കോഴിക്കോട് മെ‍‍ഡിക്കൽ കോളജ് വനിതാ ഹോസ്റ്റലില്‍ സമയം നിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മിഷന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍–പെണ്‍ വ്യത്യാസമില്ലാതെ ഒരേനിയമം ബാധകമാക്കണം

കോഴിക്കോട് മെ‍‍ഡിക്കൽ കോളജ് വനിതാ ഹോസ്റ്റലില്‍ സമയം നിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മിഷന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍–പെണ്‍ വ്യത്യാസമില്ലാതെ ഒരേനിയമം ബാധകമാക്കണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോഴിക്കോട് മെ‍‍ഡിക്കൽ കോളജ് വനിതാ ഹോസ്റ്റലില്‍ സമയം നിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മിഷന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍–പെണ്‍ വ്യത്യാസമില്ലാതെ ഒരേനിയമം ബാധകമാക്കണം. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി കോഴിക്കോട്ട് പറഞ്ഞു.

സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾക്ക് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്നും ആണധികാര വ്യവസ്ഥയുടെ ഭാഗമാണിതെന്നും ഹൈക്കോടതി ഇന്നലെ വിമർശിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് രാത്രി 9.30നുശേഷം വിദ്യാർഥിനികൾ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങുന്നതിനു വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇങ്ങനെ വിലയിരുത്തിയത്. വിലക്ക് ഏർപ്പെടുത്തിയതിന്റെ കാരണം അറിയിക്കാൻ സർക്കാരിനോടു നിർദേശിച്ച കോടതി സംസ്ഥാന വനിതാ കമ്മിഷനും അഭിപ്രായം അറിയിക്കാമെന്നു വ്യക്തമാക്കിയിരുന്നു. മെഡിക്കൽ കോളജിന്റെ ക്യാംപസിൽ പോലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലേയെന്നു കോടതി ചോദിച്ചു. 

ADVERTISEMENT

English summary: There should be no time restriction in women's hostel- Women's Commission