ന്യൂഡൽഹി∙ ശ്രദ്ധ വാൽക്കർ കൊലക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന പ്രതി അഫ്താബ് പൂനാവാല ജയിൽ അധികൃതരോട് വായിക്കാനായി ചോദിച്ചത് ഇംഗ്ലിഷ് നോവൽ. അഫ്താബിന് അമേരിക്കൻ നോവലിസ്റ്റ് പോൾ തിറോക്സിന്റെ യാത്രാവിവരണമായ ‘ദ് ഗ്രേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ശ്രദ്ധ വാൽക്കർ കൊലക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന പ്രതി അഫ്താബ് പൂനാവാല ജയിൽ അധികൃതരോട് വായിക്കാനായി ചോദിച്ചത് ഇംഗ്ലിഷ് നോവൽ. അഫ്താബിന്  അമേരിക്കൻ നോവലിസ്റ്റ് പോൾ തിറോക്സിന്റെ യാത്രാവിവരണമായ ‘ദ് ഗ്രേറ്റ് റെയിൽവേ ബസാർ: ബൈ ട്രെയിൻ ത്രൂ ഏഷ്യ’ എത്തിച്ചു കൊടുത്തതായി ജയിൽ അധികൃതർ വാർത്താ ഏജൻസിയായ എഎൻഐയെ അറിയിച്ചു. 

ജയിലിൽ മിക്ക സമയവും അഫതാബ് ചെസ് കളിയിൽ മുഴുകിയിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. മിക്കപ്പോഴും ഒറ്റയ്ക്കാണ് കളിക്കാറെങ്കിലും ചിലപ്പോൾ സഹതടവുകാരും കൂടെയുണ്ടാകും. ചെസ് കളിയിൽ അതീവ തൽപരനായ ഇയാൾ, ഇരുവശങ്ങളിലും കരുക്കൾവച്ച് പുതിയ തന്ത്രണങ്ങൾ ആവിഷ്കരിക്കുന്നത് കാണാം. അഫ്താബ് വലിയ കൗശലക്കാരനാണ്. രണ്ട് അറ്റത്തുനിന്നും കരുക്കൾ നീക്കുന്നത് വളരെ സൂക്ഷ്മതയോടെ ഗൂഢമായി ആലോലിച്ചാണ്. ചതുരംഗ പലകയിലെ നീക്കങ്ങൾ പോലെ അഗാധമായ ഒരു ഗുഢാലോചനയുടെ ഭാഗമാണ് ശ്രദ്ധയുടെ കൊലപാതകം പോലുമെന്നാണ് തോന്നുന്നതെന്നും തന്റെ ചെയ്തികളിൽ അയാൾക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും അധികൃതർ പറഞ്ഞു. 

ADVERTISEMENT

മോഷണക്കേസിൽ പിടിയിലായ രണ്ടു പേരാണ് അഫ്താബിനൊപ്പം താമസിക്കുന്നത്. അവർക്ക് അഫ്താബിനെ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ജയിലിൽ ‘അനുസരണയുള്ള കുട്ടി’യായി പെരുമാറുമ്പോഴും ചോദ്യം ചെയ്യലിന് നന്നായി പഠിച്ച് പരിശീലിച്ചാണ് വരുന്നത്. അഫ്താബിന്റെ ഉത്തരങ്ങൾ കേൾക്കുമ്പോൾ അത് മനസ്സിലാകുമെന്നും ജയിൽ അധികൃതർ പറഞ്ഞു.

ചൈനീസ് വെട്ടുകത്തി ഉപയോഗിച്ചാണ് ശ്രദ്ധയുടെ ശരീരം വെട്ടിമുറിച്ചതെന്ന് അഫിത്ബ് പൊലീസിനോടു പറഞ്ഞു. എന്താണ് അഫ്താബിന്റെ മനസ്സിലെന്നറിയാൻ ബ്രെയിൻ മാപ്പിങ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഡിഎൻഎ റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണെന്നും അതിനുശേഷം ബ്രെയിൻ മാപ്പിങ്ങിന്റെ കാര്യം തീരുമാനിക്കുമെന്നും അധികൃതർ പറഞ്ഞു. 

ADVERTISEMENT

അതിനിടെ അഫ്താബിനെ താമസിപ്പിച്ചിരിക്കുന്ന ജയിലിനു മുന്നിലെ സുരക്ഷ വർധിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഫൊറൻസിക് ലാബിൽനിന്നു തിരികെ കൊണ്ടുവരുന്നതിനിടെ അഫ്താബ് സഞ്ചരിച്ച പൊലീസ് വാഹനത്തിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചത്. 

English Summary: In Jail, Aaftab Poonawala Asked For Paul Theroux Travelogue, Given A Copy