ഒടുവിൽ ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്കു മുന്നിൽ ചൈന വഴങ്ങി. കടുത്ത നിയന്ത്രണങ്ങൾ ഊടും പാവും നെയ്ത ‘സീറോ കോവിഡ് നയം’ ചൈന തിരുത്തി. നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ചൈനയുടെ നാഷനൽ ഹെൽത്ത് കമ്മിഷൻ ഡിസംബർ ഏഴിന് ഉത്തരവിറക്കി. അതോടെ ചൈനയ്ക്കു മാത്രമല്ല ലോകത്തിനും ആശ്വാസം. വുഹാനിൽ കൊറോണ വൈറസ് കണ്ടെത്തിയ നാൾ മുതൽ ആരംഭിച്ച നിയന്ത്രണങ്ങൾക്കാണ് അയവ്. ഇനി നിർബന്ധിത കോവിഡ് പരിശോധനയില്ല. പോസിറ്റീവായാലും വീട്ടിൽ ക്വാറന്റീനിൽ കഴിയാം. അങ്ങിനെ പോകുന്നു ഇളവുകൾ. ലോക്‌ഡൗണുകളും നീക്കി. ശക്തനായ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു സീറോ കോവിഡ് നയം. ലോകം മുഴുവൻ കോവിഡ് തരംഗം പിന്നിട്ടപ്പോഴും ചൈന ശ്വാസംമുട്ടി കഴിയുകയായിരുന്നു. അതോടെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. പ്രതിഷേധങ്ങൾക്ക് വഴങ്ങുന്ന പതിവും ചൈനയ്ക്കില്ല. എന്തുകൊണ്ടാണ് ഇത്തവണ ചൈന നയം തിരുത്തിയത്? ജനങ്ങളുടെ പ്രതിഷേധം ഭയന്നാണോ? സാമ്പത്തിക രംഗത്തെ തിരിച്ചടിയാണോ? അതോ ഷി ചിൻപിങ്ങിന് മൂന്നാമൂഴം ഉറപ്പിച്ച പാർട്ടി കോൺഗ്രസ് കഴിഞ്ഞതാണോ കാരണം? അതിനെക്കുറിച്ചു വ്യക്തമാകണമെങ്കിൽ, ചൈനീസ് ജനതയെ ശ്വാസംമുട്ടിച്ച സീറോ കോവിഡ് നയത്തെക്കുറിച്ചറിയണം. വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ജനരോഷം ഉയർന്നു, നേതൃത്വം പതറി

വന്മതിൽക്കെട്ടിനുള്ളിൽനിന്ന് അരിച്ചരിച്ചു പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ ചൈനയിൽ കാര്യങ്ങളൊന്നും അത്ര പന്തിയല്ലായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏകകക്ഷിഭരണമുള്ള നാട്ടിൽ എതിർപ്പുകൾ അപൂർവമല്ല. പക്ഷേ ഇത്രയേറെ കടുത്ത പ്രതിഷേധം അടുത്ത കാലത്തൊന്നും ചൈന കണ്ടിട്ടില്ല. തലസ്ഥാന നഗരിയിലേക്കടക്കം ആയിരങ്ങൾ ഇരച്ചെത്തി. കനത്ത പൊലീസ് സന്നാഹത്തിലായിരുന്ന ചൈനീസ് നഗരങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾക്ക് ഇപ്പോള്‍ അൽപം ഇളവുണ്ട്. എന്നാലും പ്രക്ഷോഭത്തിന്റെ ശക്തി കുറയുന്നില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി ജിയാങ് സെമിന്റെ മരണാന്തരച്ചടങ്ങുകൾക്കു തടിച്ചുകൂടുന്ന ജനക്കൂട്ടത്തിനിടയിൽ പ്രക്ഷോഭകാരികൾ നുഴഞ്ഞു കയറാനുള്ള സാധ്യത ചൈനീസ് നേതൃത്വം ഭയന്നിരുന്നു. അതിനാൽത്തന്നെ പ്രക്ഷോഭത്തിലെ പ്രധാന നേതാക്കളെയെല്ലാം നേരത്തേത്തന്നെ ജയിലിലടച്ചു. ഒപ്പം നിയന്ത്രണങ്ങളിൽ ഇളവു വരുത്തുകയും ചെയ്തു. അതോടെ പ്രശ്നങ്ങളെല്ലാം തൽക്കാലത്തേക്ക് അവസാനിച്ചു. പക്ഷേ, തൽക്കാലത്തേക്കു മാത്രം.

ADVERTISEMENT

ജനരോഷം തണുപ്പിക്കാൻ സെമിന്റെ മരണവും ചൈനീസ് നേതൃത്വം ഉപയോഗിച്ചിരുന്നു. ‘സെമിന്റെ വേർപാടിൽ ഞങ്ങൾക്കുള്ള വേദന വലിയ ശക്തിയായി മാറുമെന്നാണ്’ അനുസ്മരണ പ്രഭാഷണത്തിൽ ഷി ചിൻപിങ് പറഞ്ഞത്. പ്രിയനേതാവിന്റെ നിര്യാണത്തെ ദേശീയവികാരമുയർത്താനുള്ള അവസരമാക്കി മാറ്റി ലോക്ഡൗൺ വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുകയായിരുന്നു ഷിയുടെ ലക്ഷ്യം. ദേശീയ വികാരം ശക്തമാക്കാൻ മറ്റു വഴികളും ഭരണകൂടം പ്രയോഗിച്ചു. ജിയാങ് സെമിന്റെ വേർപാടറിയിച്ച് ചൈനയുടെ ഔദ്യോഗിക പത്രമായ പീപ്പിൾസ് ഡെയ്‌ലിയുടെ മുൻപേജ് ഇറങ്ങിയത് ബ്ലാക്ക് ആൻഡ് വൈറ്റിലായിരുന്നു. സെമിന്റെ വലിയൊരു ചിത്രവും പ്രസിദ്ധീകരിച്ചു.

∙ സമരം ഷിയുടെ അപ്രമാദിത്വത്തിനു വെല്ലുവിളി? 

ADVERTISEMENT

ജനരോഷത്തിനു ചൈന വഴങ്ങിയതോടെ അടുത്ത ചോദ്യം ഉയരുന്നു. കോവിഡ് ഷിയ്ക്ക് തിരിച്ചടിയാകുമോ? ഷാങ്ഹായ് ലോബിയെന്നു പാശ്ചാത്യമാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ചൈനീസ് ഉന്നതർക്കിടയിലെ വിള്ളൽ ഷിയുടെ സിംഹാസനം തെറിപ്പിക്കുമോ? കഴിഞ്ഞ ഒരാഴ്ചക്കാലമായി രാജ്യാന്തര മാധ്യമങ്ങളിലെ പ്രധാന ചർച്ചകളുടെയെല്ലാം ഫോക്കസ് ഈ രീതിയിലാണ്. എന്നാൽ, അങ്ങനെ എളുപ്പത്തിലൊന്നും വീഴുന്നതല്ല, ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി പതിറ്റാണ്ടുകളെടുത്ത് പടുത്തുയർത്തിയ അധികാരഘടന എന്നതാണു യാഥാർഥ്യം. 

ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ എന്ന പേരിൽ പ്രഖ്യാപിച്ച സീറോ കോവി‍ഡ് നയം, ഫലത്തിൽ ഷിയുടെ അധികാരം ചോദ്യംചെയ്യപ്പെടലുകളില്ലാതെ നിലനിർത്താനുള്ള കുറുക്കുവഴിയായി. പാർട്ടിയുടെ വിശ്വസ്തരായ പൗരന്മാർ കൂട്ടത്തോടെ താമസിക്കുന്ന കമ്യൂണുകൾക്കുള്ളിൽ പോലും ഭരണകൂടത്തിന്റെ സംശയമുനകൾ നീണ്ടു.

രാജ്യത്ത് ഏകപാർട്ടി ഭരണം സ്ഥാപിച്ചിട്ട് 73 വർഷമാകുന്നു. ലോകത്തെവിടെയും കമ്യൂണിസ്റ്റ് പാർട്ടി ഭരണം 75 കൊല്ലം തികച്ച ചരിത്രമില്ല. സുശക്തമായ ചൈന നിലനിൽക്കണമെങ്കിൽ അച്ചടക്കമുള്ള പാർട്ടി കേഡർമാരും അച്ചടക്കമുള്ള പൗരന്മാരും അത്യാവശ്യമെന്ന് കമ്യൂണിസ്റ്റ് പാർട്ടി കരുതുന്നു. ഭൂതകാലത്തെ തെറ്റുകളിൽനിന്നു പാഠം പഠിച്ചും പുതിയ ആശയങ്ങൾ കൈക്കൊണ്ടും സമ്പത്തിന്റെ പുനരേകീകരണത്തിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കിയും ചൈനീസ് ദേശീയവികാരം ഇളക്കിയും 100 ാം വർഷത്തിലേക്കു പാർട്ടി ഭരണത്തെ കൊണ്ടുപോകാമെന്നാണു വിലയിരുത്തൽ. അതിനാൽത്തന്നെ, കോവിഡ് പ്രക്ഷോഭം കാര്യമായ വെല്ലുവിളിയാകില്ലെന്നു നേതാക്കൾ വിശ്വസിക്കുന്നുണ്ടാകണം. ഇളവുകൾ കൂടി വന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്.

∙ പടരുമോ പ്രതിഷേധ വൈറസ്?

ചൈനയിലെ പ്രതിഷേധം വെറും ലോക്ഡൗൺ വിരുദ്ധത മാത്രമല്ലെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. ചൈനീസ് സമൂഹത്തിലെ മാറ്റവും ഇതിനു പിന്നിലുണ്ട്. ചൈനീസ് സമൂഹത്തിൽ ലിബറൽ ആശയങ്ങളുടെ സ്വീകാര്യത വലിയതോതിൽ വർധിച്ചുവരുന്നുണ്ട്. ടിബറ്റ്, സിൻജിയാങ് മേഖലകളിൽ വംശീയമായ അസ്വസ്ഥതകളും ആഭ്യന്തരക്കുഴപ്പങ്ങളും പുകയുന്നു. ഇതിനിടയിലും ചൈനയിൽ പട്ടാള അട്ടിമറിയെന്ന പ്രചാരണം വിശ്വസിച്ചവർക്കു നിരാശരാകേണ്ടിവന്നതും സമീപകാല യാഥാർഥ്യം. ചൈനയിൽ ദുരൂഹമായത് എന്തോ സംഭവിക്കുന്നു, ഷി ജിൻ പിങ്ങിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കി, തലസ്ഥാനം ലക്ഷ്യമാക്കി പട്ടാളവണ്ടികൾ പാഞ്ഞുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ പലതരത്തില്‍ നീറിപ്പിടിച്ചെങ്കിലും ചൈനയിൽ ഒന്നും സംഭവിച്ചില്ല. അതാണ് ചൈന! ആർക്കും അത്രപെട്ടെന്നൊന്നും പിടിതരാത്ത രാജ്യം. തുടർച്ചയായ 3 ടേം കൊണ്ടു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഷി നേടിയെടുത്ത അധികാരം ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. അടുത്തെങ്ങും കാര്യമായ വെല്ലുവിളികളും ഉണ്ടാകാനിടയില്ല. അതിനാൽത്തന്നെ, സീറോ കോവിഡ് നയത്തിനെതിരെ നടന്ന പ്രതിഷേധവും ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങുമെന്ന വിലയിരുത്തലിലാണു ചൈനീസ് ഭരണകൂടം. ഏറെക്കുറെ അങ്ങനെയാണിപ്പോൾ സംഭവിച്ചിരിക്കുന്നതും. 

∙ ടിയാനൻമെൻ സ്ക്വയറിന്റെ പ്രതിഷേധ പാഠം

പ്രതിഷേധത്തിനു മുന്നിലുള്ള ചൈനീസ് ഭരണകൂടത്തിന്റെ മനംമാറ്റത്തിനു കാരണം എന്താണ്? 1989ലെ ടിയാനൻമെൻ സ്ക്വയർ പ്രതിഷേധത്തിനുശേഷം ചൈനീസ് ഭരണകൂടം നേരിട്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് കോവിഡ് നയത്തിനെതിരെ ഇത്തവണ കണ്ടത്. വിദ്യാർഥികളും യുവാക്കളും മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. കമ്യൂണിസ്റ്റുകാരെ ആരും സമരം ചെയ്യാൻ പഠിപ്പിക്കേണ്ടെന്നതാണു പൊതുവെയുള്ള കാഴ്ചപ്പാടെങ്കിലും ചൈനയിലെ കമ്യൂണിസ്റ്റുകാർക്ക് പതിറ്റാണ്ടുകളായി ആ ശീലമില്ല. സർവാധിപതികൾ ആരോടു സമരം ചെയ്യാൻ? 

എന്നാൽ അടുത്തകാലത്തൊന്നും സമരം ചെയ്തോ കണ്ടോ ശീലമില്ലാത്ത യുവതലമുറയാണ് ഇത്തവണ പ്രക്ഷോഭരംഗത്തിറങ്ങിയതെങ്കിലും പരിചയക്കുറവ് എവിടെയും പ്രകടമായില്ല. ജീവിതം വഴിമുട്ടുന്നവർക്കും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർക്കും തെരുവിലിറങ്ങാൻ ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ലല്ലോ. ജനങ്ങൾ സർക്കാരിനെതിരെ പരസ്യമായി പ്രതിഷേധിക്കുന്നത് ആധുനിക ചൈനയ്ക്ക് ഒട്ടും പരിചയമുള്ള കാര്യമല്ല. ജനകീയ പ്രക്ഷോഭങ്ങളെ ടാങ്ക് ഉരുട്ടിക്കയറ്റി നേരിട്ടതാണ് ചൈനീസ് ഭരണകൂടത്തിന്റെ രീതിയെന്നു ചരിത്രം തന്നെ പറയുന്നു. എന്നാൽ, ഇപ്പോൾ ഉടലെടുത്ത പുതിയ സമരങ്ങളെ ഒറ്റയടിക്ക് അടിച്ചമർത്തുന്ന നയമല്ല ചൈന സ്വീകരിച്ചത്. കൈവിട്ടുപോയാൽ പിടിച്ചാൽ കിട്ടില്ലെന്നു മനസ്സിലാക്കിയാവണം അപ്രതീക്ഷിതമായി, പലയിടത്തും ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്.

∙ ഒരാൾ പോസിറ്റീവായി, ഒരു നാട് പൂട്ടി

എന്താണ് കോവിഡ‍ി്ന്റെ പേരിൽ ചൈനയിൽ നടന്നത്? അധികൃതർ ക്രൂരമായി പെരുമാറുന്ന പല വിഡിയോകളും ലോകം കണ്ടതാണ്. ഒരു പ്രദേശത്ത് ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്താലും ആ മേഖല പൂർണമായി അടച്ചിടുന്നതാണ് ചൈനയിലെ രീതി. തുടർന്ന്, ജനങ്ങളെയെല്ലാം ലാബുകളിലെത്തിച്ച് കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും. കോവി‍ഡ് സ്ഥിരീകരിച്ചാൽ ടൂറിസം കേന്ദ്രങ്ങളും വലിയ പാർപ്പിട സമുച്ചയങ്ങളും ഫാക്ടറികളുമെല്ലാം ഉടനെ അടച്ചുപൂട്ടുകയാണ് സീറോ കോവി‍ഡ് നയം. കോവിഡ് ബാധിതരും അല്ലാത്തവരുമെല്ലാം അതിൽ കുടുങ്ങും. പരിശോധനയ്ക്കു ശേഷം രോഗികളെ അജ്ഞാതമായ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റും. 

ലോക്ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസിനൊപ്പം പാർട്ടി കേഡർമാരും ചൈനയിൽ ഇറങ്ങി. അമിതാധികാരപ്രവണതയുള്ള ഭരണാധികാരികൾ കൂടുതൽ നിയന്ത്രണണങ്ങൾ ഇഷ്ടപ്പെടുന്നവരാണല്ലോ. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ എന്ന പേരിൽ പ്രഖ്യാപിച്ച സീറോ കോവി‍ഡ് നയം, ഫലത്തിൽ ഷിയുടെ അധികാരം ചോദ്യംചെയ്യപ്പെടലുകളില്ലാതെ നിലനിർത്താനുള്ള കുറുക്കുവഴിയായി. പ്രധാന പാതകളിലടക്കം ഓരോ കിലോമീറ്ററിലും കോവിഡിന്റെ പേരിൽ പരിശോധന ശക്തമാക്കി. പാർട്ടിയുടെ വിശ്വസ്തരായ പൗരന്മാർ കൂട്ടത്തോടെ താമസിക്കുന്ന കമ്യൂണുകൾക്കുള്ളിൽ പോലും ഭരണകൂടത്തിന്റെ സംശയമുനകൾ നീണ്ടു. ആരോഗ്യപ്രവർത്തകർക്കൊപ്പം പൊലീസും വീടുകൾക്കുള്ളിൽ കടന്നു പരിശോധനയായി. വിമതരെന്നു സംശയിക്കുന്നവരെയെല്ലാം അടിച്ചമർത്താനും തടവറയിലാക്കാനും സീറോ കോവി‍ഡ് നയം ചൈന ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്

∙ നിയന്ത്രണങ്ങൾ കൂട്ടി, ജനം വലഞ്ഞു, നാട്ടിൽ പട്ടിണി 

എന്തുകൊണ്ടാണ് ജനങ്ങൾ സീറോ കോവിഡ് നയത്തിനെതിരെ പ്രതിഷേധിച്ചത്? സഹികെട്ടതു കൊണ്ടു തന്നെ. ഒക്ടോബറിൽ നടന്ന 20ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായിത്തന്നെ ഷിയുടെ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിലും രാജ്യത്താകെയും മുറുമുറുപ്പുകളുയരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഷിയുടെ തിരോധാനം പ്രവചിച്ചവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം എതിർശബ്ദങ്ങളില്ലാതെ സുഗമമായി അധികാരത്തിലേറി. പാർട്ടിയിലും സൈന്യത്തിലും കോടതിയിലുമെല്ലാം ഒരൊറ്റ പരമോന്നതനേതാവായി ഷി ഉയർന്നു. അധികാരത്തിലേറിയ ഉടൻ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണു ഷി ചെയ്തത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുകയും ജനം പഴയപടി പുറത്തിറങ്ങി നടക്കുകയും ചെയ്യുമ്പോൾ ചൈനയിൽ കോവിഡ് പടർന്നുപിടിക്കുകയായിരുന്നു. ദിവസേന സ്ഥിരീകരിച്ചത് 40,000ത്തോളം കേസുകൾ. വലിയൊരു ഇടവേളയ്ക്കു ശേഷം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കുറച്ച് ഇളവുകളുണ്ടായിരുന്നെങ്കിലും, അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ജനങ്ങളെ വീടുവിട്ടു പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. 

കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതും ബിസിനസ് നടക്കാത്തതും ജനങ്ങളുടെ വരുമാനമാർഗം ഇല്ലാതാക്കി. പലയിടത്തും ഭക്ഷ്യക്ഷാമവും തുടങ്ങി. പ്രധാന നഗരങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഭരണകൂട നിരീക്ഷണം കുഗ്രാമങ്ങളിലേക്കു പോലും വ്യാപിച്ചു. ലോക്ഡൗൺ ചൈനയുടെ സമ്പദ്‌വ്യവസ്ഥ തകർത്തു. മധ്യവർഗക്കാരുടെയും ഇടത്തരത്തിൽ താഴെയുള്ളവരുടെയും ജീവിതം ദുഷ്കരമായി. റിയൽ എസ്റ്റേറ്റ് മേഖലയാകെ തളർന്നു. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടുതൽ വർധിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി. ടൂറിസം മേഖല പാടെ തകർന്നു. അതോടെ ജനം നിരത്തിലിറങ്ങി. എന്നാൽ, സെപ്റ്റംബറിൽ ക്വാറന്റീൻ കേന്ദ്രത്തിലേക്കു ജനങ്ങളെ കൊണ്ടുപോയ മിനി ബസ് അപകടത്തിൽപെട്ട് 27 പേർ മരിച്ചതോടെ പ്രതിഷേധത്തിനു കനംവച്ചു. ആപ്പിൾ ഐ ഫോൺ ഫാക്ടറിയിലെ തൊഴിലാളികൾ പൊലീസുമായി സംഘർഷമുണ്ടാക്കി. വിവരങ്ങൾ ജനങ്ങളിലെത്താതിരിക്കാൻ അധികാരികൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പ്രതിഷേധം പടരുന്നതു തടയാനായില്ല. ഷാങ്ഹായിൽ ഒത്തുകൂടിയവർ, ഷി രാജിവയ്ക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടി അധികാരമൊഴിയണമെന്നും വരെ മുദ്രാവാക്യം മുഴക്കി. 

∙ ഉറുംഗിയിൽ നിന്നുയർന്ന പ്രതിഷേധ ജ്വാല 

പടിഞ്ഞാറൻ ചൈനയിലെ ഉറുംഗി നഗരത്തിലാണ് സീറോ കോവിഡ് നയത്തിനെതിരായ പ്രക്ഷോഭം ആദ്യം ശക്തമായത്. ഈ നഗരം മൂന്നു മാസമാണ് അടച്ചിട്ടത്. ഉറുംഗിയിലെ അപ്പാർട്ട്മെന്റിൽ വലിയ തീപിടിത്തമുണ്ടായപ്പോൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം അഗ്നിരക്ഷാസേന സ്ഥലത്തെത്താൻ വൈകി. ചുരുങ്ങിയതു 10 പേരെങ്കിലും വെന്തുമരിച്ചു. 9 പേർക്കു ഗുരുതര പരുക്കേറ്റു. അപ്പാർട്ട്മെന്റിലുള്ളവർക്കു ലോക്ഡൗൺ മൂലം വേഗത്തിൽ പുറത്തെത്തി സുരക്ഷിതരാകാൻ കഴിഞ്ഞില്ലെന്നും രക്ഷാപ്രവർത്തനം വൈകിയെന്നും ആരോപണമുയർന്നു. പിറ്റേദിവസം മുതൽ നഗരവാസികൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി പുറത്തിറങ്ങി. എന്നാൽ, അപ്പോഴും നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കാൻ ഭരണകൂടം തയാറായില്ല. 

ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും സമരത്തിന്റെ അലയൊലികളെത്തി. ചൈനീസ് ആസ്ഥാനമായ ബെയ്ജിങ്ങിലും സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിയിലും യുവാക്കൾ തെരുവിലിറങ്ങി. തീപിടിത്തത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി ഷാങ്ഹായിലെ പ്രക്ഷോഭകർ റോഡിന്റെ പേരുമാറ്റി. ഉറുംഗി റോഡ് എന്നു പേരിട്ട റോഡിൽ നടന്ന മെഴുകുതിരി പ്രതിഷേധത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങും പ്രചരിച്ചു. ഒന്നും എഴുതാത്ത വെള്ള പ്ലക്കാർഡുകൾ പിടിച്ചായിരുന്നു സമരം. ഭരണകൂടത്തിന്റെ സെൻസർഷിപ്പിനെതിരെയുള്ള ക്രിയാത്മക പ്രതിഷേധം. ഒന്നും എഴുതാത്ത വെള്ളപേപ്പറുകൾ ജനാധിപത്യസമൂഹത്തിനാവശ്യമായ എല്ലാ മുദ്രാവാക്യങ്ങളും വിളിച്ചുപറയുന്നതാണെന്നാണു പ്രക്ഷോഭകരുടെ പക്ഷം. പലരെയും ചൈനീസ് പൊലീസ് തുറുങ്കിലാക്കിയതായി പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വുഹാനിലും ഷാങ്ഹായിലും ജനക്കൂട്ടം‍ പൊലീസുമായി ഏറ്റുമുട്ടി. 

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവാവശ്യപ്പെട്ടു തുടങ്ങിയ പ്രക്ഷോഭം പതിയെ ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനുമെല്ലാം വേണ്ടിയുള്ള വിശാല പ്രതിഷേധമായി രൂപംകൊള്ളുകയായിരുന്നു. ചൈനീസ് ഭരണകൂടത്തിനെതിരെ സമീപകാലത്തു നടന്ന ഏറ്റവും വലിയ എതിർപ്പായി വെള്ളപ്പേപ്പർ സമരം രൂപപ്പെട്ടുവെന്നാണ് വിദേശകാര്യ നിരീക്ഷകർ പറയുന്നത്. ചൈനയിലെ ഏകാധ്യപത്യ ഭരണകൂടത്തിനെതിരെ 100 പേർ പുറത്തിറങ്ങി പ്രതിഷേധിക്കുന്നതു തന്നെ വലിയ കാര്യമാണെന്നും, ജനങ്ങൾക്കിടയിലാകെ പുകയുന്ന അസംതൃപ്തിയുടെ പ്രകടനമാണിതെന്നും വിലയിരുത്തലുണ്ട്. ഈ സമരങ്ങൾക്കു മുന്നിലെല്ലാം ഒടുവിൽ സർക്കാർ വഴങ്ങുകയാണ്. അപ്പോഴും ഏതാനും ചോദ്യങ്ങൾ ബാക്കിയാണ്. ജനം ഏറ്റെടുത്ത ഈ പ്രതിഷേധ മാതൃക കോവിഡിൽ ഒതുങ്ങുമോ, അതോ കൊറോണ വൈറസ് പോലെ ‘സമര വൈറസും’ ചൈനയിലാകെ പടരുമോ?

English Summary: China Eases Zero Covid Restrictions; Is it the Victory of Protesters?