കോവിഡ് പ്രതിസന്ധിക്കുശേഷം വാതിലുകൾ മെല്ലെ തുറന്ന് ലോകം സാധാരണനിലയിലേക്കു മടങ്ങിപ്പോകാൻ ശ്രമിക്കുന്നതിനിടെയാണ് യുക്രെയ്നിനെ റഷ്യ ആക്രമിച്ചത്. 2022ലെ ലോകക്രമത്തെയും സാമ്പത്തികരംഗത്തെയും മാറ്റിമറിച്ച ഈ സംഭവം ആഗോള നയതന്ത്രത്തിലും കാര്യമായ വ്യതിയാനങ്ങളുണ്ടാക്കി. രണ്ടാഴ്ചകൊണ്ട് അവസാനിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കണക്കുകൂട്ടിയ യുദ്ധം റഷ്യൻ സൈനികരുടെ കൂട്ടമരണങ്ങളിലൂടെ കടന്ന് ഫെബ്രുവരിയിൽ ഒരു വർഷമാകും. പടിഞ്ഞാറൻ അധിനിവേശത്തിൽനിന്ന് സ്വന്തം അതിർത്തി സംരക്ഷിക്കാനായി ആരംഭിച്ച പ്രത്യേക സൈനിക നടപടി എന്നാണു പുട്ടിൻ ആക്രമണത്തെ വിശേഷിപ്പിച്ചത്. യുദ്ധം രൂക്ഷമായതോടെ ലക്ഷക്കണക്കിനു വരുന്ന ജനം വീടും നാടും ഉപേക്ഷിച്ചു പലായനം ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കും സ്വദേശങ്ങളിലേക്കു മടങ്ങേണ്ടിവന്നു. യുഎസും യൂറോപ്യൻ വൻശക്തികളും ചേർന്ന് വാരിക്കോരി നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ തിരിച്ചടിച്ചതോടെ വൻ ആൾനാശമാണു റഷ്യൻ സേന നേരിട്ടത്. യുക്രെയ്നിലെ വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ റഷ്യൻ വ്യോമാക്രമണങ്ങളിൽ തകർന്നടിഞ്ഞു. യുക്രെയ്നിലെ ആണവനിലയങ്ങളും യുദ്ധഭൂമിയിലായതോടെ ആണവചോർച്ചാഭീതിയും ഉയർന്നു. റഷ്യയ്ക്കെതിരെ കനത്ത ഉപരോധങ്ങൾ വന്നതോടെ, യൂറോപ്പിലേക്കുള്ള റഷ്യൻ ഇന്ധനവിതരണം ഭാഗികമായി തടസ്സപ്പെട്ടു. യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി മാസങ്ങളോളം മുടങ്ങിയതു കഴിഞ്ഞ വർഷം ഏഷ്യൻ ആഫ്രിക്കൻ നാടുകളിൽ ഭക്ഷ്യ, ഇന്ധന ക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിസന്ധിക്കു ശേഷം വാതിലുകൾ മെല്ലെ തുറന്ന് ലോകം സാധാരണനിലയിലേക്കു മടങ്ങിപ്പോകാൻ ശ്രമിക്കുന്നതിനിടെയാണ് യുക്രെയ്നിനെ റഷ്യ ആക്രമിച്ചത്. 2022ലെ ലോകക്രമത്തെയും സാമ്പത്തികരംഗത്തെയും മാറ്റിമറിച്ച ഈ സംഭവം ആഗോള നയതന്ത്രത്തിലും കാര്യമായ വ്യതിയാനങ്ങളുണ്ടാക്കി. രണ്ടാഴ്ചകൊണ്ട് അവസാനിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കണക്കുകൂട്ടിയ യുദ്ധം റഷ്യൻ സൈനികരുടെ കൂട്ടമരണങ്ങളിലൂടെ കടന്ന് ഫെബ്രുവരിയിൽ ഒരു വർഷമാകും. പടിഞ്ഞാറൻ അധിനിവേശത്തിൽനിന്ന് സ്വന്തം അതിർത്തി സംരക്ഷിക്കാനായി ആരംഭിച്ച പ്രത്യേക സൈനിക നടപടി എന്നാണു പുട്ടിൻ ആക്രമണത്തെ വിശേഷിപ്പിച്ചത്. യുദ്ധം രൂക്ഷമായതോടെ ലക്ഷക്കണക്കിനു വരുന്ന ജനം വീടും നാടും ഉപേക്ഷിച്ചു പലായനം ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കും സ്വദേശങ്ങളിലേക്കു മടങ്ങേണ്ടിവന്നു. യുഎസും യൂറോപ്യൻ വൻശക്തികളും ചേർന്ന് വാരിക്കോരി നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ തിരിച്ചടിച്ചതോടെ വൻ ആൾനാശമാണു റഷ്യൻ സേന നേരിട്ടത്. യുക്രെയ്നിലെ വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ റഷ്യൻ വ്യോമാക്രമണങ്ങളിൽ തകർന്നടിഞ്ഞു. യുക്രെയ്നിലെ ആണവനിലയങ്ങളും യുദ്ധഭൂമിയിലായതോടെ ആണവചോർച്ചാഭീതിയും ഉയർന്നു. റഷ്യയ്ക്കെതിരെ കനത്ത ഉപരോധങ്ങൾ വന്നതോടെ, യൂറോപ്പിലേക്കുള്ള റഷ്യൻ ഇന്ധനവിതരണം ഭാഗികമായി തടസ്സപ്പെട്ടു. യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി മാസങ്ങളോളം മുടങ്ങിയതു കഴിഞ്ഞ വർഷം ഏഷ്യൻ ആഫ്രിക്കൻ നാടുകളിൽ ഭക്ഷ്യ, ഇന്ധന ക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിച്ചു. 

ADVERTISEMENT

∙ യുദ്ധവും യുക്രെയ്നും യുഎസും

ഡൊണെട്സ്ക് മേഖലയിൽ റഷ്യയ്ക്കു നേരെ യുക്രെയ്ൻ സൈനികരുടെ മോർട്ടാർ ആക്രമണം. 2022 ഒക്ടോബറിലെ ചിത്രം: Anatolii Stepanov / AFP

ഷി ചിൻപിങ്

യുക്രെയ്നിനെ പിന്തുണയ്ക്കുന്നവരും റഷ്യയെ അനുകൂലിക്കുന്നവരും എന്നിങ്ങനെ രണ്ടു ധ്രുവങ്ങളിലേക്കു ലോകം തിരിയുമെന്ന അമേരിക്കയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ഇന്ത്യ, ഇസ്രയേൽ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ സംഘർഷത്തിൽനിന്നു തന്ത്രപരമായ അകലം പാലിച്ചു. റഷ്യയുമായുള്ള ആയുധ, ഇന്ധന ഇടപാടുകൾ മുടക്കമില്ലാതെ തുടർന്ന ഇന്ത്യ, യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര സമ്മർദവും ശക്തിപ്പെടുത്തി. 

ആണവക്കരാർ വിഷയത്തിൽ കനത്ത യുഎസ് ഉപരോധം നേരിടുന്ന ഇറാൻ റഷ്യയ്ക്കു ഡ്രോണുകൾ നൽകി സഹായിച്ചു. അതേസമയം ദക്ഷിണ ചൈന കടലിൽ തയ്‌വാനെ ചൊല്ലിയുള്ള ചൈന-യുഎസ് പോരു മുറുകുകയും ചെയ്തു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കറായ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള അകലം വർധിപ്പിച്ചു. അതിനിടെ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിനു മൂന്നാം വട്ടവും അധികാരത്തിൽ തുടരാനുള്ള അംഗീകാരം ലഭിച്ചു. മാവോയ്ക്കുശേഷം ചൈനയിലെ ഏറ്റവും കരുത്തനായി നേതാവ് എന്ന നിലയിലേക്കു ഷി ചിൻപിങ് ഉയർന്നു. 

ADVERTISEMENT

യുക്രെയ്ൻ യുദ്ധം മൂലം റഷ്യൻ ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടത് യൂറോപ്പിനെയാണ് ഏറ്റവും വെട്ടിലാക്കിയത്. അവിടെ ഇന്ധനവില കുതിച്ചുയർന്നു. ജർമനിയാണ് ഏറ്റവും പ്രശ്നത്തിലായത്. ഇതിനിടെ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് പലവട്ടം ഉയർത്തി. നാണ്യപ്പെരുപ്പം പിടിച്ചുനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. യുഎസ് പലിശനിരക്ക് 2022ൽ ഏഴു വട്ടമാണ് ഉയർത്തിയത്. ആഭ്യന്തര വിപണിയിലെ ഇന്ധനവിലക്കയറ്റം നിയന്ത്രിക്കാനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപെക് രാജ്യങ്ങളോട് ഉൽപാദനം കൂട്ടാൻ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ ആവശ്യവുമായി റിയാദ് സന്ദർശിച്ച ജോ ബൈഡന് സൗദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരു ഉറപ്പും നൽകിയില്ലെന്നു മാത്രമല്ല, സൗദി ഉൽപാദനം കുറയ്ക്കുകയും ചെയ്തു. യുക്രെയ്നിൽ റഷ്യയെ വെള്ളം കുടിപ്പിക്കാൻ യുഎസിന്റെ നവീന ആയുധങ്ങൾക്കു കഴിഞ്ഞെങ്കിലും മധ്യപൂർവ ദേശത്തു യുഎസിന്റെ നയതന്ത്രം പൊളിഞ്ഞ വർഷമാണു 2022.

∙ പ്രളയം, പ്രതിസന്ധി...

ADVERTISEMENT

താലിബാൻ അംഗങ്ങള്‍. കാബൂളിലെ ദൃശ്യം. ചിത്രം: Ahmad SAHEL ARMAN / AFP

ഏഴു നൂറ്റാണ്ട് ബ്രിട്ടിഷ് രാജകിരീടം അണിഞ്ഞ എലിസബത്ത് രാജ്ഞി വിടവാങ്ങുകയും ചാൾസ് മൂന്നാമൻ രാജാവാകുകയും ചെയ്തു. ഇതേ കാലയളവിൽ തന്നെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനായ ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടതും ചരിത്രം കുറിച്ചു. അതേസമയം, വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും മൂലം നട്ടംതിരിയുകയാണു ബ്രിട്ടൻ. യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം രാജ്യം നേരിടുന്ന ആശയക്കുഴപ്പങ്ങളും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.

കാലാവസ്ഥാ ദുരന്തങ്ങൾ കൺമുന്നിൽ പ്രകടമായ വർഷമാണു 2022. വിവിധ രാജ്യങ്ങളിൽ പ്രളയവും കാട്ടുതീയും കൊടുങ്കാറ്റുകളും വ്യാപകനാശമുണ്ടാക്കി. 

മഹ്സ അമിയുടെ ചിത്രവുമായി ഇറാനിൽ പ്രതിഷേധിക്കുന്നവർ. 2022 സെപ്റ്റംബർ 20ലെ ചിത്രം. (Photo by Ozan KOSE / AFP)

യുഎസിലും കാനഡയിലും അതിശൈത്യവുമായി ധ്രുവകൊടുങ്കാറ്റ് ആഞ്ഞടിച്ചതാണ് ഈ വർഷാവസാനത്തെ മുഖ്യവാർത്തകളിലൊന്ന്. പാക്കിസ്ഥാനിലെയും ചൈനയിലെയും പ്രളയം ആ രാജ്യത്തെ ആയിരക്കണക്കിനു ഗ്രാമങ്ങളെ മുക്കിക്കളഞ്ഞു. കടക്കെണിയിലായിരുന്ന പാക്കിസ്ഥാനെ പ്രളയദുരന്തം കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിട്ടു. റഷ്യൻസഹായം നേടാനുള്ള ശ്രമത്തിനിടെ, സൈന്യവുമായുള്ള ഭിന്നതകളെത്തുടർന്ന് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ഇമ്രാൻ ഖാൻ പുറത്താക്കപ്പെട്ടു. അഴിമതിക്കേസിൽ കുടുങ്ങി നാടുവിട്ട മുൻപ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് അധികാരമേൽക്കുകയും ചെയ്തു. ഉഷ്ണക്കാറ്റിനു പുറമേ ചുഴലിക്കാറ്റുകൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നാശമുണ്ടാക്കി. യുഎസിൽ വരൾച്ചയ്ക്കു പുറമേ കടൽജലനിരപ്പ് ഉയർന്നത് മിസിസിപ്പി നദിയിൽ വെള്ളപ്പൊക്കമുണ്ടാക്കി. 

അംഗല മെർക്കൽ

∙ താലിബാനു കീഴിലെ ‘ജനാധിപത്യം’

‌ലോകമെമ്പാടും ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ രൂക്ഷമായി തുടർന്ന വർഷം കൂടിയാണു കടന്നുപോകുന്നത്. മ്യാൻമാറിൽ ഭരണം പിടിച്ച പട്ടാളം തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്കെതിരെയുള്ള വിചാരണ നടപടികൾ തുടരുകയാണ്. ജനാധിപത്യവാദി നേതാവായ ഓങ് സാങ് സൂചിക്കെതിരെ വിവിധ കേസുകളിൽ വിധി വന്നുകൊണ്ടിരിക്കുന്നു. അവർ നിലവിൽ 30 വർഷത്തിലേറെ തടവിനാണു ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. അഫ്ഗാനിസ്ഥാനിൽ രണ്ടു ദശകത്തോളം നീണ്ട അധിനിവേശം അവസാനിപ്പിച്ച് യുഎസ് സഖ്യസേന പിൻവാങ്ങുന്നതിനിടെ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് താലിബാൻ അധികാരം പിടിച്ചു. ജനാധിപത്യം, ബഹുസ്വരത, തുല്യത എന്നീ ആശയങ്ങളെ കൺവെട്ടത്തുപോലും അനുവദിക്കാത്ത താലിബാൻ ഭരണകൂടം സർവകലാശാലകളിൽനിന്നു പെൺകുട്ടികളെ വിലക്കിയതാണ് ഈ വർഷം നാം ഒടുവിൽ കേട്ട വാർത്ത. 

ജനാധിപത്യസംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലും സ്ഥിതി ആശാവഹമല്ല. അഴിമതിയും സ്വജനപക്ഷപാതവുമാണു ചിലയിടങ്ങളിൽ ജനാധിപത്യസംവിധാനത്തെ തകർക്കുന്നതെങ്കിൽ മറ്റു ചില രാജ്യങ്ങളിൽ തീവ്ര വലതുപക്ഷ, സങ്കുചിത ദേശീയത, മതവാദികൾ അധികാരത്തിലെത്തുന്ന സാഹചര്യമാണുള്ളത്. തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാനായി 2021 ജനുവരി 6നു ജനക്കൂട്ടം യുഎസ് പാർലമെന്റ് മന്ദിരം ആക്രമിച്ച സംഭവം ലോകം മറന്നിട്ടില്ല. ക്യാപ്പിറ്റോൾ ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ യുഎസ് ജനപ്രതിനിധി സഭാ സമിതി തുടരുകയാണ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയും കേസുകളെടുക്കാൻ സമിതി ശുപാർശ ചെയ്തുകഴിഞ്ഞു.

∙ സ്ത്രീവിരുദ്ധതയും സ്ത്രീശക്തിയും

കോവിഡും പിന്നാലെ വന്ന യുക്രെയ്ൻ യുദ്ധവും വായ്പാസ്രോതസ്സുകളെയും ഇറക്കുമതിയെയും സ്തംഭിപ്പിച്ചതോടെ കടക്കെണിയിലായ ശ്രീലങ്കയിൽ ഇന്ധനത്തിനായി ജനങ്ങൾ 24 മണിക്കൂർ വരെ വരി നിന്നു. പൊറുതിമുട്ടിയ ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി രോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ വസതിക്കു തീയിട്ടു. മഹിന്ദ രജപക്സെ ജനക്കൂട്ടത്തെ ഭയന്നു രാജ്യം വിടുകയും ചെയ്തു. വിവാഹ ഇതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന നിയമം ഇന്തൊനീഷ്യ പാസാക്കിയപ്പോൾ, ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാണെന്നതു റദ്ദാക്കി യുഎസ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. 50 വർഷം പിന്നിടുന്ന സ്ത്രീ അവകാശമാണ് ഇതോടെ ഇല്ലാതായത്. ഇതോടെ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന 25ലേറെ സംസ്ഥാനങ്ങളിൽ ഗർഭഛിദ്രം നിയമവിരുദ്ധമാകുകയും ചെയ്തു. ഇറാനിൽ ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതോടെ, പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. ഹിജാബ് നിയമം അടക്കം ഭരണകൂടത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണു സ്ത്രീകൾ മുൻനിരയിലുള്ള പ്രക്ഷോഭം വെല്ലുവിളിക്കുന്നത്. 

ന്യൂനപക്ഷ സർക്കാരുകളുടെ തകർച്ച മൂലം രാഷ്ട്രീയ അനിശ്ചിതത്വത്തിലായ ഇസ്രയേലിൽ ബെന്യമിൻ നെതന്യാഹു വീണ്ടും  പ്രധാനമന്ത്രിയായി അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് ഇസ്രയേലിൽ തീവ്ര മതദേശീയതാവാദികളും തീവ്ര യാഥാസ്ഥിതികരുമായ നേതാക്കൾ നയിക്കുന്ന ചെറുകക്ഷികളുടെ സഖ്യം മുഖ്യധാരയിലേക്ക് എത്തുന്നത്. പലസ്തീൻ ജനതയെ തുടച്ചുനീക്കണമെന്ന ആശയം പ്രചരിപ്പിക്കുന്ന അതിതീവ്ര നിലപാടുകാരാണു നെതന്യാഹുവിന്റെ മുന്നണിയിലുള്ളത്. തിരഞ്ഞെടുപ്പിനുശേഷം ആർക്കും ഭൂരിപക്ഷമില്ലാതായ സാഹചര്യത്തിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ചെറുപാർട്ടികളുമായി ചേർന്നു സഖ്യമുണ്ടാക്കുകയായിരുന്നു.  

ജർമനിയെ 16 വർഷം നയിച്ച യൂറോപ്യൻ യൂണിയന്റെ മുഖ്യനേതാവ്  അംഗല മെർക്കൽ സ്ഥാനമൊഴിഞ്ഞതാണു 2022ലെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്ന്. അതിനിടെ, ലോകത്തിലെ 15 രാജ്യങ്ങളിൽ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയി സ്ത്രീകൾ ഭരണനേതൃത്വത്തിലെത്തിയതു ശ്രദ്ധേയം. അതേസമയം, ഇറ്റലി, ഹംഗറി, പോളണ്ട്, നോർവേ തുടങ്ങി പല യൂറോപ്യൻ രാജ്യങ്ങളിലും കുടിയേറ്റവിരുദ്ധ, തീവ്രദേശീയതവാദ, വലതുപക്ഷ കക്ഷികൾ ഭരണം പിടിക്കുന്നതിനിടെ, അര ഡസനോളം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ 2022ൽ ഇടതുപക്ഷസഖ്യം ഭരണത്തിൽ തിരിച്ചെത്തുകയും ചെയ്തു. ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ 2023 ജനുവരി ഒന്നിനാണ് അധികാരമേൽക്കുന്നത്. 2019ൽ അധികാരമേറ്റ തീവ്രവലതുപക്ഷ നേതാവായ ജയ്ർ ബൊൽസൊനാരോയെ പരാജയപ്പെടുത്തിയാണു ലുല തിരിച്ചെത്തുന്നത്. എന്നാൽ അധികാരക്കൈമാറ്റത്തിനു നിൽക്കാതെ ബൊൽസോനാരോ കഴിഞ്ഞ ദിവസം യുഎസിലേക്കു പറക്കുകയാണു ചെയ്തത്.

2023ലേക്കു പ്രവേശിക്കുമ്പോൾ ചൈനയിലെ കോവിഡ് വ്യാപനം ലോകത്തിന്റെ മറ്റു രാജ്യങ്ങളിലും ആശങ്ക ഉയർത്തുന്നതാണു നാം കാണുന്നത്. ചൈന അടക്കം രാജ്യങ്ങളിൽനിന്നുള്ള വിമാനയാത്രക്കാർക്കു യൂറോപ്പ് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങി. പുതിയ വാക്സിനേഷൻ നടപടികൾക്കും പല രാജ്യങ്ങളും തുടക്കമിട്ടു. യുക്രെയ്ൻ യുദ്ധം അവസാനം കുറിക്കാനുള്ള നീക്കങ്ങളും പുതുവർഷത്തിൽ സജീവമാകുന്നതു ഫലം ചെയ്യുമെന്നു വിശ്വസിക്കാം.

English Summary: What Happened in 2022? A Timeline of Major World Events