അമിത് ഷായ്ക്കു കീഴിലുള്ള കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ, മൾട്ടിസ്റ്റേറ്റ് കേ‍ാ–ഒ‍ാപ്പറേറ്റീവ് സെ‍ാസൈറ്റി ഭേദഗതി ബിൽ നിയമമാകുമ്പേ‍ാൾ, നിശ്ചിത ആസ്തിക്കു മുകളിലുളള സഹകരണ ബാങ്കുകളിലെ സാമ്പത്തിക അഴിമതിക്കേസുകളിൽ ഭരണസമിതിയെ പിരിച്ചുവിടാനുളള അധികാരം കേന്ദ്രസർക്കാരിന് ലഭിക്കുമേ‍ാ? മുഴുവൻ സഹകരണ ബാങ്കുകളും ക്രെഡിറ്റ് സെ‍ാസൈറ്റികളും ആർബിഐയുടെയും കേന്ദ്രീകൃത സഹകരണ പെ‍ാതുസംവിധാനത്തിന്റെയും (അതേ‍ാറിറ്റി) കീഴിലാകുമേ‍ാ? ബില്ലിന്റെ പേരിൽ വരാൻപേ‍ാകുന്ന വ്യവസ്ഥകൾ എന്തെ‍ാക്കെയായിരിക്കുമെന്നതിനെക്കുറിച്ച് കടുത്തആശങ്കയാണ് കേരളത്തിന്റെ സഹകരണ മേഖലയിൽ ഉയരുന്നത്. ബില്ലിൽ കാര്യമായ ചർച്ചകളെ‍ാന്നും ഉയർന്നു കേട്ടില്ല. എൻ.കെ.പ്രേമചന്ദ്രൻ എംപി പ്രതികൂല ഘടകങ്ങൾ ശക്തമായി ചൂണ്ടിക്കാട്ടി വാദിച്ചു. ബില്ലിന്റെ ഗുണവും ദേ‍ാഷവും ചർച്ചചെയ്യപ്പെ‍ടുമ്പേ‍ാൾതന്നെ അതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യമാണ് കൂടുതൽ ആധിയുണ്ടാക്കുന്നത്. ലോകത്തിനു മുന്നിൽ മാതൃകയാണ് കേരളത്തിന്റെ സഹകരണപ്രസ്ഥാനം. സഹകരണക്കൈകൾ എത്താത്ത കാര്യങ്ങൾ ഇവിടെ കുറവാണ്. എതാണ്ട് 68,000 കേ‍ാടി രൂപയുടെ നിക്ഷേപം മേഖലയിലുണ്ടെന്നാണ് കണക്ക്. എന്നാൽ, ആദായ നികുതി വകുപ്പിനെ വെട്ടിക്കുന്നവരുടെ വൻതുകകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളായും അനധികൃത സമ്പാദ്യങ്ങളുടെ കരുതൽ കേന്ദ്രമായും സഹകരണസ്ഥാപനങ്ങൾ മാറുന്നുവന്ന ആരേ‍ാപണം മറുവശത്തു ശക്തമാണ്.‌ രാഷ്ട്രീയ താൽപര്യമനുസരിച്ചു മാത്രം നിയമന നടപടികൾ നടക്കുന്ന മേഖല, ശാസ്ത്രീയമായ ഒ‍ാഡിറ്റും നിരീക്ഷണവും നിയന്ത്രണവും ഇല്ലാത്ത മേഖല എന്നെല്ലാം വിമർശനവുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിത് ഷായ്ക്കു കീഴിലുള്ള കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ, മൾട്ടിസ്റ്റേറ്റ് കേ‍ാ–ഒ‍ാപ്പറേറ്റീവ് സെ‍ാസൈറ്റി ഭേദഗതി ബിൽ നിയമമാകുമ്പേ‍ാൾ, നിശ്ചിത ആസ്തിക്കു മുകളിലുളള സഹകരണ ബാങ്കുകളിലെ സാമ്പത്തിക അഴിമതിക്കേസുകളിൽ ഭരണസമിതിയെ പിരിച്ചുവിടാനുളള അധികാരം കേന്ദ്രസർക്കാരിന് ലഭിക്കുമേ‍ാ? മുഴുവൻ സഹകരണ ബാങ്കുകളും ക്രെഡിറ്റ് സെ‍ാസൈറ്റികളും ആർബിഐയുടെയും കേന്ദ്രീകൃത സഹകരണ പെ‍ാതുസംവിധാനത്തിന്റെയും (അതേ‍ാറിറ്റി) കീഴിലാകുമേ‍ാ? ബില്ലിന്റെ പേരിൽ വരാൻപേ‍ാകുന്ന വ്യവസ്ഥകൾ എന്തെ‍ാക്കെയായിരിക്കുമെന്നതിനെക്കുറിച്ച് കടുത്തആശങ്കയാണ് കേരളത്തിന്റെ സഹകരണ മേഖലയിൽ ഉയരുന്നത്. 

കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിൽ പണം തേടിയെത്തിയ നിക്ഷേപകർ (ഫയൽ ചിത്രം)
ADVERTISEMENT

ബില്ലിൽ കാര്യമായ ചർച്ചകളെ‍ാന്നും ഉയർന്നു കേട്ടില്ല. എൻ.കെ.പ്രേമചന്ദ്രൻ എംപി പ്രതികൂല ഘടകങ്ങൾ ശക്തമായി ചൂണ്ടിക്കാട്ടി വാദിച്ചു. ബില്ലിന്റെ ഗുണവും ദേ‍ാഷവും ചർച്ചചെയ്യപ്പെ‍ടുമ്പേ‍ാൾതന്നെ അതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യമാണ് കൂടുതൽ ആധിയുണ്ടാക്കുന്നത്. ലോകത്തിനു മുന്നിൽ മാതൃകയാണ് കേരളത്തിന്റെ സഹകരണപ്രസ്ഥാനം. സഹകരണക്കൈകൾ എത്താത്ത കാര്യങ്ങൾ ഇവിടെ കുറവാണ്. എതാണ്ട് 68,000 കേ‍ാടി രൂപയുടെ നിക്ഷേപം മേഖലയിലുണ്ടെന്നാണ് കണക്ക്. എന്നാൽ, ആദായ നികുതി വകുപ്പിനെ വെട്ടിക്കുന്നവരുടെ വൻതുകകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളായും അനധികൃത സമ്പാദ്യങ്ങളുടെ കരുതൽ കേന്ദ്രമായും സഹകരണസ്ഥാപനങ്ങൾ മാറുന്നുവന്ന ആരേ‍ാപണം മറുവശത്തു ശക്തമാണ്.‌ രാഷ്ട്രീയ താൽപര്യമനുസരിച്ചു മാത്രം നിയമന നടപടികൾ നടക്കുന്ന മേഖല, ശാസ്ത്രീയമായ ഒ‍ാഡിറ്റും നിരീക്ഷണവും നിയന്ത്രണവും ഇല്ലാത്ത മേഖല എന്നെല്ലാം വിമർശനവുമുണ്ട്.

കാർഷികവായ്പാ സഹകരണസംഘങ്ങൾക്ക് ഏകീകൃത സേ‍ാഫ്റ്റ്‌വെയർ ഏർപ്പെടുത്താനുളള നീക്കം നിലവിൽ സംസ്ഥാനങ്ങളിലുളള സർവീസുകളെ താറുമാറാക്കുമെന്നാണ് സഹകാരികളുടെ ആശങ്ക. അത് പിന്നീട് അപകടം വരുത്തിവയ്ക്കുമെന്നും അവർ ഉറച്ചുവിശ്വസിക്കുന്നു.

ഈയിടെ കേരളത്തിലെ കരുവന്നൂരിൽ ഉൾപ്പെടെ സഹകരണ സ്ഥാപനങ്ങളിലുണ്ടായ വൻ സാമ്പത്തിക ക്രമക്കേ‍ടുകളും വിവാദങ്ങളും അവിടെ നിലനിൽക്കുന്ന ആശാസ്യമല്ലാത്ത പ്രവണതകളുടെയും അടിഞ്ഞുകൂടിയ രാഷ്ട്രീയ അരാജകത്വത്തിന്റെയും വ്യക്തമായ ഉദാഹരണങ്ങളായിട്ടാണ് കേന്ദ്രസർക്കാർ കാണുന്നത്. ഏറെക്കാലമായി വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളുടെ റിപ്പേ‍ാർട്ടുകളിലും ആർബിഐയുടെ വിലയിരുത്തലുകളിലും ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. മുൻപത്തെ വൈദ്യനാഥൻ കമ്മിഷൻ റിപ്പേ‍ാർട്ട് പേ‍ാലും കാര്യമായി നടപ്പാക്കാൻ കേരളം തയാറായിരുന്നില്ല. എന്നാൽ, സ്വയം നടപ്പാക്കുന്ന പരിഷ്കരണങ്ങളെല്ലാം രാഷ്ട്രീയ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെന്ന പെ‍ാതു ആരേ‍ാപണവും നിലനിൽക്കുന്നു. പല സംസ്ഥാനങ്ങളും പാർട്ടി വളർത്താനുള്ള ഉപകരണമായി സഹകരണപ്രസ്ഥാനത്തെ ഉപയേ‍ാഗിക്കുന്നുവന്ന ആരേ‍ാപണവും നിലനിൽക്കുന്നു. 

ADVERTISEMENT

എന്തും നടത്തിയെടുക്കാൻ സഹകരണത്തെ പിടിക്കുന്ന പ്രവണതയും ചിലയിടങ്ങളിലുണ്ട്. മേഖലയിലെ പല സ്ഥാപനങ്ങളും തുടർച്ചയായി നഷ്ടത്തിലാകുമ്പേ‍ാഴും അത് ഏഴുതിത്തള്ളുന്ന പ്രവണതയും ഏറെ. വീണ്ടും വീണ്ടും നഷ്ടമായാലും ഏഴുതിത്തള്ളൽ തുടരുകയാണെന്നും വിമർശനമുണ്ട്. പെ‍ാതുപണം ദുരുപയോഗപ്പെടുത്തുന്നുവന്ന ആക്ഷേപവും കുറച്ചുകാലമായുണ്ട്. ഇതിനെ‍ാക്കെ ഇടയിലാണ് കേന്ദ്രത്തിന്റെ മൾട്ടി കേ‍ാ–ഒ‍ാപ്പറേറ്റീവ് സഹകരണനിയമം വരുന്നത്. സഹകരണ വായ്പാസംഘങ്ങളെ മെ‍ാത്തത്തിൽ നിയന്ത്രിക്കാനും നയിക്കാനും പ്രത്യേക ഏജൻസി സ്ഥാപിക്കാനുള്ള ആലേ‍ാചന എൻഡിഎ സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ആദ്യം ആരംഭിച്ചതാണ്. റിസർവ് ബാങ്കിന്റെ നേരിട്ട് നിയന്ത്രണത്തിലല്ലാത്ത വായ്പാസംഘങ്ങളെ റിസർവ് ബാങ്കിനുവേണ്ടി നിയന്ത്രിക്കുന്ന ഏജൻസിക്ക് നടപടിയുണ്ടാകുമെന്നും കേൾക്കുന്നു. അങ്ങനയെങ്കിൽ സംസ്ഥാനത്തെ സഹകരണവായ്പാ സ്ഥാപനങ്ങളുടെ നിയന്ത്രണം കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലാകുമെന്നതിൽ സംശയം വേണ്ട.

പുതിയ ഘടനയിൽ കാർഷിക വായ്പകളും, ഇതര കാർഷിക സഹായങ്ങളും കേന്ദ്ര സർക്കാർ നേരിട്ട് കർഷകർക്കും അല്ലെങ്കിൽ ബന്ധപ്പെട്ട സഹകരണ ബാങ്കുകൾ വഴിയും ലഭ്യമാക്കുന്ന സ്ഥിതിയുണ്ടാകുമേ‍ാ എന്ന മറ്റെ‍ാരു ഗൗരവമായ ചേ‌ാദ്യവും ഉയരുന്നുണ്ട്.

∙ വരുമോ പുതിയ നിയന്ത്രണ എജൻസി?

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്തിനു മുന്നിലെ കാഴ്ച. ചിത്രം: Indranil MUKHERJEE / AFP
ADVERTISEMENT

ഗ്രാമീണ വായ്പാമേഖലയിൽ ഉൾപ്പെടെ, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകളുണ്ടായത് ആർബിഐയുടെ രൂപീകരണം മുതലാണ്. പിന്നീട് സഹകരണമേഖലയുടെ സ്വഭാവും ലക്ഷ്യവും അനുസരിച്ച് അവയെ സഹായിക്കുകയും നിയന്ത്രിക്കുകയും ചെയ്യാൻ നബാർഡ് നിലവിൽ വന്നു. ജില്ലാ സഹകരണ ബാങ്കുകളെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഏപെക്സ് സംവിധാനമായിട്ടാണ് നബാർഡ് കാണുന്നത്. ആർബിഐ ലൈസൻസിൽ പ്രവർത്തിക്കുന്നവയായിട്ടും ജില്ലാബാങ്കുകളിൽ നേരിട്ട് ആർബിഐ ഇടപ്പെട്ടിരുന്നില്ലെന്നത് സഹകരണസ്വഭാവം നിലനിർത്തുന്നതിന്റെ ഭാഗം കൂടിയാണ്. പിന്നീട് ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കി‍ൽ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിച്ചു. 

കേരളത്തിന്റെ ശക്തമായ സഹകരണസ്ഥാപനം, സഹകരണമേഖലയിലെ ദേശീയബാങ്ക് എന്നെ‍ാക്കെ കേരളബാങ്കിനെ വിശേഷിപ്പിക്കുമ്പേ‍ാൾ, മറുഭാഗത്ത് പ്രാഥമിക സഹകരണബാങ്കുകളുടെ ആശ്രയമായിരുന്ന ജില്ലാബാങ്കുകൾ ഇല്ലാതായി എന്നത് ഒരു വലിയ കുറവായി പല സഹകാരികളും ചൂണ്ടിക്കാണിക്കുന്നു. പതിറ്റാണ്ടുകളായി മൂന്നുതട്ടിൽപ്രവർത്തിച്ചിരുന്ന സഹകരണവായ്പാ സ്ഥാപന ശൃംഖല രണ്ടുതട്ടായി ചുരുങ്ങിയതേ‍ാടെ ഉണ്ടായ വിടവ് സൃഷ്ടിച്ച പ്രയാസം കാണാതിരിക്കാനും കഴിയില്ല. മാത്രമല്ല, കേരളബാങ്കിന് കമ്പനിബാങ്കിന്റെ രീതിയിലേക്കു പ്രവർത്തനം മാറ്റേണ്ടിയും വന്നു. എന്നിട്ടും പ്രവർത്തനങ്ങളിൽ അപാകതകൾ നിരവധിയാണ്. 

ഇതിനിടയിൽ, സഹകരണസമീപനത്തിനും രീതിക്കുമുണ്ടാകുന്ന വ്യത്യാസങ്ങൾ പെട്ടെന്ന് പരിഹരിക്കാവുന്നവയല്ല. ഇവിടെയാണ് സഹകരണ വായ്പാസംഘങ്ങൾക്ക് എല്ലാറ്റിനുമായി ഒരു കേന്ദ്രഏജൻസിയെന്ന ആർബിഐ നിർദ്ദേശം ശ്രദ്ധിക്കേണ്ടതും ചർച്ചചെയ്യപ്പെടുന്നതും. നിലവിൽ അർബൻ സഹകരണ ബാങ്കുകൾക്ക് ഇത്തരമെ‍ാരു കേന്ദ്ര സംവിധാനമുണ്ട്. അതിന് അനുബന്ധമായിട്ടായിരിക്കും പുതിയ സ്ഥാപനമെന്നാണ് സൂചനകൾ. ഭരണത്തിലുളള നിയന്ത്രണങ്ങൾക്ക് പുറമെ പ്രവർത്തന, പണമിടപാട് ഡിജിറ്റലൈസേഷനുളള സഹായം, വിവിധ സർക്കാർ പദ്ധതികളുടെ നടത്തിപ്പ് ഏറ്റെടുക്കൽ എന്നിവയും പുതിയ നിയന്ത്രണ അതേ‍ാറിറ്റിയുടെ ചുമതലയായിക്കൂടെന്നില്ല.

ചിത്രം: AFP

∙ ആ ‘ഇടപെടൽ’ അപകടം

സഹകരണ മേഖലയിലെ പണമിടപാടിലുള്ള അരക്ഷിതാവസ്ഥയും ഗുണഭേ‍ാക്താക്കൾ നേരിടുന്ന നിയമപ്രശ്നങ്ങളും സംബന്ധിച്ച് ആർബിഐ മുന്നേ‍ാട്ടുവച്ച നിർദേശങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്ന വിധത്തിലായിരിക്കും കേന്ദ്ര സഹകരണ നിയമത്തിന്റെ അന്തിമരൂപം. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തന പരിധിയിലുളള മൾട്ടി സ്റ്റേറ്റ് വായ്പാ സഹകരണസംഘങ്ങളുടെ ഘടനയിൽ ഊന്നിയുള്ളതായിരിക്കും ഇനിയുളള നടപടികൾ. ഇവ തമ്മിലുളള ഡിജിറ്റൽ പണമിടപാടും പ്രധാന വിഷയമാണ്. പരമ്പരാഗതമായി തുടരുന്ന ഇടപാട് രീതിയിൽ കാതലായ മാറ്റവും ബില്ലിൽ വ്യവസ്ഥചെയ്യുന്നു. എല്ലാ നടപടികളും ആർബിഐയുടെ നിയന്ത്രണത്തിൽ വേണമെന്ന നിർദ്ദേശം കേന്ദ്രം കണക്കിലെടുത്താൽ വായ്പാസംഘങ്ങളുടെ പ്രവർത്തനം അപകടത്തിലാകുമെന്നാണ് പ്രമുഖ സഹകാരികൾ ചൂണ്ടിക്കാണിക്കുന്നത്. ഇടപാടുകൾ പൂർണമായി ഡിജിറ്റലൈസ് ചെയ്യുക എന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്നാക്കം പേ‍ാകാൻ സാധ്യതയില്ല. 

പാലക്കാട് നൂറണി സ്വദേശിയായ ആർബിഐ ഡപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സഹകരണ അർബൻബാങ്ക് ഭരണം സംബന്ധിച്ച് പഠിച്ച് റിപ്പേ‍ാർട്ട് നൽകിയത്. ഇടപാടിന്റെ തേ‍ാത് അടിസ്ഥാനമാക്കി, വലിയ ബാങ്കുകൾ മാത്രം നിയന്ത്രിച്ചാൽ മതിയെന്ന ശുപാർശയിൽ അർബൻ ബാങ്കുകൾക്കു വേണ്ടി ദേശീയ തലത്തിൽ ഒരു കമ്പനി സംവിധാനം നിലവിൽവന്നു. ഇതേ രീതിയിൽ എല്ലാ സഹകരണ വായ്പാസംഘങ്ങളെയും നിയന്ത്രിക്കാനുള്ള ഏപ്പെക്സ് ബേ‍ാഡി പുതിയ കേന്ദ്രബില്ലിന്റെ ഭാഗമായി ഉണ്ടാകാനുള്ള സാധ്യതയും ഏറി. ഇപ്പേ‍ാൾ‌ അതതു സംസ്ഥാന നിയമമനുസരിച്ച്, റജിസ്ട്രാറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെക്കൂടി ഇതിനുകീഴിൽ എത്തിക്കാനുള്ള ചർച്ച സജീവമാണ്. റജിസ്ട്രാറുടെ ഭരണം പരാജയമാണെന്നാണ് കേന്ദ്രത്തിന്റെയും ആർബിഐയുടെയും വാദം. അതിന്റെ അടിസ്ഥാനത്തിലുള്ള നിയമമാണ് വരുന്നതെങ്കിൽ എല്ലാ പ്രാഥമിക സഹകരണബാങ്കുകൾക്കും ദേശീയതലത്തിൽ ഒരു അതേ‍ാറിറ്റി എന്നതായിരിക്കും ഫലം. ഇതുസംബന്ധിച്ച് കഴിഞ്ഞവർഷം കേന്ദ്രസർക്കാരിൽ വിശദമായ ചർച്ച നടന്നതായി സൂചനകളുമുണ്ട്.

∙ തലയ്ക്കു മുകളിൽ അതോറിറ്റി

അപ്പേ‍‍ാൾ, പുതിയ അതേ‍ാറിറ്റി ഏതുവിധത്തിലുളളതായിരിക്കും? സംസ്ഥാന സഹകരണ നിയമത്തിനു കീഴിലുളള സഹകരണ വായ്പാ സ്ഥാപനങ്ങൾ കേന്ദ്രത്തിന് കീഴിലാക്കുന്നതിനെതിരെയുളള സംസ്ഥാന സർക്കാർ നിലപാട് വിലപ്പോകുമേ‍ാ എന്നതും പ്രധാന വിഷയമാണ്. പുതിയ നിയമത്തിലൂടെ സഹകരണ മേഖലയെ മുഴുവൻ വരുതിയിലാക്കി, സാമ്പത്തികമായി ഉപയേ‍ാഗിക്കാനും ഇപ്പേ‍ാഴുള്ള ജനകീയ രീതി തകർക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് കേരളത്തിന്റെ പ്രധാന വിമർശവും ആരേ‍ാപണവും. സഹകരണസംഘങ്ങൾക്കും ബാങ്കുകൾക്കും വിവരസാങ്കേതിക സഹായം ലഭ്യമാക്കൽ, ഡേറ്റാസെന്ററിന്റെ സ്ഥാപനം, സൈബർ സെക്യൂരിറ്റി ഉറപ്പാക്കൽ, എടിഎമ്മിന്റെ ശൃംഖല സ്ഥാപിക്കൽ, സഹകരണ പേയ്മെന്റ് ഗേറ്റ്‌വേയുടെ തുടക്കം, ഇതര വായ്പാ സ്ഥാപനങ്ങളുടെ ഇടപാട് സെറ്റിൽമെന്റ് ഏജൻസിയായി പ്രവർത്തിക്കൽ എന്നിവയെ‍ാക്കെ ദേശീയ അതേ‍ാറിറ്റിയായി നിലവിൽ വരുന്ന കമ്പനിയുടെ ചുമതലയാകും. റിസ്ക് മാനേജ്മെന്റ്, മ്യൂച്വൽ ഫണ്ട്, ഇൻഷൂറൻസ് ഇടപാടുകൾ, മാനേജ്മെന്റ് കൺസൽറ്റൻസി, മനുഷ്യവിഭവ വിഭാഗത്തിന്റെ നിയന്ത്രണം, ജീവനക്കാർക്കുളള പരിശീലനം എന്നിവയെല്ലാം  ഇതിനു കീഴിലാകാം. ഇതിനെ‍ാപ്പം സംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ച് വിലയിരുത്തി, അവയുടെ ലയനവും വിഭജനവും സംബന്ധിച്ച മാർഗ നിർദേശവും അതേ‍ാറിറ്റിയുടെ ചുമതലയാകുമെന്നാണ് ഇപ്പേ‍ാഴുള്ള വിവരം. സഹകരണ ബാങ്കുകളുടെ സ്വയം നിയന്ത്രണ അതേ‍ാറിറ്റി എന്ന് ഈ കമ്പനിയെ വിശേഷിപ്പിക്കുന്നത് അതുകെ‍ാണ്ടാകാം. 

സഹകരണ ബാങ്കുകൾക്ക് സാമ്പത്തിക, മാനേജ്മെന്റ് സഹായം നൽകുന്ന കേന്ദ്ര ഏജൻസിയായി പ്രവർത്തിക്കുന്നതിനെ‍ാപ്പം ആർബിഐയുടെ കീഴിലുളള നിയന്ത്രണ ഏജൻസിയായും ഈ സംവിധാനം മാറും. ഇതു വരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശേ‍ാധിക്കുമ്പേ‍ാൾ, സംസ്ഥാനങ്ങളുടെ നിയമനുസരിച്ച് പ്രവർത്തിക്കുന്ന സഹകരണ വായ്പാ ബാങ്കുകളും സംഘങ്ങളും കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിലുളള അതേ‍ാറിറ്റിയുടെ നിയന്ത്രണത്തിലാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സംസ്ഥാനങ്ങൾക്ക് പ്രതികൂലമായ ബില്ലിലെ വ്യവസ്ഥകളിൽ ഭേദഗതിയും, അത് നിയമത്തിൽ ഇല്ലെന്ന് ഉറപ്പാക്കുന്നതുവരെയുള്ള രാഷ്ട്രീയ സമ്മർദ്ദവും എത്രത്തേ‍ാളമുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും തുടർ നീക്കങ്ങൾ.

∙ കാർഷികവായ്പകൾ കേന്ദ്രം നേരിട്ടു നൽകുമേ‍ാ?

പുതിയ ഘടനയിൽ കാർഷിക വായ്പകളും, ഇതര കാർഷിക സഹായങ്ങളും കേന്ദ്ര സർക്കാർ നേരിട്ട് കർഷകർക്കും അല്ലെങ്കിൽ ബന്ധപ്പെട്ട സഹകരണ ബാങ്കുകൾ വഴിയും ലഭ്യമാക്കുന്ന സ്ഥിതിയുണ്ടാകുമേ‍ാ എന്ന മറ്റെ‍ാരു ഗൗരവമായ ചേ‌ാദ്യവും ഉയരുന്നുണ്ട്. ലേ‍ാക്സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ച് സഹകരണമന്ത്രാലയത്തിന്റെ കീഴിൽ എന്തെ‍ാക്കെയാണ് ഒരുങ്ങുന്നതെന്ന്, ബിൽ രാജ്യസഭയിൽക്കൂടി അവതരിപ്പിച്ചതിനു ശേഷമേ വ്യക്തമാകൂ. പരാതികളും ആരേ‍ാപണങ്ങളുമുണ്ടെങ്കിലും അതിലെ‍ാക്കെ ഉപരി കാർഷികമേഖലയ്ക്ക് സംസ്ഥാനത്തെ സഹകരണമേഖല നൽകുന്ന സഹായ സഹകരണം അങ്ങേയറ്റം മികച്ചതാണ്. 

കാർഷികവായ്പാ സഹകരണസംഘങ്ങൾക്ക് ഏകീകൃത സേ‍ാഫ്റ്റ്‌വെയർ ഏർപ്പെടുത്താനുളള നീക്കം നിലവിൽ സംസ്ഥാനങ്ങളിലുളള സർവീസുകളെ താറുമാറാക്കുമെന്നാണ് സഹകാരികളുടെ ആശങ്ക. അത് പിന്നീട് അപകടം വരുത്തിവയ്ക്കുമെന്നും അവർ ഉറച്ചുവിശ്വസിക്കുന്നു. ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ സംസ്ഥാനത്തിന് കേന്ദ്രം നേരത്തേ നൽകിയെങ്കിലും കേരളം അതിനേ‍ാട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നബാർഡിനെ കേന്ദ്ര ഏജൻസിയാക്കിയാണ് ഈ സഹകരണ നെറ്റ്‌വർക്ക് ആസൂത്രണം ചെയ്യുന്നതെന്നുവേണം ഊഹിക്കാൻ. കാലങ്ങളായി സംസ്ഥാന സർവീസ് സഹകരണബാങ്ക് മുഖേനയാണ് കാർഷിക പുനർവായ്പ ലഭ്യമാക്കുന്നത്. രാജ്യത്തെ വായ്പാസംഘങ്ങളെ  നെറ്റ്‌വർക്കിന്റെ കീഴിലാക്കി, അതിന്റെ നിയന്ത്രണം വരുതിയിലാക്കിയാൽ വായ്പാസഹായങ്ങൾ സംഘങ്ങൾക്കും പിന്നീട് കർഷകർക്കും നേരിട്ടു  നൽകാനാകും. അതേ‍ാടെ, കൃഷിയുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ ഇടപാടുകളും സ്കീമുകളും പുരേ‍ാഗതിയും കേന്ദ്രത്തിന് നേരിട്ട് വിലയിരുത്താം. തുടർനടപടികൾക്ക് ഈ ഡേറ്റയായിരിക്കും ഉപയേ‍ാഗിക്കുക. അവ സംഘങ്ങളിൽനിന്നു യഥേഷ്ടം ലഭിക്കും. 

സംസ്ഥാനത്തിന് സഹകരണമേഖയിലുളള അധികാരം ഇതേ‍ാടെ ഏതാണ്ട് ഇല്ലാതാകുമെന്നാണ് ആശങ്ക. കാർഷിക മേഖലയുടെപേരിൽ കാർഷിക സംഘങ്ങൾ വഴിവിട്ട പല കാര്യങ്ങളും നടത്തുന്നുണ്ടെന്ന ആരേ‍ാപണങ്ങളുണ്ടെങ്കിലും അത് പരിഹരിച്ച് മുന്നേ‍ാട്ടുപേ‍ാകാൻ വ്യക്തമായ നീക്കമില്ലാതിരിക്കെ, സ്ഥാപനങ്ങൾതന്നെ കൈവിട്ടുപേ‍ാകുമേ‍ാ എന്നതാണ് മേഖലയിൽ ഉയരുന്ന ചേ‍ാദ്യം. പിന്നീട് വ്യവസ്ഥകളിൽ പലതും നിയമപരമായി ചേ‍ാദ്യം ചെയ്യാമെങ്കിലും കേന്ദ്ര നിയമത്തിനായിരിക്കും മേൽക്കൈ ലഭിക്കുകയെന്നതും പ്രതിസന്ധിയാണ്.

English Summary: Is Multi-State Cooperative Society (Amendment) Bill a Threat to Kerala?