‘‘മോദി ഒരു വ്യാജഹിന്ദുവാണെന്ന് സ്ഥാപിക്കാൻ കഴിയാത്തിടത്തോളം പ്രതിപക്ഷത്തിന് ഗുജറാത്തിൽ ജയിക്കാനാവില്ല’’ എന്ന് തിരഞ്ഞെടുപ്പിനു മുൻപു നിരീക്ഷിച്ചത് ഗുജറാത്തിലെ ഒരു പ്രമുഖ പത്രപ്രവർത്തകനാണ്. മോദിയെ ആണ് ജനങ്ങൾ അംഗീകരിച്ചതെന്ന് തെളിയിക്കുന്നതായി ഗുജറാത്തിലെ തിരഞ്ഞെടുപ്പുഫലം. ഹിന്ദുത്വ രാഷ്ട്രീയത്തിന് ആശയപരമായും സംഘടനാപരമായും ആഴമേറിയ അടിത്തറയുള്ള ഗുജറാത്തിൽ ചലനം സൃഷ്ടിക്കാൻ ‘മൃദുഹിന്ദുത്വം’ (ആരോപണം) പയറ്റിയിട്ടും ആംആദ്മി പാർട്ടിക്കോ കോൺഗ്രസിനോ സാധിക്കാതെപോയതിന് ഇതും ഒരു കാരണമാണ്. മോദിയുടെ പ്രഭാവത്തിനു മുന്നിൽ മറ്റ് ഹിന്ദുനാമധാരികൾക്ക് പ്രസക്തിയില്ല. കേജ്‌രിവാളിന്റെ ‘ഹിന്ദു വേഷംകെട്ടി’നേക്കാൾ മോദിയുടെ രാഷ്ട്രീയമാണ് ജനം അംഗീകരിച്ചതെന്നാണ് ഒരു വിലയിരുത്തൽ. വാഗ്ദാനങ്ങളും സൗജന്യങ്ങളും ആണ് ആംആദ്മി പാർട്ടിയെ വേറിട്ടുനിർത്തുന്നതെങ്കിൽ ഗുജറാത്തിൽ ബിജെപിയും വാഗ്ദാനങ്ങൾ നൽകാൻ തയാറായല്ലോ. ഏകദേശം 92% ഹിന്ദു ജനവിഭാഗമുള്ള ഗുജറാത്തിൽ നിന്ന് 97% ഹിന്ദുക്കൾ ഉള്ള ഹിമാചലിലേക്ക് എത്തുമ്പോൾ കഥ മാറി. കോൺഗ്രസ് ഞെട്ടിച്ചു. ഗുജറാത്തിൽ 7 തവണ തുടർച്ചയായി ജയിച്ചുവെന്ന റെക്കോർഡുമായി ഡൽഹിയിലേക്കു നോക്കുമ്പോൾ അവിടെയുള്ളത് മറ്റൊരു റെക്കോർഡാണ്– ബിജെപി 6 തവണ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെട്ടു. ഇതിനിടയിലാണ് ഡൽഹി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ അവർ നേരിട്ട പരാജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ മോദി, മോദി മാത്രം

താരപ്രചാരക പട്ടികയിൽനിന്ന് ശശി തരൂർ പുറത്തായപ്പോഴാണ് ഗുജറാത്തിലെ അത്തരമൊരു പട്ടികയെപ്പറ്റി ദേശീയതലത്തിൽ ചർച്ച നടന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴാകട്ടെ ഗുജറാത്തിൽ ഇത്തവണത്തെ ഒരേയൊരു താരപ്രചാരകൻ മോദിയായിരുന്നുവെന്ന് തെളിഞ്ഞു. ‘അറിയപ്പെടുന്ന മോദിയും അറിയപ്പെടാത്ത മുഖ്യമന്ത്രിമാരും’ എന്നൊരു പ്രയോഗം തന്നെയുണ്ട് ഗുജറാത്തിൽ. എങ്ങനെയാണ് ഏഴാംതവണയും വൻവിജയം നേടിയത്? പാർട്ടിക്ക് ഒരൊറ്റ ഉത്തരമാണ്– മോദി. എല്ലാ പദ്ധതികളും പ്രഖ്യാപിക്കുന്നത് മോദി തന്നെ. പല സ്ഥലത്തും ആംആദ്മി പാർട്ടി ഇളക്കിമറിക്കൽ നടത്തിയപ്പോൾ പാർട്ടിയെ അതിൽനിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്തവും മോദി ചുമലിലേറ്റി. തലസ്ഥാനമായ ഗാന്ധിനഗറിലെയും അഹമ്മദാബാദിലെയും മണ്ഡലങ്ങൾ പിടിക്കാൻ 50 കിലോമീറ്റർ ദൂരം റോഡ്ഷോ നടത്താൻ പ്രധാനമന്ത്രി തയാറായി. 5 മണിക്കൂർ നേരമെടുത്ത് 10 ലക്ഷത്തോളം ആളുകളെ അഭിവാദ്യം ചെയ്യാൻ മോദി തയാറായെന്നാണ് ഒരു കണക്ക്. വോട്ടുചെയ്യാനാകട്ടെ, പോളിങ്ബൂത്തിലേക്ക് നടന്നുപോയി. 37% പേ‍ർ മോദിക്കാണ് വോട്ടു ചെയ്തതെന്നാണ് ഒരു സർവേയിൽ തെളിഞ്ഞത്. എല്ലാം തന്നിൽ കേന്ദ്രീകരിക്കുന്നതു കണ്ട് മുഷിഞ്ഞിട്ടാവാം, കഴിഞ്ഞദിവസം പാർലമെന്ററി പാർട്ടി യോഗത്തിൽ വിജയത്തിന്റെ ക്രെഡിറ്റ് സംസ്ഥാന നേതാക്കൾക്കാണെന്ന് മോദി പറഞ്ഞത്.  

ADVERTISEMENT

ഇത്തവണ 60% പേർ മാത്രമാണ് വോട്ടുചെയ്യാനെത്തിയത്. കഴിഞ്ഞതവണത്തേക്കാൾ 4% കുറവ്. അതിൽ പകുതിയിലേറെ എന്നു പറയുമ്പോൾ, ഫലത്തിൽ 30% പേർ മാത്രമാണ് ബിജെപിക്കൊപ്പം എന്നും വിലയിരുത്തുന്നവരുണ്ട്. കോൺഗ്രസ് ‘തിരിഞ്ഞുനോക്കാത്ത’ ഒരു മത്സരത്തിൽ ആംആദ്മി പാർട്ടി മാത്രമാണ് വീറോടെ എതിർത്തു നിന്നത്. കോൺഗ്രസിനെ ദു‍ർബലപ്പെടുത്താൻ ചെയ്യാവുന്നതെല്ലാം ബിജെപി നേരത്തേ തന്നെ ചെയ്തു. ആകെയുള്ള 182ൽ 35 സീറ്റ് കോൺഗ്രസ് വിട്ടുവന്നവർക്ക് നൽകേണ്ടിവന്നു എന്നു പറയുമ്പോൾ എത്രപേരെ കൂറുമാറ്റി എന്നതിനെപ്പറ്റി ധാരണകിട്ടും. കോൺഗ്രസ് ദുർബലമായെന്ന് ബിജെപിയെങ്കിലും അധിക്ഷേപിക്കില്ലെന്നു കരുതാം. 

ഹരിയാന, കർണാടക, രാജസ്ഥാൻ തുടങ്ങി കോൺഗ്രസ് ശക്തമായ സംസ്ഥാനങ്ങളിലേക്കും കടന്നുചെല്ലാനാണ് ആംആദ്മി പാർട്ടിയുടെ പദ്ധതി. കോൺഗ്രസ് തകരുമ്പോൾ പകരം മറ്റാരെങ്കിലും വേണ്ടേ എന്നാണ് ചോദ്യം.

ഹർദിക് പട്ടേലിനെയും അൽപേഷ് ഠാക്കൂറിനെയും പോലെ മോദിയെ കഴിഞ്ഞതവണ പേരെടുത്തുപറഞ്ഞ് വെല്ലുവിളിച്ചവരെ പോലും സ്വീകരിച്ചാനയിച്ചു. ഇവരുടെ സാന്നിധ്യമില്ലെങ്കിലും ജയിക്കാമായിരുന്നു. എങ്കിലും അവർ കോൺഗ്രസിന് ഗുണം ചെയ്യുന്നത് ഒഴിവാക്കാൻ കഴിഞ്ഞു. പറഞ്ഞതെല്ലാം പിൻവലിച്ചാണ് ഇരുവരും ബിജെപിയിൽ ചേർന്നത്. മോദിയുടെ വികസനത്തിൽ ഞങ്ങൾ ആകൃഷ്ടരായി എന്നാണ് അവർ പറഞ്ഞത്. ഗുജറാത്തിലെ വികസനത്തിന്റെ പേരിൽ മോദിയെ അഭിനന്ദിച്ചതിൽ മറ്റൊരാൾ ഉദ്ധവ് താക്കറെയാണ്. തിരഞ്ഞെടുപ്പു വിജയത്തിൽ ഉദ്ധവ് അഭിനന്ദിച്ചു. ഒപ്പം ഒരു കൂട്ടിച്ചേർക്കലുമുണ്ടായി– വികസനപ്രവർത്തനങ്ങളാണ് ബിജെപിയുടെ വിജയത്തിന് കാരണം. മഹാരാഷ്ട്രയിൽനിന്ന് കടത്തിക്കൊണ്ടുപോയ വികസനപദ്ധതികൾ ആണ് അവരെ സഹായിച്ചത്. 

ADVERTISEMENT

∙ ആംആദ്മി ഇനിയും വരും

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ആർബിഐ മുൻ ഗവർണർ രഘുറാം രാജനും പങ്കുചേർന്നപ്പോൾ. (Photo - Twitter/@IYC)

ഇത്തവണ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട വാക്ക് ആംആദ്മി എന്നതായിരുന്നു. പതിവു പോലെ സമൂഹ മാധ്യമങ്ങളിൽ പാർട്ടി കസറി. ട്വിറ്ററിലെ പ്രകടനമാണ് വിലയിരുത്തിയിരുന്നതെങ്കിൽ ആംആദ്മി പാർട്ടി ഒന്നാമതെത്തിയേനെ എന്നും പറയാം. ഓരോന്നായി വളഞ്ഞുപിടിക്കുന്നതാണ് ആംആദ്മി പാർട്ടിയുടെ ശൈലി. അതുകൊണ്ടാണ് ‘ഇത്തവണ ബിജെപിയുടെ കോട്ടയ്ക്കുള്ളിൽ കയറിപ്പറ്റി, അടുത്ത തവണ കോട്ടയ്ക്കുള്ളിൽനിന്ന് യുദ്ധം ചെയ്യും’ എന്ന് പാർട്ടി വിലയിരുത്തിയത്. മോദിയുടെയും അമിത്ഷായുടെയും കോട്ടയിൽ ചെന്ന് വെല്ലുവിളിക്കാൻ ധൈര്യം കാണിച്ചു. 5 സീറ്റും 13% വോട്ടും എന്ന കണക്കിനു പുറികിലുള്ള 41 ലക്ഷം ജനങ്ങളുടെ പിന്തുണ ആണ് അവരെ അഭിമാനം കൊള്ളിക്കുന്നത്. 34 സീറ്റിൽ രണ്ടാം സ്ഥാനത്തെത്തി. ‘വളരെ വേഗം വളരുന്ന പാർട്ടി’ എന്ന ബഹുമതി നേതാക്കൾ തന്നെ പാർട്ടിക്ക് ചാർത്തിനൽകുന്നു. ഇങ്ങനെ പോയാൽ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയും അരവിന്ദ് കേജ്‌രിവാളും തമ്മിലായിരിക്കും മത്സരം എന്നു പറയാനും നേതാക്കൾ ധൈര്യപ്പെടുന്നു. 

ആദ്യമായാണ് വിദ്യാഭ്യാസവും ആരോഗ്യവും ദേശീയതലത്തിൽ തിരഞ്ഞെടുപ്പു വിഷയമായതെന്ന് പാർട്ടി അവകാശപ്പെടുന്നു. ഗുജറാത്തിൽ സർക്കാരുണ്ടാക്കുമെന്ന് മാധ്യമപ്രവർത്തകന് കടലാസിൽ എഴുതിക്കൊടുക്കാൻ കേജ്‌രിവാൾ ധൈര്യം കാണിച്ചെങ്കിലും 15% വോട്ട് ആണ് പാർട്ടി പ്രതീക്ഷിച്ചിരുന്നതത്രേ. ബിജെപിയുടെ ഉരുക്കുപോലത്തെ അടിത്തറയും കോൺഗ്രസിന്റെ ദുർബലമെങ്കിലും ഒട്ടും മോശമില്ലാത്ത സംഘടനാ ചട്ടക്കൂടും ആണ് അവർക്കു മുന്നിലുണ്ടായിരുന്നത്. പതിറ്റാണ്ടുകളോളം ഇരുപാർട്ടി സമ്പ്രദായത്തിൽ ചലിച്ചിരുന്ന ഗുജറാത്ത് രാഷ്ട്രീയത്തിൽ ഇനി മൂന്നാമതൊരു ശക്തി കൂടിയുണ്ട്. അതും ദേശീയ പാർട്ടി പദവിയോടെ. പഞ്ചാബിലും മൂന്നാമത്തെ ശക്തിയായാണ് പാർട്ടി തുടങ്ങിയത്. 

മോദിക്ക് ബദൽ എന്ന പ്രതിച്ഛായ സൃഷ്ടിക്കണമെങ്കിൽ ഗുജറാത്തിൽ സാന്നിധ്യം ഉറപ്പിക്കണമെന്ന കേജ്‌രിവാളിന്റെ തന്ത്രമാണ് ഹിമാചലിനെ ഉപേക്ഷിച്ച് ഗുജറാത്തിൽ സർവ ശക്തിയും കേന്ദ്രീകരിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. ‘15 വർഷമായി ബിജെപി ഭരിച്ച ഡൽഹി മുനിസിപ്പാലിറ്റി പിടിച്ചു’ എന്ന തലക്കെട്ടുകൾ ദേശീയതലത്തിൽ ഉണ്ടാക്കിയ മുഴക്കം അടുത്തെങ്ങും തീരില്ല. കോൺഗ്രസിനെയോ മറ്റ് പാർട്ടികളെയോ മാത്രമാണ് ആംആദ്മി പാർട്ടിക്ക് തോൽപ്പിക്കാൻ കഴിയുന്നതെന്ന് വെല്ലുവിളിയുടെ സ്വരത്തിൽ പറഞ്ഞ ബിജെപി നേതാക്കൾക്ക് വെള്ളിടിപോലെയായി ഡൽഹി ഫലം. ബിജെപിയെ നേരിട്ട് ഏറ്റുമുട്ടി തോൽപ്പിച്ചു. ബിജെപിയുടെ ‘ബി ടീം’ ആയി മുദ്രകുത്താൻ ഇനി മറ്റാരെയെങ്കിലും മറ്റു പാർട്ടികൾ കണ്ടെത്തേണ്ടിവരും. 

ഹിമാചലിൽ എഎപി സ്ഥാനാർഥിയുടെ പദയാത്രയിൽനിന്ന്. ചിത്രം: twitter/AAPHimachal

∙ കോൺഗ്രസിൽ സംഭവിച്ചത്

2017ൽ സംസ്ഥാനത്തെ 4 മേഖലകളിലും 3 ദിവസം വീതം ചെലവിട്ട് ശക്തമായ സർക്കാർ വിരുദ്ധ പ്രചാരണമാണ് രാഹുൽ ഗാന്ധി നടത്തിയത്. ജനങ്ങളുമായി സംവദിച്ചു. ഇത്തവണ രാഹുൽ തിരിഞ്ഞുനോക്കിയില്ല. ഭാരത് ജോഡോ യാത്ര പോർബന്ധറിൽനിന്ന് തുടങ്ങാമായിരുന്നു. കഴിഞ്ഞതവണ ഹർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് ഠാക്കൂർ എന്നിവർ ഉണർത്തിവിട്ട പ്രക്ഷോഭം ബിജെപിയെ വല്ലാതെ വലച്ചിരുന്നു. ഇത്തവണ അൽപേഷും ഹർദിക്കും ബിജെപിയുടെ ഒപ്പം പോയി. ഇവരെ കോൺഗ്രസിൽനിന്ന് സംസ്ഥാന നേതൃത്വം പുകച്ചു പുറത്തുചാടിച്ചതു മൂലമാണ് രാഹുൽ ഇത്തവണ പ്രചാരണത്തിന് എത്താത്തതെന്ന വാദവുമുണ്ട്. നിലവിലുള്ള നേതാക്കളെല്ലാം തങ്ങളുടെ അനുയായികൾക്ക് സീറ്റ് ഒപ്പിച്ചുനൽകാനുള്ള പിടിവലി നടത്തുന്നതിനിടയിൽ പ്രചാരണത്തിന്റെ കാര്യം മറന്നുപോയി. മറുവശത്ത് പ്രധാനമന്ത്രി മോദിയും അരവിന്ദ് കേജ്‌രിവാളും ആണ് പടനയിക്കുന്നതെന്നത് കണ്ടഭാവം പോലും നടിച്ചില്ല. പാർട്ടി സ്ഥാനാർഥികളെല്ലാം സ്വന്തം നിലയിലാണ് പൊരുതിയത്. ഗുജറാത്തിന്റെ ചുമതല നൽകിയിരുന്നത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ആയിരുന്നു. അദ്ദേഹമാകട്ടെ സ്വന്തം സംസ്ഥാനത്തുതന്നെ കഴുത്തറ്റം പ്രശ്നങ്ങളിൽ മുങ്ങിനിൽപ്പായിരുന്നു.

സമ്പന്ന, വിദ്യാസമ്പന്ന വിഭാഗങ്ങളാണ് ആംആദ്മി പാർട്ടിയെ താൽപര്യപ്പെടുന്നതെന്നും അതിനാൽ നഗരങ്ങളിൽ മാത്രമായിരിക്കും അവരുടെ നേട്ടം എന്നുമാണ് കോൺഗ്രസ് നേതാക്കൾ കരുതിയത്. എന്നാൽ തിരഞ്ഞെടുപ്പു ഫലം മറ്റൊരു ചിത്രമാണ് കാണിക്കുന്നത്. ഗോത്രവർഗ മേഖലകളിലാണ് പാർട്ടി നേട്ടമുണ്ടാക്കിയത്. 27 ഗോത്രവർഗ സീറ്റുകളിൽ ഒന്നു നേടുകയും 9 ഇടത്ത് രണ്ടാമതെത്തുകയും ചെയ്തു. പരമ്പരാഗതമായി കോൺഗ്രസിന് നേട്ടമുണ്ടായിരുന്ന സ്ഥലങ്ങളിൽ 3 സീറ്റിലേക്ക് കോൺഗ്രസ് ഒതുങ്ങിപ്പോകുന്നതിന് ഇത് കാരണമായി. കഴിഞ്ഞ തവണ ഈ മേഖലയിൽ 14 സീറ്റാണ് കോൺഗ്രസ് നേടിയത്. എല്ലാവരാലും അവഗണിക്കപ്പെട്ടവരാണ് ഗോത്രവർഗമേഖലയിലെ ജനങ്ങളെന്നതിനാൽ അവരെ ലക്ഷ്യമിടണമെന്ന് ആംആദ്മി പാർട്ടി നേരത്തേ തീരുമാനിച്ചിരുന്നു. അതു ശരിയായി. 

∙ കോൺഗ്രസിന്റെ ചെലവിലോ?

ആംആദ്മി ചതിച്ചു, അവർ ബി ടീമാണ് എന്നിങ്ങനെ അന്തസ്സാരശൂന്യമായ പ്രസ്താവന നടത്താൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വരെ തയാറായി. ഇരുപാർട്ടികൾക്കും കിട്ടിയ വോട്ടുകൾ ഒരുമിച്ചു കൂട്ടിയാലും ബിജെപിക്ക് കിട്ടിയ 52.5% വോട്ടിന് അടുത്തെത്തില്ല. ഇനി ഈ വാദം വിപുലീകരിച്ചാൽ, പഞ്ചാബിലും ഡൽഹിയിലും ഇനി കോൺഗ്രസ് മത്സരിക്കുകയോ മതേതര വോട്ടുകളെ പിളർത്തുകയോ ചെയ്യാൻ പാടില്ല. കോൺഗ്രസിനെയാണ് ആംആദ്മി പാർട്ടി അസ്ഥിരപ്പെടുത്തുന്നതെന്നത് വസ്തുതയാണ്. ഡൽഹിയിൽ 2013 മുതലുള്ള അനുഭവം അങ്ങനെയാണ്. കോൺഗ്രസ് ദു‍ർബലമാകുകയും ബിജെപി അവരുടെ വോട്ടുശതമാനം പരുക്കുകൂടാതെ നിലനിർത്തുകയും ചെയ്യുന്നു. 

ഏറ്റവും ഒടുവിൽ ഡൽഹി മുനിസിപ്പാലിറ്റിയിലും ബിജെപി വോട്ടുകൾ ചോർന്നില്ല. ഗുജറാത്തിൽ കോൺഗ്രസ് നേതാക്കൾ ഒന്നിനു പിന്നാലെ ഒന്നായി ബിജെപിയിലേക്ക് പോയതാണ് പാർട്ടിക്ക് വിനയായത്. ഗോവയിലും പഞ്ചാബിലും കോൺഗ്രസ് തന്നെയാണ് ആംആദ്മി പാർട്ടിയുടെ മുന്നിൽ ദുർബലമായത്. ഹരിയാന, കർണാടക, രാജസ്ഥാൻ തുടങ്ങി കോൺഗ്രസ് ശക്തമായ സംസ്ഥാനങ്ങളിലേക്കും കടന്നുചെല്ലാനാണ് ആംആദ്മി പാർട്ടിയുടെ പദ്ധതി. കോൺഗ്രസ് തകരുമ്പോൾ പകരം മറ്റാരെങ്കിലും വേണ്ടേ എന്നാണ് ചോദ്യം. പ്രതിപക്ഷ പാർട്ടികളുടെ വോട്ടുബാങ്കിൽ കടന്നുകയറിയിട്ട് എന്തു നേട്ടം എന്ന ചോദ്യം ആംആദ്മി പാർട്ടിയുടെ നേരെയും ഉയരുന്നു. കോൺഗ്രസിന് ഭാവിയില്ല എന്നാവാം അവരുടെ മനസ്സിലിരിപ്പ്. 

∙ ഹിമാചലിലെ മഞ്ഞുവീഴ്ച

കോൺഗ്രസിലെ കുടുംബവാഴ്ചയ്ക്ക് വലിയ റോളില്ലെന്നും ഹിമാചൽ പ്രദേശ് സൂചിപ്പിക്കുന്നു. സോണിയ– രാഹുൽ– പ്രിയങ്ക കുടുംബാംഗങ്ങളുടെ പിന്തുണയില്ലാതെയാണ് കോൺഗ്രസ് ജയിച്ചത്. പ്രിയങ്ക ഗാന്ധി ഏതാനും ദിവസം പ്രചാരണം നടത്തിയെങ്കിലും ശക്തമായ പാർട്ടി അടിത്തറയും ഊർജസ്വലരായ നേതാക്കളും ആണ് വലിയ വിജയം കൊണ്ടുവന്നത്. ജയ്റാം ഠാക്കൂറിന്റെയും ജെ.പി.നഡ്ഡയുടെയും നേതൃത്വത്തിലുണ്ടായ പുതിയ ശാക്തികചേരിയോടുള്ള ബിജെപി നേതാക്കളുടെ എതിർപ്പ് മോദിയുടെ പ്രചണ്ഡപ്രചാരണം കൊണ്ട് മറികടക്കാനായില്ല. 

1.1% വോട്ടു മാത്രമാണ് ഹിമാചൽ പ്രദേശിൽ ആംആദ്മി പാർട്ടി നേടിയത്. മത്സരിച്ച എല്ലാ സീറ്റിലും കെട്ടിവച്ച കാശു നഷ്ടമായി. പഞ്ചാബിലെ നേട്ടത്തിനു പിന്നാലെ ഹിമാചലിൽ പാർട്ടി ആവേശപൂർവം രംഗത്തിറങ്ങിയിരുന്നു. ഒക്ടോബറിൽ നടത്തിയ ഒരു സർവേയിൽ, മത്സരിച്ചാൽ 9% വോട്ടുകിട്ടുമെന്നു സൂചനയുണ്ടായിരുന്നു. എന്നാൽ ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കാനായി ഹിമാചൽ ഒഴിവാക്കുകയായിരുന്നു. ഈ നയം വിജയിച്ചു. രണ്ടിടത്തും ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചു. അതേസമയം ഗുജറാത്തിനു പകരം ഹിമാചലിൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ഒരു സംസ്ഥാനം കൂടെപ്പോരുമായിരുന്നുവെന്ന പരിഭവത്തിലാണ് ഹിമാചലിലെ നേതാക്കൾ. പഞ്ചാബ് വിജയത്തിനു പിന്നാലെ നടത്തിയ മെംബർഷിപ് ക്യാംപെയ്ൻ വലിയ വിജയവുമായിരുന്നു. ഒരു മാസംകൊണ്ട് 5 ലക്ഷത്തോളം അംഗങ്ങളെ കിട്ടി. എന്നാൽ ജൂലൈ ആയപ്പോഴേയ്ക്കും ശ്രദ്ധ ഗുജറാത്തിലേക്കു മാറി. ഹിമാചലിന്റെ ചുമതലയുള്ള മന്ത്രി സത്യേന്ദ്ര ജയിനിനെ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തതും ആവേശം തണുക്കാൻ കാരണമായി. ഏതായാലും ഹിമാചലിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചില്ല. 

∙ ആംആദ്മി എന്ന തലവേദന

സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം 2 വെല്ലുവിളികളാണ് ആംആദ്മി പാർട്ടി മുന്നോട്ടു വയ്ക്കുന്നത്. ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പോടെ ബിജെപിയെ തോൽപ്പിക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു. മോദിക്ക് ബദൽ കേജ്‌രിവാൾ എന്ന പ്രയോഗം വളരാനും കാരണമാകും. മോദിയുടെയും അമിത്ഷായുടെയും തട്ടകത്തിൽ തന്നെ ആംആദ്മി പിറന്നു എന്നത് അവരെ അസ്വസ്ഥരാക്കുകയാണ്. ആളും അർഥവും അധികാരവും ഒത്തുപിടിച്ചിട്ടും അവരെ നിഷ്പ്രഭരാക്കാൻ കഴിഞ്ഞില്ല. ഇത്രയും കാലം കോൺഗ്രസിനെയോ മറ്റു പാർട്ടികളെയോ ആണ് ആംആദ്മി തോൽപ്പിച്ചിരുന്നതെന്നും തങ്ങളോട് ഏറ്റുമുട്ടാനുള്ള കരുത്ത് അവർ ആർജിച്ചില്ലെന്നുമാണ് ബിജെപി പരസ്യമായി പറഞ്ഞിരുന്നത്. ഡൽഹി മുനിസിപ്പാലിറ്റിയിലെ പരാജയത്തോടെ ബിജെപി വിളറി. ഗുജറാത്തിൽ ബിജെപിയും കോൺഗ്രസും എഎപിയെ ‘അവഗണിച്ച് തോൽപ്പിക്കാൻ’ ശ്രമിച്ചത് കൗതുകകരമായിരുന്നു. കോൺഗ്രസിന് ഇത്തവണ ഭീഷണിയായെങ്കിൽ അടുത്ത തവണ ബിജെപിക്കാണ് ഭീഷണി. ഗുജറാത്തിൽ 31 കോൺഗ്രസ് സ്ഥാനാർഥികളുടെ തോൽവിക്ക് ആംആദ്മി പാർട്ടി കാരണമായെങ്കിൽ 5 ബിജെപി സ്ഥാനാർഥികൾക്കും ഇതേ അവസ്ഥയുണ്ടായി. നാളെ ഈ 5 വളരാം. 

2014ൽ ‘ഗുജറാത്ത് മോഡൽ വികസനം’ ആണ് രാജ്യമെങ്ങും ബിജെപി ചർച്ചയാക്കിയതെങ്കിൽ ‘ഡൽഹി മോഡൽ വികസനം’ ഗുജറാത്തിൽ വേണമെന്ന് ആംആദ്മി പാർട്ടി കണക്കുകൾ നിരത്തി സ്ഥാപിച്ചു. സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുമ്പോഴും ഗുജറാത്ത് ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പിന്നിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ‘ഗുജറാത്ത് മോഡൽ’ വികസനത്തിന്റെ വിജയം എന്ന് ബിജെപി അവകാശപ്പെട്ടാൽ ‘ഡൽഹി മോഡൽ വികസന’ത്തിന്റെ വിജയം എന്ന് ആംആദ്മി പാർട്ടിക്കും അവകാശപ്പെടാം. കാരണം ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ‘ഡൽഹി മോഡൽ വികസന’ത്തിനെതിരെയാണ് ബിജെപി പ്രചാരണം നടത്തിയത്. അത് ഏശിയില്ല. ഹിമാചൽ പ്രദേശിൽ ബിജെപി തോൽക്കാൻ നല്ല സാധ്യതയുണ്ടെന്നു മനസിലാക്കി ആംആദ്മി പാർട്ടി കോൺഗ്രസിനു വേണ്ടി പിന്മാറിയതാണെന്ന നിഗമനമുണ്ട്. ഈ നയം മറ്റു പല സ്ഥലങ്ങളിലും ആവർത്തിച്ചേക്കാം. ഗുജറാത്തിൽ കഴിഞ്ഞ തവണ ആംആദ്മി പാർട്ടി വാശിയോടെ രംഗത്തുണ്ടായിരുന്നില്ല. 0.1% വോട്ടു മാത്രമാണ് കിട്ടിയത്.

∙ ഡിസംബറിന്റെ നഷ്ടം

മോദി മാജിക് നിലവിലുണ്ടെന്ന് ഗുജറാത്ത് തെളിയിച്ചു. കോൺഗ്രസ് മരിച്ചിട്ടില്ലെന്നു മാത്രമല്ല, നവയൗവനത്തോടെ വളരുമെന്ന് ഹിമാചലും സൂചിപ്പിക്കുന്നു. ആംആദ്മി പാർട്ടിക്ക് ഡൽഹിക്കു പുറത്തും സാധ്യതയുണ്ട്. 3 പാർട്ടികൾക്കും നേട്ടം എന്നു പറയുമ്പോഴും ഡൽഹിയും ഹിമാചലും ബിജെപിയെ സംബന്ധിച്ച് ഡിസംബറിന്റെ നഷ്ടമാണ്. മോദിയിൽ മയങ്ങുന്നവരാണ് ഇന്ത്യൻ ജനതയെന്ന വാദം ശരിയല്ലെന്നും കോൺഗ്രസിനെ യുവാക്കൾ കൈയൊഴിഞ്ഞുവെന്നത് തെറ്റാണെന്നും കൂടിയാണ് ഹിമാചൽ തെളിയിച്ചത്. മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലാത്തത് ഒരു പോരായ്മ അല്ലെന്നും ഹിമാചൽ തെളിയിച്ചു. മോദിക്ക് പുറമെ യോഗി ആദിത്യനാഥ് കൂടി ഹിമാചൽ പിടിക്കാൻ രംഗത്ത് ഉണ്ടായിരുന്നു. കർഷകരോഷം അതുകൊണ്ടൊന്നും ശമിച്ചില്ല. വികസനം മാത്രം പോരാ കർഷകനെയും നോക്കണം. വമ്പൻ വികസനപദ്ധതികൾ ഗുജറാത്തിൽ ബിജെപിയെ തുണച്ചെങ്കിൽ വികസനമില്ലായ്മയാണ് ഹിമാചലിൽ ചതിച്ചത്. ബിജെപി അജയ്യരല്ല. തോൽപ്പിക്കപ്പെടാവുന്ന പാർട്ടിയുമാണ്.

English Summary: Assembly Election Results Offer these Lessons For AAP, BJP, And Congress