1996 മുതൽ നേപ്പാളെന്ന ഹിമാലയൻ രാജ്യത്തെ വിറപ്പിച്ച മാവോയിസ്റ്റ് ഗറില്ലാ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച നേതാവായാണ് പ്രചണ്ഡ (68) അറിയപ്പെടുന്നത്. എന്നാൽ 10 വർഷത്തെ ആഭ്യന്തര സംഘർഷത്തിൽ ഏകദേശം 8 വർഷത്തോളം ഇന്ത്യയിൽ ഒളിവിൽ കഴിഞ്ഞാണു പ്രചണ്ഡ ഗറില്ലാ യുദ്ധം നയിച്ചതെന്നതാണു വസ്തുത. അയൽ രാജ്യത്ത് ഒളിച്ചിരുന്ന് ഗറില്ലാ യുദ്ധം നയിച്ച നേതാവായാണ് ചരിത്രം ഈ മാവോയിസ്റ്റ് നേതാവിനെ അടയാളപ്പെടുത്തുന്നത്. വർഷങ്ങൾ നീണ്ട ഒളിയുദ്ധത്തിനു താവളമാക്കിയ ഇന്ത്യയെ തന്നെ പ്രചണ്ഡ പിന്നീടു തന്റെ ശത്രുവായി പ്രഖ്യാപിച്ചുവെന്നതാണ് ഇതിലേറെ കൗതുകകരം. പ്രചണ്ഡ ഇന്ത്യയുടെ മിത്രമല്ലെന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും ശത്രുവായും കരുതാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. ആഡംബരപ്രിയനായ, സ്വന്തം പാർട്ടിയിൽനിന്നു തന്നെ അഴിമതി ആരോപണങ്ങൾ നേരിടുന്ന കമ്യൂണിസ്റ്റ് നേതാവായ പ്രചണ്ഡ മൂന്നാംവട്ടവും പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ നേപ്പാളിന്റെ രാഷ്ട്രീയ നിലപാടുകളും മാറുമോ? എന്താകും ഇന്ത്യ– നേപ്പാൾ ബന്ധത്തിന്റെ ഭാവി? വിശദമായി പരിശോധിക്കാം.

1996 മുതൽ നേപ്പാളെന്ന ഹിമാലയൻ രാജ്യത്തെ വിറപ്പിച്ച മാവോയിസ്റ്റ് ഗറില്ലാ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച നേതാവായാണ് പ്രചണ്ഡ (68) അറിയപ്പെടുന്നത്. എന്നാൽ 10 വർഷത്തെ ആഭ്യന്തര സംഘർഷത്തിൽ ഏകദേശം 8 വർഷത്തോളം ഇന്ത്യയിൽ ഒളിവിൽ കഴിഞ്ഞാണു പ്രചണ്ഡ ഗറില്ലാ യുദ്ധം നയിച്ചതെന്നതാണു വസ്തുത. അയൽ രാജ്യത്ത് ഒളിച്ചിരുന്ന് ഗറില്ലാ യുദ്ധം നയിച്ച നേതാവായാണ് ചരിത്രം ഈ മാവോയിസ്റ്റ് നേതാവിനെ അടയാളപ്പെടുത്തുന്നത്. വർഷങ്ങൾ നീണ്ട ഒളിയുദ്ധത്തിനു താവളമാക്കിയ ഇന്ത്യയെ തന്നെ പ്രചണ്ഡ പിന്നീടു തന്റെ ശത്രുവായി പ്രഖ്യാപിച്ചുവെന്നതാണ് ഇതിലേറെ കൗതുകകരം. പ്രചണ്ഡ ഇന്ത്യയുടെ മിത്രമല്ലെന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും ശത്രുവായും കരുതാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. ആഡംബരപ്രിയനായ, സ്വന്തം പാർട്ടിയിൽനിന്നു തന്നെ അഴിമതി ആരോപണങ്ങൾ നേരിടുന്ന കമ്യൂണിസ്റ്റ് നേതാവായ പ്രചണ്ഡ മൂന്നാംവട്ടവും പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ നേപ്പാളിന്റെ രാഷ്ട്രീയ നിലപാടുകളും മാറുമോ? എന്താകും ഇന്ത്യ– നേപ്പാൾ ബന്ധത്തിന്റെ ഭാവി? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1996 മുതൽ നേപ്പാളെന്ന ഹിമാലയൻ രാജ്യത്തെ വിറപ്പിച്ച മാവോയിസ്റ്റ് ഗറില്ലാ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച നേതാവായാണ് പ്രചണ്ഡ (68) അറിയപ്പെടുന്നത്. എന്നാൽ 10 വർഷത്തെ ആഭ്യന്തര സംഘർഷത്തിൽ ഏകദേശം 8 വർഷത്തോളം ഇന്ത്യയിൽ ഒളിവിൽ കഴിഞ്ഞാണു പ്രചണ്ഡ ഗറില്ലാ യുദ്ധം നയിച്ചതെന്നതാണു വസ്തുത. അയൽ രാജ്യത്ത് ഒളിച്ചിരുന്ന് ഗറില്ലാ യുദ്ധം നയിച്ച നേതാവായാണ് ചരിത്രം ഈ മാവോയിസ്റ്റ് നേതാവിനെ അടയാളപ്പെടുത്തുന്നത്. വർഷങ്ങൾ നീണ്ട ഒളിയുദ്ധത്തിനു താവളമാക്കിയ ഇന്ത്യയെ തന്നെ പ്രചണ്ഡ പിന്നീടു തന്റെ ശത്രുവായി പ്രഖ്യാപിച്ചുവെന്നതാണ് ഇതിലേറെ കൗതുകകരം. പ്രചണ്ഡ ഇന്ത്യയുടെ മിത്രമല്ലെന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും ശത്രുവായും കരുതാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. ആഡംബരപ്രിയനായ, സ്വന്തം പാർട്ടിയിൽനിന്നു തന്നെ അഴിമതി ആരോപണങ്ങൾ നേരിടുന്ന കമ്യൂണിസ്റ്റ് നേതാവായ പ്രചണ്ഡ മൂന്നാംവട്ടവും പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ നേപ്പാളിന്റെ രാഷ്ട്രീയ നിലപാടുകളും മാറുമോ? എന്താകും ഇന്ത്യ– നേപ്പാൾ ബന്ധത്തിന്റെ ഭാവി? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജഭരണത്തിന് അന്ത്യംകുറിച്ച നേതാവ് രാജാവിനെ പോലെ ജീവിക്കുന്നുവെന്ന ആരോപണ ശരമേറ്റ മാവോയിസ്റ്റ് ഗറില്ലാ നേതാവാണ് ഈയിടെ നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റ പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ. 1996 മുതൽ നേപ്പാളെന്ന ഹിമാലയൻ രാജ്യത്തെ വിറപ്പിച്ച മാവോയിസ്റ്റ് ഗറില്ലാ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച നേതാവായാണ് പ്രചണ്ഡ (68) അറിയപ്പെടുന്നത്. എന്നാൽ 10 വർഷത്തെ ആഭ്യന്തര സംഘർഷത്തിൽ ഏകദേശം 8 വർഷത്തോളം ഇന്ത്യയിൽ ഒളിവിൽ കഴിഞ്ഞാണു പ്രചണ്ഡ ഗറില്ലാ യുദ്ധം നയിച്ചതെന്നതാണു വസ്തുത. അയൽ രാജ്യത്ത് ഒളിച്ചിരുന്ന് ഗറില്ലാ യുദ്ധം നയിച്ച നേതാവായാണ് ചരിത്രം ഈ മാവോയിസ്റ്റ് നേതാവിനെ അടയാളപ്പെടുത്തുന്നത്. വർഷങ്ങൾ നീണ്ട ഒളിയുദ്ധത്തിനു താവളമാക്കിയ ഇന്ത്യയെ തന്നെ പ്രചണ്ഡ പിന്നീടു തന്റെ ശത്രുവായി  പ്രഖ്യാപിച്ചുവെന്നതാണ് ഇതിലേറെ കൗതുകകരം. പ്രചണ്ഡ ഇന്ത്യയുടെ മിത്രമല്ലെന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും ശത്രുവായും കരുതാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. ആഡംബരപ്രിയനായ, സ്വന്തം പാർട്ടിയിൽനിന്നു തന്നെ അഴിമതി ആരോപണങ്ങൾ നേരിടുന്ന കമ്യൂണിസ്റ്റ് നേതാവായ പ്രചണ്ഡ മൂന്നാംവട്ടവും പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ നേപ്പാളിന്റെ രാഷ്ട്രീയ നിലപാടുകളും മാറുമോ? എന്താകും ഇന്ത്യ– നേപ്പാൾ ബന്ധത്തിന്റെ ഭാവി? വിശദമായി പരിശോധിക്കാം. 

∙ കുറഞ്ഞ സീറ്റ് നേടിയിട്ടും പ്രധാനമന്ത്രി

ADVERTISEMENT

നേപ്പാളിൽ രാജഭരണത്തിന് അന്ത്യംകുറിച്ച കമ്യുണിസ്റ്റ് ഗറില്ലാ നേതാവാണ്  പുഷ്പ കമൽ ദഹൽ അഥവാ പ്രചണ്ഡ. ഈയിടെ നടന്ന ദേശീയ തിരഞ്ഞെടുപ്പിനു പിന്നാലെ മൂന്നാം തവണ നേപ്പാളിന്റെ പ്രധാനമന്ത്രിയായി പ്രചണ്ഡ അധികാരമേറ്റു. നേപ്പാളി കോൺഗ്രസും മൂന്നു ചെറുപാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് പ്രചണ്ഡയുടെ പാർട്ടി ഇക്കുറി മത്സരിച്ചത്. എന്നാൽ 275 അംഗങ്ങളുള്ള സഭയിൽ 136 സീറ്റാണു സഖ്യത്തിനു ലഭിച്ചത്. 89 സീറ്റ് ലഭിച്ച നേപ്പാളി കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയും, 78 സീറ്റ് നേടിയ കെ.പി. ശർമ ഓലിയുടെ കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് നേപ്പാൾ (യുഎംഎൽ) രണ്ടാമത്തെ വലിയ കക്ഷിയും, പ്രചണ്ഡയുടെ കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് നേപ്പാൾ (മാവോയിസ്റ്റ്) 32 സീറ്റോടെ മൂന്നാം സ്ഥാനത്തുമെത്തി. എന്നാൽ, മൂന്നാം സ്ഥാനം നേടിയ പാർട്ടിയുടെ നേതാവായ പ്രചണ്ഡ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയാകുന്ന കാഴ്ചയ്ക്കാണ് നേപ്പാൾ സാക്ഷ്യംവഹിച്ചത്.  

∙ പ്രധാനമന്ത്രി പദത്തിൽ മൂന്നാംവട്ടം

Image- Twitter/ @cmprachanda

ഇതു മൂന്നാം തവണയാണ് പ്രചണ്ഡ പ്രധാനമന്ത്രിയാവുന്നത്. 2008–09,  2016–17 എന്നീ വർഷങ്ങളിലാണ് ഇതിനു മുൻപ് പ്രധാനമന്ത്രിയായത്. 2008ൽ രാജഭരണം അവസാനിപ്പിച്ചതിനു ശേഷമുള്ള തിരഞ്ഞെടുപ്പിലാണ് ആദ്യമായി പ്രചണ്ഡ പ്രധാനമന്ത്രിയാവുന്നത്. ഇന്ത്യയോട് ചായ്‍വുള്ള നേപ്പാളി കോൺഗ്രസുമായുള്ള സഖ്യത്തിലായിരുന്നു രണ്ടാം തവണ. ആദ്യകാലത്തെ കടുത്ത ഇന്ത്യാ വിരോധം അക്കാലത്ത് പൊതുവേ കുറഞ്ഞെങ്കിലും ഇന്ത്യാവിരുദ്ധ നേതാവെന്ന് അറിയപ്പെടുന്ന കെ.പി. ശർമ ഓലിയുമായാണ് ഇത്തവണ പ്രചണ്ഡ സഖ്യമുണ്ടാക്കിയിരിക്കുന്നത്. 

∙ തന്ത്രം പാളിയത് നേപ്പാളി കോൺഗ്രസിന്

ADVERTISEMENT

അഞ്ചുകൊല്ലത്തെ കാലാവധിയിൽ പ്രധാനമന്ത്രി സ്ഥാനം പകുതിവീതം പങ്കിടാൻ പ്രചണ്ഡയും നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദൂബയും തമ്മിൽ ധാരണയുണ്ടായിരുന്നു. എന്നാൽ ആദ്യപകുതി തനിക്കു വേണമെന്ന് പ്രചണ്ഡ നിർബന്ധം പിടിച്ചതാണ് സഖ്യത്തിന്റെ തകർച്ചയ്ക്കു  കാരണമായത്. ഇതേ ആവശ്യം സിപിഎൻ (യുഎംഎൽ) നേതാവ് കെ.പി. ശർമ ഓലി സമ്മതിച്ചതോടെയാണ് പ്രചണ്ഡയ്ക്ക് ഇപ്രാവശ്യം അധികാരത്തിലേക്ക് വഴിതുറന്നത്. 

തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമുണ്ടാവില്ലെന്ന ആദ്യ സൂചനകൾ വന്നപ്പോൾ തന്നെ പ്രചണ്ഡയുമായി നീക്കുപോക്കുകൾക്ക് ഒാലി ശ്രമം തുടങ്ങിയിരുന്നു. ഒപ്പം തന്നെ ദൂബയ്ക്കും സഖ്യസൂചനകൾ നൽകാൻ ഒാലി കരുനീക്കി. പ്രചണ്ഡ തന്നോടൊപ്പം വന്നില്ലെങ്കിൽ ഓലിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ സാധിച്ചേക്കുമെന്നു വ്യാമോഹിച്ച ദൂബയെ തന്ത്രപരമായ നീക്കത്തിലൂടെ ഒാലി കെണിയിൽ വീഴ്ത്തുകയായിരുന്നു. സർക്കാരിന്റെ അഞ്ചുകൊല്ലത്തെ കാലാവധിയിൽ രണ്ടരകൊല്ലം പ്രചണ്ഡയും അതിനുശേഷം ഓലിയോ അദ്ദേഹത്തിന്റെ കക്ഷിയിലെ മറ്റൊരു നേതാവോ ആയിരിക്കും പ്രധാനമന്ത്രിയെന്നാണ് ഇരുകക്ഷികളും തമ്മിലുള്ള ധാരണ. 

∙ ആഡംബരത്തിന്റെ സർവാധിപത്യം

Image- Twitter/ @cmprachanda

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന മുന്തിയ ഇനം വിസ്കിയുടെ ആരാധകൻ, വിലപിടിപ്പുള്ള വാച്ചുകളുടെയും ആഡംബര വസ്തുക്കളുടെയും ഉടമ, ഭാര്യയുടെയും മകന്റെയും ധാരാളിത്തത്തിനു കൂട്ടുനിൽക്കുന്നു, കാഠ്മണ്ഡുവിൽ 15 മുറികളുള്ള ബംഗ്ലാവ് സ്വന്തമാക്കി  ഉൾപ്പെടെയുള്ള ആരോപണങ്ങൾ പ്രചണ്ഡയ്ക്കെതിരെ ഉന്നയിച്ചത് പാർട്ടിയിലെ സഖാക്കൾ തന്നെയാണ്. പ്രചണ്ഡയുടെ മകന് എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള യാത്രയ്ക്ക് സർക്കാർ ഫണ്ടിൽ നിന്ന് വൻ തുക അനുവദിച്ചതായും പരാതിയുയർന്നു. കമ്യൂണിസ്റ്റ് നേതാവെന്ന നിലയ്ക്കുള്ള പ്രചണ്ഡയുടെ പ്രതിഛായയ്ക്ക് ഇത്തരം ആരോപണങ്ങൾ വലിയ കോട്ടമുണ്ടാക്കി.

ADVERTISEMENT

∙ ഇന്ത്യയോട് ഇണങ്ങിയും പിണങ്ങിയും

1996 മുതൽ 2006വരെ നേപ്പാളിൽ കമ്യൂണിസ്റ്റ് ഗറില്ലകളും സർക്കാരും തമ്മിൽ നടന്ന ആഭ്യന്തര യുദ്ധ സമയത്ത് പ്രചണ്ഡയും പ്രധാന അനുയായികളും ഒളിവിൽ കഴിഞ്ഞത് ഇന്ത്യയിലായിരുന്നു. അന്നത്തെ സർക്കാരിന്റെ അറിവോടെയായിരുന്നു ഇന്ത്യയിലെ ഒളിവുജീവിതം. രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കാൻ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം തുണയാകുമെന്ന പ്രതീക്ഷയിലാവാം ഒരുപക്ഷേ കേന്ദ്ര സർക്കാർ പ്രചണ്ഡയുടെ ഒളിവു ജീവിതത്തിനു തടസ്സമാകാതിരുന്നത്.  ഇന്ത്യയിലെ പ്രമുഖ നേതാക്കളുമായി പ്രചണ്ഡയ്ക്ക് അന്നു വളരെയടുത്ത ബന്ധമാണുണ്ടായിരുന്നത്. 

Image- Twitter/ @cmprachanda

എന്നാൽ, 2008ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം പ്രചണ്ഡ സന്ദർശിച്ച ആദ്യരാജ്യം ചൈനയാണ്. നേപ്പാൾ പ്രധാനമന്ത്രിയാകുന്നവർ ആദ്യം ഇന്ത്യ സന്ദർശിക്കുകയെന്ന പതിവു തെറ്റിച്ച നീക്കം ഇന്ത്യയെ ചൊടിപ്പിച്ചു. ഇന്ത്യയുമായുള്ള കരാറുകളെല്ലാം റദ്ദാക്കണമെന്നത് ഉൾപ്പെടെയുള്ള ഇന്ത്യാ വിരുദ്ധ നിലപാടുകൾ പ്രചണ്ഡ തുടർന്നതോടെ ബന്ധം തീരെ വഷളായി. നേപ്പാളിലെ അന്നത്തെ കരസേനാ മേധാവിയെ നീക്കം ചെയ്യാനുള്ള പ്രചണ്ഡയുടെ നീക്കത്തോട് ഇന്ത്യ വിയോജിച്ചു. ഇതിനൊക്കെ തുടർന്നുള്ള രാഷ്ട്രീയ പ്രതിസന്ധിയിൽ പ്രചണ്ഡയ്ക്കു രാജിവയ്ക്കേണ്ടി വന്നു. തന്നെ പുറത്താക്കുന്നതിനു ചരടുവലിച്ചത് ഇന്ത്യയാണെന്ന് ആരോപിച്ച പ്രചണ്ഡ, ഇന്ത്യക്കെതിരെ ആയുധമെടുക്കണമെന്നും അണികളെ ആഹ്വാനം ചെയ്തു. പ്രചണ്ഡയും കെ.പി. ശർമ ഒാലിയും നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് സർക്കാരുകൾ അധികാരത്തിലിരുന്ന സമയങ്ങളിൽ അതിർത്തി തർക്കങ്ങൾ കുത്തിപ്പൊക്കിയതും ഇന്ത്യക്ക് അലോസരമുണ്ടാക്കിയിരുന്നു. 

∙ മാധേശികളെ കളത്തിലിറക്കിയത് ഇന്ത്യയോ..? 

ഷേർ ബഹാദൂർ ദൂബ.

നേപ്പാളിൽ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയതിനു പിന്നാലെ ഇന്ത്യയിലെ ബിഹാറുമായി അതിർത്തി പങ്കിടുന്ന മാധേശി പ്രദേശത്ത് 2015ൽ നടന്ന പ്രക്ഷോഭം നേപ്പാളിനെ ഞെട്ടിച്ചു. പുതിയ ഭരണഘടനയുടെ മറവിൽ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്ന സമീപനം സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് മാധേശികൾ സമര രംഗത്തിറങ്ങിയത്. ഇന്ത്യയിലേക്കുള്ള യാത്രാമാർഗങ്ങൾ തടസ്സപ്പെടുത്തിയാണ് മാധേശികൾ പ്രതികരിച്ചത്. ഭക്ഷ്യസാമഗ്രികളുടെയും ഇന്ധനത്തിന്റെയും നീക്കം മുടങ്ങിയതോടെ നേപ്പാൾ സ്തംഭിച്ചു. മാധേശികളുടെ സമരത്തിനു പിന്നിൽ ഇന്ത്യയാണെന്നും ആരുടെയും ഏറാൻമൂളിയാകാൻ നേപ്പാളിനെ കിട്ടില്ലെന്നും പ്രചണ്ഡ തുറന്നടിച്ചു. 

∙ ചൈനയോടുള്ള പ്രചണ്ഡയുടെ സമീപനം

2017–ൽ പ്രചണ്ഡയും ഓലിയും തമ്മിൽ സഖ്യമുണ്ടാക്കിയതിനു പിന്നിൽ ചൈനയുടെ ഇടപെടലുണ്ടായിരുന്നു. അന്നത്തെ ചൈനീസ് അംബാസഡർ നയതന്ത്ര മര്യാദകൾ പോലും ലംഘിച്ചാണ് ഇരുവരെയും ഒന്നിച്ചുകൊണ്ടുവരാൻ മുൻകയ്യെടുത്തത്. എന്നാൽ ആദ്യപകുതിക്കുശേഷം പ്രധാനമന്ത്രിക്കസേര കൈമാറാൻ ഓലി  വിസമ്മതിച്ചതോടെ സഖ്യം തകർന്നു. 2021–ൽ ഓലിയുടെ  രാജിയെത്തുടർന്നാണ് പ്രചണ്ഡയുടെ പിന്തുണയോടെ നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദൂബ അധികാരത്തിലെത്തിയത്.

കെ.പി. ശർമ ഓലി

തുടർന്നും ചൈനയോട് ചായ്‍വുള്ള സമീപനമാണ് പ്രചണ്ഡ സ്വീകരിച്ചത്. നേപ്പാളിന്റെ വികസനത്തിന് ചൈനീസ് നിക്ഷേപം വൻതോതിൽ വേണമെന്ന നിലപാടിൽ പ്രചണ്ഡ ഉറച്ചുനിന്നു. 

∙ രാഷ്ട്രീയം: സാധ്യതകളുടെ കല

കെ.പി. ശർമ ഒാലിയുടെയും പ്രചണ്ഡയുടെയും വോട്ടുബാങ്ക് ഇടത് അനുകൂലികളുടേതാണ്. അതുകൊണ്ടു തന്നെ ഈ വോട്ടുബാങ്ക് പൂർണമായും സ്വന്തമാക്കാൻ പ്രചണ്ഡയ്ക്കു മോഹമുണ്ട്. ഒാലിയുടെ നീക്കവും ഇതേ ലക്ഷ്യത്തോടെയാണ്. ഇതാണ് ഇരുകക്ഷികളും തമ്മിലുള്ള ബന്ധം ചിലപ്പോൾ പൊട്ടിത്തെറിയിലേക്കു നീങ്ങുന്നത്. എന്നാൽ, നേപ്പാളി കോൺഗ്രസിനെ അധികാരത്തിൽ നിന്നു മാറ്റിനിർത്താനുള്ള അവസരം ഒത്തുവരുമ്പോൾ ഇരുവരും അതു പാഴാക്കാറുമില്ല. 

Image- Twitter/ @cmprachanda

2016ൽ അന്നത്തെ പ്രധാനമന്ത്രി കെ.പി. ശർമ ഒാലിയെ പുറത്താക്കാൻ പ്രചണ്ഡ ഇന്ത്യയുടെ പിന്തുണ തേടിയതായും സൂചനകൾ പുറത്തുവന്നിരുന്നു. തന്റെ വിശ്വസ്തൻ കൃഷ്ണ ബഹാദുർ മഹാരയെ ദൂതനായി പ്രചണ്ഡ ഇന്ത്യയിലേക്ക് അയച്ചെന്നായിരുന്നു പ്രചാരണം. 

∙ മൂന്നാംമൂഴം പ്രചണ്ഡയ്ക്കു സുഗമമാവുമോ..? 

രാഷ്ട്രീയ അസ്ഥിരതയാണ് മൂന്നാംമൂഴത്തിൽ നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ നേരിടുന്ന പ്രധാന വെല്ലുവിളി. തന്റെ പാർട്ടിയേക്കാൾ ഇരട്ടി സീറ്റു നേടിയ പാർട്ടിയുടെയും ചെറുകക്ഷികളുടെയും സ്വതന്ത്ര എംപിമാരുടെയും പിന്തുണയോടെയാണ് അധികാരം നേടിയിരിക്കുന്നത്. ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുകയെന്നതാണ് ഏറ്റവും വലിയ കടമ്പ. അതോടൊപ്പം യുദ്ധസന്നദ്ധരായി പരസ്പരം അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന അയൽക്കാരായ ഇന്ത്യയുടെയും ചൈനയുടെയും വ്യത്യസ്ത താൽപര്യങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കുകയും വേണം. ചൈന, ഇന്ത്യ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾ നേപ്പാളിനു പ്രധാനമാണ്. ചൈനയും യുഎസും തമ്മിലുളള സംഘർഷത്തിലും നേപ്പാളിന് ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ട്. ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ ഇന്ത്യൻ കമ്പനികൾ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നേപ്പാളിന്റെ ചില ഭാഗങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കുകയെന്നതും പുതിയ സർക്കാരിനു വെല്ലുവിളിയാണ്. 

∙നേപ്പാളിന് ഇന്ത്യ എത്രത്തോളം പ്രധാനമാണ്..? 

ശക്തരായ രണ്ടു കമ്യൂണിസ്റ്റ് പാർട്ടികൾ യോജിച്ച് വീണ്ടും നേപ്പാളിൽ അധികാരത്തിലെത്തിയത് പ്രത്യക്ഷത്തിൽ ചൈനയ്ക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. നേപ്പാളി കോൺഗ്രസ് അധികാരത്തിലെത്തുന്നതാണ് ഇന്ത്യയ്ക്ക് പൊതുവേ ഗുണകരം. കുറച്ചുനാളായി ഈ മൂന്നു കക്ഷികളും  മാറിമാറി നേപ്പാൾ ഭരിക്കുന്ന സ്ഥിതിയാണ് തുടരുന്നത്.  ഇന്ത്യ-നേപ്പാൾ ബന്ധത്തിനു ചില പ്രത്യേകതകളുണ്ട്. കടൽത്തീരമില്ലാത്ത നേപ്പാൾ കടൽമാർഗമുള്ള ചരക്കുനീക്കത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. റെയിൽ വികസനം, ജലവൈദ്യുത പദ്ധതികളുടെ നിർമാണം, ഇന്ധന വിതരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം, ദുരന്ത നിവാരണം, സൈനികർക്കുള്ള പരിശീലനം എന്നിവയിലെല്ലാം നേപ്പാളിനെ ഇന്ത്യ സഹായിക്കുന്നുണ്ട്.

Image- Twitter/ @cmprachanda

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിനു നേപ്പാൾ സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇന്ത്യൻ സൈന്യത്തിലും നേപ്പാളികളുടെ സാന്നിധ്യം വളരെ വലുതാണ്. അതോടൊപ്പം മാധേശി മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്ത്യക്കുള്ള സ്വാധീനത്തെക്കുറിച്ച് നേപ്പാളിലെ നേതാക്കൾക്ക് നല്ല ബോധ്യമുണ്ട്. നേപ്പാൾ രാഷ്ട്രീയം ഏതൊക്കെ രീതിയിൽ മാറിമറിഞ്ഞാലും ഈ യാഥാർഥ്യങ്ങൾ വിസ്മരിച്ച് ഇന്ത്യക്കെതിരെ നീങ്ങാൻ ആ രാജ്യത്തിനു സാധിക്കില്ല. ചൈനയുടെ സമ്മർദ്ദമുണ്ടായാൽ പോലും രാജ്യത്തിനു ഭീഷണിയാകുന്ന സമീപനം നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി സ്വീകരിക്കില്ലെന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിനു ബലമേകുന്നത് ഇത്തരം രാഷ്ട്രീയ-സാമൂഹിക- സാമ്പത്തിക ഘടകങ്ങളാണ്. 

 

English Summary: Prachanda, an epitome of Survival; from Guerilla to Prime Minister