കഷ്ടപ്പെട്ടു പഠിച്ചു റാങ്ക് പട്ടികയിൽ ഇടംപിടിച്ചു. പക്ഷേ എന്തു ചെയ്യാം, ഉന്തിയ പല്ലില്‍ത്തട്ടി ഗോത്രവർഗ യുവാവിനു ജോലി നഷ്ടം! പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തുവിന്റെ കഷ്ടകാലം കേരളം ഞെട്ടലോടെയാണു കേട്ടത്. ചെറുപ്രായത്തിലെ വീഴ്ചയിൽ പല്ലിനു സംഭവിച്ച തകരാർ ചികിത്സിച്ചു നേരെയാക്കാൻ ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം മുത്തുവിനു കഴിഞ്ഞില്ല. മുത്തുവിന്റെ കഥ പോലെ ഒരായിരം പേർ നമുക്കു ചുറ്റുമുണ്ട്. ഒരു ജോലി സ്വപ്നം കണ്ട് ഉറക്കമൊഴിച്ച് പഠിക്കുന്നവർ. രാപകൽ അധ്വാനിക്കുന്നവർ. അങ്ങനെയുള്ളവർ പഞ്ചാബിലേക്കു കൂടി ഒന്നു നോക്കണം.ജോലിയെന്ന യുവാക്കളുടെ പ്രതീക്ഷയ്ക്ക് ചിറകുകൾ കൊടുക്കുകയാണ് പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാർ. മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് തുടങ്ങിവച്ച, ചരൺജിത്ത് ഛന്നി ഏറ്റടുത്ത ദൗത്യം ഇപ്പോൾ മുന്നോട്ടു കൊണ്ടുകയാണ് മാൻ. കഷ്ടപ്പെട്ടു പഠിച്ചിട്ടും കൺമുന്നിൽ അനർഹർ ജോലിക്കു കയറിയിട്ടും നിർഭാഗ്യം കൊണ്ട് തളർന്ന പഞ്ചാബിലെ യുവ തലമുറയെ കൈപിടിച്ചുയർത്താനുള്ള ശ്രമം. പണപ്പിരിവും അനധികൃത നിയമനങ്ങളും തടഞ്ഞ്, വിദ്യാഭ്യാസ യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിൽ പുതുതലമുറയ്ക്ക് തൊഴിലവസരങ്ങൾ ഒരുക്കുകയാണ് ആം ആദ്മിയും പഞ്ചാബ് സർക്കാരും ഇപ്പോൾ. അതേ സമയം കേരളത്തിലോ? താൽക്കാലിക ജീവനക്കാരുടെ നിയമനങ്ങളിൽ ഉൾപ്പെടെയുള്ള അവ്യക്തതകൾ പതിവുശൈലിയിൽ തുടരുന്നു..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ആദ്യ ചുവട്

ADVERTISEMENT

ആം ആദ്മി സർക്കാർ കഴിഞ്ഞ മാർച്ച് 16ന് അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനംതന്നെ പഞ്ചാബിലെ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു. 25,000 സർക്കാർ ജോലി ഒഴിവുകൾ ഉടൻ നികത്തുമെന്നായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ വാഗ്ദാനം. അതിൽ പതിനായിരത്തിലേറെ ഒഴിവുകൾ പൊലീസ് സേനയിലായിരുന്നു. സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ആദ്യ ചുവട്.

അമരിന്ദർ സിങ് (Photo by NARINDER NANU / AFP)

അമരിന്ദർ സിങ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ പഞ്ചാബിൽ എംപ്ലോയ്‌മെന്റ് ആൻഡ് എക്‌സർസൈസ് ജില്ലാ ബ്യൂറോകൾ സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ സർക്കാരിന്റെ അവസാന നാളുകളിൽ വിവിധ വകുപ്പുകളിലെ ഒഴിവുകൾ കണ്ടെത്താൻ നടപടി സ്വീകരിച്ചിരുന്നു. ഏകദേശം 71,000 ഒഴിവുകൾ കണ്ടെത്തി. പിന്നീട് എത്തിയ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി 35,000 തസ്തികകൾ നികത്താൻ ശ്രമിച്ചു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ്, അന്നത്തെ എസ്എഡി-ബിജെപി സർക്കാർ 1.14 ലക്ഷം ഒഴിവുകൾ കണ്ടെത്തിയിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റ് 50 ദിവസം പിന്നിട്ട ദിവസമാണ് 26,454 തസ്തികകളിലേക്കുള്ള നിയമന നടപടികൾക്ക് ഭഗവന്ത് മാൻ തുടക്കമിട്ടത്. തൊഴിലവസരങ്ങളെക്കുറിച്ച് സർക്കാർ മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകി. കൃഷി, എക്സൈസ്, നികുതി, ധനകാര്യം, പൊലീസ്, റവന്യു, ജലവിഭവം തുടങ്ങി ഇരുപതിലേറെ വകുപ്പുകളിലെ ഒഴിവുകളിലേക്കാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. സർക്കാർ–സ്വകാര്യ മേഖലകളിലും തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഒഴിവുകളുടെ എണ്ണം, റിക്രൂട്ടിങ് ഏജൻസി (പിപിഎസ്‌സി/എസ്എസ്എസ്ബി/തേർഡ് പാർട്ടി/ഡിപ്പാർട്ട്മെന്റ്), റിക്രൂട്ട്‌മെന്റ് വിശദാംശങ്ങൾ, വകുപ്പുതല വെബ്‌സൈറ്റുകളുടെ ലിങ്കുകൾ എന്നിവ ഉൾപ്പെടുത്തിയാണ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത്.

ചരൺജിത് സിങ് ഛന്നി

സംസ്ഥാനത്തെ 35,000 കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച ബിൽ തയാറാക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെ കരാർ ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഇത്. അധികാരത്തിലെത്തി 5 മാസത്തിനുള്ളിൽ 17,000ൽ അധികം യുവാക്കൾക്കാണ് ആം ആദ്മി സർക്കാർ നിയമന കത്ത് കൈമാറിയത്. ഇപ്പോഴിതാ, സർക്കാർ 9 മാസം പിന്നിടുമ്പോൾ പഞ്ചാബിലെ 25,000 യുവാക്കൾക്ക് സർക്കാർ ജോലി ലഭിച്ചു കഴി‍‍ഞ്ഞതായി ആം ആദ്മി പാർട്ടി പഞ്ചാബിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽനിന്നു പോസ്റ്റുമെത്തി. 

ADVERTISEMENT

∙ സർക്കാർ ജോലി സുലഭം? 

കഴിഞ്ഞ ഓഗസ്റ്റിൽ ഭഗവന്ത് മാൻ പൊലീസിൽ മാത്രം 4,358 പേരെ നിയമിച്ചു. വകുപ്പിൽ ഒഴിവുള്ള 5739 തസ്തികകളിലേക്കും ഉടൻ നിയമനം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഒക്ടോബറിൽ സംസ്ഥാനത്ത് അവശേഷിക്കുന്ന 28,000 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ ഉടൻ പൂർത്തിയാക്കുമെന്നും ഭഗവന്ത് മാൻ അറിയിച്ചു. 8,736 കരാർ ജീവനക്കാരെ അതിനകം സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നു.

നവംബറിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 603 പേർക്കും മുഖ്യമന്ത്രി നിയമന കത്ത് കൈമാറി. 8 മാസത്തിനുള്ളിൽ 21,000ൽ അധികം യുവാക്കൾക്ക് സംസ്ഥാന സർക്കാർ നിയമന ശുപാർശ നൽകിയതായി അദ്ദേഹം അവകാശപ്പെട്ടു. 476 ക്ലർക്കുമാർ, 127 ജൂനിയർ എൻജിനീയർമാർ എന്നിവരുൾപ്പെടെ സർക്കാർ സർവീസിന്റെ ഭാഗമായി. അധികാരത്തിലെത്തി ആദ്യ 8 മാസത്തിനുള്ളിൽ ഇത്രയേറെ യുവാക്കൾക്ക് ജോലി നൽകുന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ് ചരിത്രത്തിൽ ഇടംപിടിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭഗവന്ത് മാൻ, അരവിന്ദ് കേജ്‌രിവാൾ.

വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷവും മികച്ച ബിസിനസ്സ് നയങ്ങളുമുള്ളതിനാൽ ഒൻപതു മാസത്തിനിടെ പഞ്ചാബിൽ 30,000 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭഗവന്ത് മാൻ അടുത്തിടെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇത് ഒട്ടേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൻകിട വ്യവസായ സംരംഭങ്ങളാണ് പഞ്ചാബ് സർക്കാരുമായി കരാറിലേർപ്പെട്ടിട്ടുള്ളത്. അടുത്ത മാസത്തോടെ മാസ്റ്റർ കേഡറിലുള്ള 3000 പേർക്ക് നിയമന കത്ത് കൈമാറുമെന്നും മാൻ അറിയിച്ചു. പ്രതിവർഷം 1800 കോൺസ്റ്റബിൾമാരെയും 300 എസ്ഐമാരെയും സേനയുടെ ഭാഗമാക്കുന്ന ചരിത്രപരമായ തീരുമാനം കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു.

ADVERTISEMENT

പഞ്ചാബിലെ തൊഴിൽ വിപ്ലവത്തെക്കുറിച്ചുള്ള ആശങ്കകളും പല കോണുകളിൽനിന്ന് ഉയരുന്നുണ്ട്. പഞ്ചാബിൽ നിലവിൽ 25,000 കോടി രൂപ വാർഷിക ശമ്പള ബില്ലുണ്ടെന്നാണു വിവരം.

∙ ജോലി തേടുന്ന കേരളം

ഡിസംബറിലെ കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ 6.8 ശതമാനമാണ് പഞ്ചാബിലേത്. കേരളത്തിൽ 7.4 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് പിഎസ്‌സി മുഖേന നവംബർ 30 വരെ 37,840 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാർ 1,61,361 പേർക്കു നിയമന ശുപാർശ നൽകിയിട്ടുണ്ട്. ആകെ 1,99,201 നിയമന ശുപാർശകളാണ് പിണറായി സർക്കാർ അധികാരമേറ്റ ശേഷം കൈമാറിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ.

എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ വകുപ്പുകളിൽ നടത്തിയ താൽക്കാലിക നിയമനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് വിവരമില്ല. ഇത്തരം നിയമനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നാണ് നിയമസഭയിൽ ലഭിച്ച മറുപടി. വിവിധ വകുപ്പുകളിൽ താൽക്കാലികമായി നിയമിതരായശേഷം സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങളും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല.

∙ കേരളത്തിലെ തൊഴിൽ മേളകൾ

സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ കീഴിൽ കഴിഞ്ഞ വർഷം 47 തൊഴിൽ മേളകളാണ് സംഘടിപ്പിച്ചത്. 10,3459 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 80,801 ഉദ്യോഗാർഥികൾ ജോബ് ഫെയറിൽ പങ്കെടുത്തെങ്കിലും 10,027 പേർക്കാണ് ജോലി ലഭിച്ചത്. 32,837 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. 13,172 തൊഴിൽദായകരാണ് മേളയിൽ എത്തിയത്. കണ്ണൂർ ജില്ലയിലാണ് ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ ജോബ് ഫെയറുകൾ നടത്തിയത്. 7 മേളകളിൽനിന്ന് 942 പേർക്ക് ജോലി ലഭിച്ചു. ഇടുക്കിയിലും എറണാകുളത്തുമാണ് ഏറ്റവും കുറവ് മേളകൾ നടത്തിയത്. ഒരെണ്ണം വീതം. 6 തൊഴിൽ മേളകൾ നടത്തിയ കോട്ടയം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർക്ക് ജോലി ലഭിച്ചത്–1513. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ജോലി ലഭിച്ചത്– 213. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ജോലിക്കായി മേളയിൽ പങ്കെടുത്തത്. 15,687 പേർ പങ്കെടുത്തപ്പോൾ 732 പേർക്ക് ജോലി ലഭിച്ചു.

കേരളത്തിലെ ജോബ് ഫെയറുകളിലൊന്ന്.

നാഷനൽ എംപ്ലോയ്മെന്റ് സർവീസ് കേരളയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2022 നവംബർ 11 വരെ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലന്വേഷകരുടെ എണ്ണം 27,34,157 ആണ്. ഇവരിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണ്. 17,45,666 പേരാണു തൊഴിൽ തേടുന്നത്. 9,88,474 പേർ പുരുഷന്മാരാണ്. 17 ട്രാൻസ്ജെൻഡർ വിഭാഗക്കാരുമുണ്ട്. തൊഴിലന്വേഷകരിൽ 1,22,369 പേർ ബിരുദാനന്തര ബിരുദധാരികളാണ്.

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഇ–എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്ന ഓൺലൈൻ പോർട്ടലും ഇ ഓഫിസും മൊബൈൽ ആപ്ലിക്കേഷനും നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭാ സമ്മേളനത്തിൽ അറിയിച്ചിരുന്നു. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾക്കായി പ്രൈവറ്റ് ജോബ് പോർട്ടൽ, പ്രവാസികൾക്കായി പ്രത്യേക വെർച്വൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നീ പദ്ധതികളും ഒരുക്കുന്നുണ്ട്. സംസ്ഥാനത്തെ 11 ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾക്കൊപ്പവും എംപ്ലോയബിലിറ്റി സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇടുക്കിയിലും എംപ്ലോയബിലിറ്റി സെന്റർ ആരംഭിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ട്.

തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ. സിപിഎം അംഗങ്ങൾക്ക് കോർപറേഷനിൽ ജോലി നൽകുന്നതു സംബന്ധിച്ച് ആര്യ നൽകിയതെന്നു കരുതുന്ന കത്ത് വലിയ വിവാദമായിരുന്നു.

തൊഴിൽനിയമനങ്ങളിലെ സ്വജനപക്ഷപാതം, അനർഹർക്ക് നിയമനം, നിയമന അട്ടിമറി, ബന്ധുനിയമനം തുടങ്ങിയ ആരോപണങ്ങളും വിവാദങ്ങളും അടിക്കടി തലപൊക്കുന്ന കേരളത്തിന് തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പരീക്ഷിക്കാവുന്നതില്ലേ ഈ പഞ്ചാബ് മോഡൽ? യൂറോപ്പിലേക്കും കാനഡയിയേക്കും മറ്റും ഉപരിപഠനത്തിനും ജോലിക്കും മറ്റുമായി കൂട്ടത്തോടെ കുടിയേറുന്ന യുവ ജനതയുടെ മുൻപാകെ അവതരിപ്പിക്കാൻ, വാചക കസർത്തുകൾക്കപ്പുറം വിശ്വസനീയമായ ഒരു മോഡൽ കേരളത്തിനും വേണ്ടേ?

English Summary: What Can Kerala Learn From Punjab's Recruitment Model?