തിരുവനന്തപുരം∙ യുഎഇ കോൺസുലേറ്റിന്റെ അട്ടക്കുളങ്ങരയിലെ കെട്ടിടം മാറാൻ അധികൃതർ ആലോചന തുടങ്ങി. സ്ഥലസൗകര്യം ഇല്ലാത്തതിനാലാണു പുതിയ കെട്ടിടം തേടുന്നത്. മൂന്നു വാടക കെട്ടിടങ്ങൾ ഇതിനായി കണ്ടെത്തിയ കോൺസുലേറ്റ് അധികൃതർ ടെക്നോപാർക്കിന് അടുത്തുള്ള കെട്ടിടത്തിലാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ യുഎഇ കോൺസുലേറ്റിന്റെ അട്ടക്കുളങ്ങരയിലെ കെട്ടിടം മാറാൻ അധികൃതർ ആലോചന തുടങ്ങി. സ്ഥലസൗകര്യം ഇല്ലാത്തതിനാലാണു പുതിയ കെട്ടിടം തേടുന്നത്. മൂന്നു വാടക കെട്ടിടങ്ങൾ ഇതിനായി കണ്ടെത്തിയ കോൺസുലേറ്റ് അധികൃതർ ടെക്നോപാർക്കിന് അടുത്തുള്ള കെട്ടിടത്തിലാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ടെക്നോപാർക്കിന് അടുത്തുള്ള വലിയ കെട്ടിടത്തിലേക്കു പ്രവർത്തനം മാറാൻ ആലോചിക്കുന്നതായി കോണ്‍സുലേറ്റ് സർക്കാരിനെ അനൗദ്യോഗികമായി അറിയിച്ചു.

യുഎഇ സർക്കാരിന്റെ അനുമതി ലഭിച്ചാൽ തുടർ നടപടികളുമായി കോൺസുലേറ്റ് മുന്നോട്ടുപോകും. കെട്ടിടം മാറിക്കഴിഞ്ഞാൽ മേൽവിലാസം മാറിയ കാര്യം ഔദ്യോഗികമായി സംസ്ഥാന സർക്കാരിനെ അറിയിക്കും. ആദ്യഘട്ടത്തിൽ കോൺസുലേറ്റിന് സ്റ്റാംപ് ഡ്യൂട്ടി ഇളവുകള്‍ അനുവദിച്ചിരുന്നു. പിന്നീട് കോൺസുലേറ്റ് ഡ്യൂട്ടി ഇളവുകൾ ആവശ്യപ്പെട്ടിട്ടില്ല.

ADVERTISEMENT

2016 ഒക്ടോബറിലാണ് തെക്കേ ഇന്ത്യയിലെ ആദ്യ യുഎഇ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തത്. 2017 ഓഗസ്റ്റ് 11ന് കോൺസുലേറ്റ് കെട്ടിടത്തിനു സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് കോൺസുലേറ്റ് ജനറൽ സർക്കാരിനു കത്തു നൽകി. കവടിയാറിൽ 70 സെന്റ് സ്ഥലം അനുവദിച്ചു കൊണ്ട് 2017 ഒക്ടോബർ പത്തിനു റവന്യു സെക്രട്ടറി ഉത്തരവിറക്കി. 11.90 കോടി മതിപ്പുവിലയുള്ള ഭൂമിയാണ് 90 വർഷത്തേക്കു പാട്ടത്തിനു നൽകാൻ തീരുമാനിച്ചത്. കോൺസുലേറ്റ് കെട്ടിടത്തിനു പുറമേ റസിഡൻഷ്യൽ കെട്ടിടങ്ങളും നിർമിക്കാൻ അനുമതി നൽകിയിരുന്നു. പദ്ധതി പിന്നീട് മുന്നോട്ടു പോയില്ല. 

English Summary: UAE Consulate to change its office to new building