‘റൂൾ ഓഫ് ലോ’ (എല്ലാവർക്കും ഒരേ നിയമം ബാധകമാക്കുന്ന, പ്രീതിയോ സ്വജനപക്ഷപാതമോ ഇല്ലാത്ത രാഷ്ട്രീയ തത്വശാസ്ത്രം) നടപ്പാക്കിയതു വഴി ചൈനീസ് സമ്പദ്‍വ്യവസ്ഥ തുറക്കുകയും ലോക വിപണിക്ക് പ്രവേശം നൽകുകയുമാണ് സെമിൻ ചെയ്തത്. പുറംലോകത്തിനു മുന്നിൽ അടഞ്ഞതെങ്കിലും ലോകത്തോടുള്ള തങ്ങളുടെ സമീപനത്തിൽ തുറന്ന കാഴ്ചപ്പാട് സ്വീകരിക്കുന്ന വിധത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും അത് നിയന്ത്രിക്കുന്ന ഭരണകൂടത്തേയും മാറ്റി എടുത്തു എന്നതും ജിയാങ് സെമിന്റെ നേട്ടമാണ്. എന്നാൽ ചൈന അതിൽ നിന്ന് പിന്നോക്കം നടക്കുന്നുണ്ടോ എന്നത് കുറച്ചായി ഉയരുന്ന ചോദ്യമാണ്. 10 വർഷം എന്ന നിയന്ത്രണം മാറ്റിയെടുത്ത് ഷി ചിൻപിങ് മൂന്നാം വട്ടവും പ്രസിഡന്റായ സാഹചര്യത്തിൽ പ്രത്യേകിച്ചും.

‘റൂൾ ഓഫ് ലോ’ (എല്ലാവർക്കും ഒരേ നിയമം ബാധകമാക്കുന്ന, പ്രീതിയോ സ്വജനപക്ഷപാതമോ ഇല്ലാത്ത രാഷ്ട്രീയ തത്വശാസ്ത്രം) നടപ്പാക്കിയതു വഴി ചൈനീസ് സമ്പദ്‍വ്യവസ്ഥ തുറക്കുകയും ലോക വിപണിക്ക് പ്രവേശം നൽകുകയുമാണ് സെമിൻ ചെയ്തത്. പുറംലോകത്തിനു മുന്നിൽ അടഞ്ഞതെങ്കിലും ലോകത്തോടുള്ള തങ്ങളുടെ സമീപനത്തിൽ തുറന്ന കാഴ്ചപ്പാട് സ്വീകരിക്കുന്ന വിധത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും അത് നിയന്ത്രിക്കുന്ന ഭരണകൂടത്തേയും മാറ്റി എടുത്തു എന്നതും ജിയാങ് സെമിന്റെ നേട്ടമാണ്. എന്നാൽ ചൈന അതിൽ നിന്ന് പിന്നോക്കം നടക്കുന്നുണ്ടോ എന്നത് കുറച്ചായി ഉയരുന്ന ചോദ്യമാണ്. 10 വർഷം എന്ന നിയന്ത്രണം മാറ്റിയെടുത്ത് ഷി ചിൻപിങ് മൂന്നാം വട്ടവും പ്രസിഡന്റായ സാഹചര്യത്തിൽ പ്രത്യേകിച്ചും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘റൂൾ ഓഫ് ലോ’ (എല്ലാവർക്കും ഒരേ നിയമം ബാധകമാക്കുന്ന, പ്രീതിയോ സ്വജനപക്ഷപാതമോ ഇല്ലാത്ത രാഷ്ട്രീയ തത്വശാസ്ത്രം) നടപ്പാക്കിയതു വഴി ചൈനീസ് സമ്പദ്‍വ്യവസ്ഥ തുറക്കുകയും ലോക വിപണിക്ക് പ്രവേശം നൽകുകയുമാണ് സെമിൻ ചെയ്തത്. പുറംലോകത്തിനു മുന്നിൽ അടഞ്ഞതെങ്കിലും ലോകത്തോടുള്ള തങ്ങളുടെ സമീപനത്തിൽ തുറന്ന കാഴ്ചപ്പാട് സ്വീകരിക്കുന്ന വിധത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും അത് നിയന്ത്രിക്കുന്ന ഭരണകൂടത്തേയും മാറ്റി എടുത്തു എന്നതും ജിയാങ് സെമിന്റെ നേട്ടമാണ്. എന്നാൽ ചൈന അതിൽ നിന്ന് പിന്നോക്കം നടക്കുന്നുണ്ടോ എന്നത് കുറച്ചായി ഉയരുന്ന ചോദ്യമാണ്. 10 വർഷം എന്ന നിയന്ത്രണം മാറ്റിയെടുത്ത് ഷി ചിൻപിങ് മൂന്നാം വട്ടവും പ്രസിഡന്റായ സാഹചര്യത്തിൽ പ്രത്യേകിച്ചും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ 96–ാം വയസിൽ മുൻ പ്രസിഡന്റ് ജിയാങ് സെമിൻ വിടവാങ്ങുമ്പോൾ ചൈനയിൽ അദ്ദേഹം നടപ്പിലാക്കിയ മാറ്റങ്ങളും അദ്ദേഹത്തിനൊപ്പം മടങ്ങുകയാണോ? ഒരുപക്ഷേ സെമിന്റെ നിര്യാണത്തോടെ ലോകത്തിന്റെ മുന്നിൽ ചർച്ചായാകുന്നതും ചൈനയുടെ സമീപനമാറ്റമാകാം. ഷി ജിൻപിങ്ങിന് പരമാധികാരം നൽകിയ പാർട്ടി കോൺഗ്രസ് കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിലാണ് ജിയാങ് സെമിന്റെ മടക്കം. ഭരണത്തിലും നയത്തിലും സെമിന്റെ പിൻഗാമി ഹൂ ജിന്റാവോയെ പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്തിറക്കിക്കൊണ്ടു പോയ ദൃശ്യം മായുന്നതിന് മുൻപാണ് സെമിന്റെ മടക്കയാത്ര. മാവോയുടെ പിൻഗാമി ഡെങ് സിയാഒപിങ്ങിന്റെ പിൻഗാമിയായി നായക സ്ഥാനത്ത് എത്തിയ ജിയാങ് സെമിൻ അണോ ഇന്നത്തെ ചൈനയുടെ ശിൽപ്പി? ഷി ചിൻപിങ് അവകാശപ്പെടുന്ന നേട്ടത്തിന് വഴിമരുന്നിട്ടത് സെമിനും ഹുവുമാണോ? സ്വാതന്ത്യത്തിനും സുതാര്യതയ്ക്കും കുറച്ചെങ്കിലും വില നൽകിയ സെമിൻ ശൈലിയിൽ നിന്ന് ഷി ചൈനയെ മാറ്റുകയാണ്. ആ സമയത്ത് തന്നെയാണ് സെമിന്റെ മടക്കവും. ചൈനയ്ക്ക് എന്താണ് മുൻ പ്രസിഡ‍ന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന ജിയാങ് സെമിൻ നൽകിയത്? 

ഡെങ്ങിന്റെ പിൻഗാമി, നിയമവാഴ്ചയുടെ സ്ഥാപകൻ 

ADVERTISEMENT

1976–ൽ മാവോ സേതൂങ്ങിന്റെ മരണത്തോടെയാണ് അദ്ദേഹമുണ്ടാക്കിയ സാംസ്കാരിക വിപ്ലവത്തിന്റെ സാമ്പത്തിക കെടുതികളിൽ നിന്ന് ചൈന പുറത്തുവരുന്നതിനെ കുറിച്ച് ചിന്തിക്കുന്നതും പിന്നാലെ ആ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ തുറക്കുന്നതും. ഡെങ് സിയാഒ പിങ്ങിന്റെ പ്രശസ്തമായ, ‘പൂച്ച കറുത്തതാണെങ്കിലും വെളുത്തതാണെങ്കിലും എലിയെപ്പിടിച്ചാൽ മതി’യെന്ന പ്രശസ്തമായ വാചകമാണ് ‍‍ഡെങ്ങിന്റെ കീഴിൽ ചൈന കൊണ്ടുവന്ന സാമ്പത്തിക മാതൃകയെ വിശേഷിപ്പിക്കാറ്. ആ ഡെങ് തുറന്നിട്ട ചൈനയിലേക്കാണ് ടിയാനെൻമെൻ സ്ക്വയർ അടിച്ചമർത്തലിന്റെ ‘പാപഭാരം’ പേറുന്ന രാജ്യത്തെ നയിക്കാൻ ജിയാങ് സെമിൻ തിരഞ്ഞെടുക്കപ്പെടുന്നത്. തികച്ചും അപ്രതീക്ഷിതമായാണ് സെമിൻ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്തേക്കുയർന്നത് എങ്കിലും ചൈനയെ ഇന്നു കാണുന്ന വിധത്തിൽ ആഗോളശക്തിയാക്കി മാറ്റിയെടുത്തതിൽ‌ അദ്ദേഹത്തിനുള്ള പങ്ക് വളരെ വലുതാണ്. 

‘റൂൾ ഓഫ് ലോ’ (എല്ലാവർക്കും ഒരേ നിയമം ബാധകമാക്കുന്ന, പ്രീതിയോ സ്വജനപക്ഷപാതമോ ഇല്ലാത്ത രാഷ്ട്രീയ തത്വശാസ്ത്രം) നടപ്പാക്കിയതു വഴി ചൈനീസ് സമ്പദ്‍വ്യവസ്ഥ തുറക്കുകയും ലോക വിപണിക്ക് പ്രവേശം നൽകുകയുമാണ് സെമിൻ ചെയ്തത്. പുറംലോകത്തിനു മുന്നിൽ അടഞ്ഞതെങ്കിലും ലോകത്തോടുള്ള തങ്ങളുടെ സമീപനത്തിൽ തുറന്ന കാഴ്ചപ്പാട് സ്വീകരിക്കുന്ന വിധത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും അത് നിയന്ത്രിക്കുന്ന ഭരണകൂടത്തേയും മാറ്റി എടുത്തു എന്നതും ജിയാങ് സെമിന്റെ നേട്ടമാണ്. എന്നാൽ ചൈന അതിൽ നിന്ന് പിന്നോക്കം നടക്കുന്നുണ്ടോ എന്നത് കുറച്ചായി ഉയരുന്ന ചോദ്യമാണ്. 10 വർഷം എന്ന നിയന്ത്രണം മാറ്റിയെടുത്ത് ഷി ചിൻപിങ് മൂന്നാം വട്ടവും പ്രസിഡന്റായ സാഹചര്യത്തിൽ പ്രത്യേകിച്ചും.

ജിയാങ് സെമിൻ (ഫയൽ ചിത്രം)

∙ ഷാങ്ഹായിലെ മേയർ, കാർ ഫാക്ടറിയിൽ പരിശീലനം 

സെമിൻ കാലം പല തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. പലതരം വെല്ലുവിളികളും സെമിൻ നേരിട്ടിരുന്നു. ‘1989-ലെ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് ശേഷം രാജ്യം നേരിട്ട അശാന്തിയെ എതിർക്കാനും സോഷ്യലിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാനും ജനങ്ങളുടെ അടിസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാനും പാർട്ടി കേന്ദ്രകമ്മിറ്റി എടുത്ത തീരുമാനങ്ങളെ പിന്തുണയ്ക്കുകയും നടപ്പിൽ വരുത്തുകയും ചെയ്ത ആൾ’, എന്നാണ് ചൈനയിലെ ഔദ്യോഗിക ടെലിവിഷനായ സിസിടിവി ജിയാങ് സെമിനെ അനുസ്മരിച്ചു കൊണ്ട് വിശേഷിപ്പിച്ചത്. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത കുടുംബത്തിലാണ് സെമിൻ ജനിക്കുന്നത്. ജപ്പാന്റെ ചൈനീസ് അധിനിവേശക്കാലത്താണ് അദ്ദേഹം വളരുന്നത്. 21–ാം വയസിൽ പാർട്ടി അംഗമായി. ചെറുപ്പത്തിൽ തന്നെ വിദേശ വിദ്യാഭ്യാസം ലഭിക്കാനും പാശ്ചാത്യ ലോകത്തെ പരിചയപ്പെടാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇലക്ട്രിക്കൽ എൻജിനീയറായുള്ള പഠനശേഷം അന്നത്തെ സോവിയറ്റ് യൂണിയനിൽ ഒരു കാർ ഫാക്ടറിയിൽ പരിശീലനം, റൊമാനിയയിൽ നയതന്ത്രജ്ഞൻ എന്നിങ്ങനെയായിരുന്നു കരിയർ. 1980–കളിലാണ് ഇലക്ട്രോണിക്സ് മേഖലയുടെ ചുമതലുള്ള മന്ത്രിയാകുന്നത്. 1985-ല്‍ സെമിൻ ഷാങ്ഹായ് മേയറും ഷാങ്ഹായ് പാർട്ടി സെക്രട്ടറിയുമായി. മാവോയുടെ കാലത്തിനു ശേഷമുണ്ടായ സാമ്പത്തിക കുതിപ്പിന്റെ കേന്ദ്രമായിരുന്നു അന്ന് ഈ നഗരം. 

ADVERTISEMENT

ടിയാനൻമെൻ സ്ക്വയറിലേതിനു സമാനമായ പ്രക്ഷോഭം ഷാങ്ഹായിൽ ഉണ്ടായപ്പോൾ രക്തച്ചൊരിച്ചിൽ ഇല്ലാതെ തന്നെ സെമിൻ ഇത് അവസാനിപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ച സംഭവം. പ്രക്ഷോഭത്തിന് പിന്തുണയും പ്രചാരവും നൽകിയിരുന്ന പത്രങ്ങൾ പൂട്ടിച്ചും വിദ്യാർഥികളോട് ഇംഗ്ലിഷിൽ സംസാരിച്ച് അവരെ കൈയിലെടുത്തുമൊക്കെയായിരുന്നു ഇതെന്ന് ഒരു ബിബിസി റിപ്പോർട്ട് പറയുന്നു. ടിയാനൻമെൻ സ്ക്വയർ സംഭവത്തോടെ ഒറ്റപ്പെട്ടു പോയ ചൈനയെ ഉയർത്തിയെടുക്കാനുള്ള ഡെങ് സിയാഒ പിങിന്റെ അന്വേഷണം എത്തി നിന്നത് ജിയാങ് സെമിനിലായിരുന്നു.

ടിയനൻമെൻ സ്ക്വയറിൽ പട്ടാള ടാങ്കുകൾക്കു മുന്നിൽ വഴിമുടക്കി നിൽക്കുന്ന വിദ്യാർഥി (ഫയൽ ചിത്രം)

ടിയാനൻമെൻ സ്ക്വയറിലെ ഒത്തുതീർപ്പ് സ്ഥാനാർഥിയാണോ സെമിൻ? 

ഡെങ് സിയാഒ പിങ് സർവശക്തനായി ചൈന ഭരിക്കുന്ന കാലത്താണ് ടിയാനൻമെൻ സ്ക്വയർ അടിച്ചമർത്തൽ ഉണ്ടാകുന്നത്. അന്ന് വിദ്യാർഥി പ്രക്ഷോഭത്തോട് അനുഭാവപൂർവം പെരുമാറിയ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി ജാവോ സിയാങ്ങിനെ മാറ്റി ‘ചെയർമാൻ’ ഡെങ് ഈ പദവിയിൽ സെമിനെ നിയമിക്കുകയായിരുന്നു. ലോകരാജ്യങ്ങള്‍ ചൈനയെ ഒറ്റപ്പെടുത്തുകയും ഉപരോധമേർപ്പെടുത്തുകയും ചെയ്ത സമയമായിരുന്നു അത്. പാർട്ടിയിൽ പരിഷ്കരണവാദികളും അല്ലാത്തവരും തമ്മിലുള്ള പ്രശ്നങ്ങൾ നിലനിൽക്കെ ഇടയ്ക്കുള്ള ഒത്തുതീർപ്പ് എന്ന നിലയിൽ കൂടിയാണ് സെമിനെ നിയോഗിച്ചത് എന്നും പറയാറുണ്ട്. വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതിനെ തുടർന്ന് ചൈനീസ് സമൂഹത്തിൽ പടർന്ന അശാന്തിയും അസ്വസ്ഥകളും പരിഹരിക്കുക, വിട്ടുവീഴ്ചയില്ലാതെ പാർട്ടി നയം നടപ്പാക്കുക, പാശ്ചാത്യ ജനാധിപത്യ മാതൃകയെ പിന്തുടർന്ന് നയങ്ങൾ ഉദാരമാക്കണമെന്ന് വാദിച്ചിരുന്ന പാർട്ടി നേതൃത്വത്തിലുള്ളവരെ ‘ഒതുക്കുക’ തുടങ്ങിയ ആഭ്യന്തര പ്രശ്നങ്ങൾ ഒരു ഭാഗത്ത്. ടിയാനൻമെൻ സ്ക്വയർ അടിച്ചമർത്തലോടെ ലോകം ചൈനയ്ക്കു മുന്നിൽ കൊട്ടിയച്ച വാതിൽ തുറക്കുകയും ചൈനീസ് സമ്പദ്‍വ്യവസ്ഥയെ മുന്നോട്ടു നയിക്കുകയും രാജ്യത്തെ ആഗോളശക്തിയായി വളർത്തുകയും ചെയ്യുക എന്ന ദൗത്യം മറ്റൊരു ഭാഗത്ത്. ഈ രണ്ടു കാര്യങ്ങളും സമന്വയിപ്പിച്ചു കൊണ്ടു പോവുക എന്നതായിരുന്നു അതുവരെ ചൈനീസ് ദേശീയ രാഷ്ട്രീയത്തിൽ കാര്യമായ പങ്കാളിത്തമില്ലാതിരുന്ന സെമിന് നൽകിയ ഉത്തരവാദിത്തം. 

നിലവിലെ പ്രസിഡ‍ന്റ് ഷീ മുൻ ചൈനീസ് പ്രസിഡന്റുമാർക്കും മറ്റു നേതാക്കൾക്കുമൊപ്പം (ചിത്രം: റോയിട്ടേഴ്സ്)

ഡെങ് പറഞ്ഞു, സെമിൻ എന്റെ പിൻഗാമി 

ADVERTISEMENT

അതൊരു വലിയ ഉത്തരവാദിത്തമായിരുന്നു എന്നതിന് തന്റെ പിൻഗാമിയുടെ ജീവിതം ജിയാങ് സെമിനു മുമ്പാകെയുണ്ടായിരുന്നു. മാവോ സേതൂങ്ങ് ‌നയങ്ങളുടെ വിമർശകനും ഡെങ്ങിന്റെ പിന്തുണക്കാരനുമായി ദേശീയ രാഷ്ട്രീയത്തിൽ വന്ന ജാവോ സിയാങ്ങിനെ രായ്ക്കുരാമാനം നിഷ്കാസിതനാക്കിയതിന് സെമിനും സാക്ഷിയായിരുന്നു. സ്വകാര്യവത്ക്കരണത്തിനും ഉദാരവത്ക്കരണത്തിനും ഉദാര ജനാധിപത്യത്തിനും അനുകൂലമായിരുന്ന ജാവോ സിയാങ്ങായിരുന്നു ടിയാനൻമെൻ സ്ക്വയർ സമയത്ത് പാർട്ടി ജനറൽ സെക്രട്ടറി. വിദ്യാർഥി പ്രക്ഷോഭത്തോട് അനുഭാവപൂർവം പ്രതികരിച്ച ആളായിരുന്നു അദ്ദേഹം. ചൈനീസ് പട്ടാളം അടിച്ചമർത്തലിന് എത്തുന്നു എന്നറിഞ്ഞ് കണ്ണീരോടെ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സമരം നിർത്താൻ സിയാങ് അപേക്ഷിച്ചിരുന്നു. ഇതിന് കൊടുക്കേണ്ടി വന്ന വില അദ്ദേഹത്തിന്റെ ജനറൽ സെക്രട്ടറി പദമായിരുന്നു. 1989 ജൂണ്‍ 24–നാണ് അദ്ദേഹത്തെ ഔദ്യോഗികമായി പദവിയിൽ നിന്ന് മാറ്റിയതെങ്കിലും ടിയാനൻമെൻ അടിച്ചമർത്തൽ നടന്ന ജൂണ്‍ നാലിനു തന്നെ അദ്ദേഹത്തെ ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. ഈ സ്ഥാനത്തേക്കാണ് ഷാങ്ഹായിയിൽ നിന്ന് ജിയാങ് സെമിൻ എത്തുന്നത്. പാർട്ടി ചെയർമാനായി ‍ഡെങ് അപ്പോഴും അധികാരത്തിലുണ്ടായിരുന്നു. തന്റെ പിൻഗാമിയായി ഡെങ് തിരഞ്ഞെടുത്തതാണ് ജിയാങ് സെമിനെ എന്നതിനാൽ പാർട്ടിയിൽ ആരും തന്നെ കാര്യമായ വെല്ലുവിളിയുയർത്തിയുമില്ല. ഉയർന്ന വെല്ലുവിളികളെയൊക്കെ അപ്പപ്പോൾ തന്നെ മറികടക്കുകയും ചെയ്തു. 1993–ൽ പ്രസിഡന്റും അതിനു മുമ്പ് മിലിട്ടറി കമ്മീഷൻ ചെയർമാനുമായി അദ്ദേഹം. 1997–ൽ ഡെങ് മരിക്കുമ്പോഴേക്ക് സെമിൻ പാർട്ടിയിൽ അതിശക്തനും ഏക നേതാവുമായി കഴിഞ്ഞിരുന്നു.

മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയും ജിയാങ് സെമിനും (ഫയൽ ചിത്രം)

‘പൂച്ചട്ടി’; അത്ര രസികനായിരുന്നോ സെമീൻ?

‘പൂച്ചട്ടി’ (ഫ്ലവർപോട്ട്) എന്നായിരുന്നു ഷാങ്ഹായിൽ ജിയാങ് സെമ‌ിന്റെ ഇരട്ടപ്പേര്. അനക്കമൊന്നുമില്ലാത്ത ഒരു അലങ്കാര വസ്തു എന്നതായിരുന്നു അതിനർഥം. എന്നാൽ ചൈനയെ അടിമുടി മാറ്റിമറിച്ച, ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി വളരുന്നതിന് നിർണായക ചുവടുകൾ വച്ചതായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ജിയാങ് സെമിനെ ഇഷ്ടപ്പെട്ടിരുന്നോ ഇല്ലെയോ എന്നറിയില്ലെങ്കിലും ചൈനയിലെ യുവാക്കളുടെ ജീവിതത്തിലെ ഒരു സാന്നിധ്യമാണ് സെമിൻ. എല്‍വിസ് പ്രിസ്‍ലിയുടെ പാട്ടു പാടിയും അമേരിക്കൻ സന്ദർശനത്തിനിടെ കടലിൽ നീന്തിയും മാധ്യമ പ്രവർത്തകരെ ‘വഴക്കു പറഞ്ഞും’ ‘കളർഫുൾ’ ആയ രാഷ്ട്രീയക്കാരൻ എന്ന പ്രതീതിയുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പദവികളിൽ നിന്ന് വിരമിച്ച ശേഷം പലപ്പോഴും ഓൺലൈൻ മീമുകൾക്കും അദ്ദേഹം പാത്രമായിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ കണ്ണടയും വസ്ത്രധാരണവുമൊക്കെ കാരിക്കേച്ചറുകളിൽ നിറഞ്ഞു. സെിമിന് 90 വയസ് തികഞ്ഞപ്പോൾ യുവതലമുറയാണ് ഓൺലൈനിൽ അതേറ്റവും കൂടുതൽ ആഘോഷിക്കാൻ ശ്രമിച്ചത്. ചൈനീസ് സോഷ്യൽ മീഡിയയിൽ പലരും പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി സെമിന്റെ കട്ടിയുള്ള കണ്ണടയുടെ ചിത്രമാക്കി. നേതാക്കളെ വിമർശിക്കുന്നതിന് പരിധി ഉള്ളതിനാൽ പലപ്പോഴും വിമർശനം പോലും മീമുകളും മറ്റുമായി പ്രത്യക്ഷപ്പെടാറാണ് പതിവ്. ഏറെക്കാലം സെമിനോടുള്ള വിമർശനമായിരുന്നു മീമുകൾക്കും കാർട്ടൂണുകൾക്കും പിന്നിലെങ്കിൽ പിൽക്കാലത്ത് അത് ഇഷ്ടമായി പരിണമിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അത്തരത്തിൽ സെമിന്റേതായി പിന്നീട് വന്ന പല മീമുകളുടെയും പിന്നിലുണ്ടായിരുന്നത് ഷീ ചിൻപിങ് എന്ന ശക്തനായ ഇന്നത്തെ പ്രസിഡ‍ന്റിനോടുള്ള വിമർശനമായിരുന്നു താനും. സെമിന്റെ 90–ാം ജന്മദിനത്തിന് അതുകൊണ്ടു തന്നെ ആഘോഷങ്ങൾക്ക് വിലക്കുണ്ടായിരുന്നു എന്നാണ് പാശ്ചാത്യമാധ്യമങ്ങൾ അവകാശപ്പെടുന്നത്. 

കോവിഡിലും പ്രതിഷേധം, പക്ഷേ...

സാമ്പത്തിക, രാഷ്ട്രീയ പരിഷ്കരണ നടപടികളെ പ്രോത്സാഹിപ്പിച്ചിരുന്ന മുൻ ജനറൽ സെക്രട്ടറി ഹു യാബാങ്ങ് 1989 ഏപ്രിൽ 15–നു മരിച്ചതിനു പിന്നാലെ വിദ്യാർഥികൾ നടത്തിയ മാർച്ചാണ് ടിയാനൻമെൻ സ്ക്വയർ സംഭവത്തിലേക്ക് നയിച്ചത്. അതുകൊണ്ടു തന്നെ അത്തരത്തിലൊരു അവസരം ഇനിയുണ്ടാകാൻ ചൈനീസ് സർക്കാരും പാർട്ടിയും അനുവദിക്കില്ല എന്നത് ഉറപ്പ്. അതുകൊണ്ടു തന്നെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ചൈനയിലെ ചില പ്രദേശങ്ങളിൽ ജനങ്ങൾ പ്രതിഷേധിക്കുന്നു എന്ന വാർത്തകൾ പുറത്തു വരുമ്പോഴും ഇത് എങ്ങനെയാവും ചൈനീസ് ഭരണകൂടം അവസാനിപ്പിക്കുക എന്നതും പ്രധാനമാണ്. കാരണം, ഡെങ്ങിന്റെ പാത പിന്തുടർന്ന് സാമ്പത്തിക പരിഷ്കരണ പരിപാടികളും ഒപ്പം രാഷ്ട്രീയ പരിഷ്കരണവും നടപ്പാക്കാൻ ശ്രമിച്ച ആളായിരുന്നു ഹു. 1987–ൽ വിദ്യാർഥി പ്രക്ഷോഭം ഉണ്ടായതിനു പിന്നിൽ ഹു ആണെന്നാരോപിച്ച് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തു വന്നതോടെയാണ് അദ്ദേഹത്തിന് ജനറൽ സെക്രട്ടറി പദം ഒഴിയേണ്ടി വന്നത്. പിന്നാലെ വന്ന ജാവോ സിയാങ്ങും ഇതേ പാത പിന്തുടർന്നതോടെയാണ് ടിയാനൻ‌മെൻ സ്ക്വയർ അടിച്ചമർത്തൽ സമയത്ത് അദ്ദേഹത്തിനും പദവി പോയതും ജിയാങ് സെമിന്‌ പുതിയ അധികാര കേന്ദ്രമാകുന്നതും. അപ്പോൾ തന്റെ രണ്ട് മുൻഗാമികളും നടന്ന വഴിയേ നടക്കരുത് എന്ന് സെമിന് നന്നായി അറിയാമായിരുന്നു.

ഷി ജിൻപിങ്, ജിയാങ് സെമിൻ എന്നിവർ മറ്റു നേതാക്കൾക്കൊപ്പം (ചിത്രം: എ.പി)

വലിയ ഉദാരവാദി, പക്ഷേ എല്ലാം പാർട്ടിമയം

ഏറെ സംഭവബഹുലമായിരുന്നു സെമിന്റെ ഭരണകാലം. ടിയാനനെൻമെൻ സ്ക്വയറിനെ തു‌ടർന്നുണ്ടായ ഉപരോധങ്ങളെ ചൈന മറികടന്നത് വിവിധ സാമ്പത്തിക കൂട്ടായ്മകളിൽ അംഗമായും വ്യാപാരം വിപുലീകരിച്ചുമാണ്. ചൈനയിലുണ്ടായ സാമ്പത്തിക വളർച്ച, പാശ്ചാത്യ രാജ്യങ്ങളുമായുള്ള നീക്കുപോക്ക് തുടങ്ങി ചൈന ഒരു ആഗോള ശക്തിയായി മാറുന്നത് സെമിന്‍ ഭരണത്തിലിരുന്ന കാലത്താണ്. യുകെയുടെ അധീനതയിൽ നിന്ന് 1997–ൽ ഹോങ്കോങ്ക് ചൈനയ്ക്ക് ലഭിക്കുന്നത് സെമിന്റെ കാലത്താണ്. അതും സംഘർഷങ്ങളില്ലാതെ നടത്തിയെടുക്കാൻ അദ്ദേഹത്തിനായി. 

അതേ സമയം, രാഷ്ട്രീയ പരിഷ്കരണം എന്നത് അദ്ദേഹത്തിന്റെ അജണ്ടയിൽ ഇല്ലായിരുന്നു എന്ന വിമർശനവും ശക്തമാണ്. ആഭ്യന്തരമായി ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്തിയിരുന്നു, തായ്‍വാന്‍ വിഷയത്തിൽ നിലപാട് കടുപ്പിച്ചു, ഫലൂൺ ഗോങ് പോലുള്ള മതസംഘങ്ങളുടെ വേരറുത്തു, ടിബറ്റിലെ മനുഷ്യാവകാശ ലംഘനം തുടങ്ങിയ നിരവധി വിമർശനങ്ങൾ പാശ്ചാത്യ ലോകത്തു നിന്നും സെമിനു നേരെ ഉയർന്നിട്ടുണ്ട്. ഭിന്നാഭിപ്രായങ്ങൾക്ക് ഇടമില്ലാത്തപ്പോൾ തന്നെ ഒരു സോഷ്യലിസ്റ്റ് വിപണി സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹം. യുകെയിലെത്തിയ ആദ്യ ചൈനീസ് ഭരണാധികാരിയെന്ന പേര് സെമിന് സ്വന്തമാണ്. നിരവധി തവണ അമേരിക്ക സന്ദർശിക്കാനും അദ്ദേഹം തയാറായി. 2001 സെപ്റ്റംബർ 11–ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജോർജ് ബുഷ് പ്രഖ്യാപിച്ച ‘ഭീകരതയ്ക്കെതിരായ പോരാട്ട’ത്തിന് ജിയാങ് സെമിൻ പിന്തുണ പ്രഖ്യാപിച്ചതാണ് അദ്ദേഹമെടുത്ത മറ്റൊരു പ്രധാന തീരുമാനം. ടിയാനൻമെൻ സ്ക്വയറിന്റെ പേരിൽ ചൈനയെ ദ്രോഹിക്കാനും അകറ്റി നിർത്താനും ശ്രമിച്ചിരുന്ന യുഎസ് അയഞ്ഞത് ഇതോടെയാണ്. അതാകട്ടെ, ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ ഭാവി തന്നെ മാറ്റി മറിച്ചു. 

ചൈന‌ തുറന്നു, പ്രതിഷേധങ്ങൾ അടച്ചു 

മറ്റൊരു ടിയാനൻമെൻ സ്ക്വയർ ആവർത്തിക്കാതെ തന്നെ സമ്പദ്‍വ്യവസ്ഥയെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകാം എന്നതായിരുന്നു അധികാരമേറ്റ ശേഷം സെമിന് മുന്നിലുയർന്ന പ്രധാന വെല്ലുവിളി. ഉറപ്പുള്ള സമ്പദ്‍വ്യവസ്ഥയ്ക്ക് രൂപം നൽകുമ്പോൾ തന്നെ തൊഴിലില്ലായ്മയും ഉത്പാദന മേഖലയുടെ തളർച്ചയും പണപ്പെരുപ്പവും മാറ്റിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി ആദ്യം ചെയ്തത് ചൈനയെ ലോകത്തിനു മുമ്പാകെ പൂർണമായി തുറക്കുക എന്നതായിരുന്നു. അതിനായി നയങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. എല്ലാവർക്കും എല്ലാ മേഖലയിലും തുല്യാവസരങ്ങൾ‌ വാഗ്ദാനം ചെയ്യപ്പെട്ടു. ഇന്ന് ലോകത്തെ ഒരുവിധപ്പെട്ട വിപണികളിലൊക്കെ ചൈനീസ് ഉത്പന്നങ്ങൾ ലഭ്യമാകും. ഗുണമേന്മയെ കുറിച്ച് കുറ്റം പറയുമ്പോഴും ചൈനീസ് ഉത്പന്നങ്ങൾ വിപണികളിൽ നിറയുന്നു. ഈ നിര്‍മാണ മേഖല ഈ വിധത്തിൽ ലോകമെങ്ങും വിപണി കണ്ടെത്തിയത് സെമിന്റെ നേതൃകാലത്താണ്. ആഗോള വിപണിയുമായി ബന്ധിപ്പിച്ചെങ്കിൽ മാത്രമേ ചൈനയുടെ ഉത്പാദന മേഖലയ്ക്ക് നിലനിൽപ്പുള്ളൂ എന്ന തിരിച്ചറിവായിരുന്നു ഇതിനു പിന്നിൽ. 2001–ൽ ലോക വ്യാപാര സംഘടനയിൽ ചൈന അംഗമായത് ഈ ദിശയിലുള്ള വലിയൊരു കുതിച്ചുചാട്ടമായിരുന്നു. ടിയാനൻമെൻ സ്ക്വയർ സംഭവത്തിനു ശേഷം മാറ്റിനിർത്തപ്പെട്ട ചൈന ഏറെ നാളത്തെ കൂടിയാലോചകൾക്കും വിലപേശലുകൾക്കുമൊടുവിലാണ് ഈ നടപടി സ്വീകരിച്ചത്. 

ജിയാങ് സെമിൻ അടക്കമുള്ള മുതിർന്ന നേതാക്കളെ വണങ്ങുന്ന ഷി ജിൻപിങ് (ചിത്രം: എ.പി)

ചൈനയെ മാറ്റിയെടുക്കുക എന്നതായിരുന്നു സെമിന്റെ മുന്നിലുള്ള വെല്ലുവിളി. ഇതിനായി അദ്ദേഹം ആവിഷ്കരിക്കുകയും പിന്നീട് പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തതാണ് ‘ത്രീ റെപ്രസന്റ്സ്’ എന്ന മൂന്ന് നയങ്ങൾ. പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ഏതുവിധത്തിലായിരിക്കണം എന്നു നിർവചിക്കുന്നതാണിത്. ഒരു വിധത്തിൽ പറഞ്ഞാൽ അടഞ്ഞതും, അക്കൗണ്ടബിൾ അല്ലാത്തതും ഏകാധിപത്യ പ്രവണത പേറുന്നതുമായ നയങ്ങളിൽ നിന്ന് വിശാലമായ നയരൂപീകരണം നടത്തുകയും അതിന് നിയമപരിരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ഇതുവഴി ചെയ്തത്. മുഴുവൻ ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലാനും ബുദ്ധിജീവികളെയും പുതുതായി ഉയർന്നു വരുന്ന ബിസിനസ് സമൂഹത്തെയും ഒപ്പം നിർത്താനും ശ്രമമുണ്ടായി. ഉത്പാദന വ്യവസ്ഥയിൽ‌ തട്ടിപ്പുകളില്ലാതെ പങ്കുചേരാൻ തയാറായാൽ മുതലാളിത്തവര്‍ഗത്തിനും സ്ഥാനമുണ്ട് എന്ന നയം അങ്ങനെ ജിയാങ് സെമിൻ നടപ്പാക്കി. ചൈനയിൽ നിക്ഷേപങ്ങൾ വന്നു, വികസിച്ചു. സെമിൻ മടങ്ങുമ്പോൾ ഒരു ചോദ്യം മാത്രം ബാക്കി. സെമിനൊപ്പം അദ്ദേഹത്തിന്റെ നയങ്ങളും മടങ്ങുമോ?

 

English Summary : How China Became A Globel Power Under Former President Jiang Zemin Who Dies At 96