ശ്രവണസഹായി തകരാറിലായ ഭിന്നശേഷിക്കാരായ കുട്ടികള്‍ സാമൂഹിക സുരക്ഷാ മിഷന്റെ കനിവ് തേടുന്നു. മുന്നൂറോളം കുട്ടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കേള്‍വിശേഷി വീണ്ടെടുക്കാനായി കാത്തിരിക്കുന്നത്. സാമൂഹിക സുരക്ഷാ മിഷന്റെ ഫണ്ട് ലഭിക്കാത്തത് കാരണം നിര്‍ധനരായ മാതാപിതാക്കളും നിസഹായാവസ്ഥയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ ശ്രവണസഹായി തകരാറിലായ ഭിന്നശേഷിക്കാരായ കുട്ടികള്‍ സാമൂഹിക സുരക്ഷാ മിഷന്റെ കനിവ് തേടുന്നു. മുന്നൂറോളം കുട്ടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കേള്‍വിശേഷി വീണ്ടെടുക്കാനായി കാത്തിരിക്കുന്നത്. സാമൂഹിക സുരക്ഷാ മിഷന്റെ ഫണ്ട് ലഭിക്കാത്തത് കാരണം നിര്‍ധനരായ മാതാപിതാക്കളും നിസഹായാവസ്ഥയിലാണ്.

ADVERTISEMENT

കാലടി മാണിക്യമംഗലം സ്പെഷല്‍ സ്കൂളിലെ പത്താംക്ലാസുകാരനാണ് അഫ്സല്‍. ശ്രവണസഹായിയുടെ പ്രൊസസര്‍ തകരാറിലായതോടെ ആറ് മാസമായി ശബ്ദങ്ങളുടെ ലോകം പൂര്‍ണമായും അന്യമാണ് ഈ കുട്ടിക്ക്. മാര്‍ച്ച് മാസത്തില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷ മകന്‍ എങ്ങനെ എഴുതുമെന്നതിന്റെ ആശങ്കയില്‍ കൂടിയാണ് എറണാകുളം വെങ്ങോല അറയ്ക്കപടിയില്‍ മല്‍സ്യത്തൊഴിലാളിയായ ഷാനവാസും ഭാര്യ ആശയും. അഫ്സലിന്റെ അനുജന്‍ അമീറിനും കേള്‍വിശേഷിയില്ല. ശ്രവണസഹായിയുടെ തകരാറ് പരിഹരിക്കാന്‍ ഒരു ലക്ഷം രൂപയ്ക്കടുത്ത് ചെലവ് വരും. 

ADVERTISEMENT

ഇടയാര്‍ സ്വദേശിയായ സുല്‍ഫത്തിന്റെ ആറാംക്ലാസ് വിദ്യാര്‍ഥിയായ മകന്‍ നഹാസും ശ്രവണസഹായിയുടെ തകരാറ് പരിഹരിക്കാനുള്ള കാത്തിരിപ്പില്‍ തന്നെയാണ്. കേള്‍വി വീണ്ടും പൂര്‍ണമായും നഷ്ടമായതോടെ ഈ കുട്ടികളുടെ സ്വഭാവത്തിലും വ്യത്യാസം കണ്ട് തുടങ്ങി.

ADVERTISEMENT

അന്‍പതിനായിരം രൂപ വീതമാണ് വര്‍ഷാവര്‍ഷം പഞ്ചായത്തുകള്‍ കേള്‍വിശേഷിയില്ലാത്ത കുട്ടികള്‍ക്കായി നീക്കി വയ്ക്കുന്ന ഫണ്ട്. ഈ തുകയാണ് സാമൂഹിക സുരക്ഷാമിഷന്‍ ശ്രവണസഹായിയകളുടെ തകരാറുകള്‍ പരിഹിക്കാനായി ഉപയോഗിക്കേണ്ടത്. പഞ്ചായത്തുകള്‍ തുക കൈമാറിയിട്ടും ഈ കുഞ്ഞുങ്ങളോട് കനിവ് കാണിക്കാന്‍ അധികൃതര്‍ വൈകുന്നത് എന്തിനെന്ന ചോദ്യം മാത്രമാണ് ബാക്കി. 

English summary: Differently abled children seek help for hearing aid