ധാരാവിക്ക് എന്താ കൊമ്പുണ്ടോ? കൊമ്പില്ലെങ്കിലും ധാരാവി എന്ന പേരു കേൾക്കുമ്പോൾ മുട്ടിടിക്കുന്നത് എന്തുകൊണ്ടാണ്? ‘നിങ്ങൾ ബോംബെയിലെ അധോലോകമായ ധാരാവി, ധാരാവി എന്നു കേട്ടിട്ടുണ്ടോ’ എന്ന ഒരൊറ്റ ഡയലോഗു മതി ആ പ്രദേശത്തിന്റെ ഗാംഭീര്യം തിരിച്ചറിയാൻ. അത്തരം സിനിമാറ്റിക് ഡയലോഗുകളിലൂടെ, നേരിൽ കാണാത്തവർക്കു പോലും സുപരിചിതമാണ് ഇന്നു ധാരാവി. ശരിക്കും ധാരാവി എന്താണ്? ജീവിക്കാൻ പാടുപെടുന്നവരുടെ സങ്കേതം. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയുടെ മധ്യത്തിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള ചേരിപ്രദേശം. ചുറ്റും മാളുകളും വാണിജ്യ സമുച്ചയങ്ങളും. അവയ്‌ക്കെല്ലാം നടുവിലായി ധാരാവി എന്ന ചേരി പ്രദേശം. മറ്റേതു നഗരത്തിലും എന്നപോലെ മുംബൈയിലും ഒട്ടനവധി ചേരികളുണ്ട്. ഇവയ്‌ക്കൊന്നും ഇല്ലാത്ത ഒട്ടേറെ പ്രത്യേകതകളാണു ധാരാവിക്കു പറയാനുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ കേൾക്കുമ്പോൾ ഞെട്ടുന്ന ധാരാവി

ധാരാവിയെ ഭയക്കാൻ ഒന്നുമില്ലെന്നതാണു സത്യം. ചാളുകളും ഇടുങ്ങിയ ഒറ്റമുറി വീടുകളുമെല്ലാം അടങ്ങുന്ന ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന ഭൂപ്രദേശം മാത്രമാണിത്. ഏകദേശം 600 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്. അതായത് രണ്ടര കിലോമീറ്റർ വിസ്തൃതി. ധാരാവിയിൽ ഏകദേശം 10 ലക്ഷം പേർ അധിവസിക്കുന്നതായാണ് അനൗദ്യോഗിക കണക്കുകൾ. വന്നും പോയുമിരിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ സ്ഥലം എന്ന നിലയിൽ ധാരാവിയിലെ ജനസംഖ്യയുടെ കണക്കു കൃത്യമായി എടുക്കാനാവില്ല. ഒരു പ്രമുഖ സന്നദ്ധ സംഘടനയുടെ സർവേ അനുസരിച്ച് എട്ടര ലക്ഷം പേർ അധിവസിക്കുന്നു. അതായത് ഒരു ഏക്കറിൽ 1500 പേർ താമസിക്കുന്നു. ജനസാന്ദ്രതയിലാണ് ഈ ചേരി ലോകത്തിനു മുന്നിൽ മുന്നിട്ടു നിൽക്കുന്നത്. 

ADVERTISEMENT

ധാരാവിയെ കുറിച്ചു പറയുമ്പോൾ ഭയക്കുന്നത് എന്തുകൊണ്ടാകും?. ഇവിടെ അധിവസിക്കുന്നവരുടെ ചങ്കുറപ്പാകാം ഒരുപക്ഷേ ഈ പേടിക്കു കാരണം. ധാരാവിയുടെ നവീകരണത്തെയും പുനരധിവാസത്തെയും കുറിച്ച് ശിവസേന മുൻ എംപിയും സിനിമാ നിർമാതാവും പദ്മശ്രീ ജേതാവുമായ പ്രതീഷ് നന്ദി പറഞ്ഞതിങ്ങനെ- ‘‘പുനരധിവാസം നല്ലകാര്യം, എങ്കിലും ധാരാവിയുടെ സ്പിരിറ്റ് സംരക്ഷിക്കപ്പെടണം’’. ചേരിയുടെ വക്താവ് എന്നുപറഞ്ഞ് പ്രതീഷിനെ വിശേഷിപ്പിച്ച അനേകരുണ്ട്. എന്താകും പ്രതീഷ് പറഞ്ഞ ധാരാവിയുടെ സ്പിരിറ്റ്? ഒന്നിനോടും പരിഭവമില്ലാതെ, ലഭ്യമായതുകൊണ്ട് ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നവരാണ് ധാരാവിക്കാർ. ധാരാവിയുടെ ഈ ആത്മാവ് സംരക്ഷിക്കപ്പെടണം എന്നാണ് പ്രതീഷ് പറഞ്ഞത്. 

മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിനു പുറത്ത് അദാനി ഗ്രൂപ്പിന്റെ ലോഗോ. ചിത്രം: Indranil MUKHERJEE / AFP

∙ ധാരാവി എന്നാൽ...?

ADVERTISEMENT

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പണ്ട് ധാരാവിയായിരുന്നു. ഇപ്പോൾ കറാച്ചിയിലെ ഒറംഗി ടൗൺഷിപ്പിനാണ് ആ ബഹുമതി. ധാരാവി ഒരദ്ഭുതമാവുന്നത് അതിന്റെ വലുപ്പം കൊണ്ടും ജനസാന്ദ്രത കൊണ്ടുമല്ല; അത്, ആളുന്ന കനവുകളുടെയും പൊള്ളുന്ന അനുഭവങ്ങളുടെയും ഒരു വറചട്ടിയായതു കൊണ്ടാണ്. ജീവിതമെന്ന അദ്ഭുതം നിരന്തരം കാലത്തിന്റെ ഫർണസുകൾക്കു മുകളിൽ തിളച്ചു മറിയുന്ന ഒരു ലബോറട്ടറി.. ഒരു ചതുപ്പുനിലത്തുനിന്നാണ് ഇന്നു കാണുന്ന ധാരാവിയുണ്ടാവുന്നത്. കോളി വർഗത്തിൽപെട്ടവർ മീൻ പിടിച്ചു കഴിഞ്ഞിരുന്ന ഒരു കണ്ടൽവനം. ഇലയും മണ്ണും മലവും വന്നു നിലമായപ്പോൾ അവിടേക്ക് പലരും കുടിയേറി വന്നു. ഗുജറാത്തിൽ നിന്നു കുശവൻമാരായ കുംഭാരകൾ, തെക്കു നിന്നു തമിഴരും മലയാളികളും, കിഴക്കു നിന്നു ബിഹാറികളും ബംഗാളികളും, വടക്കു നിന്ന് ഉത്തർപ്രദേശിൽ നിന്നുള്ള തുണിക്കച്ചവടക്കാർ. വന്നു കയറിയവർക്കെല്ലാം ധാരാവി സ്വന്തം മണ്ണായി. മതിയായ അഴുക്കുചാൽ സംവിധാനമോ, ശുദ്ധജല ലഭ്യതയോ ഇല്ലാതെ ധാരാവി ശ്വാസം മുട്ടി നിന്ന ഘട്ടത്തിലാണ് ആ മേഖലയുടെ നവീകരണവും അവിടെ താമസിക്കുന്നവരുടെ പുനരധിവാസവും ലക്ഷ്യമിട്ട് പദ്ധതി ഒരുക്കാൻ തുടങ്ങിയത്. 

∙ ധാരാവിയുടെ വികസനം, പുനരധിവാസം

ധാരാവിയുടെ നവീകരണം സംബന്ധിച്ച ചർച്ചകൾക്ക് ഏകദേശം അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പദ്ധതിയുടെ രൂപരേഖ പ്രമുഖ ആർക്കിടെക്ട് മുകേഷ് മേത്ത അവതരിപ്പിച്ചത് 1997ൽ. ധാരാവി പുനരധിവാസ പദ്ധതി എന്ന പേരിൽ നവീകരണ പദ്ധതി രൂപപ്പെടുത്തിയെടുക്കാൻ പിന്നെയും സമയമെടുത്തു- 2003-04ൽ. ധാരാവിയിൽ പാർക്കുന്ന ജനസംഖ്യയ്ക്കൊപ്പം തന്നെ എതിർപ്പുകളും ഉയർന്നു. പദ്ധതിക്ക് അനുമതി കിട്ടിയെങ്കിലും അവയുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായി. ധാരാവി പുനരധിവാസ പദ്ധതിക്ക് ടെൻഡർ വിളിച്ചെങ്കിലും കാര്യമായി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. 2018ലെ ടെൻഡർ നടപടിയിൽ ആരും പങ്കെടുത്തുമില്ല. ഏറ്റവും ഒടുവിലെ ടെൻഡർ നടപടികളിൽ പങ്കെടുത്ത അദാനി ഗ്രൂപ്പ് 5069 കോടി രൂപയ്ക്കു കരാർ ഉറപ്പിച്ചു. 

മഹാരാഷ്ട്ര സർക്കാരിനു പങ്കാളിത്തമുള്ള പ്രത്യേക സംയുക്ത സംരംഭം രൂപപ്പെടുത്തി, അതിനു കീഴിലാകും നവീകരണവും പുനരധിവാസവും. ധാരാവിയിൽ താമസിക്കുന്ന 2000ത്തിനു മുൻപുള്ള കൈവശരേഖയുള്ളവരെയാണ് പുനരധിവസിപ്പിക്കുന്നത്. പുനരധിവാസവുമായി ബന്ധപ്പെട്ട നപടികളുടെ ഉത്തരവാദിത്തം കരാർ ഏറ്റെടുത്ത അദാനി ഗ്രൂപ്പിനാകും. ഏഴു വർഷം കൊണ്ടു പുനരധിവാസ പരിപാടികൾ പൂർത്തിയാക്കണമെന്നാണ് കരാറിൽ പറയുന്നതെങ്കിലും ഏകദേശം 15 വർഷമെങ്കിലും എടുക്കുമെന്നാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ധാരാവിയുടെ കുറച്ചു സ്ഥലത്ത് ഫ്‌ളാറ്റ്, വാണിജ്യ സമുച്ചയം എന്നിവ വികസിപ്പിച്ച് വിൽക്കാൻ അദാനി ഗ്രൂപ്പിന് അനുവാദമുണ്ട്. അതിലൂടെ ലഭിക്കുന്ന തുകയാണ് അദാനിയുടെ ലാഭം. നഗരമധ്യത്തിലെ ഏറ്റവും കണ്ണായ സ്ഥലമാണ് ധാരാവി. ചേരിയൊഴിയുമ്പോൾ ആ സ്ഥലത്തിന്റെ മൂല്യം അനേകം മടങ്ങ് വർധിക്കും. 

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ധാരാവി പുനർവികസന പദ്ധതിക്കായി ദാദറിലെ 47.5 ഏക്കർ റെയിൽവേ ഭൂമി കൈമാറുന്നതിനുള്ള കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. ലാഭത്തിന്റെ 0.21% മന്ത്രാലയത്തിന് ലഭിക്കും. ഈ ഭൂമിയിൽ ധാരാവിയിൽ താമസിക്കുന്നരുടെ പുനരധിവാസമാണോയെന്നത് ഇനിയും വ്യക്തമല്ല. സമാനമായ കരാറുകൾ തുടർന്നും ഉണ്ടാകുമെന്നാണ് സൂചന. പ്രതിഷേധം ശക്തമാകും എന്നതാണ് അദാനി ഗ്രൂപ്പ് നൽകുന്ന സൂചന. എങ്കിലും അവിടെ താമസിക്കുന്നവരെ ബോധവൽകരിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്. 

∙ അൽപം ചേരി വിചാരം

∙ ചേരി പുനരധിവാസ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് നഗര  ജനസംഖ്യയുടെ 48 ശതമാനവും ചേരികളിൽ അധിവസിക്കുന്നു.

∙ മുംബൈയുടെ മൊത്തം വിസ്തൃതിയുടെ 24 ശതമാനവും ചേരികളാണ്.

∙ ധാരാവിയിലെ ചാളുകളിൽ 9522 താത്കാലിക പാർപ്പിട സൗകര്യങ്ങളുണ്ട്

∙ ധാരാവിയുടെ വിസ്തൃതി കണക്കിലെടുത്തുള്ള ജനസംഖ്യ അനുപാതം ഞെട്ടിക്കുന്നതാണ്. ഒരു ഏക്കറിൽ താമസിക്കുന്നത് ഏകദേശം 1500 പേർ.

∙ ധാരാവിയിലെ ജനസംഖ്യ സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല. മൂന്നു ലക്ഷം മുതൽ 10 ലക്ഷം പേർ വരെ അധിവസിക്കുന്നതായി പറയുന്നു.

∙ ഇന്ത്യയുടെ വൈവിധ്യം പോലെത്തന്നെയാണ് ഇവിടെയും, എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ഇവിടെയുണ്ട്.

അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കൂ എന്നാണ് വോട്ടുബാങ്കിൽ കണ്ണുവച്ച് വരുന്ന രാഷ്ട്രീയക്കാരോട് ധാരാവിയിലുള്ളവർക്കു പറയാനുള്ളത്. നൂറിലേറെപ്പേരാണ് ഇന്നും ധാരാവിയിലെ ഒരു ശുചിമുറി പങ്കുവയ്ക്കുന്നത്.

∙ എല്ലാ മതവിഭാഗങ്ങളുടെയും പ്രതിനിധികളുമുണ്ടിവിടെ. ഏകദേശം 63% ഹിന്ദുക്കളാണ്. ധാരാവിയിലെ ജനങ്ങളിൽ 30% മുസ്‌ലിമുകളും ആറു ശതമാനം ക്രൈസ്തവരുമാണ്. അവശേഷിക്കുന്നവരിയിൽ ബുദ്ധിസ്റ്റുകളുമുണ്ട്.

∙ ചേരിയിലെ സാമ്പത്തികം

∙ പരമ്പരാഗത കളിമൺ, വസ്ത്ര നിർമാണ ശാലകളാണ് അധികവും ധാരാവിയിലുള്ളത്. കൂടാതെ, പുനരുപയോഗ വസ്തുക്കളുടെ സംസ്‌കരണ ശാലകളും പ്രവർത്തിക്കുന്നു. 5000 വ്യവസായശാലകളും 15,000ത്തിൽ അധികം ഒറ്റമുറി ഫാക്ടറികളുമുണ്ടിവിടെ. തുകൽ വ്യവസായവും സജീവമാണ്.

∙ തുകൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നു.

∙ ധാരാവിയുടെ പ്രതിവർഷ വിറ്റുവരവ് ഏകദേശം 500 ദശലക്ഷം ഡോളറാണ്, അതായത് 4000 കോടി രൂപയിലും അധികം.

∙ ധാരാവി എന്ന ഇക്കണോമിക്ക് ഹബ്  

ഇഡ്ഡലി കച്ചവടം മുതൽ സർജിക്കൽ ത്രെഡ് വരെ നീളുന്ന ചെറുകിട കുടിൽ വ്യവസായങ്ങളാണ് ധാരാവിയുടെ നട്ടെല്ല്. സർജിക്കൽ ത്രെഡ് നിർമാണത്തിന്റെ പ്രധാനകേന്ദ്രം ചാമ്ര ബസാറാണ്. ദിയോനാറിലെ കശാപ്പ് ശാലകളിൽനിന്നു കൊണ്ടുവരുന്ന ആട്ടിൻകുടലുകൾ വൃത്തിയാക്കുന്നത് ഇവിടെയാണ്. ഇന്ത്യയുടെ റീസൈക്കിൾ ക്യാപ്പിറ്റലാണ് ധാരാവി. കാർഡ്ബോർഡ്, പേപ്പർ, പ്ലാസ്റ്റിക്, സ്റ്റീൽ, മെറ്റൽ എല്ലാം ഇവിടെ റീസൈക്കിൾ ചെയ്യുന്നു. സമ്പന്ന മുംബൈ ദിവസേന തള്ളുന്ന അവശിഷ്ടങ്ങളുടെ സംസ്‌കരണ കേന്ദ്രം. ചവറു പെറുക്കിവിറ്റു ജീവിക്കുന്ന 'റാഗ് പിക്കേഴ്സ് എന്ന പേരിലറിയപ്പെടുന്ന ഒട്ടേറെ ആളുകളുണ്ടിവിടെ. മിക്കവരും സ്‌കൂൾ കുട്ടികൾ. സർക്കാരും സന്നദ്ധ സംഘടനകളും ഇവിടെ സ്‌കൂളുകൾ നടത്തുന്നു. പഠിപ്പിക്കുന്നതിനോടൊപ്പം പലതും പഠിക്കാനും. സാമൂഹ്യശാസ്ത്ര വിദ്യാർഥികളുടെ ‘ലിവിങ് സ്പെസിമൻ’ കൂടിയാണു ധാരാവി.

∙ ധാരാവിയുടെ ഗാന്ധി

ധാരാവിയിൽ ഹീറോകൾ ഒട്ടേറെയുണ്ട്. സ്ലം ഡോഗ് മില്യനറിൽ തകർത്തഭിനയിച്ച റുബീനയെയും അസ്ഹറുദ്ദീനെയും പോലുള്ള കൊച്ചു സൂപ്പർ താരങ്ങൾ വരെ. പക്ഷേ ധാരാവിയുടെ റിയൽ ഹീറോ അർപുതം ജോക്കിനാണെന്നു പറയേണ്ടി വരും. മഗ്സസെയും പത്മശ്രീയുമടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ ധാരാവിയുടെ ഗാന്ധി. കർണാടകയിലെ കോലാർ സ്വർണഖനികൾക്കടുത്ത ഒരു ഗ്രാമത്തിൽ 1947ൽ ജനിച്ച്, ഇരുപത് തികയുന്നതിനു മുൻപേ വിധി ജോക്കിനെ ധാരാവിയിലെത്തിച്ചു. ബിൽഡിങ് കോൺട്രാക്റ്ററായി പ്രവർത്തിക്കുമ്പോഴാണു ജോക്കിൻ ധാരാവിയുടെ സാമൂഹ്യധാരകളിൽ ഇടപെടാൻ തുടങ്ങിയത്. അധികൃതരുടെ അനാസ്ഥ മൂലം കെട്ടിക്കിടന്നിരുന്ന ധാരാവിയിലെ മാലിന്യക്കൂമ്പാരമൊന്നാകെ കുട്ടിപ്പട്ടാളത്തെ കൂട്ടുപിടിച്ച് മുനിസിപ്പൽ ഓഫിസിനു മുന്നിൽ പ്രതിഷ്ഠിച്ചതോടെയാണ് ജോക്കിൻ ശ്രദ്ധേയനാകുന്നത്. അന്നുമുതൽ ഇന്നുവരെ ധാരാവിയിലെ എല്ലാ ജനമുന്നേറ്റങ്ങളുടെയും മുൻനിരയിൽ അർപുതം ജോക്കിൻ ഉണ്ട്. മുംബൈയിലെ പല ചേരികളും നടപ്പാക്കിയ ‘പൊലീസ് പഞ്ചായത്ത്’ പദ്ധതിയുടെ പിന്നിലും അദ്ദേഹത്തിന്റെ കരങ്ങളുണ്ട്. കമ്യൂണിറ്റി പൊലീസിങ്ങിന്റെ ഒരു ഉദാത്ത രൂപമാണിത്. പൊലീസിനെ സഹായിക്കാൻ പത്ത് സ്ഥലവാസികൾ അടങ്ങിയ ഒരു കമ്മിറ്റിയുണ്ടാകും. ഏഴു സ്ത്രീകളും മൂന്ന് പുരുഷന്മാരും.

ധാരാവിയുടെ സാധ്യതകളെ കുറിച്ച് ഒരിക്കൽ അർപുതം പറഞ്ഞതിങ്ങനെ: ‘‘നഗരത്തിന്റെ ഹൃദയമാണ് ധാരാവി. എല്ലാ അഴുക്കുചാലുകളും ഒഴുകിയെത്തുന്നത് ഇവിടെയാണ്. നഗരത്തിലെ മാലിന്യ സംഭരണവും ഒപ്പം സംസ്‌കരണവും നടക്കുന്നതും ഇവിടെ. ഒരു ദിവസം ധാരാവിയിലെ മാലിന്യ സംസ്‌കരണം നടന്നില്ലെങ്കിൽ ഇൻഡോറിലെ പിവിസി പ്ലാസ്റ്റിക് പ്ലാന്റുകൾ പ്രവർത്തിക്കില്ല. ഇവിടെനിന്ന് പ്രതിദിനം ഒട്ടേറെ ട്രക്കുകളിലാണ് സംസ്‌കരിച്ച പ്ലാസ്റ്റിക്ക് ഇൻഡോർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്. ഈ ചേരിയിൽനിന്ന് പ്രതിദിനം ഏകദേശം ആറു ലക്ഷം ഇഡ്ഡലി ഉൽപാദിപ്പിക്കുന്നു. മുംബൈ വിമാനത്താവളത്തിലും വിമാനങ്ങളിലും പ്രമുഖ ഭക്ഷണശാലകളിലും ലഭിക്കുന്നത് ഏറ്റവും നല്ല നിലവാരമുള്ള ധാരാവി ഇഡ്ഡലി തന്നെ. 

കേന്ദ്രവും ഓരോ സംസ്ഥാനങ്ങളും പ്രത്യേക സാമ്പത്തിക മേഖലകൾ നിർമിക്കാൻ ധാരാളം പണം ചെലവഴിക്കുന്ന കാഴ്ചകളാണു നാം കാണുന്നത്. പക്ഷേ ധാരാവി എത്രയോ കാലം മുൻപു തന്നെ പ്രത്യേക സാമ്പത്തിക മേഖലയായി’’– അർപുതത്തിന്റെ വാക്കുകൾ. ഏകദേശം നാലു പതിറ്റാണ്ട് അദ്ദേഹം ധാരാവിക്കായി പ്രവർത്തിച്ചു. ധാരാവിയിലെ താമസക്കാരെയും തൊഴിലാളികളെയും ഉൾപ്പെടുത്തി നാഷനൽ സ്ലം ഡ്വെല്ലേഴ്‌സ് ഫെഡറേഷൻ സ്ഥാപിച്ചു. ചേരിവാസികളുടെ രാജ്യാന്തര സംഘടനയുടെ പ്രസിഡന്റായും പ്രവർത്തിച്ചു. ചേരിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച അർപുതത്തെ തേടി മഗ്‌സസെ പുരസ്‌കാരവും എത്തി. 2018ലാണ് അർപുതം മരിച്ചത്. 

∙ നമ്മൾ ഏതു ചേരിയിൽ നിൽക്കണം...!

അധികൃതരുടെ അലോസരപ്പെടുത്തൽ ധാരാവിക്കു പുതുമയല്ല. പരിഷ്‌കരണത്തിന്റെയും വികസനത്തിന്റെയും പേരുപറഞ്ഞുള്ള പദ്ധതികൾ ഇപ്പോഴും ധാരാവിക്കുമുകളിൽ ഡെമോക്ലീസിന്റെ വാൾ പോലെ തൂങ്ങിക്കിടക്കുന്നു. മുകേഷ് മേത്ത എന്ന ഇൻഡോ അമേരിക്കൻ ആർക്കിടെക്ടിന്റെ ധാരാവി റീഡവലപ്മെന്റ് പ്രോജക്ട് ആണ് ഇതിൽ ഏറ്റവും പുതിയത്. ചേരിനിവാസികളെയെല്ലാം മറ്റൊരിടത്തേക്കു മാറ്റിപ്പാർപ്പിച്ച് നഗരത്തിന്റെ ഈ ഹൃദയഭാഗം വ്യാപാര വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് മേത്തയുടെ പദ്ധതിയുടെ കാതൽ. ഓരോ കുടുംബത്തിനും 225 അടി വിസ്തീർണമുള്ള അപ്പാർട്മെന്റ് ലഭിക്കും. തങ്ങൾക്ക് അത് വേണ്ടെന്നു പറയുന്നു, ധാരാവിയിലെ ബഹുഭൂരിപക്ഷവും. അന്നം തരുന്ന മണ്ണ് വിടാൻ അവർക്കു താൽപര്യമില്ല. അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കൂ എന്നാണ് വോട്ടുബാങ്കിൽ കണ്ണുവച്ച് വരുന്ന രാഷ്ട്രീയക്കാരോട് അവർക്ക് പറയാനുള്ളത്. നൂറിലേറെപ്പേരാണ് ഇന്നും ധാരാവിയിലെ ഒരു ശുചിമുറി പങ്കുവയ്ക്കുന്നത്. ‘ശുചിമുറികൾ വച്ചുള്ള വോട്ടുപിടിത്തം ഇന്ത്യൻ ചേരികളിലെ പ്രധാന രാഷ്ട്രീയതന്ത്രമാണ്’– ധാരാവിയെക്കുറിച്ച് എഴുതിയ നാഷനൽ ജ്യോഗ്രഫിക് ലേഖകൻ മാർക്ക് ജേക്കബ്സണിന്റെ വാക്കുകൾ.

∙ ആന്റിലിയയുടെ അയൽവാസികൾ

ലോകത്തിലെ തന്നെ ഏറ്റവും ആഡംബരം നിറഞ്ഞ ഭവനം മുംബൈയിലാണ്. നാലുലക്ഷം ചതുരശ്ര അടിയിൽ 27 നിലകളിലായി പരന്നുയർന്നു നിൽക്കുന്ന ചതുരഗോപുരം. ഒരു നില മുഴുവൻ പാർക്കിങ്ങിനായി മാറ്റി വച്ചിരിക്കുന്നു. നൂറ്റൻപതിലേറെ കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാം. മൂന്ന് ഹെലിപ്പാഡുകളും ഒരു എയർ ട്രാഫിക് കൺട്രോൾ യൂണിറ്റും. ഒൻപത് ലിഫ്റ്റുകൾ. ആന്റിലിയ എന്ന ആ ആഡംബര വസതിയിൽ അന്തിയുറങ്ങുമ്പോൾ മുകേഷ് അംബാനി തന്റെ ‘അയൽക്കാരെക്കുറിച്ച്’ ഓർക്കുന്നുണ്ടാകുമോ...?

English Summary: Adani Properties bags Dharavi's Redevelopment Project, Slum Face to Change