പതിനാലാം പിറന്നാൾദിനത്തിനു പിന്നാലെയാണ് ഹിറ്റ്‌ലർ യൂത്തിലേക്ക് ജോസഫ് റാറ്റ്സിങ്ങർ എന്ന ബാലനു വിളി വന്നത്. നാത്‌സി ജർമനിയിൽ അതു തള്ളിക്കളയാനാവില്ലായിരുന്നു. നിർബന്ധിത സൈനികസേവനത്തിനു നിയോഗിക്കപ്പെട്ടപ്പോഴും അവന്റെയുള്ളിൽ തെളിഞ്ഞുകിടന്നത് ദൈവത്തിലേക്കുള്ള വഴിയായിരുന്നു. അതുകൊണ്ട് ആ കൗമാരക്കാരൻ

പതിനാലാം പിറന്നാൾദിനത്തിനു പിന്നാലെയാണ് ഹിറ്റ്‌ലർ യൂത്തിലേക്ക് ജോസഫ് റാറ്റ്സിങ്ങർ എന്ന ബാലനു വിളി വന്നത്. നാത്‌സി ജർമനിയിൽ അതു തള്ളിക്കളയാനാവില്ലായിരുന്നു. നിർബന്ധിത സൈനികസേവനത്തിനു നിയോഗിക്കപ്പെട്ടപ്പോഴും അവന്റെയുള്ളിൽ തെളിഞ്ഞുകിടന്നത് ദൈവത്തിലേക്കുള്ള വഴിയായിരുന്നു. അതുകൊണ്ട് ആ കൗമാരക്കാരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനാലാം പിറന്നാൾദിനത്തിനു പിന്നാലെയാണ് ഹിറ്റ്‌ലർ യൂത്തിലേക്ക് ജോസഫ് റാറ്റ്സിങ്ങർ എന്ന ബാലനു വിളി വന്നത്. നാത്‌സി ജർമനിയിൽ അതു തള്ളിക്കളയാനാവില്ലായിരുന്നു. നിർബന്ധിത സൈനികസേവനത്തിനു നിയോഗിക്കപ്പെട്ടപ്പോഴും അവന്റെയുള്ളിൽ തെളിഞ്ഞുകിടന്നത് ദൈവത്തിലേക്കുള്ള വഴിയായിരുന്നു. അതുകൊണ്ട് ആ കൗമാരക്കാരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനാലാം പിറന്നാൾദിനത്തിനു പിന്നാലെയാണ് ഹിറ്റ്‌ലർ യൂത്തിലേക്ക് ജോസഫ് റാറ്റ്സിങ്ങർ എന്ന ബാലനു വിളി വന്നത്. നാത്‌സി ജർമനിയിൽ അതു തള്ളിക്കളയാനാവില്ലായിരുന്നു. നിർബന്ധിത സൈനികസേവനത്തിനു നിയോഗിക്കപ്പെട്ടപ്പോഴും അവന്റെയുള്ളിൽ തെളിഞ്ഞുകിടന്നത് ദൈവത്തിലേക്കുള്ള വഴിയായിരുന്നു. അതുകൊണ്ട് ആ കൗമാരക്കാരൻ ഒരിക്കലും തന്റെ തോക്കിൽ തിര നിറയ്ക്കുന്നത് രഹസ്യമായി ഒഴിവാക്കിയിരുന്നു. കോൺസൻട്രേഷൻ ക്യാംപുകളിൽ ജൂതർ നേരിട്ട കൊടിയ പീഡനങ്ങൾക്കു കണ്ണീരോടെ സാക്ഷിയാകേണ്ടിവന്നു അവന്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ സേനയുടെ ആന്റി എയർക്രാഫ്‌റ്റ്‌ കോർപ്‌സിൽ സേവനമനുഷ്‌ഠിക്കുമ്പോൾ മനുഷ്യന്റെ യുദ്ധവെറി ഭൂമിയിൽ നരകങ്ങൾ സൃഷ്ടിക്കുന്നത് അവൻ കണ്ടു. ആ കാഴ്ചകളിൽ ഉള്ളുപൊള്ളിയ നിമിഷങ്ങളിലാവണം, ദൈവത്തിന്റെ സ്നേഹത്തിലേക്കു സഞ്ചരിക്കാൻ‌ ജോസഫ് റാറ്റ്സിങ്ങർ തീരുമാനിച്ചത്.

ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്‌ത്തലിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ജോസഫ‌ിന്റെ പിതാവ് ജോസഫ് റാറ്റ്‌സിങ്ങർ സീനിയർ. പക്ഷേ നാത്‌സി ജർമനി ജൂതർക്കെതിരെ നടത്തുന്ന കൊടിയ പീഡനങ്ങളോടു വിയോജിച്ച് അദ്ദേഹം സർവീസിൽനിന്നു വിരമിക്കുകയായിരുന്നു. സഹജീവികളോടുണ്ടാകേണ്ട കരുണയെപ്പറ്റി അദ്ദേഹത്തിൽ‌നിന്നാകണം മകൻ പഠിച്ചത്.

ADVERTISEMENT

യുദ്ധത്തിനിടെ സഖ്യസേനയുടെ പിടിയിലായ ജോസഫ് യുദ്ധം കഴി‌ഞ്ഞതോടെ മോചിപ്പിക്കപ്പെട്ടു. സഹോദരൻ ജോർജിനൊപ്പം ട്രോൺസ്റ്റീനിലെ സെന്റ് മൈക്കിൾ സെമിനാരിയിൽ തത്ത്വശാസ്‌ത്രവും ദൈവശാസ്‌ത്രവും പഠിക്കാൻ ചേർന്നു. അവിടെവച്ച് റൊമാനോ ഗാർദിനിയെന്ന പണ്ഡിതനായ പുരോഹിതനെ കണ്ടുമുട്ടിയതാണ് ജോസഫിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പുരോഹിതൻ എന്ന നിലയിൽനിന്ന് ദൈവശാസ്ത്ര പണ്ഡിതനും ചിന്തകനും എന്ന തലത്തിലേക്കുള്ള ജോസഫിന്റെ വളർച്ചയുടെ തുടക്കം ഗാർദീനിയുമായുള്ള സഹവാസവും സംവാദങ്ങളുമായിരുന്നു.

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (AP Photo/Domenico Stinellis)

ജോൺ പോളിന്റെ പിൻഗാമി; നിലപാടുകളുടെ കടുപ്പം

ധാർമികതയുടെ കാവലാൾ എന്നു വിശേഷിപ്പിക്കപ്പെടുന്നു ബനഡിക്‌ട് പതിനാറാമൻ. മുൻഗാമിയായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വിശുദ്ധജീവിതത്തിന്റെ തുടർച്ചയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ദൈവശാസ്‌ത്രത്തിനും തത്വജ്‌ഞാനത്തിനും ചിന്തയുടെ പുതിയ വെളിച്ചം പകരുന്നതിനൊപ്പം വിശ്വാസത്തിനും സഭയുടെ ഘടനാപരമായ അടിത്തറയ്‌ക്കും കൂടുതൽ ഉറപ്പുപകരാനും അദ്ദേഹത്തിനു കഴിഞ്ഞു.

ഒരേസമയം, യാഥാസ്‌ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പയായിരുന്നു ബനഡിക്‌ട് പതിനാറാമൻ. തന്റെ ദൈവശാസ്‌ത്രപരമായ ബോധ്യങ്ങളിൽ കടുകിട ചലിക്കാതെ ഉറച്ചുനിൽക്കുമ്പോഴും പുതിയ കാലത്തോടു സംവദിക്കാൻ അദ്ദേഹം മടികാട്ടിയില്ല. കൃത്രിമ ഗർഭധാരണ മാർഗങ്ങൾ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ വിമർശനങ്ങളുയർന്നു. സ്‌ത്രീകൾ വൈദികരാകുന്നതിനും ഗർഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങൾക്കുമെതിരെ അദ്ദേഹം കടുത്ത നിലപാടെടുത്തു.

ADVERTISEMENT

സഭാകാര്യങ്ങളിൽ പഴമയുടെ വക്‌താവായിക്കെ, മറ്റുചില കാര്യങ്ങളിൽ അദ്ദേഹം അതിപുരോഗമനവാദിയായി! സഭയിൽനിന്ന് അകന്നു പോകുന്ന യുവാക്കളെ തിരിച്ചെത്തിക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗം സഭാനേതൃത്വത്തിലെ പുരോഗമനവാദികളെപ്പോലും അതിശയിപ്പിച്ചു. ട്വിറ്ററിൽ സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങി. യുവാക്കളുമായി ആശയവിനിമയത്തിന് എസ്‌എംഎസ് വത്തിക്കാൻ ഉപയോഗിച്ചു തുടങ്ങിയതു ബനഡിക്‌ട് പതിനാറാമന്റെ നിർദേശപ്രകാരമായിരുന്നു. പുതിയ കാലത്തിന്റെ മാധ്യമം സോഷ്യൽ മീഡിയ ആണെന്നും യുവതീയുവാക്കൾ അവ മാതൃകാപരമായി ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു..

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (AFP PHOTO / VINCENZO PINTO)

ബാലപീഡകർക്കെതിരെ ഉയർന്ന ശബ്ദം

വൈദികരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായവരോടു മാപ്പു ചോദിച്ചു ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ വിമർശകരുടെ പോലും ആദരം നേടിയിട്ടുണ്ട്. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികർ തനിക്കും ആഗോള കത്തോലിക്കാ സഭയ്‌ക്കും അപമാനമാണെന്ന് ഒരു ലണ്ടൻ സന്ദർശനത്തിനിടെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ‘‘പറയാനറയ്‌ക്കുന്ന പീഡനങ്ങളുടെ ഇരകളായ നിഷ്‌കളങ്കരായ കുട്ടികളെ എന്റെ ഖേദം അറിയിക്കട്ടെ. സഭാശുശ്രൂഷകരിൽനിന്നു കുട്ടികൾക്കുണ്ടായ വേദന എത്ര ആഴത്തിലുള്ളതായിരിക്കും എന്നു ഞാൻ ചിന്താകുലനാവുന്നു. ആ സഭാശുശ്രൂഷകരുടെ പാപങ്ങൾ സഭയ്‌ക്കാകെ അപമാനമായിരിക്കുന്നു. ഇതിനെതിരെ നടപടി എടുക്കുന്നതിൽ കാലതാമസം വന്നിട്ടുണ്ടെന്നു ഞാൻ സമ്മതിക്കുന്നു.’’ പാപ്പയുടെ വാക്കുകളെ ലോകം ആദരവോടെയാണു കേട്ടത്.

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (AP Photo/Andrew Medichini)

മൊസാർട്ടിനെ സ്നേഹിച്ച പുരോഹിതൻ

ADVERTISEMENT

ദിവസവും ഉച്ചകഴിഞ്ഞു 15 മിനിറ്റ് പിയാനോയ്‌ക്കു മുൻപിൽ ചെലവഴിക്കുന്ന ശീലമുണ്ടായിരുന്നു ബനഡ‍ിക്ട് പതിനാറാമന്. മൊസാർട്ടിന്റെയും ബീഥോവന്റെയും സംഗീതം ഏറെ പ്രിയമായിരുന്നു. അതേസമയം, കംപ്യൂട്ടറുകളോടും കാറുകളോടുമൊന്നും അത്ര പ്രിയവുമുണ്ടായിരുന്നില്ല. പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകളോടു മാർപാപ്പ മുഖം തിരിക്കുന്നുവെന്നു പരാതിപ്പെട്ടവരെയാകെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു പിന്നീട് ട്വിറ്റർ അക്കൗണ്ട് തുടങ്ങി ചെറുപ്പക്കാരിലേക്കെത്തിയത്.

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (AP Photo/Andrew Medichini)

അമ്പരപ്പിച്ച സ്ഥാനപ്പേര്

കത്തോലിക്ക സഭയുടെ 265-ാം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കർദിനാൾ ജോസഫ് റാറ്റ്‌സിങ്ങർ സ്വീകരിച്ച ഔദ്യോഗിക നാമം ചർച്ചയായിരുന്നു. ജോൺ പോൾ രണ്ടാമന്റെ സഹചാരിയും വിശ്വസ്‌തനുമായിരുന്ന ജോസഫ് റാറ്റ്‌സിങ്ങർ, ജോൺ പോൾ മൂന്നാമൻ എന്ന പേര് വേണ്ടെന്നു വച്ച് തിരഞ്ഞെടുത്തത് ബനഡിക്‌ട് പതിനാറാമൻ എന്ന പേരാണ്. ബനഡിക്‌ട് എന്ന പേരിൽ ‘പത്രോസിന്റെ സിംഹാസന’ത്തിലേറിയ
പതിനാറാമത്തെ പോപ്പ്.

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ, പുരോഗമന വാദികളോട് ഏറ്റവും ഉദാരമായ സമീപനമുള്ള മാർപാപ്പയായിരുന്നു 1914 മുതൽ 1922 വരെ പോപ്പായിരുന്ന ബനഡിക്‌ട് പതിനഞ്ചാമൻ എന്ന ഗിയാക്കോമോ ദെല്ല ചിയേസ. ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. കർക്കശക്കാരൻ എന്ന തന്റെ പ്രതിച്ഛായ മാറ്റാനാണോ കർദിനാൾ ജോസഫ് റാറ്റ്‌സിങ്ങർ ബനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചതെന്നു ചര്‍ച്ചയുണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെന്റ് ബനഡിക്‌ടിനോടുള്ള ആദരസൂചകമായാണ് ഈ പേരെന്നും നിരീക്ഷണമുണ്ടായിട്ടുണ്ട്.

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പയും ഫ്രാൻസിസ് മാർപാപ്പയും. (AFP PHOTO / OSSERVATORE ROMANO)

ഭാരതത്തിന്റെ ഹൃദയത്തിൽ

ഭാരത കത്തോലിക്ക സഭയുടെ ചരിത്രത്തിൽ എഴുതപ്പെട്ടു കഴിഞ്ഞ പേരാണ് ബനഡിക്‌ട് പതിനാറാമന്റേത്. ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്‌റ്റർ അൽഫോൻസാമ്മയെ നാമകരണം ചെയ്‌തത് അദ്ദേഹമാണ്. സിറോ മലബാർ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കർദിനാൾമാരെ വാഴിച്ചുകൊണ്ട് കേരളസഭയ്‌ക്കു വത്തിക്കാനിൽ ഉചിതമായ പ്രാതിനിധ്യം നൽകിയതും അദ്ദേഹമാണ്.

ആറു നൂറ്റാണ്ടിനിടെ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യ മാർപാപ്പയായിരുന്നു ബനഡിക്ട് പതിനാറാമൻ. സ്‌ഥാനത്യാഗതീരുമാനം, മതാധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സുതാര്യവും സുദൃഢവുമായ ആത്മീയ സമീപനത്തിന്റെ തെളിവായി. അണയുന്നത് പ്രാർഥനാഭരിതമായ ഒരു ജീവിതത്തിനാണ്. അപ്പോഴും അതിന്റെ പ്രകാശം ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.

English Summary: Life of Pope Benedict XVI