ലണ്ടൻ∙ യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈനികർ ബലാത്സംഗവും ലൈംഗിക അതിക്രമവും ‘ആയുധമായി’ ഉപയോഗിക്കുകയാണെന്നു യുക്രെയ്ന്റെ പ്രഥമ വനിത ഒലേന സെലൻസ്ക. യുദ്ധ സമയങ്ങളിൽ ഉണ്ടാകുന്ന ലൈംഗികാത്രിക്രമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ ലണ്ടനിൽ നടന്ന രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈനികർ ബലാത്സംഗവും ലൈംഗിക അതിക്രമവും ‘ആയുധമായി’ ഉപയോഗിക്കുകയാണെന്നു യുക്രെയ്ന്റെ പ്രഥമ വനിത ഒലേന സെലൻസ്ക. യുദ്ധ സമയങ്ങളിൽ ഉണ്ടാകുന്ന ലൈംഗികാത്രിക്രമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ ലണ്ടനിൽ നടന്ന രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. റഷ്യൻ സൈനികരുടെ ഭാര്യമാരും ഭർത്താക്കന്മാർ നടത്തുന്ന ബലാത്സംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ഭാര്യ ഒലേന കൂട്ടിച്ചേർത്തു.

ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിൽ റഷ്യൻ സേന ലൈംഗികാത്രിക്രമം ‘പരസ്യമായും വ്യവസ്ഥിതമായും’ നടപ്പാക്കുന്നുവെന്നാണ് ഒലേന സമ്മേളനത്തിൽ പറഞ്ഞത്. ‘‘മറ്റൊരാളുടെമേൽ അധികാരം സ്ഥാപിക്കാനുള്ള ഏറ്റവും മൃഗീയവും ക്രൂരവുമായ മാർഗമാണ് ലൈംഗികാതിക്രമം. ഇരകളാക്കപ്പെടുന്നവർക്കു ഭയം മൂലം അതു പുറത്തുപറയാൻകൂടി പറ്റണമെന്നില്ല.

ADVERTISEMENT

റഷ്യൻ സൈന്യം ഇത് ആയുധമായി പ്രയോഗിക്കുകയാണ്. അവർ ഇക്കാര്യത്തെക്കുറിച്ചു പരസ്യമായി സംസാരിക്കുന്നു. അവരുടെ ബന്ധുക്കളോടു ഫോണിലൂടെ പറയുന്നുവെന്നു ചോർത്തിയെടുത്ത ഫോൺ സംഭാഷണങ്ങളിൽനിന്ന് ഞങ്ങൾക്കു വ്യക്തമായി. സൈനികരുടെ ഭാര്യമാരും ഇതു പ്രോത്സാഹിപ്പിക്കുന്നു. ‘യുക്രെയ്ൻ സ്ത്രീകളെ പോയി പീഡിപ്പിക്കൂ, എന്നോട് ഇതേക്കുറിച്ച് പറയേണ്ട’. സംഭവങ്ങളിൽ ആഗോള പ്രതികരണം ഉണ്ടാകേണ്ടിയിരിക്കുന്നു. ലൈംഗികാതിക്രമവും യുദ്ധക്കുറ്റമായി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. കുറ്റക്കാരെ ശിക്ഷിക്കണം’’ – ഒലേന വ്യക്തമാക്കി.

English Summary: Ukraine's First Lady Says Wives Of Russian Troops "Encourage" Them To Rape