പട്ന ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരത യാത്രയ്ക്കൊരുങ്ങുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഐക്യം

പട്ന ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരത യാത്രയ്ക്കൊരുങ്ങുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഐക്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരത യാത്രയ്ക്കൊരുങ്ങുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റുന്നതിനുള്ള കരുക്കൾ നീക്കുകയാണ് യാത്രകൊണ്ട് നിതീഷ് ലക്ഷ്യമിടുന്നത്.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം പ്രതിപക്ഷ കക്ഷി നേതാക്കളുമായി നിതീഷ് കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷമാകും ഭാരത് യാത്രയുടെ പ്രഖ്യാപനം. ബിഹാറിലെ മഹാസഖ്യ മാതൃക ദേശീയ തലത്തിലേക്കു വികസിപ്പിക്കാനും നിതീഷ് ലക്ഷ്യമിടുന്നു.

ADVERTISEMENT

പ്രതിപക്ഷ ഐക്യത്തിനൊപ്പം സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനവും നിതീഷിന്റെ അജൻഡയിലുണ്ട്. പ്രതിപക്ഷ കക്ഷികൾ ഭിന്നിച്ചു നിന്നാൽ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിടാനാകില്ലെന്ന വാദമാണ് നിതീഷിനുള്ളത്. പ്രാദേശിക പാർട്ടികൾക്കു ശക്തിയുള്ള സംസ്ഥാനങ്ങളിൽ ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ് കുറച്ചു സീറ്റുകളിൽ മാത്രം മത്സരിച്ചു വിട്ടുവീഴ്ച ചെയ്യണമെന്ന നിർദേശവുമുണ്ട്. 

English Summary: At First Rally Together, Nitish Kumar, Tejashwi Yadav Target BJP