‘‘തിഹാർ ജയിലിൽ ബ്യൂട്ടിപാർലർ ഉണ്ടോ? ഇല്ലേ? ഉദ്യോഗസ്ഥർ ഇവിടുണ്ടല്ലോ, അവരോട് ചോദിച്ചു നോക്കൂ. തടവുപുള്ളികൾക്ക് മസാജ് സൗകര്യം ലഭിക്കുമോ? ഇല്ലേ? എന്റെ കക്ഷിക്ക് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ഫിസിയോതെറപ്പി ചെയ്യണമെന്ന് നിർദേശമുണ്ട്’’- കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിന്റെ അഭിഭാഷകൻ രാഹുൽ മെഹ്റ ഒരു ഡൽഹി കോടതിയിലെ വാദത്തിനിടയിൽ പറഞ്ഞ കാര്യങ്ങളാണ് ഇവ. ജെയിനിന് തന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ, അതിന് അനുസരിച്ചുള്ള ഭക്ഷണം അനുവദിക്കണമെന്നും ജയിലിൽനിന്നുള്ള സിസി ടിവി ദൃശ്യങ്ങൾ ചോർത്തി പുറത്തു വിടുന്നത് അവസാനിപ്പിക്കണമെന്നും മെഹ്‍റ ആവശ്യപ്പെട്ടിരുന്നു. ജെയിനിന് ജയിലിൽ മസാജ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതും ‘വിഭവസമൃദ്ധമായ ഭക്ഷണം’ നൽകുന്നതും ജയിൽ ഉദ്യോഗസ്ഥർ നിരന്തരം കൂടിക്കാഴ്ച നടത്തുന്നതും തടവുപുള്ളികൾ ജെയിനിന്റെ ജോലിക്കാരെപ്പോലെ പെരുമാറുന്നതുമായ വിഡിയോകൾ പുറത്തു വന്ന വിവാദമാണ് ഇപ്പോൾ ദേശീയ തലസ്ഥാനത്തു നിന്നുയരുന്നത്. ഇതിനു കൊഴുപ്പുകൂട്ടാൻ ‘ഹൈ പ്രൊഫൈൽ’ തട്ടിപ്പുകേസുകളിൽ‌ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രേശഖറുമുണ്ട്. ആസന്നമായ ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി–ആം ആദ്മി പാർട്ടി– കോൺഗ്രസ് പോരാട്ടം ശക്തമായിരിക്കെയാണ് ജെയിനിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നതും അത് രാഷ്ട്രീയ വിവാദമാകുന്നതും. എന്തുകൊണ്ടാണ് ഈ ഡൽഹി മന്ത്രി അഞ്ചു മാസമായിട്ടും ജയിലിൽ തുടരുന്നത്? എന്തുകൊണ്ടാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നു മാറ്റാത്തത്? ജെയിൻ വിഐപി ജീവിതമാണോ ജയിലിൽ നയിക്കുന്നത്? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ കാല്, പുറം, തല മസാജ്; കഴിക്കാൻ പഴം, പച്ചക്കറികൾ

സത്യേന്ദർ ജെയിനിന് തിഹാർ ജയിലിനുള്ളിൽ ഒരാൾ മസാജ് ചെയ്തുകൊടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഈ മാസമാദ്യം പുറത്തു വന്നത്. ബിജെപിയും കോൺഗ്രസും ഇത് ആം ആദ്മി പാർട്ടിയെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയും ചെയ്തു. ഡൽഹി സർക്കാരിനു കീഴിലുള്ള ജയിലിൽ ജെയിൻ റിസോർട്ട് മാതൃകയിൽ സുഖസൗകര്യങ്ങൾ ആസ്വദിക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം. ജെയിനിന് ജയിലിനുള്ളിൽ വിഐപി പരിചരണം ലഭിക്കുന്നുവെന്നുള്ള ആരോപണങ്ങൾ ആദ്യം ഉയർ‌ന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് മസാജ് ചെയ്യുന്ന വിഡിയോ പുറത്തു വന്നത്. 

ADVERTISEMENT

എന്നാൽ സത്യേന്ദർ ജെയിനിന് തിഹാർ ജയിലിൽ ലഭിച്ച ‘മസാജ്’ ചികിത്സയുടെ ഭാഗമാണെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചത്. ‘‘നട്ടെല്ലിന് പ്രശ്നമുള്ളതിനാൽ ഡോക്ടർ ഫിസിയോതെറപ്പി നിർദേശിച്ചിട്ടുണ്ട്. പരുക്കേറ്റ ഒരാൾക്ക് ചികിത്സ നൽകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ചോർത്തി ഇത്തരം ക്രൂരത കാണിക്കാൻ ബിജെപിക്കേ സാധിക്കൂ’’, സിസോദിയ പറഞ്ഞു. സത്യേന്ദർ ജെയിനിന്റെ കാലുകൾ തിരുമ്മുന്ന വിഡിയോ ആയിരുന്നു പുറത്തു വന്നത്. അദ്ദേഹത്തിന് ജയിലിൽ വിഐപി ട്രീറ്റ്മെന്റ് ലഭിക്കുന്നുവെന്നും അതിനാൽ ജയിൽ മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ജെയിനിന് ജയിലിനുള്ളിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നത്. മറ്റൊരു വിഡിയോയിൽ ജെയിനിന്റെ കാലും പുറവും തലയും മസാജ് ചെയ്യുന്നതാണ് പുറത്തു വന്നത്. 

ഈ വിഡിയോ ദൃശ്യങ്ങൾക്ക് പിന്നാലെ ജെയിൻ പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിക്കുന്ന വിഡിയോയും പുറത്തു വന്നു. തനിക്ക് ശരിയായ ഭക്ഷണം ലഭിക്കുന്നില്ല എന്നും 28 കിലോ തൂക്കം കുറഞ്ഞു എന്നും ആരോപിച്ച് ജെയിൻ അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജെയിനിന്റെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് പഴങ്ങളും ഡ്രൈ ഫ്രൂട്സും നൽകുന്നതിൽ എതിർപ്പുണ്ടോ എന്ന് ഇഡ‍ിയോട് കോടതി ആരായുകയും ചെയ്തിരുന്നു. ഇതിന്റെ പിറ്റേന്നാണ് വിഡിയോ പുറത്തു വന്നത് എന്നതുകൊണ്ടു തന്നെ ഭക്ഷണം കിട്ടുന്നില്ല എന്നത് കളവാണെന്ന് എതിരാളികൾ പറയുന്നു. അദ്ദേഹത്തിന് 28 കിലോ കുറയുകയല്ല, മറിച്ച് ജയിലിനുള്ളിൽ 8 കിലോ ഭാരം കൂടുകയാണ് ചെയ്തതെന്നും ജയിൽ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. സെപ്റ്റംബർ മാസത്തെ വിഡ‍ിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു, ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകൾ സന്ദർശിച്ചപ്പോൾ. കേജ്‌രിവാളും സത്യേന്ദർ ജെയിനും സമീപം. ചിത്രം: twitter/SatyendarJain
ADVERTISEMENT

താൻ ജയിലിനുള്ളിൽ കിടക്കുമ്പോഴുള്ള വിഡിയോകൾ പുറത്തുവിട്ടത് ഇഡിയാണെന്ന് ജെയിൻ ആരോപിച്ചിരുന്നു. എന്നാൽ തങ്ങൾ ഇത് ആര്‍ക്കും ചോർത്തി നൽകിയിട്ടില്ലെന്നും ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് പ്രതിഭാഗത്തിന്റെ പക്കലും ജയിൽ സൂപ്രണ്ടിന്റെയും കോടതി ജീവനക്കാരുടെയും മാത്രം പക്കലാണുള്ളതെന്നുമായിരുന്നു ഇഡിയുടെ മറുപടി. നേരത്തേ ജെയിനിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ, ഇരുഭാഗവും നൽകുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളും ജയിൽ വിഡിയോകളും പുറത്തു വിടരുതെന്ന് ജെയിനിന്റെ അഭിഭാഷകർക്കും ഇഡിക്കും കോടതി നിർദേശം നൽകുകയും ഇത് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് മറ്റൊരു വിഡിയോ നവംബർ 26നു പുറത്തു വന്നത്. ഏതാനും പേർ ജെയിനുമായി അദ്ദേഹത്തിന്റെ തടവറയ്ക്കുള്ളിലിരുന്ന് സംസാരിക്കുന്നതും ശേഷം ജയിൽ സൂപ്രണ്ട് അവിടെയെത്തി 10 മിനിറ്റോളം സംസാരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇതോടെ, സത്യേന്ദ ജെയിൻ ജയിലിനുള്ളിൽ വിവിഐപി രീതിയിലാണ് ജീവിക്കുന്നതെന്നും ജയിൽ നിയമങ്ങളെല്ലാം ലംഘിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം വീണ്ടും രംഗത്തെത്തി. ജെയിനിന് അനർഹമായ രീതിയിൽ സഹായങ്ങൾ ചെയ്തു നൽകിയതിന്റെ പേരിൽ നേരത്തേ, മുതിർന്ന ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഈ വിവാദങ്ങൾ നടന്നുകൊണ്ടിരിക്കെ തിങ്കളാഴ്ച രാവിലെ അടുത്ത വിഡിയോയും പുറത്തു വന്നു. ജെയിനിന്റെ ജയിൽമുറി തടവു പുള്ളികൾ വൃത്തിയാക്കുന്നതും കിടക്ക വിരിക്കുന്നതുമായ വിഡിയോ ആയിരുന്നു ഇത്. ആരോപണങ്ങൾ ഇതോടെ ശക്തമായി. ജെയിനിനെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റാൻ കേജ്‌രിവാൾ ഇനിയും തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും രംഗത്തെത്തിയിട്ടുണ്ട്. 

സത്യേന്ദർ ജെയിൻ. ചിത്രം: twitter/SatyendarJain

ഡൽഹി മുന്‍സിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി–ബിജെപി പോരാട്ടം മൂർധന്യത്തിലാണ്. കേജ്‌രിവാളിനെ അപായപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിസോദിയ രംഗത്തെത്തിയതാണ് ഇതിൽ പുതിയത്.

∙ എല്ലാം രാഷ്ട്രീയം, തകർക്കാൻ നോക്കുന്നെന്ന് എഎപി

ജെയിൻ യാതൊരു തരത്തിലുള്ള ക്രമക്കേടും നടത്തിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ ആം ആദ്മി പാർട്ടിയേയും അതിന്റെ നേതാക്കളെയും ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്നുമാണ് കേ‌ജ്‌രിവാളും മുതിർന്ന പാർട്ടി നേതാക്കളും പുലർത്തുന്ന നിലപാട്. അതുകൊണ്ടുതന്നെ ജയിലിലായി അഞ്ചു മാസം കഴിഞ്ഞിട്ടും ജെയിനിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനും കേജ്‌രിവാൾ തയാറായിട്ടില്ല. ഇക്കാര്യം പ്രതിപക്ഷ പാർട്ടികൾ നിരന്തരം ഉന്നയിക്കുന്നുണ്ട്. ജയിൽ വകുപ്പ് ഉൾപ്പെടുന്ന, ആഭ്യന്തരത്തിന്റെ കൂടി ചുമതലയുള്ള സംസ്ഥാന ആരോഗ്യമന്ത്രിയായിരുന്നു സത്യേന്ദർ ജെയിൻ. ഇതിനു പുറമെ, വ്യവസായം, ഊർജം, ജലം, നഗരവികസനം, ജലസേചനം തുടങ്ങിയ വകുപ്പുകളും അദ്ദേഹത്തിനു കീഴിലായിരുന്നു. ഡൽഹിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വകുപ്പുകളുമാണ് ഇവ. സിസോദിയ കഴിഞ്ഞാൽ ഡൽഹി സർക്കാരിലെ അടുത്ത അധികാരസ്ഥാനമാണ് ജെയിനുള്ളത്. 

സത്യേന്ദർ ജെയിൻ വാർത്താ സമ്മേളനത്തിൽ. ചിത്രം: twitter/SatyendarJain

ആം ആദ്മി പാർട്ടി തങ്ങളുടെ ഭരണ നേട്ടമായി മുന്നോട്ടു വയ്ക്കുന്ന രണ്ടു കാര്യങ്ങളാണ് വിദ്യാഭ്യാസവും ആരോഗ്യവും. ഡൽഹിയിലെ സർക്കാർ സ്കൂളുകളും മൊഹല്ല ക്ലിനിക്കുകളുമാണ് ഇതിന്റെ ഉദാഹരണമായി പാർട്ടി ചൂണ്ടിക്കാട്ടുന്നത്. ഈ രണ്ടു വകുപ്പുകൾക്കും നേതൃത്വം നൽകുന്ന മന്ത്രിമാരാണ് സിസോദിയയും ജെയിനും. അതിൽ ജെയിൻ അഞ്ചു മാസമായി ജയിലിലാണ്. വിദ്യാഭ്യാസത്തിനു പുറമെ എക്സൈസ് വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രിയാണ് മനീഷ് സിസോദിയ. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. സിസോദിയയെ അറസ്റ്റ് ചെയ്ത്, തങ്ങളുടെ സർക്കാർ ആവിഷ്കരിച്ച വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ബിജെപിയും കേന്ദ്രവും ശ്രമിക്കുന്നത് എന്നാണ് കേജ്‌രിവാളും കൂട്ടരും ആരോപിക്കുന്നത്. നേരത്തേ സിസോദിയയുടെ വസതിയിലും മറ്റും അന്വേഷണ ഏജൻസികൾ റെയ്‍ഡ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ സിബിഐ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ സിസോദിയയെ പ്രതി ചേർത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതോടെ കടുത്ത വിമർശനവുമായി കേജ്‌രിവാൾ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് കേസിന്റെ പുരോഗതി നോക്കുന്നതെന്നും ഇഡി, സിബിഐ ഡയറക്ടർമാരെ വിളിച്ചു വരുത്തി ഡൽഹി ഉപമുഖ്യമന്ത്രിക്കെതിരെ തെളിവ് കണ്ടെത്തണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത് എന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും കേജ്‌രിവാൾ ആരോപിച്ചു. 

സുകാഷ് ചന്ദ്ര ശേഖർ

∙ ‘കള്ളപ്പണം വെളുപ്പിക്കൽ കൊൽക്കത്ത വഴി’

ആർക്കിടെക്ടാണ് ജെയിൻ. രണ്ടാം യുപിഎ സർക്കാരിന് പ്രശ്നം സൃഷ്ടിച്ച അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ട സമയത്താണ് ജെയിൻ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തുടർന്ന് കേജ്‌രിവാളിന്റെ വലംകൈയായി രാഷ്ട്രീയത്തിലേക്കിറങ്ങി. ആം ആദ്മി പാർട്ടിയുടെ രണ്ടു സർക്കാരിലും ശക്തനായ മന്ത്രിയായി. ഈ വർഷം മേയ് മാസം ഒടുവിലാണ് ജെയിനിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രണ നിയമത്തിന്റെ (പിഎംഎൽഎ) അടിസ്ഥാനത്തിലായിരുന്നു ഇത്. 2017 ഓഗസ്റ്റിൽ സിബിഐ ജെയിനിനെതിരെ, കള്ളപ്പണം വെളുപ്പിക്കൽ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതായിരുന്നു ഇഡി അറസ്റ്റ് ചെയ്യാൻ കാരണമാക്കിയത്. 

ജെയിനിന് പങ്കാളിത്തമുള്ള നാല് കമ്പനികളിലേക്ക് വന്ന പണത്തിന്റെ സ്രോതസ് കാണിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് ഇഡി ആരോപണം. 2010 മുതൽ 2014 വരെ 16.39 കോടി രൂപ ഇത്തരത്തിൽ വെളുപ്പിച്ചെടുത്തിട്ടുണ്ട് എന്നും അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു. 2019–ൽ, അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജെയിനിനെ വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. തുടർന്ന് അകിഞ്ചാൻ ഡവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡോ മെറ്റൽ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടേതായി 4.81 കോടി രൂപ ഈ വർഷം ഏപ്രിലിൽ താൽകാലികമായി കണ്ടുകെട്ടിയിരുന്നു. പര്യാസ് ഇൻഫോസൊലൂഷൻ, മംഗളായതൻ പ്രോജക്ട്സ് തുടങ്ങിയവയാണ് ജെയിനിന് പങ്കാളിത്തമുണ്ടെന്നു കരുതുന്ന മറ്റു രണ്ട് കമ്പനികൾ.

ജെയിനിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്‍ഡിൽ 2.85 കോടി രൂപയും 1.80 കിലോ ഭാരം വരുന്ന 133 സ്വർണ നാണയങ്ങളും പിടിച്ചെടുത്തെന്നാണ് ഇ.ഡി വ്യക്തമാക്കിയത്. കൊൽക്കത്ത കേന്ദ്രമായുള്ള ചില തട്ടിക്കൂട്ട് കമ്പനികൾക്ക് പണം കറൻസിയായി നൽകുകയും അവ പിന്നീട് ആ കമ്പനികളുടെ പേരിലുള്ള നിക്ഷേപമായി ഓഹരി രൂപത്തിൽ ജെയിനിന്റെ കമ്പനിയിൽ എത്തിയെന്നുമാണ് കേസ്. ഇത് പിന്നീട് ഭൂമി വാങ്ങുന്നതിനായി ചെലവഴിക്കുകയും ഒടുവില്‍ കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റുകയും ചെയ്തെന്നും ഇഡി ആരോപിക്കുന്നു. പിന്നീട് ബെനാമി പ്രോപ്പർട്ടി ട്രാൻസാക്‌ഷൻ നിയമം അനുസരിച്ച് 16.39 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തുകയും ഇതിന് നികുതി നൽകിയെന്നും അന്വേഷണ ഏ‍‍ജൻസികൾ പറയുന്നു. ആം ആദ്മി പാർട്ടി ആദ്യമായി അധികാരത്തിൽ‌ വന്നതിനു ശേഷം ദേശീയ തലസ്ഥാനത്തെ അനധികൃത കോളനികൾ നിയമവിധേയമാക്കിയ സംഭവവും ഈ കള്ളപ്പണവും തമ്മിലും അന്വേഷണ ഏജൻസികൾ ബന്ധിപ്പിക്കുന്നുണ്ട്. 

വൈഭവ് ജെയിൻ, വികാസ് ജെയിൻ എന്നിങ്ങനെ മന്ത്രിയുടെ രണ്ട് അനുയായികളെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. രാം പ്രകാശ് ജ്വല്ലേഴ്സ് ഡയറക്ടർമാരായ നവീൻ ജെയിൻ, സിദ്ധാർഥ് ജെയിൻ, യോഗേഷ് ജെയിൻ, ലാലാ ഷേർ സിങ് ജീവൻ വി‍‍ജ്ഞ്യാൻ ട്രസ്റ്റ് ചെയർമാൻ ജി.എസ് മത്താരു തുടങ്ങിയവും ഇഡി അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ കമ്പനികളിലൊന്നിനും തനിക്ക് പങ്കാളിത്തമില്ലെന്നാണ് ജെയിനിന്റെ വാദം. താൻ രാഷ്ട്രീയത്തിൽ എത്തിയതുകൊണ്ടാണ് ഇത്തരത്തിൽ വേട്ടയാടപ്പെടുന്നതെന്നും ഇല്ലെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല എന്നും ജെയിൻ പറയുന്നു. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജെയിൻ നിരവധി തവണ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു എങ്കിലും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. മാത്രമല്ല, അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നും കോടതി നിരീക്ഷികയും ചെയ്തിരുന്നു.

∙ ‘റേപ്പിസ്റ്റ്, തെറപ്പിസ്റ്റ്’

ഡിസംബർ നാലിന് നടക്കാൻ പോകുന്ന മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ജെയിൻ വിഷയം ബിജെപി ശക്തമായി ഉന്നയിക്കുന്നുണ്ട്. ‘‘ആം ആദ്മി പാർട്ടിയുടെ ‘വിദ്യാഭ്യാസ മാതൃക’ ഇപ്പോൾ എല്ലാവർക്കും മനസിലായി. ‘റേപ്പിസ്റ്റി’നെ തെറപ്പിസ്റ്റാക്കി മാറ്റുന്നതാണ് അത്’’–ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രചരണത്തിനിടയിൽ പരിഹസിച്ചു. ജെയിനിനെ മസാജ് ചെയ്തത് ഫിസിയോ തെറപ്പിസ്റ്റാണെന്ന് ആം ആദ്മി പാർട്ടി അവകാശപ്പെട്ടിരുന്നു. എന്നാൽ ബലാത്സംഗ കേസിൽ അറസ്റ്റിലായ ഒരാളാണ് ഡല്‍ഹി മന്ത്രിക്ക് മസാജ് ചെയ്തത് എന്നാണ് ജയിൽ അധികൃതരെ ഉദ്ധരിച്ച് പുറത്തു വന്ന റിപ്പോർട്ടുകൾ. ഇതായിരുന്നു നഡ്ഡയുടെ പരിഹാസത്തിന്റെ അടിസ്ഥാനം.

∙ മേമ്പൊടിക്ക് സുകാഷ് ചന്ദ്രശേഖറും

തന്നെയും കുടുംബത്തെയും സിസോദിയയും ജെയിനിന്റെ അനുയായിയും ഭീഷണിപ്പെടുത്തുന്നു എന്നതാണ് സുകാഷ് ചന്ദ്രശേഖർ ഡൽഹി ലഫ്. ഗവർണർ വി.കെ സക്സേനയ്ക്ക് അയച്ച കത്തിൽ ആരോപിക്കുന്നത്. ആം ആദ്മി പാർട്ടിയെ ലക്ഷ്യമിട്ട് ലഫ്. ഗവർണർക്ക് സുകാഷ് അയയ്ക്കുന്ന എട്ടാമത്തെ കത്താണിത്. നേരത്തേ ആം ആദ്മി പാർട്ടിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും തിഹാർ അടക്കം ഡൽഹി സർക്കാരിന്റെ കീഴിലുള്ള ജയിലുകളിൽ ജീവന് ഭീഷണിയുണ്ട് എന്നും അതിനാൽ തന്നെയും മലയാളിയായ ഭാര്യ ലീന മരിയ പോളിനെയും രാജ്യത്തെവിടെയെങ്കിലുമുള്ള മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നതും ആവശ്യപ്പെട്ട് സുകാഷ് കത്തുകളയച്ചിരുന്നു. 

ആം ആദ്മി പാർട്ടിക്ക് 50 കോടി രൂപ കൈക്കൂലി നൽകിയെന്നായിരുന്നു സുകാഷിന്റെ ആദ്യ ആരോപണം. സത്യേന്ദർ ജെയിനും മുൻ ഡൽഹി ജയിൽ മേധാവി സന്ദീപ് ഗോയലും തന്നെ ഭീഷണിപ്പെടുത്തിയെന്നും സുകാഷ് ആരോപിച്ചിരുന്നു. സത്യേന്ദർ ജെയിനിന് 10 കോടി രൂപ ഉൾപ്പെടെ ആം ആദ്മി പാർട്ടിക്ക് കോടികൾ നൽകിയെന്നായിരുന്നു ചന്ദ്രശേഖറിന്റെ മറ്റൊരു ആരോപണം. ദക്ഷിണേന്ത്യയിൽ സുപ്രധാന പാർട്ടി സ്ഥാനവും രാജ്യസഭാ നോമിനേഷനും വാഗ്ദാനം ചെയ്തതിനാണ്, ആം ആദ്മി പാർട്ടിക്ക് 50 കോടി രൂപ നൽകിയതെന്നാണ് സുകാഷിന്റെ അടുത്ത ആരോപണം. സത്യേന്ദർ ജെയിൻ, തന്നെ പലതവണ തിഹാർ ജയിലിൽ സന്ദർശിച്ചിട്ടുണ്ടെന്നും പ്രതിമാസം 2 കോടി രൂപ ‘പ്രൊട്ടക്‌ഷൻ‌ മണി’യായി ആവശ്യപ്പെട്ടിരുന്നതായും സുകാഷ് അവകാശപ്പെടുന്നു. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലടക്കം പാർട്ടി വളർത്തുന്നതിന് 500 കോടി രൂപ വീതം സംഭാവന നൽകാൻ കഴിയുന്ന 20–30 പേരെ കണ്ടെത്തി കൊടുക്കണം എന്ന് ആം ആദ്മി പാർട്ടി നേതാക്കാൾ ആവശ്യപ്പെട്ടു എന്നായിരുന്നു സുകാഷിന്റെ മറ്റൊരു ആരോപണം. ഇതിനിടെയാണ് സിസോദിയ തന്റെ ഔദ്യോഗിക ഫോണിൽനിന്ന് തന്റെ കുടുംബക്കാരെ വിളിച്ച് ആം ആദ്മി പാർട്ടിക്കും ജെയിനും എതിരായ പരാതികളിൽനിന്ന് പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടതായുള്ള സുകാഷിന്റെ പുതിയ ആരോപണം. ജെയിനിന്റെ സഹായി ദുബായിൽ നിന്ന് തന്റെ കുടുംബാംഗങ്ങളെ വിളിച്ചെന്നും സുകാഷ് ആരോപിക്കുന്നു. ഡിസംബർ എട്ടു വരെ ‘നിശബ്ദനായിരിക്കണം’ എന്നാണ് തനിക്കുള്ള നിര്‍ദേശമെന്നും അതുണ്ടായില്ലെങ്കിൽ കേജ്‌രിവാളും ജെയിനും വെറുതെയിരിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും സുകാഷ് പറയുന്നു.

200 കോടി രൂപയുടെ തട്ടിപ്പു കേസിലാണ് സുകാഷും ലീന മരിയ പോളും ഇപ്പോൾ ജയിലിലുള്ളത്. റാൻബാക്സി മുൻ ഉടമയ്ക്ക് ജാമ്യം ശരിയാക്കി നല്‍കാമെന്ന് കേന്ദ്ര സർക്കാരിലെ ഉന്നതരെന്ന വ്യാജേനെ ഇടപെടുകയും 200 കോടി രൂപയിലധികം തട്ടിയെടുക്കുകയും ചെയ്തു എന്നതാണ് കേസ്. രാജ്യത്തെ വിവിധ നഗരങ്ങളിലായി ഉന്നതരടക്കം നിരവധി പേരെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോടികൾ തട്ടിയ കേസും ഈ കർണാടകക്കാരനും ഭാര്യയ്ക്കുമെതിരെ ഉണ്ട്. 

∙ അരയും തലയും മുറുക്കി എംസി‍‍ഡി തിരഞ്ഞെടുപ്പ്

ഡൽഹി മുന്‍സിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി–ബിജെപി പോരാട്ടം മൂർധന്യത്തിലാണ്. കേജ്‌രിവാളിനെ അപായപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിസോദിയ രംഗത്തെത്തിയതാണ് ഇതിൽ പുതിയത്. ബിജെപി ഡൽഹി മുൻ തലവൻ മനോജ് തിവാരി ട്വിറ്ററിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചു കൊണ്ടാണ് സിസോദിയ ആരോപണം ഉന്നയിച്ചത്. ആം ആദ്മി എംഎൽ‌എമാരെ ജനം കൈകാര്യം ചെയ്തു തുടങ്ങിയെന്നും തനിക്ക് മുഖ്യമന്ത്രിയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നുമായിരുന്നു തിവാരിയുടെ പ്രസ്താവന. ബിജെപി നേതാക്കൾ നേരത്തേ അസഭ്യം പറയുകയേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ വധഭീഷണി മുഴക്കിത്തുടങ്ങിയെന്ന് സിസോദിയ ആരോപിച്ചു. കേജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപി ആയിരിക്കും ഉത്തരവാദിയെന്നും പാർട്ടി പ്രഖ്യാപിച്ചു. എന്നാൽ ആം ആദ്മി പാർട്ടിക്കാർക്ക് സമനില നഷ്ടപ്പെട്ടെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 

‍ഡൽഹി ഭരിക്കുന്നത് ആം ആദ്മി പാർട്ടിയാണെങ്കിലും മുനിസിപ്പൽ കോർപറേഷനുകളുടെ ഭരണം ബിജെപിക്കാണ്. അതുകൊണ്ടുതന്നെ ഇത് പിടിച്ചെടുക്കാൻ ആം ആദ്മിയും, നിലനിർത്താനും അതുവഴി ഡൽഹിയിൽ വീണ്ടും ശക്തരാകാനും ബിജെപിയും ശ്രമിക്കുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവും മൂർധന്യത്തിലാണ്. എന്നിട്ടും കേജ്‌രിവാളും സിസോദിയയും അടക്കമുള്ളവർ ഡൽഹിയിൽ പ്രചരണത്തിനിങ്ങി. ബിജെപിയാകട്ടെ, ജെ.പി നഡ്ഡ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. 

നേരത്തേ നോർത്ത് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡല്‍ഹി മുനിസിപ്പൽ കോർപറേഷനുകൾ ഒന്നിച്ചു ചേർത്ത് കേന്ദ്ര സർക്കാർ ഒറ്റ കോർപറേഷനാക്കിയതിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തേത്. പരാജയഭീതി കൊണ്ടാണ് കേന്ദ്രം ഇത്രകാലവും തിരഞ്ഞെടുപ്പ് നീട്ടിവച്ചതെന്നും കോർപറേഷനുകളെ ല‌യിപ്പിച്ചതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. 1.4 കോടി ആളുകൾ വസിക്കുന്ന മേഖല ഭരിക്കുന്ന ടോക്കിയോ മെട്രോപ്പൊലീറ്റൻ ഗവൺമെന്റ് കഴിഞ്ഞാൽ ലോകത്തിലെ വലിയ പ്രദേശമാണ് 1.1 കോടി ആളുകൾ വസിക്കുന്ന ഡൽഹി മുന്‍സിപ്പൽ കോർപറേഷൻ. നേരത്തേ 272 സീറ്റുകളാണ് എംസിഡിയിലേക്ക് ഉണ്ടായിരുന്നതെങ്കിൽ ലയനത്തിന് ശേഷം ഇത് 250 ആയി. ദേശീയ തലസ്ഥാനത്തിന്റെ ദൈനംദിന നടത്തിപ്പിൽ ഡൽഹി സർക്കാരിനും എംസിഡ‍ിക്കും ഒരുപോലെ പങ്കുണ്ട്. ഡൽഹി നേരിടുന്ന മാലിന്യപ്രശ്നം പോലുള്ളവയിൽ ഇരുകൂട്ടരും ഏറ്റുമുട്ടാറുമുണ്ട്. മാലിന്യം നീക്കേണ്ടത് എംസിഡിയുടെ ജോലിയാണെങ്കിലും ഇത് ചെയ്യാതിരിക്കുന്നത് സർക്കാരിനെ മോശമാക്കാൻ‌ വേണ്ടിയാണെന്ന് എഎപി ആരോപിക്കുന്നത് പതിവാണ്. അതുകൊണ്ട് ഡൽഹിയെ തൂത്തുവൃത്തിയാക്കാൻ ഇത്തവണ കേജ്‌രിവാളിന് അവസരം നൽകണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളിലൊന്ന്. ജെയിനിന്റെ ‘വിഐപി ജയിൽ ജീവിതം’ ബിജെപിയുടെ പ്രചാരണത്തിലും നിറയുന്നു. 2017–ൽ നടന്ന തിരഞ്ഞെടുപ്പിൽ മൂന്നു കോർപറേഷനുകളിലും ബിജെപി മികച്ച ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. ഡിസംബർ നാലിനാണ് എംസിഡിയിലേക്കു വോട്ടെടുപ്പ്. ഏഴിന് ഫലപ്രഖ്യാപനം. എട്ടിനാണ് ഗുജറാത്ത്–ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പു ഫലമെത്തുന്നത്.

English Summary: VIP Treatment To AAP Minister Satyendar Jain In Tihar; Decoding the Political Controversy