ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതപൊലീസ് കസ്റ്റഡിയിലെടുത്ത കുർദു യുവതി മഹ്‌സ അമിനി (22) ദിവസങ്ങൾക്കുശേഷം 2022 സെപ്റ്റംബർ 16ന് ആശുപത്രിയിൽ മരിച്ചു. പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റാണു യുവതി മരിച്ചതെന്നു ചൂണ്ടിക്കാട്ടി രണ്ടു ദിവസത്തിനുശേഷമാണ് ഇറാനിൽ പ്രക്ഷോഭം തുടങ്ങിയത്. കുർദുമേഖലകളിൽ ആരംഭിച്ച പ്രതിഷേധം താമസിയാതെ മറ്റു മേഖലകളിലേക്കും പടർന്നു. ടെഹ്റാൻ അടക്കം നഗരങ്ങളിൽ സർവകലാശാല വിദ്യാർഥികളാണു മുന്നിട്ടിറങ്ങിയത്. ഈ പ്രക്ഷോഭം മൂന്നുമാസത്തിനു ശേഷവും ഇറാനിൽ തുടരുന്നു. ഖത്തർ ലോകകപ്പിലെ ആദ്യ കളിയിൽ ഇറാൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാൻ പോലും വിസമ്മതിച്ചതു ലോകം ചർച്ച ചെയ്തു. മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിലെത്തിയ ഇറാൻ ഫാൻസ് സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. എന്താണ് ഇറാനില്‍ സംഭവിക്കുന്നത്? പ്രക്ഷോഭത്തെത്തുടർന്ന് മതപൊലീസിനെ പിൻവലിച്ചോ? ഭരണകൂടം എന്തുകൊണ്ടാണ് പ്രതിഷേധത്തിനു നേരെ കണ്ണടയ്ക്കുന്നത്? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ 2022ലെ വലിയ പ്രക്ഷോഭം

ADVERTISEMENT

2022ൽ വിവിധ രാജ്യങ്ങളിലുണ്ടായ ജനകീയ പ്രക്ഷോഭങ്ങളിൽവച്ചേറ്റവും രാജ്യാന്തര ശ്രദ്ധ നേടിയത് ഇറാനിലെ ഈ സർക്കാർ വിരുദ്ധ പ്രക്ഷോഭമാണ്. സമരത്തെ പൊലീസ് ഉരുക്കുമുഷ്ടി ഉപയോഗിച്ചു നേരിട്ടെങ്കിലും ജനരോഷം അടങ്ങിയിട്ടില്ല. 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം ഇറാനിൽ ഇതാദ്യമായാണ് വിവിധ വിഭാഗങ്ങൾ തോളോടുതോൾ ചേർന്ന് സർക്കാരിനെതിരെ സമരം ചെയ്യുന്നത്. ഇറാനിലെ ഷിയാ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. മതരാഷ്ട്ര സർക്കാരിന്റെ ആധികാരികതയും വിശ്വാസ്യതയും പരസ്യമായി ചോദ്യം ചെയ്ത സമരക്കാർ, ഷിയാ ആത്മീയനേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തു.

ഇറാനിൽ നടന്ന പ്രതിഷേധ പരമ്പരയ്ക്കിടെ ദേശീയ പതാകയ്ക്കു തീവയ്ക്കുന്ന സമരാനുകൂലികൾ. SAFIN HAMED / AFP

ഷിയ പൗരോഹിത്യത്തിനെതിരെ മുൻകാലങ്ങളിൽ ഇറാനിലെ വംശീയ ന്യൂനപക്ഷങ്ങൾ സമരം ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ദേശീയ പ്രക്ഷോഭമായി വളർന്നിരുന്നില്ല. അവരുടെ പ്രതിഷേധങ്ങളെ വിഘടനവാദമായി ചിത്രീകരിച്ച് അടിച്ചൊതുക്കുകയാണു ഭരണനേതൃത്വം ചെയ്തിരുന്നത്. എന്നാൽ മഹ്സ അമിനിയുടെ മരണശേഷം രൂപമെടുത്ത സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിൽ വിവിധ വംശീയവിഭാഗങ്ങൾ അണിചേർന്നുവെന്നതാണ്. സർക്കാരിന്റെ ഭീഷണികൾക്ക് സമരക്കാർ വഴങ്ങിയതുമില്ല. 

∙ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ചും പ്രതിഷേധം

ഇറാനിലെ ഒരു കുർദു ഗ്രാമത്തിൽനിന്ന് ബന്ധുക്കളെ കാണാനാണു സഹോദരനൊപ്പം മഹ്സ അമിനി ടെഹ്റാനിലെത്തിയത്. പൊതുസ്ഥലങ്ങളിലെ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട മതപൊലീസ് മഹ്സയെ അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ അമിനിക്കു ക്രൂരമായി മർദനമേറ്റെന്നും പലവട്ടം തലയിൽ അടിയേറ്റെന്നുമാണു മനുഷ്യാവകാശ സംഘടനകൾ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത്. എന്നാൽ യുവതിക്കു മാരകരോഗമുണ്ടായിരുന്നുവെന്നും രോഗം മൂർച്ഛിച്ചാണു മരണമെന്നും അധികൃതർ വാദിച്ചു.

തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ പ്രശ്നങ്ങളിലെ അതൃപ്തി രാജ്യത്തെ മധ്യവർഗത്തെ തങ്ങൾക്കെതിരാക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. എങ്കിലും സമരക്കാരുടെ ആവശ്യങ്ങൾക്കു വഴങ്ങാനോ, മതനിയമങ്ങളിൽ ഇളവു വരുത്താനോ ഇറാൻ ഭരണകൂടം തയാറാകുന്നില്ല.

ADVERTISEMENT

മഹ്സയുടെ കബറടക്കച്ചടങ്ങിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ തെരുവുകളും ക്യാംപസുകളും തൊഴിലിടങ്ങളും പ്രതിഷേധവേദിയായി. ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ചും സ്ത്രീകൾ തെരുവിൽ പ്രതിഷേധിച്ചു. രാജ്യാന്തര മാധ്യമങ്ങൾ സമരത്തിനു വലിയ പ്രാധാന്യം നൽകിയതോടെ സർക്കാർ പ്രതിരോധത്തിലേക്കു നീങ്ങി. സമരക്കാരെ അരാജകവാദികൾ, ഭീകരവാദികൾ, വിദേശഏജന്റുമാർ എന്നെല്ലാം മുദ്ര കുത്തി. 2022 ഡിസംബർ 21 വരെയുള്ള ഔദ്യോഗിക കണക്കു പ്രകാരം പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 506 ആണ്. ഇതിൽ 69 കുട്ടികളും ഉൾപ്പെടുന്നു. 66 സുരക്ഷാസേനാംഗങ്ങൾക്കും ജീവൻ നഷ്ടമായി. 2 സമരക്കാരെ വധശിക്ഷയ്ക്കു വിധേയരാക്കി. വിദ്യാർഥികളും അധ്യാപകരും അഭിഭാഷകരും മാധ്യമപ്രവർത്തകരുമടക്കം ആയിരങ്ങൾ തടവിലുമായി. ഇവരിൽ പലർക്കുമെതിരെ വധശിക്ഷാക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. 

ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്വന്തം മുടിമുറിക്കുന്ന ഗ്രീസിലെ ഇറാൻ അഭയാർഥി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങളാണ് മുടിമുറിച്ച് സമരത്തിൽ ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ചിത്രം: AFP

‌സ്ത്രീകളും യുവാക്കളും മുൻനിരയിൽ നിന്ന ഈ പ്രക്ഷോഭത്തിൽ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ നേതൃത്വംതന്നെയാണു ചോദ്യം ചെയ്യപ്പെട്ടത്. അദ്ദേഹത്തിനെതിരെ മുദ്രാവാക്യങ്ങളും ബാനറുകളുമുയർന്നു. എന്തു വില കൊടുത്തും മതരാഷ്ട്രം നിലനിർത്തുക എന്ന ഷിയാ നേതൃത്വത്തിന്റെ നിലപാടിനെയാണു പ്രക്ഷോഭകർ ചോദ്യം ചെയ്തത്. എങ്കിലും സമരക്കാർക്ക് ഒരു നേതൃത്വമില്ലെന്നത് അവരുടെ പ്രധാന പരിമിതിയായി. നാലു ദശകം പിന്നിടുന്ന ഇസ്‌ലാമിക് റിപ്പബ്ലിക്കിനു സൈന്യത്തിന്റെ പിന്തുണ ഉള്ളിടത്തോളം കാലം ഷിയ പുരോഹിതന്മാരുടെ മേധാവിത്വത്തിന് ഇളക്കം തട്ടാനിടയില്ല, എങ്കിലും അണപൊട്ടിയ ജനരോഷത്തിനു മുന്നിൽ സർക്കാർ പതറിയെന്നതു സത്യമാണ്. ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഇറാൻ നേരിടുന്ന വിദേശനയ പ്രതിസന്ധി ഒന്നുകൂടി രൂക്ഷമാക്കാനും സമരം കാരണമായി. 

∙ ‘വിറച്ച്’ ഇറാൻ; എങ്ങനെ തണുപ്പിക്കും? 

വൻശക്തികളുമായി 2015ൽ ഇറാനുണ്ടാക്കിയ ആണവക്കരാറിൽനിന്ന് ട്രംപ് ഭരണകാലത്ത് യുഎസ് ഏകപക്ഷീയമായി പിൻമാറിയിരുന്നു. നാലുവർഷമായി വീണ്ടും കടുത്ത ഉപരോധത്തിനു കീഴിലാണ് ഇറാൻ. ഈ പ്രതിസന്ധി പരിഹരിക്കാനും കരാർ പുനരുജ്ജീവിപ്പിക്കാനും യൂറോപ്യൻ യൂണിയൻ ശ്രമിച്ചുവരികയായിരുന്നു. അതിനിടെ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഇറാൻ ഡ്രോണുകളും മിസൈലുകളും നൽകിയതു കൂടുതൽ പ്രശ്നമായി. യുഎസ് ഉപരോധം മൂലം ഇറാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സർക്കാർവിരുദ്ധ പ്രക്ഷോഭം മാസങ്ങളോളം നീണ്ടത്. 

ലോകകപ്പ് മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുമ്പോൾ ഇറാൻ താരങ്ങൾ. Photo: Reuters/Marko Djurica
ADVERTISEMENT

തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ പ്രശ്നങ്ങളിലെ അതൃപ്തി രാജ്യത്തെ മധ്യവർഗത്തെ തങ്ങൾക്കെതിരാക്കുമെന്ന ആശങ്ക ഷിയ നേതൃത്വത്തിനുണ്ട്. എങ്കിലും സമരക്കാരുടെ ആവശ്യങ്ങൾക്കു വഴങ്ങാനോ, മതനിയമങ്ങളിൽ ഇളവു വരുത്താനോ ഇറാൻ ഭരണകൂടം ഉടൻ തയാറാകാനിടയില്ല. നിർബന്ധിത ഹിജാബ് അടക്കം അടിസ്ഥാന തത്വങ്ങളിൽനിന്ന് പിന്നാക്കം പോയാൽ മതരാഷ്ട്രത്തിന്റെ അടിത്തറയാവും തകർന്നടിയുക എന്ന് അവർക്ക് അറിയാം.

∙ മതപൊലീസിനെ പിൻവലിച്ചോ? 

പ്രക്ഷോഭം തുടരുന്നതിനിടെ ഡിസംബർ 4 ന് ഇറാനിലെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മോന്റസേറി ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി– മത പൊലീസിനെ പിൻവലിക്കുന്നു. കാരണം മത പൊലീസിന് ജുഡീഷ്യൽ അധികാരങ്ങളില്ല. രാജ്യാന്തര മാധ്യമങ്ങൾ വലിയ പ്രധാന്യത്തോടെ ഈ വാർത്ത നൽകിയെങ്കിലും ഇറാൻ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചില്ല. 

ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായപ്പോൾ. ചിത്രം: AFP

1983 ലാണു ഇറാനിൽ സ്ത്രീകൾക്കു പൊതുസ്ഥലത്ത് ഇസ്‌ലാമിക നിയമപ്രകാരം ശിരോവസ്ത്രം നിർബന്ധമാക്കിയത്. തീവ്രപക്ഷക്കാരനായ മഹ്മൂദ് അഹ്മദി നിജാദ് പ്രസിഡന്റായിരിക്കെ 2005 ൽ ‘ഗൈഡൻസ് പട്രോൾ’ എന്ന പേരിൽ മത പൊലീസ് വിഭാഗവും രൂപീകരിക്കപ്പെട്ടു. സ്ത്രീ ഉദ്യോഗസ്ഥർ കറുപ്പും പുരുഷന്മാർ പച്ച യൂണിഫോമുമിട്ട ഈ സേന പൊലീസിന്റെ ഭാഗമായിട്ടാണു നിലവിൽ വന്നത്. 2021ൽ, തീവ്രപക്ഷക്കാരനായ ഇബ്രാഹിം റെയ്സി അധികാരത്തിലെത്തിയപ്പോൾ ഹിജാബ് ധരിക്കാത്തവർക്കെതിരെ മത പൊലീസ് കർശന നടപടി തുടങ്ങി. ഇതാണു മഹ്സ അമിനിയുടെ ദാരുണാന്ത്യത്തിൽ കലാശിച്ചത്. 

ഇറാനിലെ 8.5 കോടി ജനങ്ങളിൽ 70 ശതമാനവും 30 വയസ്സിൽ താഴെയുള്ളവരാണ്. യുവാക്കൾ ക്ഷുഭിതരാണെങ്കിലും സർക്കാരിനു കുലുക്കമില്ല. എതിർക്കുന്നവരെ നേരിടാൻ ദണ്ഡനീതിയുടെ വഴിയാണു മുഹമ്മദ് റെയ്സി സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. മതപരമായ ചട്ടങ്ങളിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇറാനിൽനിന്നുള്ള സൂചനകൾ. പകരം സാമ്പത്തികരംഗം ശക്തിപ്പെടുത്തുന്ന പരിഷ്കരണ നടപടികളുമായി സർക്കാർ രംഗത്തുവന്നേക്കാം. 83 വയസ്സു പിന്നിട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയായി ആരു വരുമെന്നതാണ് വരും വർഷം എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. രാജ്യത്ത് പ്രക്ഷോഭം ഇത്രയേറെ കൊടുമ്പിരിക്കൊണ്ട സാഹചര്യത്തിൽ പ്രത്യേകിച്ച്.

English Summary: Iran protests: What caused them? Are they different this time? Will the regime fall?