കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് അഡിഷനൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്‌. കേസിൽ ഈ മാസം 24ന് വിചാരണ നടപടികൾക്ക് തുടക്കമാവും. കൂടത്തായി കൊലപാതകപരമ്പരയിൽ ജോളി തോമസ് അറസ്റ്റിലായിട്ട് ഒക്ടോബറിൽ മൂന്നു വർഷം തികഞ്ഞിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് അഡിഷനൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്‌. കേസിൽ ഈ മാസം 24ന് വിചാരണ നടപടികൾക്ക് തുടക്കമാവും. കൂടത്തായി കൊലപാതകപരമ്പരയിൽ ജോളി തോമസ് അറസ്റ്റിലായിട്ട് ഒക്ടോബറിൽ മൂന്നു വർഷം തികഞ്ഞിരുന്നു. സ്വത്ത് തട്ടിയെടുക്കാനായിരുന്നു ജോളി ആറു കൊലപാതകങ്ങൾ നടത്തിയത് എന്നാണ് കേസ്. ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണ് നടത്തിയതെന്നും പൊലീസ് കണ്ടെത്തി. 

കേസ് ഇങ്ങനെ: സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്ത്, അതുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പരാതി. ഇതാണ് വെറും മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായിരുന്നു ആറുപേരെ കൊലപ്പെടുത്തിയത്. 

ADVERTISEMENT

2002ലാണ് ആദ്യ കൊലപാതകം ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസ്. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എം.എം. മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലി. ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ, ആത്മഹത്യയാണെന്നായിരുന്നു നിഗമനം. അത് അങ്ങനെയാക്കാന്‍ ജോളി ശ്രമിച്ചു. 

‌റോയിയുടെ സഹോദരന്‍ റോജോ തോമസ് വടകര റൂറല്‍ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറുന്നു. റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവില്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തു. തൊട്ടടുത്ത ദിവസം ജോളിയുടെ അറസ്റ്റ്. ജോളിക്കായി സയനൈഡ് ശേഖരിച്ചത് സൃഹൃത്ത് എം.എസ്. മാത്യു. സയനൈഡ് നല്‍കിയത് സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രിജുകുമാര്‍ എന്നിവരും അറസ്റ്റിലായി. ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതി എം.എസ്. മാത്യുവും ജയിലിലാണ്. 

ADVERTISEMENT

സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തില്‍നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണു കുറ്റപത്രം. 

English Summary: Koodathayi Serial Murder Jolly Thomas