെ കോൺഗ്രസിൽ ഒരാൾക്കു നേതൃത്വത്തിലെത്താൻ കഴിയുമോ?

71 സീറ്റ് കിട്ടിയാൽ അല്ലേ ഭരിക്കാൻ കഴിയൂ. ആ 71 സീറ്റ് കിട്ടാനുള്ള വഴിയാണ് ഞാൻ പറയുന്നത്. ജനങ്ങൾക്കിടയിൽ മികച്ച സ്വാധീനമുള്ള നേതാവാണ് തരൂർ. അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തണോ എന്നു പാർട്ടിയാണ് തീരുമാനിക്കുന്നത്. അദ്ദേഹം നേതൃത്വത്തിലേക്കു വരുകയും കോൺഗ്രസ് ഒരുമിച്ചു നിൽക്കുകയും ചെയ്താൽ നമുക്ക് തിരിച്ചുവരാം. 

∙ തരൂരിന് ഒട്ടേറെ ഗുണങ്ങളുണ്ട്. പക്ഷേ ആ ഗുണങ്ങൾ മാത്രമാണോ കോൺഗ്രസ് പോലെ ഒരു ഒരു പാർട്ടിയെ നയിക്കാൻ വേണ്ടത്...?

എല്ലാവരും ചേരുമ്പോഴാണ് കോൺഗ്രസാവുന്നത്. പോസ്റ്റർ ഒട്ടിക്കുന്നവരും കൊടി കെട്ടുന്നവരും പ്രസംഗിക്കുന്നവരും സംഘടനയെ ചലിപ്പിക്കുന്നവരും ആശയങ്ങൾ രൂപപ്പെടുത്തുന്നവരും എല്ലാവരും ചേരുന്നതാണ് കോൺഗ്രസ്. ഇവരെ എല്ലാവരെയും നയിക്കാൻ കഴിയുന്ന ഒരാളാണ് വേണ്ടത്. മൻമോഹൻ സിങ് ഈ പറഞ്ഞ ഏതെങ്കിലും കൂട്ടത്തിൽ പെടുന്ന ആളായിരുന്നോ? അദ്ദേഹം പക്ഷേ രാജ്യം കണ്ട ഏറ്റവും മികച്ച ധനമന്ത്രിയും 2 വട്ടം പ്രധാനമന്ത്രിയുമായി. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ തളർന്നപ്പോൾ ഇന്ത്യ പിടിച്ചുനിന്നത് മൻമോഹൻ സിങ്ങിന്റെ ഭരണമികവ് കൊണ്ടല്ലേ? താഴേത്തട്ടിൽ പ്രവർത്തിച്ച ആളല്ല എന്നു കരുതി മൻമോഹൻ സിങ്ങിനെ മാറ്റി നിർത്തിയിരുന്നെങ്കിൽ ഇന്ത്യ എവിടെയെത്തുമായിരുന്നു? സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം അദ്ദേഹത്തിന്റെ കാലത്തല്ലേ? അദ്ദേഹത്തിന്റെ സേവനം ഉപയോഗിക്കേണ്ടത് ഭരണരംഗത്തും നയതന്ത്ര രംഗത്തുമായിരുന്നു. ആ ഗണത്തിൽ പെടുന്നയാളാണ് ശശി തരൂർ. യുഎൻ സെക്രട്ടറി ജനറൽ ആയി മത്സരിച്ചയാളാണ് അദ്ദേഹം. വി.കെ.കൃഷ്ണമേനോനു ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രതിഭയാണ്. അദ്ദേഹത്തിന്റെ സേവനം കോൺഗ്രസ് പ്രയോജനപ്പെടുത്തണം. 

∙ ശശി തരൂർ കേരളത്തിൽ സജീവമാകുന്നതു തങ്ങളുടെ സാധ്യതകളെ ബാധിക്കുമോ എന്നു കരുതുന്ന നേതാക്കളാണോ അദ്ദേഹത്തിന്റെ പരിപാടികൾ വിലക്കാൻ രഹസ്യനിർദേശം നൽകിയത്?

ആറു നേതാക്കൾ വിളിച്ചു സമ്മർദം ചെലുത്തിയെന്നാണ് ഡിസിസി പ്രസിഡന്റ് പറഞ്ഞത്. അവരുടെ മനസ്സിൽ എന്താണെന്നു നമുക്ക് പറയാൻ കഴിയില്ല. ശശി തരൂർ കേരളത്തിൽനിന്നുള്ള എംപിയല്ലേ, മലയാളിയല്ലേ. അങ്ങനെയുള്ള ഒരാൾ കേരളത്തിൽ സജീവമാകുന്നതിന് എന്താണ് കുഴപ്പം? അതുകൊണ്ട് കോൺഗ്രസിനല്ലേ മെച്ചം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന ഔദ്യോഗിക പരിപാടിയാണ് നേതൃത്വം വിലക്കിയത്. ഈ പ്രശ്നം ഉണ്ടാക്കിയത് ഞങ്ങൾ ആരുമല്ലല്ലോ. ലീഡേഴ്സ് ഉണ്ടാക്കിയ പ്രശ്നമല്ലേ. അണികൾ ഉണ്ടാക്കിയ പ്രശ്നമല്ലല്ലോ. എന്തിനാണ് വിലക്ക് എന്ന് അവരല്ലേ വിശദീകരിക്കേണ്ടത്. 

∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂരിന്റെ സ്ഥാനാർഥിത്വത്തെ എതിർത്ത കെ.മുരളീധരൻ കേരള രാഷ്ട്രീയത്തിൽ തരൂർ സജീവമാകുന്നതിനെ സ്വാഗതം ചെയ്തു. മുരളിയുടെ ഈ നിലപാട് എങ്ങനെ വിലയിരുത്തുന്നു?

കേരളത്തിലെ സാമൂഹിക സാഹചര്യവും രാഷ്ട്രീയ സാഹചര്യവും വ്യക്തമായി അറിയുന്ന ആളാണ് കെ.മുരളീധരൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ തരൂരിന്റെ സാന്നിധ്യം നേതൃത്വത്തിൽ അനിവാര്യമാണ് എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായി എന്നാണ് കരുതുന്നത്.

∙ പര്യടനവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ശശി തരൂർ താങ്കളോട് എന്തു പറഞ്ഞു?

ഞാൻ എന്തു തെറ്റു ചെയ്തു എന്നാണ് അദ്ദേഹം ചോദിച്ചത്. നമ്മൾ ആർക്കെങ്കിലും എതിരായി സംസാരിച്ചോ, ഏതെങ്കിലും വിഭാഗീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തോ? പിന്നെ എന്തിനാണ് എന്റെ യാത്ര വിവാദമാക്കിയത് എന്നാണ് അദ്ദേഹം ചോദിച്ചത്. വിവാദം ഉണ്ടാക്കിയവരാണ് അതിന് മറുപടി പറയേണ്ടത്. 

∙ 1982 ൽ ഇരിക്കൂർ നിയമസഭാ മണ്ഡലത്തിലേക്കു പരിഗണിച്ച പേരാണ് എം.കെ.രാഘവന്റേത്. പക്ഷേ 27 വർഷത്തിനു ശേഷം 2009 ലാണ് ആദ്യമായി ജനപ്രതിനിധിയായത്. ജയസാധ്യതയില്ലെന്ന് എല്ലാവരും കരുതിയ കോഴിക്കോട് സീറ്റ് 2009 ൽ പിടിച്ചെടുത്തു. രണ്ടു വട്ടം കൂടി നിലനിർത്തി. പക്ഷേ പാർട്ടിയിൽ ഇപ്പോഴും അവഗണന തുടരുന്നു എന്നു കരുതുന്നുണ്ടോ?

10 വർഷമായി എന്നെ സംഘടനാ രംഗത്ത് പരിഗണിക്കാറില്ല. ഞാൻ അതിന് ആരോടും പരാതി പറഞ്ഞിട്ടില്ല. എഐസിസി സെക്രട്ടറിയാക്കാം എന്നു വിളിച്ചു പറഞ്ഞിട്ടുണ്ട്. രണ്ടു തവണ കെപിസിസി വർക്കിങ് പ്രസിഡന്റാക്കാം എന്നു പറഞ്ഞു. പക്ഷേ പട്ടിക വരുമ്പോൾ പേരുണ്ടാകാറില്ല. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ എടുക്കാമെന്ന് 5 വർഷം മുൻപ് പറഞ്ഞതാണ് പക്ഷേ എന്നേക്കാൾ ജൂനിയർ ആയവരെ എടുത്തു. എന്നെ എടുത്തില്ല. ഒരു പരാതിയുമില്ല. 

ഞാൻ രണ്ടു ഗ്രൂപ്പിലും പെടുന്നയാളല്ല. ഇപ്പോൾ സ്പോൺസർ ചെയ്യാൻ ഗ്രൂപ്പ് വേണം. ഓരോ ഗ്രൂപ്പ് ലീഡേഴ്സിനോടും അറ്റാച്ച് ചെയ്താൽ മാത്രമേ എന്തെങ്കിലും നടക്കൂ എന്ന സ്ഥിതിയാണ്. എനിക്ക് കടപ്പാട് എ.കെ.ആന്റണിയോട് മാത്രമാണ്. എ.കെ.ആന്റണി 1982 ൽ എനിക്ക് ഇരിക്കൂർ സീറ്റ് ഉറപ്പ് നൽകി. ഒരു തവണത്തേക്ക് മാറിനിൽക്കണം എന്നു പറഞ്ഞു. ഞാൻ മാറി നിന്നു. 

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നു പോയ പട്ടികയിലൊന്നും എന്റെ പേരുണ്ടായിരുന്നില്ല. കോഴിക്കോട് മത്സരിക്കാൻ തയാറല്ല എന്ന്, രമേശ് ചെന്നിത്തല ഡൽഹിയിൽനിന്നു ഫോണിൽ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു. രാത്രി 9ന് എ.കെ.ആന്റണി വിളിച്ച്, മത്സരിക്കണം എന്നു പറഞ്ഞു. ടഫ് ആണെന്നു ഞാൻ പറഞ്ഞു. അപ്പോൾ ആന്റണി പറഞ്ഞത് ‘ടഫ് ആണെന്ന് എനിക്കറിയാം, പക്ഷേ രാഘവൻ ആണെങ്കിൽ ഒരു റെയർ ചാൻസ് ഞാൻ കാണുന്നു’ എന്നാണ്. എനിക്ക് കോൺഗ്രസ് രാഷ്ട്രീയത്തിൽ കടപ്പാട് ഉള്ളത് പാർട്ടി പ്രവർത്തകരോടും ജനങ്ങളോടും എ.കെ.ആന്റണിയോടും മാത്രമാണ്. 82 ൽ എനിക്കു നൽകിയ വാക്ക് പാലിക്കാൻ പറ്റിയില്ല എന്ന് അദ്ദേഹം പറഞ്ഞു. 

∙ എ.കെ.ആന്റണിയോടാണ് കടപ്പാട് എന്നു പറഞ്ഞു. പക്ഷേ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എ.കെ.ആന്റണിയുടെ നിലപാടിന്റെ കൂടെ ആയിരുന്നില്ല രാഘവൻ...

എ.കെ.ആന്റണി കോൺഗ്രസിലെ ഏറ്റവും വലിയ ജനാധിപത്യവാദിയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ അദ്ദേഹത്തെപ്പോയി കണ്ടിരുന്നു. ‘എനിക്ക് എന്റെ നിലപാട്, നിങ്ങൾക്ക് നിങ്ങളുടെ നിലപാട്, ഞാൻ അതിൽ ഇടപെടില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. അതാണ് നേതാവിന്റെ മഹത്വം. അദ്ദേഹം മറ്റുള്ളവരെപ്പോലെയല്ല. യോജിക്കുന്നില്ലെങ്കിൽ തള്ളിപ്പറയുക, ശത്രുവായി കാണുക ഇതൊന്നുമല്ല അദ്ദേഹത്തിന്റെ രീതി. 

∙ കെപിസിസിയുടെ ചിന്തൻ ശിബിരത്തിൽ സംഘടനാ പരിഷ്കരണത്തിനുള്ള മാർഗരേഖ തയാറാക്കിയത് എം.കെ.രാഘവനാണ്. ചിന്തൻ ശിബിരം അംഗീകരിച്ച ആ മാർഗരേഖയിലെ നിർദേശങ്ങൾ നടപ്പിലാക്കിയോ?

ചിന്തൻ ശിബിരത്തിന്റെ തീരുമാനങ്ങൾ ഒന്നും നടന്നില്ല. എന്റെ ചുമതല സംഘടനാ മാർഗരേഖ തയാറാക്കുക മാത്രമായിരുന്നു. എന്തുകൊണ്ടാണ് നടപ്പാക്കാത്തത് എന്നു കെപിസിസിയോടു ചോദിക്കണം. മൂന്നു ഘട്ടങ്ങളിലായി പാർട്ടി പുനഃസംഘടന സമയപരിധി നിശ്ചയിച്ചിരുന്നു. അതിൽ പറയുന്ന സമയമെല്ലാം കഴി‍ഞ്ഞു പോയി. 

∙ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ചതിന്റെ പേരിൽ എന്തെങ്കിലും ദുരനുഭവങ്ങൾ ഉണ്ടായോ?

എന്റെ നിലപാടിൽ അടിയുറച്ചു നിൽക്കുന്ന ആളാണ് ഞാൻ. അതിലൊന്നും മറ്റുള്ളവർ എന്തു വിചാരിക്കുന്നു എന്തു പറയുന്നു എന്നു നോക്കുന്ന ആളല്ല ഞാൻ. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ എന്റെ നിലപാട് ചിലർക്ക്  ഇഷ്ടപ്പെട്ടുകാണില്ല. അതിന്റെ പരിണിത ഫലം എന്താണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. 

∙ തുടക്കം തന്നെ വിവാദമായ ശശി തരൂരിന്റെ കേരള പര്യടനം ഇതേ രീതിയിൽ തന്നെ തുടരുമോ?

വിളിക്കുന്നിടത്തെല്ലാം അദ്ദേഹം പോകും. പാർട്ടിക്ക് ശക്തിപകരുന്ന യാത്രയാണിത്. തരൂർ മലബാറിൽ പങ്കെടുത്ത പരിപാടികൾ സംഘടിപ്പിച്ചത് ആരൊക്കെയാണ് എന്നു നോക്കൂ– ഐഎംഎ, ബാർ അസോസിയേഷൻ, ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ലോയേഴ്സ് കോൺഗ്രസ്, മലയാള കലാഗ്രാമം, ജവാഹർ ലൈബ്രറി. ഒപ്പം പ്രൊവിഡൻസ് കോളജിലെയും പെരിന്തൽമണ്ണയിലെ ഹൈദരലി തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെയും വിദ്യാർഥികളോടും അദ്ദേഹം സംസാരിച്ചു. ഇങ്ങനെ സമൂഹത്തിന്റെ വിവിധ തലത്തിലെ ആളുകളോട് ഒരു പോലെ സംവദിക്കാൻ കഴിയുന്ന ഒരു നേതാവ് ഇന്ന് കേരളത്തിൽ എതെങ്കിലും പാർട്ടിയിലുണ്ടോ? ഇതെല്ലാം കോൺഗ്രസിന് അനുകൂലമാക്കി കഴിയുന്ന ഘടകങ്ങളാണ്. അത് പാർട്ടി മനസ്സിലാക്കണം. 

English Summary: Who is Moving Against Shashi Tharoor in Congress? MK Raghavan MP Replies in Exclusive Interview