ഷിംല/ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിൽ ബിജെപിക്ക് അധികാരം നഷ്ടമായതിനു പിന്നാലെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും സമൂഹമാധ്യമങ്ങളിൽ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ

ഷിംല/ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിൽ ബിജെപിക്ക് അധികാരം നഷ്ടമായതിനു പിന്നാലെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും സമൂഹമാധ്യമങ്ങളിൽ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിംല/ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിൽ ബിജെപിക്ക് അധികാരം നഷ്ടമായതിനു പിന്നാലെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും സമൂഹമാധ്യമങ്ങളിൽ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ അനുരാഗ് ഠാക്കൂറിന്റെ സ്വന്തം ജില്ലയായ ഹമീർപുരിൽ അഞ്ച് സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെട്ടിരുന്നു. 

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലിൽ 68 മണ്ഡലങ്ങളിൽ 21 എണ്ണത്തിലും ബിജെപി വിമതരാണ് മത്സരിച്ചത്. ഇവരിൽ രണ്ട് പേർ മാത്രമാണ് വിജയിച്ചത്. എന്നാൽ മറ്റുവിമതർക്ക് കാര്യമായ വോട്ടുകൾ ലഭിച്ചത് ബിജെപിക്ക് തിരിച്ചടിയായി.

ADVERTISEMENT

ഇതിനു പിന്നാലെയാണ് അനുരാഗ് ഠാക്കൂറിനും നഡ്ഡയ്ക്കും എതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. ‘ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി.ആർ.പാട്ടീലിനെ പുതിയ ബിജെപി അധ്യക്ഷനാക്കണം. കുടുംബ രാഷ്ട്രീയത്തിന്റെ പേരിൽ അനുരാഗ് ഠാക്കൂറിനെ ബിജെപിയിൽനിന്ന് പുറത്താക്കണം’– ഒരാൾ ട്വീറ്റ് ചെയ്തു. 

ഹിമാചലിൽ പരാജയപ്പെട്ടെങ്കിലും സംസ്ഥാനത്തെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, അനുരാഗ് ഠാക്കൂർ ഇതുവരെ പ്രതികരിച്ചിട്ടില്ല.  സംസ്ഥാനത്ത് ബിജെപിയുടെ പ്രമുഖ മുഖമായിരുന്നിട്ടും കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ പ്രേം കുമാർ ധൂമലിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് അനുരാഗ് ഠാക്കൂർ അന്ന് പരസ്യമായി കരഞ്ഞിരുന്നു.

ADVERTISEMENT

English Summary: Why Union Minister Anurag Thakur Is Trending After BJP's Himachal Loss