ന്യൂഡൽഹി∙ രാജ്യസഭയിൽ ചിരി പടർത്തി ആം ആദ്മി പാർട്ടി എംപി ഹർഭജൻ സിങ്ങും കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള ചോദ്യത്തോരവേള. പ്രവാസി ക്ഷേമത്തിലൂന്നിയ ചോദ്യങ്ങളുമായാണ് ഹർഭജൻ സിങ് രാജ്യസഭയിലെത്തിയത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തൊഴിൽ ഏജൻസികളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ച് സർക്കാരിന് അറിയാമോ, എങ്കിൽ അതിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യസഭയിൽ ചിരി പടർത്തി ആം ആദ്മി പാർട്ടി എംപി ഹർഭജൻ സിങ്ങും കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള ചോദ്യത്തോരവേള. പ്രവാസി ക്ഷേമത്തിലൂന്നിയ ചോദ്യങ്ങളുമായാണ് ഹർഭജൻ സിങ് രാജ്യസഭയിലെത്തിയത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തൊഴിൽ ഏജൻസികളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ച് സർക്കാരിന് അറിയാമോ, എങ്കിൽ അതിന്‍റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ, അനധികൃത ഏജൻസികൾ വഴിയുള്ള കുടിയേറ്റം എങ്ങനെ തടയാനാകും തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ.

19 മതായി സഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ക്ഷണിച്ച ഹർഭജനോട്, എല്ലാ ചോദ്യത്തിനുള്ള ഉത്തരവും വിശദമായി മേശപ്പുറത്ത് വച്ചിട്ടുണ്ടെന്ന് വി.മുരളീധരൻ മറുപടി നൽകി. എട്ടു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ സ്വീകരിച്ചുവന്ന പ്രവാസി ക്ഷേമ പദ്ധതികളെല്ലാം ഉദ്ധരിച്ച് വിശദമായായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ മറുപടി. 

ADVERTISEMENT

ഗോ സേഫ്, ഗോ ട്രെയിൻഡ്, പ്രവാസി ഭാരതീയ ഭീമാ യോജന തുടങ്ങി പദ്ധതികളും നടപടികളും ഇടപെടലുകളുമെല്ലാം കൃത്യമായി ഉത്തരമായി എത്തിയതോടെ സംതൃപ്തനായെന്ന് ഹർഭജൻ സിങ്ങും മറുപടി നൽകി. 'മികച്ച ബോളര്‍മാരില്‍ ഒരാള്‍ ബാറ്റ്‌സ്മാനില്‍ സംതൃപ്തനാണ്' എന്ന ഉപരാഷ്ട്രപതിയുടെ പരാമർശം സഭയിൽ ചിരിയുയർത്തി. വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രവാസി ക്ഷേമത്തിൽ ഏറെ കരുതലോടെയുള്ള സമീപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാജ്യസഭയിൽ വി.മുരളീധരൻ വ്യക്തമാക്കി.

English Summary: Harbhajan Singh and Jagdeep Dhankhar make fun at Rajya Sabha