മുംബൈ∙ നാഗ്പുർ നഗരത്തിലെ അപൂർവകാഴ്ചയായ ഇരട്ട മേൽപ്പാതയ്ക്കു ഗിന്നസ് ലോക റെക്കോർഡ്. ഇവിടെ മൂന്നു പാതകളാണ് ഒന്നിനുമുകളിൽ ഒന്നായി പണിതിരിക്കുന്നത്. ഏറ്റവും താഴെ വാർധ ജേശീയപാത. അതിനു മുകളിൽ മേൽപ്പാത. അതിനും മുകളിലാണ് മെട്രോ റെയിൽപ്പാത. ഈ രണ്ടു മേൽപ്പാതകളും നിൽക്കുന്നത് ഒറ്റത്തൂണിലാണ്. ഇങ്ങനെ പണിതതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ നാഗ്പുർ നഗരത്തിലെ അപൂർവകാഴ്ചയായ ഇരട്ട മേൽപ്പാതയ്ക്കു ഗിന്നസ് ലോക റെക്കോർഡ്. ഇവിടെ മൂന്നു പാതകളാണ് ഒന്നിനുമുകളിൽ ഒന്നായി പണിതിരിക്കുന്നത്. ഏറ്റവും താഴെ വാർധ ദേശീയപാത. അതിനു മുകളിൽ മേൽപ്പാത. അതിനും മുകളിലാണ് മെട്രോ റെയിൽപ്പാത. ഈ രണ്ടു മേൽപ്പാതകളും നിൽക്കുന്നത് ഒറ്റത്തൂണിലാണ്. ഇങ്ങനെ നിർമിച്ചതിനാൽ വീണ്ടും ഭൂമിയേറ്റെടുക്കലും അത്രയും ചെലവും നിർമാണ സമയവും മറ്റും ഒഴിവാക്കാനായി.

നാഗ്പുർ മെട്രോ റെയിൽ. ഏറ്റവും താഴെ ദേശീയ പാത, മുകളിൽ മേൽപ്പാലം, അതിനും മുകളിൽ മെട്രോ റെയിൽ. (Photo - Twitter/@nitin_gadkari)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)

ഏറ്റവും നീളംകൂടിയ ഇരട്ടമേൽപ്പാത ഒറ്റത്തൂണിൽ നിർമിച്ചതിനാണ് ദേശീയപാത അതോറിറ്റിക്കും മഹാരാഷ്ട്രാ മെട്രോ റെയിൽ കോർപ്പറേഷനും ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 3.14 കിലോമീറ്റർ നീളത്തിലാണ് ഇരട്ടമേൽപ്പാതകൾ നിർമിച്ചത്. ഇത്രയും ദൂരത്തിനുള്ളിൽ മൂന്ന് മെട്രോ സ്റ്റേഷനുകളും ഉൾപ്പെടുന്നു – ഛത്രപതി നഗർ, ജയ് പ്രകാശ് നഗർ, ഉജ്ജ്വൽ നഗർ.

നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)
ADVERTISEMENT

ദേശീയപാത അതോറിറ്റിയെയും മഹാരാഷ്ട്ര മെട്രോയെയും കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ഏഷ്യാ ബുക്ക് റെക്കോർഡിലും ഇന്ത്യാ ബുക്ക് റെക്കോർഡിലും ഇടംപിടിച്ചശേഷമാണ് ലോക റെക്കോർഡ് ലഭിച്ചതെന്ന് ഗഡ്കരി പറഞ്ഞു. ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരോട് ഏറെ നന്ദിയുണ്ടെന്നും രാജ്യത്തിന് അഭിമാനമുഹൂർത്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)

English Summary: Nagpur Metro creates a record for constructing the world's longest double-decker viaduct